കല്യാണം – 10 Like

അവൾ മറുപടി ഒന്നും പറയാതെ അകത്തേക്ക് നടന്നു.. കുറച്ചു നേരത്തെ പരിശ്രമത്തിന് ശേഷം എന്തോ തപ്പി എടുത്തോണ്ട് വന്നിട്ടുണ്ട്.. അവൾ ക്യാഷ് കൊടുക്കാൻ ഒരുങ്ങിയപ്പോൾ ഞാൻ അവളെ തടഞ്ഞു..അതിനു ക്യാഷ് കൊടുത്തിട്ട് തിരികെ വണ്ടിയിൽ കയറി..
“ വഴി പറഞ്ഞു താ.. “

അവൾ ഒരു ഞെട്ടലോടെ അത്‌ കേട്ടിട്ട്.. തലയാട്ടി.. കുറച്ചു നേരത്തിനു ശേഷം അവൾ മിണ്ടാൻ തുടങ്ങി.. വഴി പറഞ്ഞു തരുന്നത് അല്ലാതെ വേറെ ഒരു അക്ഷരവും മിണ്ടുന്നില്ല..

“ എന്താ വാങ്ങിയേ..? “

“ അത്…അത് ഒരു ക്ലോക്ക്.. “

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

ഓ ഇത്രേം നേരം തപ്പി എടുത്തത് ഇതാരുന്നോ.. ഞാൻ ഒരു പുച്ഛത്തോടെ മനസ്സിൽ ഓർത്തു.. അവളുടെ ഈ ഇരുപ്പ് എന്റെ ഉള്ളിൽ വേർപ്പ്മുട്ടൽ ഉണ്ടാക്കുന്നുണ്ട് …

“ എടി…”

“ എന്തോ…? “

അവൾ ഒരു ഞെട്ടലോടെ വിളി കേട്ടു.. ഇവൾ എന്തിനാ ഞാൻ വിളിക്കുമ്പോൾ എല്ലാം ഞെട്ടുന്നെ..ഞാൻ മനസ്സിൽ ഓർത്തു…

“ എടൊ ദേഷ്യം വന്നപ്പോൾ പറഞ്ഞതാ…താൻ അത് ഓർത്തു ഇരിക്കുവൊന്നും വേണ്ട.. “

ഞാൻ അത് പറഞ്ഞതും അവൾ പൊട്ടി കരയാൻ തുടങ്ങി..

“എടൊ.. താൻ എന്തിനാ കരയുന്നെ.. എന്നാ പറ്റി.. “

അവൾ കരച്ചിൽ നിർത്താതെ വന്നപ്പോൾ ഞാൻ വണ്ടി ഒതുക്കി..

“ എടൊ കരച്ചിൽ നിർത്തു.. ദേ ആരേലും കാണും…”

അവൾ ചുരിദാറിന്റെ ഷാൾൽ മുഖം പോത്തി കരഞ്ഞു.. എനിക്ക് എന്തു ചെയ്യണം എന്ന് അറിയാതെ കുറച്ചു നേരം ഇരുന്നു…ആ മൗനത്തിന് ശേഷം ഞാൻ അവളുടെ തോളിൽ പിടിച്ചു ..

“ നീതു…”

അവൾക്ക് ഒരു ഭവ മാറ്റവും ഇല്ല..
“ എന്തിനാ ഈ കിടന്നു കരയുന്നെ.. “

ഞാൻ അവളുടെ കൈകൾ ബലമായി പിടിച്ചു മുഖത്തുന്നു മാറ്റി..മുഖം ചുവന്ന തുടിത്തിട്ടുണ്ട്.. കണ്ണുകൾ കരഞ്ഞു കലങ്ങിട്ടുണ്ട്..

“എന്തുവാടോ…”

ഞാൻ ചോദിച്ചതും അവൾ എന്റെ നെഞ്ചിലേക്ക് തലവെച്ചു കരയാൻ തുടങ്ങി.. അവളുടെ സങ്കടം കണ്ടില്ല എന്ന് നടിക്കാൻ എനിക്ക് ആയില്ല..ഞാൻ അവളുടെ തലയിൽ തലോടി എന്റെ നെഞ്ചിലേക്ക് ചേർത്തു.

“ എന്തിനാ കരയുന്നെ…”

ഞാൻ അവളുടെ തലയിൽ തലോടി ചോദിച്ചു..

അവൾ വീണ്ടും മറുപടി പറയാതെ കരഞ്ഞുകൊണ്ട് ഇരുന്നു..

“ ദേ ഇനിയും കരച്ചിൽ നിർത്തിയില്ല എനിക്ക് ഇനിയും ദേഷ്യം വരും കേട്ടോ…”

അത് പറഞ്ഞപ്പോൾ അവൾ കൂടുതൽ മുറുക്കെ എന്നെ കെട്ടിപിടിച്ചു..

“ എടൊ.. മതി ഇനി കരയണ്ട.. “

ഞാൻ അവളെ നേരെ നിർത്തി പറഞ്ഞു..

“ നിനക്ക് എന്താ പറ്റിയെ…”

“ എനിക്ക് പറഞ്ഞതൊക്കെ കേട്ടപ്പോൾ സങ്കടം വന്നു.. ഞാൻ അങ്ങനെ ഒന്നും മനസ്സിൽ വിചാരിച്ചിട്ടില്ല..“

അവൾ മുഖം കുനിച്ചു ഇരുന്നു എന്നോട് പറഞ്ഞു..

“ ഇന്നലെ ചേട്ടനെ ആ കോലത്തിൽ കണ്ടപ്പോൾ.. അറിയാതെ ദേഷ്യം വന്നു.. “

“ മ്മ്.. “

ഞാൻ അവളെ നേരെ ഇരുത്തി..

“ നമ്മക്ക് പോകാം…ആ മുഖമൊക്കെ തുടക്കു..”

അവളോട്‌ പറഞ്ഞിട്ട് ഞാൻ വണ്ടി എടുത്തു..

“ എന്തിനാ ഇങ്ങനെ കുടിച്ചു നശിക്കുന്നെ…”
അവൾ കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു…ഞാൻ അതിനു മറുപടി ഒന്നും പറഞ്ഞില്ല..

“ എന്റെ അച്ഛനും ഇങ്ങനെ ആരുന്നു…കള്ളും കുടിച്ചു അമ്മയും ആയി എന്നും വഴക്ക്.. ഒരു ദിവസം കുടിയും കഴിഞ്ഞു വരുന്ന വഴിക്ക ആക്‌സിഡന്റ് ഉണ്ടായത്.. “

അവൾ ഗൗരവത്തോടെ എന്നോട് പറഞ്ഞു..

“ അമ്മ ഇത് അറിഞ്ഞാൽ ഒത്തിരി വിഷമിക്കും..ഇന്നലെ ഞാൻ പറഞ്ഞത്.. ബാലൻചേട്ടൻ നിർബതിച്ചപ്പോൾ ഒരു സന്തോഷത്തിനു കുടിച്ചതാണ് എന്നാ.. ഇങ്ങനെ എന്നും കള്ള് കുടിച്ചു നശിക്കുവാന്ന് ഒന്നും അമ്മക്ക് അറിയുല.. “

അവൾ മുഖം തുടച്ചുകൊണ്ട് പറഞ്ഞു.. ഇതൊക്കെ കേട്ടു ഇരുന്നത് അല്ലാതെ എനിക്ക് മറുപടി പറയാൻ തോന്നിയില്ല..

“ കുടിക്കാതെ ഇരുന്നൂടെ… “

അവൾ എന്നെ നോക്കി ഒരു അപേക്ഷ പോലെ ചോദിച്ചു…

“ ശീലം ആയി പോയി.. “

കൂടുതൽ ഒന്നും എനിക്ക് പറയാൻ തോന്നിയില്ല..

“ വഴി പറഞ്ഞു താ.. “

ഒരു ജംഗ്ഷൻ എത്തിയപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു..

അവൾ എനിക്ക് വഴി പറഞ്ഞു തന്നു.. അങ്ങനെ വീട് കണ്ടു പിടിച്ചു അവടെ ചെന്നു.. പോകുന്ന വഴി വേറെ ഒന്നും ഞങ്ങൾ സംസാരിച്ചതെ ഇല്ല.. കൂടുതൽ ചോദിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല എന്ന് തോന്നിക്കാണും..

Leave a Reply

Your email address will not be published. Required fields are marked *