അവൾ എന്റെ ശ്രീ – 1 1

7 മണി ആയതേ ഒള്ളു.. നാശം കുറച്ചു നേരം കൂടി കിടക്കാം അല്ലെങ്കിലും ആകെ കിട്ടുന്ന ഒരു അവധി ഞായറാഴ്ച ആണ് അന്നാണെങ്കിൽ നേരത്തെ എഴുന്നേൽക്കും. ഒരുമാതിരി ഇടപാട് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് മൊബൈൽ എടുത്തു നോക്കി. അഖിലിന്റെ ആറു മിസ്സ്ഡ് കാൾ. ഇവനെന്താ രാവിലെ തന്നെ. വിളിച്ചു നോക്കാം…

അവന്റെ നമ്പർ ഡയൽ ചെയ്തു ഫോൺ ലൗഡ് സ്പീക്കർ മോഡിലീറ്റ് എഴുന്നേറ്റിരുന്നു. ആദ്യത്തെ ബെല്ലിൽ തന്നെ ഫോൺ എടുത്ത് അവൻ.എന്തെ മൈരേ രാവിലെ തന്നെ ഉറങ്ങാൻ സമ്മതിക്കില്ലേ നീ.പിന്നെ തെറി ആയിരുന്നു മറുപടി

‘ഉറങ്ങാനോ എന്തൊക്കെ ആയിരുന്നു മൈരേ ഇന്നലെ ബാറിൽ ഇരുന്നു പറഞ്ഞത്’.എടാ അഖിലേ രാവിലെ ഞാൻ വിളിക്കും നീ റെഡിയായി വരണം, നമുക്ക് അമ്പലത്തിൽ പോകാം.നല്ല കളക്ഷൻ കാണും എന്നൊക്കെ എന്നിട്ടിപ്പോ എന്താ വിളിച്ചെന്നു..

എടാ അത് പിന്നെ ഞാൻ ഇന്നലെ വെള്ളത്തിന്റെ പുറത്തു

അത് മാത്രമല്ല സാറ് ഇന്നലെ എന്തായിരുന്നു ഷോ.

നീ വിളിച്ചിട്ട് വന്നതാണ് അനന്ദു എന്നിട്ട് അവളെ കുറിച്ച് അവൻ എന്തോ പറഞ്ഞെന്നു പറഞ്ഞു അവനെ എടുത്തിട്ട് ഇടിച്ചു. നീ എന്താടാ ഇങ്ങനെ?

എന്റെ പൊന്നു അഖി അവളെ ഞാൻ ഒരു വിധത്തിൽ മറക്കാൻ ശ്രമിക്കുവാ അതിന്റെ ഇടയിലാണ് അവന്റെ ഒരു കുണ്ണമായിമ

സത്യത്തിൽ എന്താടാ അവൻ പറഞ്ഞെ?
അത് ഞാൻ നീ വരുമ്പോൾ പറയാം. നീ വീട്ടിലേക്കു വാ കണ്ണനെ കൂടി വിളിച്ചോ

ശരിടാ ഞാൻ വരാം നീ പോയി റെഡി ആകു മൈരേ എന്ന് പറഞ്ഞു അവൻ കാൾ കട്ടാക്കി

ഇന്നലെ അവനെ ഇടിച്ചത് ഓർമയുണ്ട്. അതിനു മുൻപ് നടന്നതും പിന്നെ നടന്നതും ഓർമയില്ല. ആ അവൻ വരുമ്പോൾ ചോദിക്കാം.

പുന്നെ സമയം കളയാൻ നിന്നില്ല വേഗം കുളിച്ചു ഒരു മുണ്ടും ഷർട്ടും എടുത്തിട്ട് ഹാളിലേക്ക് ചെന്ന്. അമ്മ പതിവുപോലെ അടുക്കളയിൽ ഉണ്ട്. അച്ഛൻ ആണെങ്കിൽ കുളിക്കുന്നു.

എനിക്കുള്ള ചായ ഗ്ലാസിലെടുത്തു തന്നു കൊണ്ട് അമ്മ ചോദിച്ചു

എങ്ങോടാ മുതലാളി രാവിലെ തന്നെ? ആരെ കാണാൻ ആണ്?

ഞാൻ വെറുതെ അമ്പലത്തിലേക്ക്. എന്താ അമ്മ അങ്ങനെ ചോദിച്ചേ?

അല്ല ഏതെങ്കിലും പെണ്ണിനെ കാണാൻ ആണോ ഈ കുളിച്ചൊരുങ്ങി പോകുന്നെന്ന് ഒരു സംശയം. അല്ലാതെ നീയൊക്കെ എന്തിനാ അമ്പലത്തിൽ പോകുന്നെ

അങ്ങനെ ഒരു പെണ്ണ് ഈ വിഷ്ണുവിന്റെ മനസ്സിൽ ഉണ്ടെങ്കിൽ ഈ അമ്മക്കുട്ടി അറിയാതെ ഇരിക്കുവോ

അമ്മയും മോനും എന്താ സ്നേഹം

എന്ന് പറഞ്ഞു കൊണ്ട് ദേവു അടുക്കളയിലോട്ടു വന്നു.

ദേവു എന്നാ ദേവിക അനിയത്തി ആണ്. എന്നേക്കാൾ 3വയസിനു ഇളയതാണ് അവൾ. അച്ഛനും ആയിട്ടെ അവൾ ചെരൂ. അമ്മയുമായി എപ്പോഴും അടിയാണ്. പക്ഷെ തമ്മിൽ കാണാതെ ഇരിക്കാൻ രണ്ടിനും കഴിയില്ല എന്നതാണ് സത്യം.

എന്റെ മോൻ മാത്രമല്ലെ എന്നെ സ്നേഹിക്കാൻ ഒള്ളു. അല്ലാതെ ആരുണ്ട്

ഇത് പറഞ്ഞു കൊണ്ട് അമ്മ എന്നെ കണ്ണടച്ച് കാണിച്ചു.സത്യത്തിൽ അത്
അവൾക്കിട്ടൊരു കൊട്ടാണ്.

എന്നാ അമ്മയും മോനും സ്നേഹിക്കു ഞാൻ പോയേക്കാം എന്ന് പറഞ്ഞു കലിതുള്ളി അവള് പോയി.ഞാൻ ചായയും ആയി മുൻവശത്തെക്കു വന്നു.

സാറിവിടെ ച്ചയായും മോന്തി ഇരുപ്പാണോ എന്ന് ചോദിച്ചു കൊണ്ടാണ് അഖിൽ വീടിന്റെ ഗേറ്റ് തുറന്നു മുറ്റത്തേക്ക് വന്നത്.

നീ എന്താ മൈരേ ഒറ്റയ്ക്ക് കണ്ണൻ എവിടെ?

അവൻ കവലയിൽ ഉണ്ട്. പോകുമ്പോൾ പൊക്കാം

എന്നാ പോകാം നീ വാ എന്ന് പറഞ്ഞു ഞാൻ ചായ കുടിച്ചിട്ട് വണ്ടിയുടെ താക്കോലുമായി ഇറങ്ങി.

കീ താ ഞാൻ എടുക്കാം അഖിൽ ഡ്രൈവിംഗ് സീറ്റിലേക്ക് കയറികൊണ്ടവൻ പറഞ്ഞു

മഹിന്ദ്രയുടെ താർ ആണ് ഞങ്ങളുടെ വണ്ടി

രണ്ടു കൊല്ലം മുൻപ് വാങ്ങിയത് ആണ്.

പോകാം വണ്ടി എടുക്ക്. എടാ അഖി എന്നാല് ഞാൻ ഒരു കാര്യം ചോദിക്കട്ടെ?

എന്താടാ കാര്യം പറ

എടാ എനിക്കെന്താടാ അവളെ മറക്കാൻ കഴിയാതെ.
കഴപ്പ് അല്ലാതെന്തു.

അഖി…..

എന്റെ പൊന്നു മൈരേ നീ ഒരു കാര്യം ആലോചിച്ചു നോക്ക് 5കൊല്ലം മുൻപ് അതായത് പത്തിൽ പഠിക്കുമ്പോൾ ആണ് നീ ഇഷ്ട്ടമാ എന്ന് പറയുന്നത്. അതിനു ശേഷം അവളെ അവസാനം കണ്ട ദിവസം വരെ നീ വളവളന്നു സംസാരിച്ചതല്ലാണ്ട് അവള് നിന്നോട് ഒരക്ഷരം മിണ്ടിയിട്ടുണ്ടോ. എന്നിട്ട് ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുവാ അവളെ. ഞാൻ വല്ലോം ആണെങ്കിൽ ഇപ്പോൾ മിനിമം നാളെന്നതിനെ എങ്കിലും പ്രേമിച്ചു തേച്ചേനെ.

Leave a Reply

Your email address will not be published. Required fields are marked *