പാർവണം – 4
[ 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 ]
[ Previous Part ] [ www.kambi.pw ]

[ ഇതൊരു ചെറിയ പാർട്ട്. ആണ് ഞാൻ ഇപ്പോൾ കൂടുതലും ഫോക്കസ് ചെയ്യുന്നത് പുതിയ story ആയ ‘കാലഭ്രംശം’ എന്നാ കഥായിലേക്കാണ്. അതുകൊണ്ട് ചിലപ്പോൾ പാർവണം അടുത്ത പാർട്ട് കുറച്ചു വൈകും അതാണ് പേജ് കുറവാണെങ്കിലും ഇത് upload ചെയ്യുന്നുന്നത് എല്ലാരും ഒന്ന് അഡ്ജസ്റ്റ് ചെയുക അടുത്ത് പാർട്ട് പേജ് കൂട്ടി ഇടുന്നതായിരിയ്ക്കും………]💖
________________________________________________
ആ കുളക്കടവിലെ കൽപ്പടവുകളിൽ തട്ടിത്തെറിക്കുന്ന വെള്ളത്തിന്റെ നേർത്ത ശബ്ദം മാത്രമുണ്ടായിരുന്നു അവിടെ. പടിഞ്ഞാറേക്ക് ചാഞ്ഞ വെയിൽ ആൽമരത്തിന്റെ ഇലകൾക്കിടയിലൂടെ അവളുടെ മുഖത്ത് മിന്നിമറയുന്നുണ്ട്. എന്റെ വലതുകൈക്കുള്ളിൽ വിരലുകൾ കോർത്തുപിടിച്ച്, എന്റെ തോളിലേക്ക് ചാരിയിരിക്കുകയായിരുന്നു അവൾ.
കുറച്ചുനേരത്തെ മൗനത്തിന് ശേഷം, പായൽ പിടിച്ച പടവുകളിലേക്ക് നോക്കി അവൾ പതുക്കെ സംസാരിച്ചു തുടങ്ങി.
”ആദീ…”
ഈണത്തിൽ അവൾ വിളിച്ചു.
“ഈ തറവാടും കാവും കുളവും അമ്പലവും ഒക്കെ വിട്ട് തിരുവനന്തപുരത്തേക്ക് വരുമ്പോ… അവിടെ എനിക്ക് ആദീടെ അമ്മേം ചേച്ചീം പിന്നെ എന്റെ ആദിയും മാത്രേ ഉണ്ടാവുള്ളൂ ട്ടോ…”
അവളുടെ നെറുകയിൽ മുഖം ചേർത്ത് ഞാൻ പറഞ്ഞു,
“നിന്നെ ഞാൻ എന്റെ നിഴലുപോലെ കൊണ്ടുനടക്കും പാർവണേ. ഇവിടെ നീ അനുഭവിച്ച ഏകാന്തതയ്ക്കോ സങ്കടങ്ങൾക്കോ ഇനി എന്റെ വീട്ടിൽ ഒരു സ്ഥാനവും ഉണ്ടാവില്ല. അവിടെ നിനക്ക് എന്തിനും ഏതിനും കൂട്ടിന് ഞാനുണ്ടാകും.”
ആ വാക്കുകൾ കേട്ടപ്പോൾ അവളുടെ ചുണ്ടിൽ വലിയൊരു ചിരി വിടർന്നു. അവൾ എന്റെ തോളിലേക്ക് മുഖം ഒന്നുകൂടി ചേർത്തുവെച്ചു. പിന്നെ എന്തോ ഓർത്തതുപോലെ പെട്ടെന്ന് മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ വലിയൊരു കുസൃതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
”പിന്നെ… നമ്മൾക്കൊരു വീടാകുമ്പോ…”
അവൾ വല്ലാത്തൊരു കൊതിയോടെ പറഞ്ഞു തുടങ്ങി,
“എനിക്ക് ഒരാൺകുട്ടീനെ വേണം ട്ടോ… അസ്സല് ആദിയേപ്പോലെ ഇരിക്കണ ഒരു കുറുമ്പൻ. അവന് എന്റെ ആദീടെ അതേ ചിരിയായിരിക്കണം…”
അത് കേട്ടതും ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മൂക്കിലൊന്ന് പിടിച്ചു വലിച്ചു.
”അതൊന്നും നടക്കില്ല…”
ഞാൻ ഗൗരവം നടിച്ച് പറഞ്ഞു.
“എനിക്കൊരു പെൺകുട്ടി മതി. നിന്നെപ്പോലെ തന്നെ വലിയ നീലക്കണ്ണുകളുള്ള, ഈ പാലക്കാടൻ കുറുമ്പുള്ള ഒരു മാലാഖക്കുട്ടി. എന്റെ പാർവണയുടെ തനിപ്പകർപ്പ്.”
അത് കേട്ടതും അവൾക്ക് ചെറിയൊരു നീരസം വന്നു.
“അത് പറ്റില്ല്യ… എനിക്ക് ആൺകുട്ടി മതി. എന്റെ ആദിയേപ്പോലൊരാൾ…”
”ഏയ്… എന്റെ പെണ്ണിനെപ്പോലൊരു മകൾ മതി എനിക്ക്. അവൾക്ക് ഇടാൻ ഗംഭീരമൊരു പേരും ഞാൻ കണ്ടുവെച്ചിട്ടുണ്ട്,”
ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
’പേര്’ എന്ന് കേട്ടതും അവളുടെ മുഖത്തെ ഭാവം മാറി. അതുവരെ തോളിൽ ചാരിയിരുന്നവൾ പെട്ടെന്ന് തലയുയർത്തി, കണ്ണുരുട്ടി എന്നെ നോക്കി. അവകാശങ്ങൾ കവർന്നെടുക്കപ്പെട്ട ഒരു കുട്ടിയെപ്പോലെ, കള്ളദേഷ്യം നിറച്ച ആ മുഖം കാണാൻ വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.
”ഓഹോ… അപ്പൊ എന്നോട് ചോദിക്കാണ്ട് ആള് പേരും കണ്ടുവെച്ചോ?”
അവൾ ദേഷ്യം അഭിനയിച്ച്
എന്റെ നെഞ്ചിലേക്ക് പതുക്കെ ഒന്ന് ഇടിച്ചു.
“അതെന്താ എന്നോട് പറയാഞ്ഞേ? പറയ്… എന്താ ആ പേര്?”
”ഇപ്പൊ പറയില്ല… അതൊക്കെ സമയം വരുമ്പോ പറയാം,”
അവളെ ഒന്നുകൂടി ദേഷ്യം പിടിപ്പിക്കാനായി ഞാൻ ചിരിയമർത്തിക്കൊണ്ട് പറഞ്ഞു.
”ന്നാ പിന്നെ ആദി ആ പേരും കൊണ്ടു നടന്നോ… ഞാനില്ല്യ ഇതിന്…”
എന്ന് പറഞ്ഞ് അവൾ മുഖം വീർപ്പിച്ച്, എന്റെ കൈകളിൽ നിന്നും വിരലുകൾ വേർപെടുത്തി അല്പം മാറി ഇരുന്നു.
ഇടങ്കണ്ണുകൊണ്ട് അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. ചുണ്ടിലെ ആ പിണക്കം കണ്ടപ്പോൾ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്ന്, പിണങ്ങിയിരിക്കുന്ന ആ മുഖം എന്റെ ഇരു കൈകൾകൊണ്ടും കോരിയെടുത്തു.
