‘എടി എടി പോത്തെ എന്താണു നിനക്കിത്ര അര്‍ജന്റു.’ ‘ഞാന്‍ ഫോണ്‍ എത്ര വട്ടം കട്ടാക്കിക്കളഞ്ഞതാഅപ്പോത്തന്നെ നിനക്കറിഞ്ഞൂടെ ഞാന്‍ എന്തേലും ബിസിയായിരിക്കുമെന്നു.’
‘ചേട്ടാ അ അതു’
‘ഹൂനാശം പിടിക്കാനായിട്ടു എന്താ കാര്യം പറഞ്ഞങ്ങോട്ടു തൊലയ്ക്ക്.’
‘അതു ചേട്ടാ ഞാന്‍ ഒരു അത്യാവശ്യ കാര്യം പറയാന്‍ വിളിച്ചതാ.’ ‘എനിക്കെങ്ങനെ അറിയാം ചേട്ടനവിടെ ബിസിയാണൊ അല്ലയോന്നു.ഹല്ല പിന്നെ എന്നോടെന്തിനാ ചൂടാവണതു.’
‘എടിയെടി അതിനല്ലെ ഞാന്‍ പിന്നേം പിന്നേം ഫോണ്‍ കട്ടാക്കിയതു. ഞാന്‍ അവിടെ ബോസ്സുമായി സംസാരിച്ചോണ്ടു നിക്കുവായിരുന്നു ലീവിന്റെ കാര്യത്തെപ്പറ്റി.പുള്ളി പറയാമെന്നാണു പറഞ്ഞതു.’
‘ങ്ങേ അപ്പൊ ലീവ് കിട്ടൂലെ’
‘അതറീല ഒന്നൊ രണ്ടൊ ദിവസം ലീവ് വേണെങ്കി എടുത്തോന്നു പറഞ്ഞു നമുക്കിപ്പം ഒന്നൊ രണ്ടൊ ദിവസം കിട്ടീട്ടെന്താക്കാനാ.’
‘ആ അപ്പൊ അതു നന്നായി ചേട്ടാ ഇനി ലീവ് ചോദിക്കണ്ട കേട്ടൊ’
‘എന്തെ ഞാന്‍ പിന്നെ ലീവെടുക്കാതെജോലി രാജി വെച്ചു വരണൊ’
‘ന്റെ പൊന്നു ചേട്ടാ അതൊന്നുമല്ല ലീവിനി വേണ്ടി വരില്ല കാരണം ഷൈമക്കു വിസ വന്നിട്ടുണ്ടു.പതിനഞ്ചു ദിവസത്തിനുള്ളില്‍ അവിടെ ജോയിന്‍ ചെയ്യണം.’
‘ങ്ങേ പതിനഞ്ചു ദിവസൊ .അവളു പിന്നെ ഒരു മാസമെങ്കിലും കഴിയും എന്നോക്കെ തള്ളിയതു എന്തിനായിരുന്നു.’
‘അതൊന്നും എനിക്കറീല ഇതിപ്പം ഇന്നുച്ചക്കാണു അവള്‍ക്കു മെയില്‍ കിട്ടിയതു.അവളു ചേട്ടനെ വൈകിട്ടുവിളിക്കും.ഇപ്പം അവളു വിഷ്ണുച്ചേട്ടന്റെ വീട്ടില്‍ പോയിരിക്കുവാ.വൈകിട്ടു വരും.’
‘ആ ശരി ഇനീപ്പൊ എന്തു ചെയ്യുമെടീ.’
‘അതു കുഴപ്പമില്ല ചേട്ടാ.ഞാന്‍ ഇവിടെ പറഞ്ഞോളാം കാര്യങ്ങളു.അല്ലെങ്കിത്തന്നെ എന്തെങ്കിലും പറയണ്ട കാര്യമില്ല.ഷൈമേടെ കാര്യങ്ങള്‍ അറിയുമ്പൊ തന്നെ എല്ലാര്‍ക്കും അറിയാലൊ.’
‘ആ ഇനിപ്പൊ എന്തു ചെയ്യണമെന്നു ഞാനൊന്ന് ആലോചിക്കട്ടെ.’ ‘ആ ടീഫോണ്‍ വെച്ചെ ദേ അളിയന്‍ വിളിക്കുന്നു.അതു കഴിഞ്ഞിട്ടു വിളിക്കാം നിന്നെ കേട്ടൊ’
‘ആ ശരി.’
‘ആ ഹലൊ അളിയാ.’
‘ആ ശ്യാമെ വിശേഷം അറിഞ്ഞാരുന്നൊ’
‘ആ അറിഞ്ഞളിയാ ദേ ഇപ്പം സുനി വിളിച്ചു വെച്ചതേയുള്ളു.’
‘അതേയൊ ആ അളിയാ ഇനീപ്പൊ എന്തു ചെയ്യും.ഞാനും ലീവെടുത്തു വെച്ചിരുന്നതല്ലെ.ഇനീപ്പം ഞാന്‍ അവളോടൊന്നു സംസാരിക്കട്ടെ.’ ‘അവളു വീട്ടില്‍ പോയിരിക്കുവാണു അച്ചനോടും അമ്മയോടും കാര്യങ്ങളു പറയാന്‍.വൈകിട്ടു തിരിച്ചു വരുമെന്നാണു പറഞ്ഞതു.’ ‘അല്ല അളിയന്റെ ലീവിന്റെ കാര്യം എന്തായി.’
‘ഒന്നും പറയണ്ട അളിയാ .ദാ ഇച്ചിരി നേരം മുമ്പാണു അതു ഒരു തീരുമാനമായതു.’
‘അയ്യൊ കഷ്ടം അളിയനു ലീവും ശരിയായൊ ആകെ പൊല്ലാപ്പായല്ലൊ.’
‘ആര്‍ക്കു ലീവു ശരിയായ കാര്യാണു അളിയനീ പറയണതു.അളിയനെന്താ എനിക്കു ലീവൊന്നും ശരിയായീല.’ ‘വേണെങ്കി രണ്ടു ദിവസം എടുത്തൊ അല്ലാതെ രണ്ടാഴ്ചയൊന്നും ലീവില്ലാന്നു പറഞ്ഞിട്ടിപ്പം അയാളു പോയതെ ഉള്ളൂ.’
‘ങ്ങേ ആണൊ.’
‘അല്ലാണ്ടു പിന്നെ’ ‘അതിന്റെ കാര്യാണു ഞാന്‍ സുനിയുമായി സംസാരിച്ചതു.അവളു പറയുന്നതു ഇനിപ്പൊ ഞാന്‍ ലീവൊന്നും എടുക്കണ്ടാന്നാണു.’
‘ഇനീപ്പൊ അളിയാ എന്റെ അഭിപ്രായത്തിലും എനിക്കതു തന്നെ ആണു തോന്നുന്നതു’ .’അടുത്ത മാസം പത്തു ദിവസത്തേക്കു ലീവും റെഡിയായതാണു എനിക്കു ഇനിയതു കാന്‍സലു ചെയ്തു ഈ പത്തു ദെവസത്തേക്കു ചോദിച്ചാല്‍ തരൂല.ഞാനും പെട്ടു എന്തായാലും ഞാന്‍ ഒരു കാര്യം ചെയ്യാം അവളു വീട്ടിലോട്ടു പോയിട്ടുണ്ട്. പോയിട്ട് വന്നതിനു ശേഷം വിളിക്കാം.’
‘ന്നാ ആയിക്കോട്ടളിയാ ഞാനും വീട്ടിലെത്തിയിട്ടില്ല .വണ്ടി ഓടിച്ചോണ്ടിരിക്കുകയാ.വീട്ടില്‍ ചെന്നിട്ടു ഒന്നു കുളിച്ചു ഫ്രെഷായിട്ടു വേണം ഒരു തീരുമാനമെടുക്കാന്‍.’
‘ന്നാ ശരി അളിയാ.’
ഫോണ്‍ വെച്ചതിനു ശേഷം ശ്യാം വണ്ടിയോടിച്ചു നെരുളിലെ തന്റെ ഫാ്‌ളറ്റിലെത്തി.വണ്ടി പാര്‍ക്കു ചെയ്തു റൂമില്‍ വന്നു കുളിച്ചു ഫ്രെഷ് ആയി .ഫ്രിഡ്ജു തുറന്നു പാലെടുത്തു വെള്ളം ചേര്‍ക്കാതെ ഒരു കാപ്പിയുണ്ടാക്കി ബാല്‍ക്കണിയില്‍ വന്നിരുന്നു.ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ അങ്ങു പാം ബീച്ച് ഹൈവെ കാണാം അതിനപ്പുറം ചതുപ്പു നിലങ്ങളാണു.വൈകിട്ടു വേലിയേറ്റ സമയത്തു വെള്ളം കേറി നിക്കുന്നതു കാണാന്‍ നല്ല രസാണു വാട്ടര്‍ഫ്രണ്ട് ആയ ഫ്‌ളാറ്റു പോലെ തോന്നും.സൂര്യന്റെ രശ്മികള്‍ വൈകിട്ടു വെള്ളത്തില്‍ തട്ടി പ്രതിഫലിക്കുന്നതു കാണാന്‍ നല്ല രസാണു.ആ സെറ്റപ്പില്‍ അവിടിരുന്നോണ്ടു
ആലോചിച്ചാല്‍എന്തിനും ഉത്തരം കിട്ടും. ശ്യാം കാപ്പി മെല്ലെ മെല്ലെ മൊത്തിമൊത്തി കുടിച്ചു. ഇനി എങ്ങനെയാണു കാര്യങ്ങള്‍ എന്നതിനെ കുറിച്ചാലോചിച്ചു കൊണ്ടു വിദൂരതയിലേക്കു നോക്കിക്കൊണ്ടു കസേരയിലേക്കു ചാരി കിടന്നു.
