നിന്നോടൊപ്പം – 1 5അടിപൊളി  

നിന്നോടൊപ്പം 1

[ സീമ തോമസ് ]


Kambi Kadha

Kambi Kadha

നിഴൽക്കൂട്

തിരുവനന്തപുരത്തെ ഒരു തിരക്കുള്ള  ട്രാഫിക് സിഗ്നലിൽ റോഡ് ക്രോസ് ചെയ്യാനായി നിൽക്കുമ്പോഴായിരുന്നു. തനിക്ക് പോകേണ്ട ബസ് എതിർ ദിശയിലൂടെ ചീറിപാഞ്ഞ് കടന്നു പോകുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടത്. ഒരഞ്ചുമിനിറ്റ് നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ ആ ബസ് തനിക്ക് നഷ്ടമാകില്ലായിരുന്നു എന്ന് മനസ്സിൽ ഓർത്തുകൊണ്ട് വളരെ തിടുക്കത്തിൽ അയാൾ റോഡ് മുറിച്ചു കടന്ന് താൻ എന്നും നിൽക്കാറുള്ള ബസ് സ്റ്റോപ്പിലേക്ക് പോയി.

കയ്യിൽ കെട്ടിയിരുന്ന വാച്ചിലേക്ക് നോക്കിയപ്പോൾ താൻ ഇന്നും താമസിച്ചേ ഓഫീസിലേക്ക് എത്തുകയുള്ളൂ എന്ന് അദ്ദേഹത്തിന് മനസ്സിലായി. താൻ നിൽക്കുന്നതിനു മുൻപിലേക്ക് ആദ്യം വന്ന ബസ്സിനു തന്നെ കൈനീട്ടി അദ്ദേഹം അതിനകത്തേക്ക് കയറി. സ്കൂൾ ടൈം ആയതു കൊണ്ടായിരിക്കാം ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. രണ്ട് കാലും ഉറപ്പിച്ചു നിൽക്കാൻ പറ്റാത്ത വിധം ആ ബസ്സിലെ തിരക്ക് അയാളെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്നു.

ഒരുവിധത്തിൽ തനിക് ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിന്നപ്പോൾ തൊട്ടടുത്തുനിന്ന ആരുടെയൊക്കെയോ കാലുകളിൽ ചവിട്ടി അയാൾ ബസിൽ നിന്നും പുറത്തേക്കിറങ്ങി. തന്റെ അടുക്കൽ നിന്നും മുൻപോട്ട് നീങ്ങുന്ന ബസ്സിനെ നോക്കി അയാൾ മനസ്സിൽ ചിന്തിച്ചു.

ഈ കുട്ടികൾ എങ്ങനെയാണ് ഈ ബസ്സിൽ യാത്ര ചെയുന്നത്. നമ്മൾക്കൊന്നും ചിന്തിക്കാൻ പറ്റാത്തതിലും തിരക്കായിരുന്നു ആ ബസ്സിൽ നിന്നപ്പോൾ ഞാൻ അനുഭവിച്ചത്. നാളെ ഇതേ അവസ്ഥ വരാതിരിക്കാൻ കുറച്ചുനേരത്തെ എങ്കിലും വീട്ടിൽ നിന്നും ഇറങ്ങണം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അയാൾ ഓഫീസിലേക്ക് നടന്നു.

ഒരുപാട് കഴിവുകൾ ഒന്നും ഇല്ലെങ്കിലും നിരന്തരമായി പ്രയത്നിച്ചതിന്റെ  ഫലമായി ഇരുപതാമത്തെ തവണ എഴുതിയപ്പോഴാണ് ഗവൺമെന്റ് ജോലി റോയിക്ക് പിഎസ്സി വഴി  കിട്ടിയത്. ഈ സ്ഥാപനത്തിൽ ഞാൻ അടക്കം പത്ത് പേരാണ് വർക്ക് ചെയ്യുന്നത്. എല്ലാവരോടും ഞാൻ അത്ര കമ്പനി അല്ലായിരുന്നു. പിന്നെ പത്ത് പന്ത്രണ്ട് വർഷത്തെ ഒരു ബന്ധം എല്ലാവരും തമ്മിലുണ്ട്.

ജീവിതത്തിൽ എപ്പോഴോ ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യനാണ് ഞാൻ.. സ്വന്തം എന്ന് പറയാൻ ആരുംതന്നെയില്ല ആകെയുള്ളത് ഒരു ചേട്ടനാണ് അയാൾ ബാംഗ്ലൂർ ഒരു ഐടി കമ്പനിയിലാണ് വർക്ക് ചെയ്യുന്നത് ഫാമിലിയായി അവിടെ തന്നെയാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.

തന്റെ ടേബിളിൽ ഇരുന്ന് ഇന്നത്തെ ദിവസം ചെയ്തു തീർക്കേണ്ട ജോലികളുടെ ലിസ്റ്റുകൾ ലാപ്ടോപ്പിൽ ചെക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തന്റെ സഹപ്രവർത്തകർക്ക് സ്വീറ്റ്സ് വിതരണം ചെയ്തുകൊണ്ടിരുന്ന രമ്യയെ അയാൾ ശ്രദ്ധിക്കുന്നത്. ഞാനും രമ്യയും ഒരേ വർഷം ആണ് ഈ സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. അന്നുമുതൽ ഇന്നുവരെ ഞാൻ എന്റെ സഹപ്രവർത്തകരോട് ഒരുപാട് ഓപ്പൺ ആയിട്ടല്ല പെരുമാറിയിട്ടുള്ളത്.

രമ്യ നേരെ തിരിച്ചാണ് ഈയൊരു കാലഘട്ടത്തിനിടയിൽ എന്നെക്കാളും നന്നായി അവരായി രമ്യ ഒരു സൗഹൃദം സ്ഥാപിച്ചെടുത്തിരുന്നു. ആ കുട്ടിയുടെ കഴിവുകൊണ്ടായിരിക്കാം അവൾ സ്ഥാപനത്തിലെ എല്ലാവരുടെയും സുഹൃത്താക്കി മാറിയത്. ഞാനാണെങ്കിൽ ഈ സ്ഥാപനത്തിൽ ഒരാളോട് മാത്രമേ പരിധിയിൽ കൂടുതൽ ബന്ധം സ്ഥാപിച്ചിട്ടുള്ളൂ അത്

ഈ വരുന്ന രമ്യയാണ്.

എന്റെ അടുത്തുവന്ന് അവളുടെ കയ്യിൽ ഇരുന്ന സ്വീറ്റ് എന്റെ നേരെ നീട്ടിക്കൊണ്ട് അവൾ എന്നോട് ചോദിച്ചു.

രമ്യ : ഇന്നെന്താ തിരക്കുപിടിച്ച പണിയാണല്ലോ..

ഇത് കേട്ട് ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി ഞാൻ അവളെ നോക്കി. മുപ്പത്തി എട്ട് വയസ്സ് കഴിഞ്ഞെങ്കിലും അവളുടെ മുഖത്ത് ഇപ്പോഴും ഇരുപതിയഞ്ചിന്റെ  തിളക്കമാണ്. പതിനെട്ടു വയസ്സ് തികഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മയാണെന്ന് അവളെ കണ്ടാൽ പെട്ടെന്ന് ആർക്കും മനസ്സിലാവില്ല. ഈ സൗന്ദര്യത്തിനെ ചൊല്ലി ഞങ്ങൾ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ട്. നാൽപതി അഞ്ചു കഴിഞ്ഞ എന്റെ മുടിയും താടിയും എല്ലാം നരച്ചു തുടങ്ങിയപ്പോൾ  അവൾ ഇപ്പോഴും ഇരുപതിയഞ്ചിന്റെ സൗന്ദര്യത്തിൽ നിൽക്കുന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. അവൾ എനിക്ക് നേരെ നീട്ടിയ ബോക്സ്‌ൽ നിന്നും ഒരു ലഡ്ഡു എടുത്ത് ഒരു മുറി കഴിച്ചതിനുശേഷം ഞാൻ അവളോട് ചോദിച്ചു.

Updated: July 21, 2026 — 11:41 pm

Leave a Reply

Your email address will not be published. Required fields are marked *