നിലത്തുകിടന്ന ചാർട്ടൊക്കെ പെറുക്കി മൂലക്ക് ഇട്ട് ഞാൻ വീണ്ടും സിറ്റിയിലേക്ക് ചാഞ്ഞിരുന്നു . അഞ്ചു മിനിറ്റ് തികഞ്ഞില്ല ആന്റി “അപ്പൂ” എന്ന് ഈണത്തിൽ വിളിച്ചുകൊണ്ട് അടുക്കളെന്ന് വന്നു. (ആന്റിയുടെ വിളിയും സംസാരവുമെല്ലാം നടി സുകുമാരിയെപ്പോലെ പ്രത്യേക ടോണിലാണ്) ടീപ്പോയിൽ അവൽ നനച്ചതും കാപ്പിയും കൊണ്ടുവെച്ച് ആന്റി അപ്പുറത്തെ സെറ്റിയിൽ ഇരുന്നു. ആന്റിയുടെ പിറകിൽ ഉണ്ടക്കണ്ണി സ്ഥാനം പിടിച്ചിട്ടുണ്ട്.
“അവൾ അപ്പൂനെ കണ്ടില്ല.. അറിയാതെ എറിഞ്ഞതാണ്”.. ആന്റി പറഞ്ഞു നിർത്തി
“സോറി” ഉണ്ടക്കണ്ണി ഒട്ടും ആത്മാർത്ഥയില്ലാതെ ലേശം പുച്ഛം കലർത്തികൊണ്ടു പറഞ്ഞു..
ആന്റി നിർബന്ധിച്ച് സോറി പറയിപ്പിച്ചതാണെന്നു വ്യക്തം. ലേശം വലിപ്പക്കൂടുതലുള്ള അവളുടെ ഉണ്ടക്കണ്ണുകളുടെ ബോർഡർ ലൈനിലുള്ള മഷിയൊക്കെ മുഖം കഴുകിയപ്പോൾ പരന്നിട്ടുണ്ട്. ചുരുണ്ടുനീണ്ട സമൃദ്ധമായ മുടി അതിന്റെ കെട്ടിൽനിന്നഴിഞ്ഞു വെള്ളച്ചാട്ടംപോലെ ഇടതുതോൾവഴി മുന്നോട്ട് വിരിഞ്ഞുകിടക്കുന്നു. ജനൽവഴി അകത്തേക്ക് കയറിവരുന്ന അസ്തമയസൂര്യന്റെ വെളിച്ചം അവളുടെ വട്ടമുഖത്തിനു തങ്കനിറം നൽകുന്നുണ്ട്. നീണ്ടുരുണ്ട മൂക്കിൽ ചെറിയൊരു പച്ചക്കല്ല് മൂക്കുത്തി, അതിനുതാഴെ തുടുത്തുവിടർന്ന ചുണ്ടുകൾക്ക് മുകളിലായി നനവുപറ്റിയ നനുത്ത സ്വർണ്ണരോമങ്ങളുടെ നിര.. ഇതിനെല്ലാം മേമ്പൊടിയായി ഇത്തിരി പുച്ഛവും. അത് മാത്രം, അതുമാത്രം എനിക്കത്ര പിടിക്കുന്നില്ല. ഇവിടെ നിക്കുന്ന അത്രേം കാലം ഇവളുമായി അങ്കം വെട്ടേണ്ടിവരുമെന്ന് ആ നിമിഷം എനിക്ക് തോന്നി..
അവൾ പുച്ഛം ഒട്ടും കുറക്കാതെ പതിയെ വന്ന് ഞാൻ പെറുക്കിക്കൂട്ടി വെച്ച ചാർട്ടുകൾ എടുത്ത് റൂമിലേക്ക് പോയി.
********************
“അമ്മാ സാപ്പ്ട കൂപ്പ്ട്രാങ്കെ”.. രാത്രി വാതിലിൽ രണ്ട് അടിയടിച്ചിട്ട് ചിലങ്ക ശബ്ദം സ്റ്റെപ്പ് ഇറങ്ങിപ്പോവുന്നത് കേട്ടു. ടീഷർട്ട് എടുത്തിട്ട് താഴേക്ക് ഇറങ്ങി ചെന്നപ്പോഴേക്കും അവൾ ഒരു പ്ളേറ്റിൽ ചപ്പാത്തി എടുത്തുവെച്ച് തീറ്റ തുടങ്ങിയിരുന്നു. അങ്കിളിന്റെ ജുബ്ബയും പൈജാമയും ആണ് എടുത്തുടുത്തിരിക്കുന്നത്. തിന്നുകഴിഞ്ഞിട്ട് ഏതോ ട്രെയിൻ പിടിക്കാനുള്ളത് പോലെ കുത്തിനിറച്ചാണ് തീറ്റ. ഇടക്ക് കണ്ണ് തള്ളി ഓരോ നോട്ടവും. ഞാൻ അര ചപ്പാത്തി തിന്നുകഴിഞ്ഞപ്പോഴേക്കും അവൾ ഫിനിഷ് ചെയ്ത് വിരലുംനക്കി അടുക്കളയിലേക്ക് തിരിഞ്ഞുനടന്നു. അപ്പോഴാണ് ഇവളുടെ കണ്ണിന് മാത്രമല്ല വലുപ്പം എന്ന് മനസ്സിലായത്. ആകെമൊത്തത്തിൽ സാരിയിൽ കാണുമ്പോഴുള്ളത്ര തടിയും ഇല്ല. മിന്നുന്ന പൈജാമയിൽ സമൃദ്ധമായ നിതംബഭാരം തുളുമ്പുന്നത് പോലെ.. കണ്ണ് വലിക്കാതെ നോക്കികൊണ്ടിരിക്കുമ്പോഴാണ് ആന്റി ശ്രദ്ധ തെറ്റിക്കുന്നത്:
“അപ്പാവോടെ ഡ്രെസ്സാക്കും, നീ വന്തത്‌നാലേ ആത്ത് ലെ ഇനിമേ ടീഷർട് ഫ്രോക്ക് പോട്ട്ക്ക മാട്ടാളാ” ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു.
അത് നന്നായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
*******************************************
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു.. രാവിലെതന്നെ അങ്കിൾ വാതിലിൽ കൊട്ടി ഈണത്തിൽ വിളി തുടങ്ങി. ഞായറാഴ്ച്ച അമ്പലത്തിൽ തിരക്കാണ്. അമ്പി കൂടെ വരണം അതാണ് ആവശ്യം. ഭരണം എനിക്കിഷ്ടപെട്ടില്ലെങ്കിലും കുറച്ച് ആൾക്കാരെ കാണാമല്ലോ എന്ന് കരുതി കുളത്തിൽ മുങ്ങി കയറി അമ്പലത്തിലേക്ക് പോയി. മൂന്നാല് കേരള ആന്റീസ് മാത്രം ഉണ്ട്. അമ്പലത്തിനകത്തേക്ക് കയറിയതും “ഷർട്ട കഴട്ടു” അങ്കിൾ കണ്ണുരുട്ടി. ഞാൻ പതിയെ ഷർട്ട് അഴിച്ചപ്പോൾ അങ്കിൾ വീണ്ടും കണ്ണുരുട്ടുന്നു.. “പൂണൽ എങ്കെ”.. എനിക്ക് അടിമുടി ചൊറിഞ്ഞുവന്നു.. ആ മയിരൊന്നും എനിക്കില്ലാന്ന് പറയാനുണ്ടായ വെമ്പൽ കടിച്ചമർത്തി ഞാൻ ഇറങ്ങിപ്പോന്നു. അമ്മാ അപ്പാ മാനം കളയുന്നരീതിയിൽ പെരുമാറാൻ പാടില്ലല്ലോ.
രാവിലത്തെ ഭക്ഷണം കഴിക്കാൻ ഇറങ്ങിവന്നപ്പോൾ അങ്കിളും ആന്റിയും ശബ്ദം താഴ്ത്തി എന്തൊക്കെയോ ചർച്ച ചെയ്യുന്നു. ഉണ്ടക്കണ്ണി തീറ്റ പതുക്കെയാക്കി ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്. എന്നെ കണ്ടതും ഡിസ്കഷൻ ഠപ്പേന്ന് നിന്നു. അവൾ തീറ്റയിലേക്ക് തിരിഞ്ഞു. ഞാൻ കഴിക്കുമ്പോൾ അവൾ ഇടക്കിടക്ക് ഇടംകണ്ണിട്ട്
നോക്കുന്നുണ്ട്. ഇന്നലത്തെ പോലെ നോട്ടത്തിൽ പുച്ഛമല്ല. പകരം കൗതുകമാണ്. ഞാൻ കഴിച്ചു എണീക്കാൻ ഒരുങ്ങിയതും ആന്റി അടുത്തുവന്നിരുന്നു തോളിൽ കൈവെച്ചു.
