കനൽ പാത -1 Like

ചെറിയൊരു കഥയുമായി ഞാനും വരുന്നു.ചെറുതും വലുതുമായ തെറ്റുകൾ ക്ഷമിക്കുമെന്ന് കരുതുന്നു. കമ്പി എഴുതാൻ എനിക്ക് കഴിയില്ല. പറ്റുമെങ്കിൾ പിന്നെ ശ്രമിക്കാം.നന്ദന്റെ നിർബന്ധമാണ് ഞാൻ എഴുതണമെന്ന്. അതു കൊണ്ട് തന്നെ ഈ കുഞ്ഞു കഥ അദ്ദേഹത്തിന് സമർപ്പിക്കുന്നു. എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ട് …..
ഭീം …

ഡിസംബറിലെ ഉറഞ്ഞു തുള്ളുന്ന തണുപ്പിലും വെളുപ്പാൻകാലത്ത്, ഉണർന്നു കിടന്നിട്ടും എഴുന്നേൽക്കാതെ വിജയൻ പുതപ്പിനുള്ളിൽ തന്നെ ചുരുണ്ടുകൂടി.
സ്വയം എഴുനേൽക്കുന്ന ശീലം പണ്ടേ അവനില്ലതാനും. അമ്മയുടെ ശ്രീത്വം തുളുമ്പുന്ന മുഖവും ശബ്ദവും കേൾക്കാതെ പുതപ്പിന് പുറത്തേക്ക് അവൻ തലയിടാറില്ല .
ചിലമ്പിച്ച കൊലുസിന്റെ മണിനാദം തന്നിലേക്ക് അടുക്കുന്നതായി അവന് തോന്നി.
മറ്റാരെയും അവൻ പ്രതീക്ഷിക്കുന്നില്ല. ആ അഞ്ച് സെന്റ് പുരയിടത്തിൽ, ആ കൊച്ചു കൂരയ്ക്കുള്ളിൽ രണ്ട് ജീവനകളേയുള്ളു.
കാല്പാദത്തെ മറച്ച് കിടന്ന പുതപ്പ് അല്പം പൊക്കി വെച്ച് കാൽ വെള്ളയിൽ ലക്ഷി അമ്മയൊന്ന് തോണ്ടി.
”മോനെ വിജി… എണീറ്റ് ചായ കുടിക്ക് ”
ആ തോണ്ടലിൽ അലയടിച്ച മാതൃസ്‌നേഹത്തിന്റെ പ്രകമ്പനം കാലുകളിലൂടെ ഹൃദയത്തെ തഴുകി ബോധമണ്ഡലത്തിലെത്തുമ്പോൾ ഉപാധികളില്ലാത്ത സ്നേഹം പൂത്തുലയുന്ന ആ മുഖം കാണാൻ ,അവൻ പുതപ്പ് മാറ്റി തല പുറത്തേക്കിട്ട് അമ്മയുടെ പുഞ്ചിരിക്ക് മറുപുഞ്ചിരി ൽകി.
”അമ്മേ…അല്പം കൂടി കഴിയട്ടെ നല്ല തണുപ്പ് ”
”അയ്യോട കണ്ണാ… നെനക്ക് പോണ്ടേ…?”
”ങും…” അവൻ മൂളുക മാത്രം ചെയ്തുതു. എന്നിട്ട് മനസ്സില്ലാ മനസ്സോടെ കല്പാദത്തിലേക്ക് പുതപ്പ് ചവിട്ടി താഴ്ത്തി തലയിണ കട്ടിലിന്റെ (കാസിലേക്ക് ചേർത്ത് വെച്ച്ചുവരും ചാരിയിരുന്നു.
”വല്ലാത്ത തണുപ്പമ്മേ… പകല് പൊള്ളുന്ന ചൂടും ”
”മലയ്ക്ക് പോണസമേത്ത് അങ്ങനാടാ… ദാ… ചായകുടിച്ച് കുളിച്ചേച്ചും വാ…”
ചായ നീട്ടികൊണ്ട് ലക്ഷി അമ്മ പറഞ്ഞു.
”മരം കോച്ചുന്ന തണുപ്പ് ശ്ശൊ … എങ്ങന കുളിക്കാനാ…” എന്നിട്ട്
ചായ വാങ്ങി അവൻ കുടിക്കാൻ താങ്ങി.
”ഒരു പാത്രം വെള്ളം മേലൊഴിച്ചാ പോകാവുന്ന തണുപ്പേളളു”
”ഈ സമയത്തുള്ള കുളി മാരകം തന്നെ ”
തണുപ്പിനെ പഴിച്ചു കൊണ്ട് അവൻ ചായ ഊതിക്കുടിച്ചു.
ലക്ഷി അമ്മ പോകാനായി തിരിഞ്ഞപ്പോൾ അവൻ കൈകളിൽ പിടിച്ച് അടുത്തേക്ക് വലിച്ചു.പെട്ടെന്നുള്ള മകന്റെ പിടിയിൽ ലക്ഷി അമ്മ വേച്ച് കട്ടിലിലേക്ക് ഇരുന്നു പോയി.
” കുറച്ചിവിടെ ഇരിക്കമ്മേ …”
” രാവിലെ പതിവില്ലാത്തൊരു സ്നേഹം. ചെറുക്കാ ദേ… എന്റെ കൈ നൊന്ദുട്ടോ”
”പതിവില്ലാത്ത സ്നേഹമോ… എന്റെ ലക്ഷികുട്ടി യോട്…? ”
”ചെറുക്കാ ചിണുങ്ങല്ലെ രാവിലെ …”
ലക്ഷി അമ്മ പരിഭവം പറഞ്ഞു.
”ഓ… അമ്മേ… ഈ ലോകത്ത് സ്നേഹിക്കാൻ എനിക്ക് അമ്മ മാത്രമല്ലേയുള്ളു.”
”അത് കല്യാണം കഴിക്കുമ്പോൾ മാറികൊള്ളും.”
”ഹ … ഹ… ഹ…” അത് കേട്ടപ്പോൾ അവൻ അറിയാതെ ചിരിച്ചു പോയി.
കല്യാണം… തന്റെ ജീവിതത്തിൽ തന്നെയും അമ്മയെയും സ്നേഹിക്കാൻ ഈ കൊച്ചു കൂരയ്ക്കുള്ളിൽ മറ്റൊരു ജീവൻ… അതും തന്റെ ജീവിതയാത്രയിൽ കൈ പിടിച്ച് കൂടെ നടക്കാൻ ഒരു പ്രാണസഖി … ആരായിരിക്കും ആ പുണ്യവതി ?
എത്ര വർഷമായി ഒരു പെണ്ണ് കെട്ടാൻ കൊതിക്കുന്നു. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹവും അതു തന്നെയല്ലെ ?എത്ര ബ്രോക്കർമാരാണ് അമ്മയുടെ കയ്യിൽ നിന്നും കാശ് തട്ടിച്ച് കടന്നുകളഞ്ഞത്. എല്ലാർക്കും ഉദ്യോഗമുള്ളവരെ മതി. ജോലിയും കൂലിയും ഇല്ലാതെ ,ജീവിക്കാൻ വേണ്ടി ഒരു കുഞ്ഞു ട്യൂഷൻ സെൻറർ നടത്തുന്ന തനിക്ക് ആരാണ് പെണ്ണ് തരിക? ആരെയെങ്കിലും സ്നേഹിച്ച് വിളിച്ച് കൊണ്ട് വന്നാൽ വിളക്കുമായി അമ്മ വാതിൽപടിയിൽ കാണുമെന്ന് ചിലപ്പോഴൊക്കെ കളിയാക്കിയിട്ടുണ്ട്.
നല്ല സൗന്ദര്യമുണ്ടായിട്ടും തന്നെ എന്താണ് ഒരു പെൺകുട്ടിയും സ്നേഹിക്കാതിരുന്നത് ? സത്യം അതാണോ? തന്റെ മനസ്സിൽ അങ്ങനൊരു വികാരം ഉണ്ടാകാത്തതല്ലെ? കോളേജിൽ വെച്ച് രശ്മിയും ലേഖയും സിന്ധുവും വനജയുമൊക്കെ ആ ചിന്തയോട് കൂടിയല്ലെ തന്നെ സമീപിച്ചിരുന്നത്…
” ടാ ഇവിടേന്നും അല്ലേ… ഇരുന്ന് സ്വപ്നം കാണണാ …?”
അമ്മ ഉണർത്തിയപ്പോഴാണ് അവന്റെ,കാടുകയറിയ ചിന്തകൾക്ക് വിരാമം വീണത്.
ലക്ഷി അമ്മയെ ആകെയൊന്നു നോക്കിയിട്ട് ചോദിച്ചു
” ങ്ഹാ …അമ്മേ… എന്തേ … പതിവില്ലാതെ വെളുപ്പിന് കുളിച്ച് സെറ്റൊക്കെയുടുത്ത് കുറിയൊക്കെ തൊട്ട് …?”
”നെനക്ക് വല്ലാ വിചാരോണ്ടോ …ന്നത്തെ ദെവസം അറിയോ ?”
” ഇന്ന് ഞായറാഴ്ച ,നല്ല ദിവസമല്ലേ…?”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
”ടാ പൊട്ടാ… ന്ന് നെന്റെ പെറന്നാളാ… ഇരുപത്താറ് വയസ്സ് .”
”ഓ… അതാണോ … ഇതൊക്കെ ആരാമ്മേ… ഓർക്കുന്നത്.”
നിസാരമട്ടിൽ വിജയൻ പറഞ്ഞു.
”ഇതൊന്നും ഒരമ്മയ്ക്കും മറക്കാ പറ്റൂലട കണ്ണാ…”
ലക്ഷി അമ്മ ചിരിച്ച് കൊണ്ട് മകനെ കളിയാക്കി പറഞ്ഞു.
”ഇതൊക്കെ വർഷം തോറും വരുന്നതല്ലേ… എന്റെ ലക്ഷി കുട്ടി അമ്മേ…, ഇതിനാണോ കൊടും തണുപ്പത്ത് എഴുനേൽറ്റ് കുളിച്ച് അമ്പലത്തിൽ പോയത് ?”
അവൻ തിരിച്ച് ലക്ഷി അമ്മയെ കളിയാക്കി.
ഈ നാൾ ലക്ഷി അമ്മ മുടങ്ങാതെ ചെയ്യുന്ന കാര്യമാണിത്.അടുത്തുള്ള മാടൻകാവിൽ പോയി വന്നതിനു ശേഷമാണ് മകനെ ചായയുമായി ചെന്ന് ഉണർത്തുകയെന്ന് വിജയൻ ഓർത്തു.
” വേഗം പോയി കുളിച്ചിട്ട് വാട കണ്ണാ…” എന്ന് പറഞ്ഞു കൊണ്ട് അവന്റെ ഇടത്പള്ളയിൽ നുള്ളിയിട്ട് കട്ടിലിൽ നിന്നെഴുനേൽറ്റു.
ആ നിമിഷം വിജയന്റ കയ്യിലിരുന്ന ചൂടു ചായ ഉലഞ്ഞ്, അവന്റെ നെഞ്ചിലും തുടയിലുമായി വീണു .
പൊള്ളുന്ന വേദനയോടെ അമ്മേയെന്ന് അവൻ ഉറക്കെവിളിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *