ഗീതയെ പെണ്ണ് ചോദിച്ചു വടക്കൻ വീട്ടിലെ കാരണവർ രാഘക്കുറുപ്പ് വീട്ടിൽ ആളെ അയച്ചപ്പോൾ ഗീതയുടെ അച്ഛൻ പീതാംബരൻ ശരിക്കും അന്തംവിട്ടു പോയി. കുറുപ്പ് എവിടെ, താനെവിടെ? പീതാംബരൻ ആലോചിച്ചു പോയി.
കൂടാതെ തനിക്കു കുറുപ്പ് പ്രസിഡന്റ് ആയിരിക്കുന്ന സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ കടവും ഉണ്ട്. കൃഷിക്ക് വേണ്ടിയും മൂത്ത മകളെ കല്യാണം കഴിപ്പിച്ചു വിടുന്നതിനു വേണ്ടിയും ബാങ്കിൽ നിന്നും ലോൺ എടുത്തതായിരുന്നു.
കൃഷി നഷ്ട്ടം ആയി. താൻ ഉദ്ദേശിച്ച പോലെ തിരിച്ചടക്കുവാനും പറ്റിയില്ല. ഇപ്പോൾ ജപ്തി വരെ ആയി നിൽക്കുന്നു.
അപ്പോഴാ കുറുപ്പിൻ്റെ ഭാഗത്തു നിന്നും ഗീതക്ക് ആലോചന. പീതാംബരന് ഒരെത്തും പിടിയും കിട്ടിയില്ല.
ബ്രോക്കർ ശശിയോട് ചോദിച്ചപ്പോൾ കുറുപ്പിൻ്റെ മകൻ രവി ഗീതയെ അമ്പലത്തിൽ വെച്ച് ഒന്നുരണ്ടു തവണ കണ്ടെന്നും കുറുപ്പിനോട് പറഞ്ഞു ഇപ്പോൾ ഗീതയെ മതിയെന്നും പറഞ്ഞു രവി ഒറ്റക്കാലിൽ നിൽക്കുവാന്നും.
ഗീതയോടു ചോദിച്ചപ്പോൾ രവിയെ കണ്ടിട്ടുണ്ടെന്നും പക്ഷെ കണ്ടാൽ ഒരു മണകുണാഞ്ചൻ ലുക്ക് ആണെന്നും പറഞ്ഞപ്പോൾ പീതാംബരന് ദേഷ്യം വന്നു.
രവിയെ പീതാംബരനും കണ്ടിട്ടുണ്ട്. ആള് നല്ല സുന്ദരനാ. പക്ഷെ കണ്ടാൽ അല്പം തണുത്ത മട്ടാണ്. ആള് ചട്ടനും പൊട്ടനും ഒന്നുമല്ലല്ലോ. പിന്നെ നാട്ടിലെ ഏറ്റവും വലിയ സമ്പന്നനും. പീതാംബരൻ ഗീതയെ തല്ലിയില്ലെന്നേയുള്ളൂ.
അമ്മ പാർവതിയും ഗീതയെ കുറച്ചു ഉപദേശിച്ചു. ഗീതക്ക് പോലും ജോലി ആയില്ല. ഗീതയുടെ ചേച്ചി സീത കെട്ടിക്കാറായി നിൽക്കുന്നു. പ്ലസ്റ്റൂ തൊട്ടു ചുമ്മാ നിൽക്കുന്ന അവളെ കെട്ടിക്കാൻ എന്ത് ചെയ്യും? ഇനി താഴെയുള്ള ഒരു അനിയനും രണ്ടു അനിയത്തിമാരും. അവരുടെ പഠനം, ബാങ്കിലെ കടം. എല്ലാം കൂടെ എന്ത് ചെയ്യും? അങ്ങനെ ഒരു നൂറു കൂട്ടം കാര്യങ്ങൾ. പാർവതി ഗീതയെ ഉപദേശിച്ചു. അവസാനം ഗീത സമ്മതിച്ചു.
കുറുപ്പും പെങ്ങളും അളിയനും രവിയും കൂടെ പെണ്ണ് കാണാൻ വന്നു. രവി ഒരു നാണം കുണുങ്ങിയെ പോലെ ഇരുന്നു. കുറുപ്പും പീതാംബരനും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു.
“കുട്ടിയെ ഞങ്ങൾക്ക് പണ്ടേ ഇഷ്ട്ടമാണല്ലോ. അപ്പോൾ പിന്നെ ഒരു ദിവസം നോക്കിയാൽ മതി. നാളെ പീതാംബരനും ഗീതയും കൂടെ ബാങ്കിലോട്ടു വാ. കടം എഴുതി തള്ളാനുണ്ടോ വകുപ്പ് ഉണ്ടാക്കാൻ പറ്റുമോന്നു നോക്കാം. ഇനിയിപ്പോൾ ബന്ധുക്കൾ ആയില്ലേ? അപ്പോൾ എല്ലാത്തിനും ഒരു വഴി കണ്ടു പിടിക്കണമല്ലോ.”
കുറുപ്പ് പറഞ്ഞപ്പോൾ പീതാംബരനും പാർവ്വതിക്കും ഒക്കെ വളരെ സന്തോഷം ആയി. പിറ്റേ ദിവസം പീതാംബരനോടും ഗീതയോടും കൂടെ ബാങ്കിൽ ചെല്ലാൻ പറഞ്ഞിട്ട് കുറുപ്പും കൂട്ടരും ഇറങ്ങി.
താൻ ചെല്ലുന്നതു എന്തിനാണ് ഗീത അച്ഛനോട് ചോദിച്ചെങ്കിലും എന്തെങ്കിലും കാര്യം കാണും എന്ന് പീതാംബരൻ പറഞ്ഞു.
അങ്ങനെ പിറ്റേ ദിവസം അവര് രണ്ടു പേരും കൂടെ ബാങ്കിൽ ചെന്നു. പ്രസിഡന്റിൻ്റെ ചേമ്പറിൽ കേറിചെന്നപ്പോൾ കുറുപ്പുണ്ടായിരുന്നു.
കുറച്ചു നേരം കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നിട്ടു ലോൺ സെക്ഷനിലെ ഒരാളെ വിളിച്ചു പീതാംബരനെ കൂട്ടിക്കൊണ്ടു പോയി എല്ലാം ഒന്ന് സംസാരിക്കു എന്നും പറഞ്ഞു വിട്ടു. എഴുന്നേൽക്കാൻ തുടങ്ങിയ ഗീതയോടു കുറുപ്പ് പറഞ്ഞു –
“അച്ഛൻ പോയിട്ട് വരട്ടെ. നമുക്ക് സംസാരിച്ചിരിക്കാം.”
ഗീത ഇരുന്നു. വേറെ വഴിയില്ലല്ലോ.
കുറുപ്പ് ഗീതയോടു അവളുടെ കോളേജിലെ കാര്യങ്ങളും ടെസ്റ്റ് എഴുതുന്ന കാര്യങ്ങളും ഒക്കെ ആയി പൊതുവായ കാര്യങ്ങൾ കുറച്ചു നേരം സംസാരിച്ചു. അതിനു ശേഷം കുറുപ്പ് പറഞ്ഞു –
“മോളെ, നിന്നോട് എനിക്ക് കുറച്ചു കാര്യങ്ങൾ സീരിയസായിട്ടു പറയാനുണ്ട്.”
“സാർ പറഞ്ഞോ”, ഗീത പറഞ്ഞു.
“സാറോ? ആ ബെസ്റ്റ്. ‘അച്ഛൻ’ എന്ന് വിളിക്കു മോളെ.” കുറുപ്പ് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഗീത ഒന്ന് റിലാക്സ് ആയി.
“വിളിക്കാം അച്ഛാ’”, ഗീത പതിയെ പറഞ്ഞു.
“മിടുക്കി. ഇനി പറയാം. മോൾക്കറിയാല്ലോ എനിക്ക് ഒറ്റ മകനേയുള്ളൂ. രവി. അവനാണ് എൻ്റെ എല്ലാ സ്വത്തുക്കളുടെയും അവകാശി. ഇനി അതിനു മോളും കൂടെ അവകാശി ആകും”, കുറുപ്പ് പറഞ്ഞു. ഗീത ഒന്നും മിണ്ടിയില്ല.
