തറവാട്ടിലെ നിധി – 14 8അടിപൊളി  

തറവാട്ടിലെ നിധി 14
Tharavattile Nidhi Part 14 | Author : [Jack Sparrow]

[ Previous Part ] [ www.kambi.pw ]


ബസ് കയറുന്നതിന് മുന്നേ ഉഷമ്മക്ക് ഞാൻ ഒരു സാരി വാങ്ങി…. ഉഷയുടെ പിറന്നാൾ വരാൻ പോകുന്നുണ്ട് അവർക്ക് സമ്മാനമായി കൊടുക്കണം, പാവം ജീവിതത്തിൽ അവർക്ക് ആരും ഒരു സമ്മാനവും കൊടുത്തിട്ടുണ്ടാകില്ല… ആ ഇനി ഞാനുണ്ടല്ലോ…

തറവാട്ടിൽ എത്തിയപ്പോഴേക്കും വൈകുന്നേരം അഞ്ച് മണി ആകാറായിരുന്നു. ഞാൻ ക്ഷീണത്തോടെ പൂമുഖത്ത് കയറിയപ്പോൾ അച്ഛമ്മ ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ മുഖം കടുത്ത്, കണ്ണുകൾ കൂർത്ത് എന്നെ നോക്കി. അടുത്ത് തന്നെ സന്ധ്യ വല്യമ്മയും ശോഭ ചിറ്റയും നിലത്ത് പായ വിരിച്ച് ഇരുന്നു. രണ്ട് മക്കളും തള്ളയ്ക്ക് എന്തോ ഓതി കൊടുക്കുകയാണോ എന്ന് തോന്നി — ഒരു തരം ഗൂഢാലോചനയുടെ അന്തരീക്ഷം.

എന്നെ കണ്ടതും അവർ രണ്ടുപേരും എഴുന്നേറ്റു. അച്ഛമ്മയുടെ മുഖത്ത് ഒരേ സമയം ദേഷ്യവും സന്തോഷവും മിന്നി മറഞ്ഞു.

“ആ… നീ എത്തിയോ! ഇന്നൂടെ കണ്ടില്ലെങ്കിൽ ഇവിടുന്ന് അന്വേഷിച്ച് ആരേലും വിടണം എന്ന് പറയുക ആയിരുന്നു…”

അച്ഛമ്മയുടെ സ്വരം കനത്തിരുന്നു.

എനിക്ക് ചൊറിഞ്ഞു വന്നു. യാത്രയുടെ ക്ഷീണവും അവരോടുള്ള മനസ്സിലെ വിമ്മിഷ്ടവും കൂടി ചേർന്ന് വാക്കുകൾ പുറത്തുവന്നു.

“ഓ… പോയാൽ തിരിച്ചു വരാനും എനിക്ക് അറിയാം.”

അച്ഛമ്മയുടെ മുഖം കറുത്തു. അവരുടെ കണ്ണുകൾ കൂർത്ത് എന്നെ തുറിച്ചു നോക്കി. സന്ധ്യ വല്യമ്മ ഉടൻ ഇടപെട്ടു,

“എന്താ കുട്ടീ ഇത്… അച്ഛമ്മയോട് ഇങ്ങനെയാണോ സംസാരിക്കുക… എന്താ…”

ഞാൻ അവരെ ഒന്ന് നോക്കി. ക്ഷീണവും വിശപ്പും കൊണ്ട് ദേഷ്യം കൂടുതൽ വന്നു.

“എനിക്ക് വിശന്നിട്ട് വയ്യ. ഞാൻ ഒന്ന് കുളിച്ച് വല്ലതും പോയി കഴിക്കട്ടെ… ചോദ്യവും വിസ്താരവും നാളെ ആകാം…”

അതും പറഞ്ഞ് ഞാൻ അകത്തോട്ട് നടന്നു. പിന്നിൽ നിന്ന് ശോഭ ചിറ്റയുടെ സ്വരം കേട്ടു,

“അവന് വിശന്നിട്ടാകും അമ്മേ… എത്ര ദിവസം അലഞ്ഞുള്ള വരവാ…”

ശോഭയുടെ സ്വരത്തിൽ ഒരു ചെറിയ മൃദുത്വം തോന്നി. ആ നോക്കാം… അവൾക്ക് എന്നോട് ഒരു തരം ഇളക്കം ഉണ്ടെന്ന് തോന്നുന്നു. ഞാൻ അകത്തേക്ക് നടന്നപ്പോൾ പിന്നിൽ നിന്ന് അച്ഛമ്മയുടെ മുരണ്ടുള്ള ശബ്ദം കേട്ടു. പക്ഷേ ഞാൻ തിരിഞ്ഞു നോക്കിയില്ല. ശരീരം ക്ഷീണിച്ചിരുന്നു. മനസ്സിൽ ഉഷാമ്മയെയും മീരയെയും കാണാൻ ഉള്ള ആവേശം ആയിരുന്നു.

ഞാൻ അടുക്കളയിലേക്ക് കടക്കുമ്പോൾ ഉഷാമ്മയും മീരയും പണികളിൽ മുഴുകിയിരുന്നു. രണ്ട് പേരുടെ മുഖത്തും സങ്കടം തളം കെട്ടി കിടക്കുന്നത് കണ്ടു. ഉഷാമ്മയുടെ കണ്ണുകളിൽ അത് കാണാം, മീരയുടെ മുഖവും വിഷാദത്താൽ മങ്ങിയിരുന്നു.

എന്നെ ആദ്യം കണ്ടത് ഉഷാമ്മയാണ്. അവരുടെ മുഖം പെട്ടെന്ന് വിടർന്നു. അവർ ഓടി വന്ന് എന്നെ മുറുക്കെ കെട്ടിപ്പിടിച്ചു.

“മോനെ ശ്രീ… നീ എത്തിയല്ലേ…”

പെട്ടെന്ന് തന്നെ പിടി അയച്ച് കയ്യിൽ പിടിച്ചുകൊണ്ട് അവർ തുടർന്നു,

“അവർക്ക് അവിടെ ബുദ്ധിമുട്ട് ഒന്നും

ഇല്ലല്ലോ…! നിന്റെ മുഖത്ത് എന്താ ഒരു ക്ഷീണം…”

“അവർ അവിടെ സുഖമായി ഇരിക്കുന്നു. സഹായത്തിന് ഒരു ചേച്ചിയെ നിർത്തിയിട്ടുണ്ട്. ആ ചേച്ചിയുടെ മകളും ഭർത്താവും അടുത്ത് തന്നെ ഉണ്ട്. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അവർ ടെലഗ്രാം ചെയ്യും…”

ക്ഷീണത്തിന്റെ കാര്യം ഞാൻ ഒന്നും മിണ്ടിയില്ല. പറയാൻ പറ്റുമോ? ഇന്നലെ അവരെ നോക്കാൻ ഏൽപ്പിച്ച ചേച്ചിയോടൊപ്പം അവരുടെ വീട്ടിൽ ആറാട്ട് ആയിരുന്നു എന്ന്.

“ഞാൻ പോയി കുളിച്ച് വരാം. യാത്രയുടെ ക്ഷീണം ആണ്. എനിക്ക് കഴിക്കാൻ എന്തേലും എടുത്ത് വയ്ക്കാമോ…”

“പിന്നെന്താ… മോൻ പോയി കുളിച്ച് വാ…”

ഈ സമയം മുഴുവൻ മീര ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് നിന്നിരുന്നു. ഞാൻ അവൾക്ക് നോട്ടം കൊടുക്കാതെ അകത്തെ കുളിമുറിയിലേക്ക് നടന്നു.

കുളികഴിഞ്ഞ് ഒരു കൈലിയും ബനിയനും മാത്രം ധരിച്ച് എൻ്റെ മുറിയിൽ എത്തിയപ്പോൾ മീര അവിടെ  നിന്ന് എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *