അവൾ എന്റെ ശ്രീ – 1

വേണ്ട അത് അവളാണെങ്കിലും എനിക്ക് കാണേണ്ട.

ഞാൻ തിരിഞ്ഞു അമ്പലത്തിന്റെ ശ്രീകോവിലിനു മുകളിക്കേക്ക് കണ്ണ് നട്ടു.എന്റെ മനസ് അതുനു മുൻപുതന്നെ നൂറു ചോദ്യങ്ങൾ ചോദിച്ചു കഴിഞ്ഞിരുന്നു. ഇനി അവൾ ആണോ അത്. അതോ ഇവന്മാര് പറ്റിക്കുന്നതോ. പ്ലസ്ടുവിന് ശേഷം ഒരു മറുപടി നൽകാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയ അവളെ പിന്നെ കണ്ടിട്ടില്ല. എവിടെ ആയിരുന്നു അവൾ ഇത്രയും കാലം. ഇപ്പോൾ തിരിച്ചു ഇവിടെ വന്നതെന്തിനു ആണ്. ഒന്നിനും ഒരു ഉത്തരം കിട്ടുന്നുല്ലല്ലോ.

ടാ ടാ നോക്ക് ആവരുന്നത് ആരാന്നു നോക്ക്..

അമ്പലത്തിന്റെ ഇടവഴിയിലേക്ക് അവൻ കൈ ചൂണ്ടി. അവന്റെ കൈകൾക്ക് പുറകെ അവൻ ചൂണ്ടിയ ദിക്കിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു.അവളെ തേടി എന്റെ ശ്രീയെ തേടി….

കണ്ടത് അവളുടെ അമ്മയെ ആണ് അവരുടെ ഒപ്പം വേറെ ഒരു സ്ത്രീ ഉണ്ട്. അതിനു പുറകിൽ ഒരു മധ്യവയസ്കൻ പിന്നെ മൂന്നുനാല് കുട്ടികളും അവരെ പരിചയമില്ല.ഏറ്റവും പുറകിൽ അവളുടെ ചേച്ചി ഉണ്ട് ശ്രീവിദ്യ. അവരുടെ കഴുത്തിലെ താലി അവളുടെ കല്യാണം കഴിഞ്ഞെന്നു അറിയിച്ചു. അവളുടെ ഭർത്താവിന്റെ അച്ഛനും അമ്മയും ആകും അവർ എന്ന് ഞാൻ ഊഹിച്ചു.

എവിടെ മൈരേ അവൾ.നീ ആരെ കണ്ടെന്ന പറഞ്ഞെ അഖി..

ദേടാ നോക്ക് ഒറ്റയ്ക്ക് ഏറ്റവും പുറകെ വരുന്നത് നോക്ക് വിഷ്ണു….

ഞാൻ കണ്ടു കുറച്ചു സമയം മുൻപ് മനസ്സിൽ തെളിഞ്ഞ അവളുടെ അതെ രൂപം.ശ്രീത്വം വിളങ്ങുന്ന മുഖത്തോടെ എന്റെ ശ്രീ…. ശ്രീലക്ഷ്മി.വെള്ള സെറ്റുസാരി ഉടുത്ത്. കണ്ണെഴുതി ചെറിയ ഒരു പൊട്ടുതൊട്ടിട്ടുണ്ട്. കഴുത്തിൽ ഒരു ചെറിയ സ്വർണമാല, കറുത്ത ബ്ലൗസ് ആ സെറ്റ് സാരിക്കു നന്നായി ചേർന്നുണ്ട്. സാരി ആയതു കൊണ്ട് തന്നെ ശരീരത്തിന്റെ ഷേപ്പ് ബന്നായി അറിയാം. അതിനു താഴെ ഇടയ്ക്കു സാരിമാറുമ്പോൾ കാണുന്ന അവളുടെ പൊക്കിൾ
ഒഎസ് ചന്ദ്രക്കല പോലെ, കാലിൽ തീരെ കനം കുറഞ്ഞ സ്വർണ കൊലുസുകൾ. അതെ വേഷം അതെ രൂപം.

സ്വപ്നം ആണോ എന്നറിയാൻ ഞാൻ സ്വയം മുഖത്തിനടിച്ചു. അല്ല ഇത് സത്യം തന്നെ ആണ്.അവളെ എനിക്ക് കാണാം എന്റെ ശ്രീയെ.

അവര് എല്ലാവരും കൂടി അമ്പലത്തിനു അകത്തേക്ക് കയറി. പിറകെ അവളും അവൾ എന്നെ കണ്ടിട്ടില്ല. ഞാൻ കാത്തിരുന്നു അവളെ കാരണം അമ്പലത്തിൽ നിന്നും പുറത്തു വരുമ്പോൾ കാണാൻ പാകത്തിന് ആണ് എന്റെ ഇരുപ്പ്.എന്റെ ഹൃദയം ഇടിക്കുന്നത് എനിക്ക് കേൾക്കാം.പുറത്തുള്ള ശബ്ദങ്ങളോ കാഴ്ചകളോ ഇല്ല. കണ്ണുകളും മനസും കാത്തിരിക്കുന്നത് പുറത്തേക്കുള്ള വാതിലിനു നേരെ ആണ്.

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *