Related Posts
കാർത്തികയുടെ പേഴ്‌സ് ന്ന് കാശ് നോക്കിയപ്പോൾ കാർഡ് ആയിരുന്നു പിന്നെ അവൻ തന്നെ പൈസ കൊടുത്തു .
എന്നിട്ട് അവളെയും താങ്ങി കൊണ്ട് പുറത്തേക് ഇറങ്ങി.
“എന്നെ എവിടെ കൊണ്ട് പോകുവാടാ കള്ളാ ചോട്ടാ ബേട്ടാ…..”
ബോധം ഇല്ലാത്തെ ആണ് കാർത്തിക പറയുന്നത് എന്ന് അവന് മനസിലായി.
“നിന്നെ ഇവിടെ ഇട്ടേച് പോയാൽ ഇവിടത്തെ ചാനലുകാർക് നാളെ കടിച്ചു പറിക്കാൻ ഒരു മൻപെടയെ കിട്ടിയപോലെ ആകും.”
അതും പറഞ്ഞു അവളെ ഒരു ടാക്സി ൽ കയറ്റി അവൾ താമസിച്ചിരുന്ന ഫ്ലാറ്റിലേക് പൊക്കോളാൻ പറഞ്ഞു. ഫ്ലാറ്റ് ന്റെ പേര് അവളുടെ കൈയിലെ ഫ്ലാറ്റ് കീ യിലെ ചെയിനിൽ ഉണ്ടായിരുന്നു.
അവൾ ആണേൽ തന്നെ കുറച്ചു മാത്രം ആണ് പറഞ്ഞു കൊണ്ട് ഇരിക്കുന്നെ എന്ന് അവന് മനസിലായി.
അവനെ ഇനി എന്റെ കൈയിൽ പോലീസ് സ്റ്റേഷനിൽ കിട്ടിയാൽ അവന്റെ താടി അടക്കം ഷേവ് ചെയ്തിട്ടേ വീടു.
എന്നൊക്കെ പറഞ്ഞു അവന്റെ നെഞ്ചിൽ ചാരി കിടന്നു പറഞ്ഞു കൊണ്ട് ഇരിക്കുവായിരുന്നു.
അപ്പോഴാണ് കാർത്തികയുടെ മൊബൈൽ അടിക്കാൻ തുടങ്ങിയത്.
അവൻ ആ മൊബൈൽ എടുത്തു.
” ഓന്തു സ്റ്റെല്ല???? ”
ഇത് എന്തോന്ന് ഓന്ത് സ്റ്റെല്ല എന്ന് ഓർത്ത് അവൻ ആ കാൾ അറ്റാൻഡ് ചെയ്തു.
“എടി കാർത്തു നീ എന്താ ഇന്ന് എന്നെ വിളിക്കാതെ.
നിന്റെ കള്ളാ കാമുകന്റെ ഒപ്പം പോയ വിശേഷം ഒന്നും പറയാതെ.
അതൊ നിന്റെ ചോട്ടാ വന്നില്ലേ.
അതിന്റെ വിഷമം ആണോടി.
ഹലോ….
നീ എന്നാ മിണ്ടാതെ…
ആ കള്ളൻ വന്നില്ലേ….”
അവൻ അതെല്ലാം കേട്ട് തന്റെ നെഞ്ചിലേക് ചാഞ്ഞു കിടന്നു ഉറങ്ങുന്ന അവളുടെ കർകുന്തലിൽ തലോടിയ ശേഷം.
തിരിച്ചു പറഞ്ഞു.
“നിങ്ങൾ ഇപ്പൊ വിളിച്ച കാർത്തിക എന്നാ കുട്ടി ബിയർ അടിച്ചു ഓഫ് ആയി കാറിൽ ഫ്ലാറ്റിലേക് കൊണ്ട് പോയിക്കൊണ്ട് ഇരിക്കുവാ.
നാളെ രാവിലെ വിളിച്ചോ.”
“ഹലോ…
നിങ്ങൾ ആരാ…..?????”
അവൻ ആ ഫോൺ കട്ട് ചെയ്തു.
ഈ പെണ്ണിന് എന്നെ ഇത്രക്കും ഇഷ്ടമോ??
ഒരു ആക്‌സിഡന്റ്ൽ ഒരു മിന്നായം പോലെ കണ്ടത് ഉള്ള് അപ്പോഴേക്കും ഇങ്ങനെ മനസുകൾ ചേരാൻ എന്തായിരിക്കും കാരണം.
ഒന്നില്ലേ ഇവളും ഞാനും ആയി എവിടേയോ കണ്ട് മുട്ടിട്ട് ഉണ്ടാകണം. പക്ഷേ എവിടെ? എനിക്ക് ഓർമ്മ കിട്ടുന്നില്ല. ഈ കണ്ണുകൾക് എന്ത് കൊണ്ട് എന്നെ പിടിച്ചു നിർത്താൻ സഹായിക്കുന്നു.
അപ്പോഴേക്കും അവളുടെ ഫ്ലാറ്റിന്റെ താഴെ എത്തി ഇരുന്നു വണ്ടി.
വണ്ടി കാരന് അവൻ പൈസ കൊടുത്തു വിട്ട്.
പിന്നെ അവളെയും താങ്ങി അവൻ അവളുടെ ഫ്ലാറ്റിൽ കൊണ്ട് പോയി ഓരോ മുറി നോക്കി. കാർത്തിക ips ന്റെ യൂണിഫോം കണ്ടപ്പോൾ അതാണ് അവളുടെ മുറി എന്ന് മനസിലാക്കിയ അവൻ അവളെ ആ ബെഡിലേക് ഇട്ട്.
“എന്നെ ഒറ്റക്ക് ഇട്ടേച് പോകുവനോടാ??”
മദ്യ ലഹരി തന്നെ പറഞ്ഞു.
അവൻ അവളുടെ ഫ്രീ ടൈം സ്പെൻഡ് ചെയ്തേക്കുന്നത് എല്ലാം നോക്കി.
അപ്പോഴാണ് അവിടെ ഒരു ഫയൽ ഇരിക്കുന്നെ കണ്ടേ അത് ഒന്ന് തുറന്നു നോക്കിയ അവൻ ഞെട്ടി.
ഈ ശനിയാഴ്ച പുലർച്ചെ കാർത്തിക റാണയെ എൻകൗണ്ടർ ചെയ്യാൻ പോകുന്നു അതിന്റെ പ്ലാൻ മേൽഉദോഗസ്ഥന്റെ ഒപ്പും കിട്ടി ഇരിക്കുന്നു.
അവൻ കാർത്തികയുടെ നേരെ നോക്കി.
കാർത്തിക ആണേൽ ബെഡിൽ സുഖം ആയി ഉറങ്ങുന്നു.
ഇത് കുട്ടിക്കളി അല്ലാ എന്ന് അവന് മനസിലായി.
അവളും ഇത് കുട്ടിക്കളി പോലെ ആണ് കണ്ടിരിക്കുന്നെ എന്നും.
അവളുടെ അടുത്ത് വന്നു.
ആ നിഷ്കളങ്കമായ മുഖതെക് നോക്കി അവൻ അവിടെ ഇരുന്നു.
ഒരു ചൂട് ചുമ്പനം അവളുടെ നെറ്റിയിൽ കൊടുക്കാൻ പോയതും.
അവനെ പിടിച്ചു മെത്തേക് അവൾ ഇട്ട്.
“എന്താടാ ചോട്ടെ…
നിനക്ക് കാർത്തികയെ ഇഷ്ടപ്പെട്ടോ.”
അവൾ ഉറക്ക ചവോടെ ആണ് പറയുന്നേ ഒപ്പം കുടിച്ചത് ഓവർ ആണെന്ന് അവന് മനസിലായി. വ്യാജൻ ആണെന്ന് തോന്നുന്നു ബിയർ ഇല്ലേ എപ്പോഴേ കട്ട് ഇറങ്ങിയേനെ.
“ഉം.
എനിക്ക് ഇഷ്ടം ആയി.”
ഒരു പെണ്ണിന്റെ ആകർഷണ വലയത്തിൽ പെട്ട് പോയി എന്ന് അവൻ ഓർക്കുന്നതിന് മുന്നേ അവളുടെ ചുണ്ടുകളിൽ അവന്റെ ചുണ്ട് വന്ന് കിസ് ചെയ്തു.
