അദൃശ്യം – 1

ഐ ജി തോമസ് ബാസ്റ്റിൻ തന്റെ വീൽ ചെയറിൽ ഇരുന്നു കറങ്ങിക്കൊണ്ടിരുന്നു ഒരു മണി ആയിരുന്നെങ്കിൽ ഉച്ചക്ക് ഉണ്ണാൻ വീട്ടിൽ പോകാമായിരുന്നു, ഓഫിസിൽ കാര്യമായി പണിയൊന്നും ഇല്ല, ഉണ്ണുന്നതിനു മുമ്പ് സിംഗിൾ മാൾട്ട് രണ്ടു പെഗ് അടിക്കണം എന്നത് നിര്ബന്ധമാണ്, ഭാര്യ കുവെയിറ്റിൽ ഡോക്ടർ ആണ് , പണത്തിനു പണം, സുഖത്തിനു സുഖം, ഉണ്ടിട്ട് അൽപ്പം മയങ്ങി പിന്നെ നാലുമണിയോടെ ആണ് ഓഫിസിൽ തിരിച്ചു പോകുന്നത്, പിന്നീട് പല പല മീറ്റിംഗുകൾ ആണ്, വൈകിട്ട് പോലീസ് ക്ലബിൽ സീനിയര്മാര് ഒക്കെ മണിയടിച്ചു , രണ്ടു മൂന്നു പെഗ് വീണ്ടും , മിക്കവാറും ഡിന്നറും അവിടെ നിന്ന് തന്നെ, പതിനൊന്നിനോ പതിനൊന്നരക്കോ വീട്ടിൽ എത്തുന്നു, ഈമെയിലോ ചാറ്റ് ഒക്കെ ഒന്ന് നോക്കി നിദ്ര, രാവിലെ നാലിന് എഴുന്നേൽക്കും , പോലീസ് ഗ്രൗണ്ടിൽ ഒരു നടത്തം, ജിമ്മിലും ഇടയ്ക്കു കേറും , വീണ്ടും ഓഫിസിൽ പത്തിന് തന്നെ.

വിരസമായി ഇരിക്കുമ്പോൾ ആണ് ഓർഡർലി വന്നു സല്യൂട്ട് ചെയ്തു.
” സാർ ഒരു വിസിറ്റർ “,
“ആര്?”
“സാർ പഴയ ഐ ജി ഗീത പ്രഭാകർ ”
“ഓ ഗീതയോ വരാൻ പറയു ” , ബാസ്റ്റിൻ ഒന്ന് ഉണർന്നു, മുടിയിൽ ഒക്കെ ഒന്ന് തലോടി.

വൈകാതെ ഗീത പ്രഭാകർ മുറിയിലേക്ക് വന്നു , ഒരു നീലയും വെള്ളയും കലർന്ന ചുരിദാറും കടും നീല ലെഗിങ്‌സും വെള്ള ഷാളും ഹൈ ഹീൽ ചെരുപ്പും ആയിരുന്നു വേഷം. ബാസ്റ്റിൻ പെട്ടെന്ന് സീറ്റിൽ നിന്നും എഴുനേറ്റു ഗീതയുടെ കൈകൾ രണ്ടും കൂട്ടി പിടിച്ചു.

“ഹായ് ഗീത വാട്ട് എ സർപ്രൈസ് , അമേരിക്കയിൽ നിന്നും എപ്പോഴെത്തി ? അവിടെ കൊറോണ ഒക്കെ എങ്ങിനെ ഉണ്ട് ? ക്വാറന്റൈൻ കഴിഞ്ഞോ, അങ്ങിനെ കൊറോണയൊന്നും പിടികൂടില്ല തന്നെ , ഹൌ ഈസ് ഹസ്ബൻഡ് , വന്നിട്ടുണ്ടോ ?”

“രണ്ടാഴ്ചയായി , ഹസ്ബന്റിന്റെ വീട്ടിൽ ആയിരുന്നു ക്വാറൻറിന്, അവിടെ കുറെ ഇഷ്യൂസ്, പ്രഭാകർ അറിയാമല്ലോ, നിസ്സാര കാര്യം മതി നേർവസ് ആകാൻ, കുറെ മന്ത്രവാദികളെയും കൈനോട്ടക്കാരെയും മഷിനോട്ടക്കാരെയും എല്ലാം കണ്ടു “.

“എന്തിനു ?”

“ബാസ്റ്റിൻ, വലിയ ഹോപ്പ് ഒന്നും ഇല്ലെങ്കിലും മോൻ എവിടെ എങ്കിലും ഉണ്ടോ എന്ന് ഒന്ന് നോക്കാൻ, പ്രഭക്ക് മോൻ എവിടെ എങ്കിലും കാണും എന്ന് ഒരു ഹോപ്പ് , ബട്ട് എനിക്ക് ഹോപ്പില്ല, ആ ജോർജ് കുട്ടി, അവൻ എന്റെ മോനെ തട്ടി, എന്തിനെന്നു എനിക്കറിയില്ല, നമ്മൾ എത്ര ശ്രമിച്ചിട്ടും ഒരു ക്ലൂ പോലും

കിട്ടിയതുമില്ല, പിന്നെ ഈ നശിച്ച മീഡിയ, പൊതുജനം, നിയമം, ഇവിടെ എല്ലാം കുറ്റം ചെയ്യുന്നവർക്കാണല്ലോ അനുകൂലം, എന്ത് ചെയ്യാൻ. അന്ന് ബാസ്റ്റിൻ എന്നെ സഹായിച്ചത് കൊണ്ട് അമേരിക്ക പോയി, സസ്‌പെൻഷൻ ഒക്കെ ഒഴിവായി, അവിടെ പോലീസ് അക്കാദമിയിൽ നല്ല ഒരു കോഴ്സ് ക്രിമിനോളജി ചെയ്തു, അവിടെ എങ്ങാനും ജീവിച്ചാൽ മതി, അവിടെയും നിയമം ഒക്കെ സ്ട്രിക്ട് ആണ് , പക്ഷെ ഫോഴ്സിനെ തൊട്ടുകളിച്ചാൽ ആരായാലും അവനെ ഒന്നും ജീവനോടെ വച്ചേക്കില്ല, ഏത് മോൻ ആയാലും, ബട്ട് ഇവിടെ ബ്ലഡി ഇന്ത്യ”

“കൂൾ ബേബി കൂൾ ” ബാസ്റ്റിൻ രോഷം കൊണ്ട് വിറയ്ക്കുന്ന ഗീതയുടെ തോളിൽ കയ്യമർത്തി, അവൾ അകന്നു മാറിയതൊന്നുമില്ല, ബാസ്‌റ്റിന്‌ അവളുടെ ശരീരത്തിലെ ഇളം ചൂട് കൈത്തലത്തിൽ ഫീൽ ചെയ്തു.

“ഗീത, കൂൾ നമുക്ക് എന്തെങ്കിലും ചെയ്യാം, നമ്മുടെ പോലീസുകാർ എല്ലാം ഇക്കാര്യത്തിൽ തന്റെ കൂടെ ആണ്, അവിടെ നിന്നും എന്തെങ്കിലും ഒരു ക്ലൂ കിട്ടിയാൽ നമ്മൾ അവനെ ഇനിയും പൊക്കിയിരിക്കും,ഞാൻ അന്വേഷിക്കാറുണ്ട് , ആ ജോർജുകുട്ടി ഇപ്പോൾ പണക്കാരന് ആയി ഒരു തിയേറ്റർ ഒക്കെ വച്ചു, പണം കൂടിയപ്പോൾ വെള്ളമടിയും ഉണ്ടെന്നാണ് അറിയുന്നത് , വീട്ടിൽ ഒന്നും അങ്ങിനെ വരവില്ല, വേറെ എവിടെയോ ഒക്കെ ആണ് കൂടുതൽ, ഭാര്യയും മക്കളും കൂടുതലും ഒറ്റക്കാണ് , ആ മൂത്ത പെണ്ണിന് എന്തോ ബാധയോ കൗൺസലിംഗോ ഒക്കെ ഉണ്ടത്രേ, ഇളയ പെണ്ണ് കുറെ ഇളക്കം ആണ് , നാട്ടുകാർ ഒക്കെ ഇപ്പോൾ അവനോട് അത്ര അടുപ്പമല്ല, ആ കാക്ക മാത്രമേ അവൻ നിരപരാധി ആണെന് വിശ്വസിക്കുന്നുള്ളു. എന്തെങ്കിലും ഒരു ക്ലൂ നമുക്ക് കിട്ടും, ഉറപ്പാണ് , അതുമല്ല തന്റെ മോൻ ഇനി വേറെ എവിടെയെങ്കിലും പോയെങ്കിൽ , തന്റെ വല്ല രത്നമാലയോ മറ്റോ അടിച്ചു കൊണ്ട് പോയിട്ടുണ്ടോ?, ഉണ്ടേൽ ഗോവയിലോ നേപ്പാളിലോ ഒക്കെ കാണാൻ ചാൻസുണ്ട്, പയ്യൻ വളർന്നു കാണുമല്ലോ, പഴയ ഫോട്ടോ വച്ചൊന്നും തിരിച്ചറിയാൻ കഴിയില്ല. ഇപ്പോഴത്തെ പിള്ളേർ ഒക്കെ പണത്തിനു മാത്രമേ നമ്മളെ ഡിപെൻഡ് ചെയ്യുന്നുള്ളു ബാക്കി ഒക്കെ അവരുടെ തോന്നിയപോലെ , എനിക്ക് പിന്നെ മോൾ ആണല്ലോ അവൾ അമ്മയുടെ കൂടെ കുവെയിറ്റിൽ ആണ്, അവൾ നോക്കിക്കോളും”.

“ഗീത , പ്രഭയില്ലെങ്കിൽ നമുക്ക് രണ്ടു പേർക്കും കൂടി പോലീസ് ക്ലബിൽ പോകാം അവിടെ ലഞ്ച് കഴിക്കാം, അല്ലെങ്കിൽ എന്റെ വീട്ടിൽ വരുന്നെങ്കിൽ അവിടെ പോയി സംസാരിക്കാം, ഇവിടെ ചിലപ്പോൾ എന്തെങ്കിലും മീറ്റിങ് ഉണ്ടേൽ ഡീ ജി പി മാരൊക്കെ എന്നെയും വിളിക്കും, മെനക്കേടാണ് , ഞാൻ സാധാരണ പന്ത്രണ്ടര ആകുമ്പോൾ മുങ്ങും പിന്നെ ഒരു മൂന്നരക്കെ വരു, എന്ത് പറയുന്നു ?”

“പോലീസ് ക്ലബ് വേണ്ട ബാസ്റ്റിൻ , അവിടെ എല്ലാവരും ചോദിക്കുന്നതിനൊക്കെ ഉത്തരം പറയണം, ചിലർക്ക് കിന്നാരം, മുതുക്കന്മാർക്ക് തോളിൽ കയ്യിടണം, ഞാൻ അമേരിക്ക പോയത് പലർക്കും അസൂയ ഉണ്ട് , സസ്പെഷൻ ആയിരുന്നെങ്കിൽ പിന്നെ അവരുടെ മേഴ്‌സി വേണമായിരുന്നല്ലോ, ബാസ്റ്റിൻ അന്ന് ഡീ ജി പിയോട് പറഞ്ഞു എന്നെ രക്ഷിച്ചു, വീ വിൽ ഗോ യുവർ ഹോം , പ്രഭ ഏതോ റിലേറ്റിവിനെ ഒക്കെ കാണാൻ പോയിരിക്കുന്നു”.

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് , ഇന്നാരെ കണി കണ്ടോ, അവനു സ്വസ്തി, ബാസ്‌റ്യനും ഗീതയും ഓഫീസ് വണ്ടി എടുക്കാതെ ഗീത വന്ന വണ്ടിയിൽ ബാസ്റ്റിൻ ഡ്രൈവ് ചെയ്ത് ബാസ്റ്റിന്റെ വീട്ടിലേക്ക് പോയി. പോലീസ് ഹെഡ്

ക്വാർട്ടേഴ്‌സ് കഴിഞ്ഞപ്പോൾ ബാസ്റ്റിൻ മിറർ അഡ്ജസ്റ് ചെയ്യാനായി കയ്യ് തിരിച്ചു മിറർ കുറെ കൂടി ഉയരത്തിൽ സെറ്റ് ചെയ്തു , ഗീതയുടെ തോളിൽ കയ്യിട്ട് “ആ പറയു ഡാർലിംഗ് അമേരിക്ക എങ്ങിനെ ഉണ്ട് , നയാഗ്ര ഒക്കെ പോയി കണ്ടോ, എനിക്ക് അവിടെ നിന്ന് വയാഗ്ര വല്ലതും കൊണ്ട് വന്നോ ?”

ഗീത ചിരിച്ചു “എന്തിനു വയാഗ്ര ? നിനക്കോ , നമ്മുടെ കിളവൻ ഡീ ജി പിക്ക് ആണെങ്കിൽ ഓ ക്കെ, നിനക്ക് കുതിരയുടെ ശക്തി അല്ലെ എന്തിനു വയാഗ്ര?, ബാസ്റ്റിൻ അമേരിക്കയിൽ ഏറ്റവും ഇഷ്ടമായാത് നമ്മുടെ പേഴ്സണൽ ഫ്രീഡം ആണ്, നമുക്ക് ഇഷ്ടം ഉള്ളത് ചെയ്യാം, ആരും നമ്മളെ നോക്കി വരുന്നില്ല നമ്മൾ എന്ത് ചെയ്യുന്നു എന്ന് നോക്കി ഇരിക്കുന്നില്ല, ബര്മുഡയോ ബിക്കിനിയൊ എന്ത് വേണേലും ഇടാം. ആരും പടം എടുക്കാൻ വരുന്നില്ല, ബീച്ചിൽ ഒക്കെ ഞാൻ വൺ പീസ് ബിക്കിനി ഇട്ടാണ് മണിക്കൂറുകൾ പോയി കിടക്കുന്നത് , നൂഡ് ബീച്ചിലും പോയി പക്ഷെ പ്രഭാക്ക് ഇഷ്ടം ഇല്ലാത്തതു കൊണ്ട് അധികം കയറിയില്ല ഒരു ഏറിയ കഴിഞ്ഞാൽ എല്ലവരും ഫുൾ നൂഡ് ആയിട്ടേ അകത്തേക്ക് പോകാൻ പറ്റു, പ്രഭക്കാണെങ്കിൽ ഞാൻ അവിടെയും മുണ്ടും നേര്യതും ഉടുക്കണമെന്ന താല്പര്യം ആണ് “.

Leave a Reply

Your email address will not be published. Required fields are marked *