Kambi Kathakal – Doore Oral Part 10 | Author : Vedan
Previous Part
ഈ വരണ ചിങ്ങത്തിലോ…??
“” അതിങ് ഒരുപാട് അടുത്തായിപോയില്ലേ എന്നൊരു… തോന്നൽ…?? “”
എന്നൊരു നിഗമനം ഞാൻ ഉയർത്തി.. ഉടനെ ഗൗരി ഉൾപ്പെടെയുള്ള ആളുകൾ എന്നെ ചൂർന്നുനോക്കി,
“” അതെന്താ നിനക്ക് അന്ന് നിന്റെ അപ്പന്റെ രണ്ടാം കേട്ടിട്ടുണ്ടോ.. ഇത്രേം ഞെട്ടാൻ… “”
എന്റെ വാക്കുകൾ പിടിക്കാത്ത അമ്മയിൽ നിന്നും ചിറൽ വന്നപ്പോ അഹ് എന്തേലും ഉണ്ട ഉണ്ടാക്കട്ടെ എന്ന് വെച്ച്…
അങ്ങനെ അവർ സംസാരിച്ചു ഇരുന്നപ്പോൾ അച്ഛന്മാരും വന്ന്, അവരുടെ വകയായും വയറ് നിറച്ച് കിട്ടിയതും എന്റെ വയറ് നിറഞ്ഞയിരുന്നു..
“” നന്ദു ഒന്നിങ്ങു വന്നേ… “”
കുറെ നേരമായും കൈയും കാലും കാണിച്ചിട്ടും എന്റെ യാതൊരു പ്രതികരണവും ഇല്ലാതായപ്പോ കുറച്ച് ചമ്മലോടെയാണെങ്കിൽ പോലും അവൾ അകത്തു നിന്ന് എന്നെ വിളിച്ചപ്പോ ചമ്മിയത് ഞനായിരുന്നു,, പോലീസിന്റെ മുന്നിൽ പെട്ട കള്ളനെ പോലെ അവരെ നോക്കാതെ ഞാൻ അകത്തേക്ക് കേറുമ്പോ..
“” ഇതൊരു ശീലമാക്കണ്ട….!! “”
എന്നൊരു പരിഹാസ താക്കിത് കൂടെ യായപ്പോ ഞാൻ അകത്തേക്ക് ഒറ്റ ഒട്ടമായിരുന്നു
“” എന്താടി നിനക്ക് … കൈയും കാലും കാണിച്ചു നാറ്റിച്ചത് പോരാഞ്ഞിട്ട്… കിന്തു ഒന്നിങ്ങു വന്നെന്നു… “”
അവിടുന്ന് കിട്ടയത്തിന് എല്ലാം ചേർത്ത് അവൾക്കിട്ട് തിരിച്ചടിക്കുമ്പോൾ ഞാൻ ഓർത്തിരുന്നില്ല അതൊരു തെറ്റായിരുന്നു എന്ന്
“” അപ്പോ നിന്റെ കണ്ണിന് കുഴപ്പമൊന്നും ഇല്ലായിരുന്നല്ലെ ഞാൻ ഓർത്ത് നിന്റെ ഈ ഊള കണ്ണ് അടിച്ചുപോയിന്നു..അതുപോട്ടെ .
എന്താടാ നിനക്ക് ഇപ്പോ ഒരു ഭാവമാറ്റം… “”
എന്റെ കോളറിനു പിടിച്ചു ഭിത്തിയിൽ ചേർത്ത് പിടിച്ചിരിക്കുന്ന അവളെ നോക്കി എന്താ ഇവൾ ഉദ്ദേശിച്ചത് എന്ന് തിരക്കുമ്പോൾ അവൾ അതിനുള്ള ബാക്കി കൂടെ പറഞ്ഞു
“” അല്ല ആന്റി ഉടനെ കല്യാണം നടതാം എന്ന് പറഞ്ഞപ്പോ നിനക്ക് എന്തെ ഒരേതീർ അഭിപ്രായം… “”
ഓ അപ്പോ അതാണ് പെണ്ണിന്റെ പിരി ഇളകാൻ കാരണം..
“” എടി അത്… കുറച്ചു നേരത്തെയായോ എന്നൊരു തോന്നൽ… “”
അതിനവൾ തുറിച്ചൊന്നു നോക്കിയേ ഉള്ളൂ.. എനിക്ക് ഉള്ള മറുപടി അതിലുണ്ടായിരുന്നു അങ്ങനെ ഓരോന്ന് പറഞ്ഞങ്ങനെ നിൽകുമ്പോ കുഞ്ചു കേറിവന്ന് ഉള്ള റൊമാന്റിക് മൂഡും ഇല്ലാണ്ടാക്കി. ഗൗരിക്ക് ഇപ്പോ എന്താ അച്ചടക്കം എന്താ ബഹുമാനം എന്റെ വീട്ടുകാരോട്,, അമ്മയോട് ഓരോന്ന് പറയുമ്പോ ഇവർ തമ്മിൽ ഇതുവരെ കാണാത്ത ഒരു സ്നേഹം… ഹോ.. ഇതായിരിക്കും ഉത്തമ മരുമകൾ അല്ലെ,
അതിനിടയിൽ നാട്ടുകാർ പലതും പറഞ്ഞേക്കിലും അതിനെല്ലാം പട്ടി വില കൊടുത്തായിരുന്നു ഞങ്ങളുടെ മറുപടി അറിയിച്ചത്.എനിക്ക് കൂട്ടായി അവളുടെ അനിയനും അതായത് എന്റെ അളിയൻ ഉം ഉണ്ടായിരുന്നു.
..
-=-=——————————-=-=-
വാടമുല്ല നിറത്തിലെ കല്യാണ പുടവയിൽ അണിഞ്ഞൊരുങ്ങി വരുന്ന അവളെ ഒരു മാത്ര ഞാൻ നോക്കി നിന്നു ഇത് എന്റെ ഗൗരി തന്നാണോ… ആ നാണത്താൽ ചുവന്ന കവിളുകളും തേൻ കിനിയും ചുണ്ടുകളിൽ എനിക്കായ് ഒളിച്ചു വെച്ച പാൽപുഞ്ചിരിയും എനിക്ക് സമ്മാനിച്ചു ഒരു കണ്ണിറുക്കി മന്തം മന്തം നടന്ന് വരുന്ന അവളിൽ നിന്ന് കണ്ണെടുക്കാൻ എനിക്കായില്ല..
അപ്പോളാണ് എന്റെ കണ്ണുകൾ അവളുടെ പുറകിൽ നിൽക്കുന്ന ഗംഗയിൽ പതിയുന്നത്, ആ മുഖത്തും ഒരു ചിരിയുണ്ട് ഇളം നീല നിറത്തിലെ സാരിയിൽ അവളും സുന്ദരി തന്നെ, എന്നാൽ എവിടെയോ എന്നോടുള്ള പരിഭവം എന്നെ കണ്ട മാത്രയിൽ ചുണ്ടിൻ കോണിൽ അവൾ അറിയിച്ചു. എന്നാൽ അതിനു ഒരു ചിരിയും സമ്മാനിച്ചു ഞാൻ ആ മണ്ഡപത്തിൽ ഇരുന്നു.. അവൾ എനിക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ചു എനിക്ക് വശത്തായിയും ഇരുന്നു
ചുറ്റും കുടി നിൽക്കുന്ന ആയിരക്കണക്കിനോളം ആളുകളെയും മുപ്പത്തിമുക്കോടി ദൈവങ്ങളെയും സാക്ഷിയാക്കി ഞാൻ അവളുടെ എന്റെ ചേച്ചിപെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി എന്റെ സ്വന്തമാക്കുന്നതിടയിൽ എന്റെ ചുണ്ടുകൾ അവളുടെ കവിളിൽ ചേർത്തെന്റെ സ്നേഹം കാണിക്കാനും ഞാൻ മറന്നില്ല..
