കല്യാണം – 10 Like

Kambi Kadha – Kallyanam Part 10 | Author : Kottaramveedan | Previous Part

രാവിലെ ഉറക്കത്തിൽ നിന്നും മെല്ലെ ഉണർന്നപ്പോൾ ശരീരത്തിൽ നല്ല ഭാരം…ഈ കൊടും തണുപ്പത്തു.. എന്റെ ശരീരം ചൂടിൽ പൊതിഞ്ഞിരുന്നു..ഞാൻ കണ്ണുകൾ മെല്ലെ തുറന്നു…എന്റെ നെഞ്ചിൽ തലവെച്ചു നീതു കിടക്കുന്നു…അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചിട്ടുണ്ട്…അവളുടെ പതുപതുത്ത ദേഹം എന്നിൽ ഇഴുകി ചേർന്ന് ഉറങ്ങുന്നു…അവൾ കാൽ എടുത്തു എന്റെ മുകളിൽ വെച്ചിട്ടുണ്ട് എന്റെ അടിവയറിൽ അവളുടെ തുട അമർന്നു ഇരിക്കുന്നു ..
എന്റെ ശരീരം കോരിതാരിക്കുന്നതുപോലെ തോന്നി.. പെട്ടന്ന് ഞാൻ സുബോധത്തിലേക്ക് വന്നു.. അവളെ ഞാൻ മെല്ലെ നിക്കി ഞാൻ എണീക്കാൻ ഒരുങ്ങി..

പെട്ടന്ന് ഒരു ഞെട്ടലോടെ അവൾ എണിറ്റു…അവൾ കണ്ണുകൾ തിരുമി എന്റെ മുഖത്തേക്ക് നോക്കി. പെട്ടന്ന് എന്തോ ഓർത്തപോലെ അവൾ കാൽ എന്റെ ശരീരത്തിൽ നിന്നും എടുത്തു മാറ്റി..നേരെ കിടന്നു..

ഞാൻ ചുറ്റും നോക്കി.. ഭാഗ്യം വാൾ ഒന്നും വെച്ചിട്ടില്ല.. ഞാൻ ഒരു വളിച്ച ചിരി പാസ്സ് ആക്കി എണിറ്റു..

“ ഇന്നലെ കുറച്ചു ഓവർ ആയി അല്ലെ…”

ഞാൻ ഒരു ചമ്മലോടെ അവളെ നോക്കി ചോദിച്ചു.. അവൾ എനിക്ക് മുഖം താരത്തെ ഒന്ന് മൂളി..

“അമ്മ വെല്ലം പറഞ്ഞോ..? “

“അറിയില്ല..”

അവൾ ഒരു താല്പര്യം ഇല്ലാതെ മറുപടി പറഞ്ഞു…ഞാൻ ബെഡിൽ നിന്നും എണീക്കാൻ തുടങ്ങിയതും അവൾ എന്റെ കൈയിൽ കയറി പിടിച്ചു..

“ എന്തിനാ കുടിച്ചു സ്വയം നശിക്കുന്നെ…”

എനിക്ക് അതിനു മറുപടി ഉണ്ടാരുന്നില്ല.ഞാൻ അവളുടെ കൈ വിടിപ്പിച്ചു എണീറ്റ്.. നല്ല തലവേദന ഉണ്ട്. ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു.. തിരിച്ചു വന്നപ്പോൾ അവൾ ബെഡിൽ ഉണ്ടാരുന്നില്ല..ഞാൻ ജനലുകൾ തുറന്നു നേരം വെളുത്തു വരുന്നതേ ഒള്ളു.. കോട മഞ്ഞ് മൂടിരിക്കുന്നു…

“ ശേ…ഇന്നലെ നല്ലത് പോലെ ഓവർ ആയി പോയി.. അമ്മ എന്തു വിചാരിച്ചു കാണുവോ .. “
ഞാൻ പുറത്തേക്ക് നോക്കി മനസ്സിൽ പറഞ്ഞു..

“അല്ല.. ഞാൻ എന്തിനാ ഇതൊക്ക ചിന്തിക്കുന്ന.. അവര് എന്നെ പറ്റി എന്തു വിചാരിച്ചാലും എനിക്ക് എന്താ…”പെട്ടന്ന് ഞാൻ മനസ്സിൽ ഓർത്തു..

എനിക്ക് എന്തെക്കെയോ മാറ്റം സംഭവിക്കുന്നത് പോലെ ഫീൽ ചെയുന്നു …ഞാൻ വീടിനു പുറത്തേക്ക് നടന്നു…കോട മഞ്ഞ് കാരണം ഒരു രക്ഷയും ഇല്ല..

“ മോനെ…അകത്തേക്ക് കയറി ഇരിക്ക്.. രാവിലെ മഞ്ഞ് കൊള്ളേണ്ട…പനി പിടിക്കും.. “

അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു..ഞാൻ തിരിച്ചു നടന്നു സിറ്റ് ഔട്ട്‌ലെ കസേരയിൽ ഇരുന്നു.. അവൾ എനിക്ക് ചായയും ആയി വന്നു…

അമ്മ ഒന്നും അറിഞ്ഞില്ല എന്ന് തോനുന്നു എന്നോട് ഇന്നലത്തെ കാര്യങ്ങളെ പറ്റി ഒന്നും ചോദിച്ചില്ല അതോ അറിഞ്ഞിട്ടും ചോദിക്കാത്തത് ആണോ.. എന്തായാലും അമ്മയെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് പോലെ…

“മോനെ രണ്ടു ദിവസം കൂടെ നിന്നിട്ട് പോയാൽ പോരെ..”

തൂണിൽ ചാരി നിന്നു അമ്മ ചോദിച്ചു…

“ നാളെ പോകണം അമ്മേ.. വീട്ടിൽ ചെന്നിട്ട് ഒരുപാട് കാര്യങ്ങൾ ഉള്ളതാ…”

ഞാൻ ചെറു ചിരിയോടെ അമ്മയെ നോക്കി പറഞ്ഞു..

“ മോനെ.. എന്നാ ഇനി തിരിച്ചു ജോലിക്ക് കയറുന്നത് …”

“ഉടനെ പോകണം അമ്മേ.. പറ്റിയാൽ അടുത്ത ആഴ്ച…”

ഞാൻ പറഞ്ഞപ്പോൾ നീതുവിന്റെ മുഖത്തു ഒരു ഞെട്ടൽ ഞാൻ ശ്രദ്ധിച്ചു..അവളുടെ മുഖം ചെറുതായി ഒന്ന് വാടി…

“ എന്താ മോനെ പെട്ടന്ന് പോകുന്നെ…കല്യാണം കഴിഞ്ഞതല്ലേ ഒള്ളു ഒരു രണ്ടു മാസം നിക്കാരുന്നില്ലേ …”

“ ഇല്ല അമ്മേ.. ഒരുപാടു ജോലി ചെയ്ത് തീർക്കാൻ ഉണ്ട്.. “
ഞാൻ ചായകുടിച്ചോണ്ട് പറഞ്ഞു.. അമ്മയുടെ മുഖത്തു നോക്കാൻ എനിക്ക് കഴിഞ്ഞില്ല..

“ വാ മോനെ.. ഞാൻ കഴിക്കാൻ എടുക്കാം.. “

“കുറച്ചു കഴിഞ്ഞു മതി അമ്മേ.. “

അമ്മ അകത്തേക്ക് പോയി.. ഞാൻ ചായ കുടിച്ച ഗ്ലാസ്‌ നീതുവിന്റെ കൈയിൽ കൊടുത്തു.. അവൾ മുഖത്തു നോക്കാതെ അകത്തേക്ക് പോയി..

ശരീരത്തിന് മുഴുവൻ നല്ല വേദന പോലെ.. ആകെ ഒരു തളർച്ച.. ഇന്നലത്തെ അടിയുടെ ആണ് എന്ന് തോനുന്നു..“ അയ്യോ ആ ചേട്ടൻ എവിടെ.. ഇന്നലെ കൂടെ ഇരുന്ന് അടിച്ചത് മാത്രം ഓർമ ഉണ്ട്.. കുറച്ചു കഴിഞ്ഞു ചേട്ടന്റെ വീട് വരെ ഒന്ന് പോയി നോക്കാം…“ ഞാൻ മനസ്സിൽ വിചാരിച്ചു ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *