അഖില ആനന്ദം – 1 Like

Kambi Story – അഖില ആനന്ദം – 1

ഞാൻ നന്ദൻ.. നന്ദൻ നാരായണൻ. ഈ കഥ പറഞ്ഞുതുടങ്ങുമ്പോൾ കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് ഡ്രൈവ് ചെയ്യുകയാണ്. ശരിക്കും ഡൽഹിയിൽ നിന്നുള്ള വരവാണ് കോയമ്പത്തൂരിൽ വന്നിറങ്ങിയപ്പോൾ രാത്രിയായെങ്കിലും നല്ല ക്ഷീണമുണ്ടെങ്കിലും തിരക്ക്പിടിച്ചു വീട്ടിലേക്ക് മടങ്ങാൻ കാരണം എന്റെ അഖിയാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് വര്ഷം ഒന്ന് തികയുകയാണ് നാളെ. ചാന്ദ്നി ചൗക്കിൽ നിന്ന് അവൾക്കായി ഒരു കാശ്മീരി സാരി വാങ്ങിയിട്ടുണ്ട്. അവളും എന്തെങ്കിലും കരുതിവെച്ചിട്ടുണ്ടാവും..

ഞാൻ അഖിയെ ആദ്യമായി കാണുന്നത് ഒന്നരവർഷം മുൻപ് എന്റെ ഇരുപത്തിനാലാം വയസ്സിലാണ്. ദൽഹിയിലെ ദീർഘകാല ഉദ്യോഗജീവിതത്തിന്റെ ഹാങ്ങോവർ തീർക്കാൻ അപ്പയും അമ്മയും നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരുന്ന സമയം. പ്രേമംപൊട്ടി ജോലിക്ക് പോവാതെ കള്ളുകുടിച്ച് നടന്ന ഞാൻ കൃത്യസമയത്ത് തന്നെ ബൈക്ക് കൊണ്ടുമറിച്ചിട്ട് കാലൊടിഞ്ഞുകിടപ്പിലായി. മദ്യപാൻമേറ്റ്സ് ആയിരുന്ന പഞ്ചാബി ഗലി ബോയ്സ് എന്നെ തിരിഞ്ഞുനോക്കാതായി. സ്വബോധത്തിലായപ്പോൾ പരിക്കിനേക്കാൾ എന്നെ വേദനിപ്പിച്ചത് അമ്മയുടെ കണ്ണീരും ഉപദേശവുമായിരുന്നു. എണീറ്റ് നടക്കാൻ പകമായപ്പോഴേക്കും ഞാൻ അമ്മയുടെ ഇമോഷണൽ ബ്ളാക്ക്‌മെയ്‌ലിംഗിന് കീഴടങ്ങിയിരുന്നു. പിന്നീട് മൂന്ന് മാസം ലഹരിവിമോചന തെറാപ്പിയോക്കെ എടുത്ത് മാന്യനായി പാരന്റ്സിന്റെ കൂടെ നാട്ടിലേക്ക് കെട്ടിയെടുത്തു. നല്ലനടപ്പ് അവർക്ക് ബോധ്യപ്പെട്ടാൽ മാത്രം തിരിച്ചുവിടാം എന്നായിരുന്നു കണ്ടീഷൻ. ഞാൻ ചാടിപ്പോവാൻ നോക്കിയാൽ ‘അമ്മ ആത്മഹത്യ ചെയ്യുമെന്ന ഭീഷണി വേറെ.
ചെറുപ്പത്തിൽ പ്രേമിച്ചു കല്യാണം കഴിച്ച് നാടുവിട്ടതാണ് അപ്പയും അമ്മയും. അപ്പാ തമിഴ് ബ്രാഹ്‌മിൻ ബോയ് + വിപ്ലവ വിദ്യാർത്ഥി രാഷ്ട്രീയക്കാരൻ. ‘അമ്മ മീനില്ലാതെ ചോർ ഇറങ്ങാത്ത നായർ ജുവതി.. അമ്മയുടെ ഫാമിലി പ്രബലരായ എതിർ രാഷ്ട്രീയക്കാർ.. പോരെ പൂരം. അടിപിടി, ഭീഷണി ഒക്കെയായി വലിയ കലാപത്തിന് ശേഷം വീട്ടുകാർ ഉറപ്പിച്ച കല്യാണത്തിന്റെ തലേന്നാണ് മമ്മി ഡാഡിയോടൊപ്പം മുങ്ങിയത്. ഒരു ദയയും ഇല്ലാതെ താത്ത(അപ്പൂപ്പൻ) മഠത്തിന്റെ വാതിൽ കൊട്ടിയടച്ചു പുറത്താക്കി. അന്ന് രണ്ടുപേരും കൂടി നാടുവിട്ടതാണ്. പിന്നെ ഡൽഹിയിൽ.. അവരുടെ പഠനം, ജീവിതം എല്ലാം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. എങ്കിലും രണ്ടുപേരും നല്ല ജോലിയൊക്കെ സമ്പാദിച്ചു രക്ഷപ്പെട്ടു. ഞാനെന്ന ഒറ്റവാഴവെച്ചത് മാത്രമേ തെറ്റായി തോന്നിയിട്ടുണ്ടാവൂ.. (അതും ഇപ്പോൾ മാറിത്തുടങ്ങിയിട്ടുണ്ടാവും) ഏറെക്കാലത്തിനു ശേഷം നാട്ടിലേക്ക് മടങ്ങാൻ അപ്പക്കും അമ്മയ്ക്കും വലിയ താല്പര്യമായിരുന്നു. വല്ല നാടൻ വാറ്റും അടിക്കാം എന്നതിൽ കൂടുതൽ താല്പര്യമൊന്നും എനിക്ക് തോന്നിയില്ല.

നാട്ടിലെ അപ്പയുടെ പെങ്ങളുടെ കൈവശമുള്ള മഠത്തിൽ തന്നെയായിരുന്നു താമസം. പഴയ നാലുകെട്ട്, ചുറ്റും വിശാലമായ തൊടിയും കുളവും, അപ്പുറത്ത് ചെറിയൊരു അമ്പലവും.. അപ്പയുടെ സഹോദരിയും ഭർത്താവും ഇളയമകളും മാത്രമാണുള്ളത്. നാട്ടിലെത്തിയ ഉടനെ അപ്പ & ‘അമ്മ പഴയ കൂട്ടുകാരെ കാണാനുള്ള തീർത്ഥാടനം തുടങ്ങി. എന്നാലും എന്നെ തീരെ വിശ്വാസമില്ലാത്തകൊണ്ട് ഇടക്കിടക്ക് അമ്മയും അപ്പയും വിളിച്ചോണ്ടിരിക്കും. രണ്ടുമൂന്നു ദിവസം ആന്റി ഉണ്ടാക്കിതന്ന ഭക്ഷണമല്ലാതെ യാതൊരു എന്റെർറ്റൈന്മെന്റും ഇല്ലായിരുന്നു. ഡൽഹിയിലെ ബഹളം മാത്രം അനുഭവിച്ചു ശീലിച്ച ഇവിടുത്തെ പ്രകൃതി രമണിയും ആമ്പിയൻസും വീടിനകത്തെ തണുപ്പുമെല്ലാം പുതിയ അനുഭവമായിരുന്നു.
ചില്ല്ന്ന് രണ്ടെണ്ണം അടിക്കാൻ പൂതിയുണ്ടെങ്കിലും മാന്യനായി അഭിനയിച് അപ്പയുടെ കയ്യിന്ന് പൈസവാങ്ങി തിരിച്ചുപോവാനുള്ള പ്ലാൻ പൊളിക്കാൻ പറ്റില്ലല്ലോ.. മൂന്നാം ദിവസം സന്ധ്യക്ക് സെറ്റിയിൽ
കിടന്നു ഫോണിൽ കളിചോണ്ടിരുന്നപ്പോൾ എന്തോ ചിൽ ചിൽ ശബ്ദം കേട്ട് തല ഉയർത്തി നോക്കിയതും എന്റെ മുഖത്തേക്ക് ഒരു കെട്ട് ചാർട്ടാണ് വന്നുവീണത്. ഞെട്ടിപിടഞ്ഞു എഴുന്നേറ്റു നോക്കുമ്പോ ‘നീയേതാടാ നായെ’ എന്ന ഭാവത്തിൽ ഒരു തടിച്ചി ഉണ്ടക്കണ്ണി തല ഉയർത്തി നോക്കുന്നു. ഞാൻ പതിയെ എണീറ്റ് നിന്നപ്പോൾ തിരിഞ്ഞുനോക്കികൊണ്ട് പതിയെ അവൾ അടുക്കളയിലേക്ക് കയറിപ്പോയി. നാട്ടിലൊരു മുറപ്പെണ്ണ് ഉണ്ടെന്നു അമ്മ കളിയാക്കി പറയുമെന്നല്ലാതെ ഞാൻ ഇതിനെക്കുറിച്ചു ഒട്ടും ബോതേര്ഡ് അല്ലായിരുന്നു. ഇവൾ പട്ടാമ്പിയിലെക്ക് കല്യാണം കഴിച്ചുകൊടുത്ത അക്കാവോടെ അടുത്ത് നിന്ന് പഠിക്കുകയാണെന്നു ആന്റി പറഞ്ഞപ്പോഴും ‘അമ്മ എപ്പോഴോ ഫോണിൽ കാണിച്ചുതന്ന ചെറിയ കുട്ടിയായിരുന്നു മനസ്സിൽ..

Leave a Reply

Your email address will not be published. Required fields are marked *