പ്രിയാനന്ദം
Priyanandam | Author : Aniyan
നമ്മുടെ ഒക്കെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ നമ്മെ കൊണ്ട് എത്തിച്ചേർക്കുന്നത് അനുഭൂതികളുടെ ലോകത്തായിരിക്കും …
എന്റെ പേര് അശ്വിൻ. അച്ഛൻ അമ്മ ചേട്ടൻ എല്ലാവരും ദുബായിൽ സെറ്റിൽഡ് ആണ്. ഞാൻ 12th വരെ പഠിച്ചത് അവിടുത്തെ അമുൽ ബേബി പിള്ളേർടെ കൂടെയും … ചേട്ടൻ എന്നെക്കാളും 6 വർഷം മൂപ്പാണ്, പുള്ളി എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞ് സ്പോട്ടിലെ തിരിച്ച് ദുബായിൽ പറ്റി.. എന്റെ ചോയ്സ് ബിടെക് ആയിരുന്നു, വെറുതെ പഠിപ്പിന്റെ പേരും പറഞ്ഞു നാട്ടിൽ നിൽക്കണം അത്രമാത്രമേ മനസ്സിൽ ഉള്ളു. അച്ഛനും അമ്മയും വർഷത്തിൽ 10 ദിവസം മാത്രം നാട്ടിൽ ചിലവഴിക്കുന്ന സന്ദർശകരായി മാറി… അമ്മയുടെ തറവാട് വീട്ടിൽ നിന്നായിരുന്നു ഞാൻ പഠിച്ചത്., എന്റെ മാമന്മാർ 2 പേരും വിദേശത്ത് ആയത്കൊണ്ട് അമ്മാമ്മയും പിന്നെ ജോലിക്കാരും മാത്രമേ വീട്ടിൽ ഉണ്ടാവുള്ളു.. പിന്നെ ഉള്ളത് കാര്യസ്ഥൻ കുമാരൻ ചേട്ടനാണ്, അയാൾ മാസത്തിൽ ഒന്ന് രണ്ട് ദിവസം തങ്ങി കണക്ക് ഏല്പിച്ചിട് തിരിച്ചു പോകും..
ചെന്നൈയിൽ ആയിരുന്നു പ്ലസ് ടു കഴിഞ്ഞതിന് ശേഷമുള്ള 4 വർഷങ്ങൾ… ഒരു വൈബ് തന്നെ ആയിരുന്നു ആ ലൈഫ്, നാട് വിട്ട് നിന്നാൽ സത്യത്തിൽ നമ്മൾ നമ്മളെ അല്ലാതായിപ്പോകും പ്രത്യേകിച്ച് പഠിക്കാൻ അന്യ നാട്ടിൽ…. അങ്ങനെ മദ്യവും മദിരാശിയും ക്യാമ്പസ് സുന്ദരിമാരും ഒക്കെ ആയി മനോഹരമായ 4 വർഷങ്ങൾ അവസാനിക്കാൻ പോകുന്നു , ഇനി തിരിച്ച് നാട്ടിലേക്ക്…. ഫൈനൽ ഇയർ ക്ലാസ്സ് ഒക്കെ കഴിഞ്ഞ് 2 ആഴ്ചയോളം ഫ്രണ്ട്സുമായി കറങ്ങി തിരിഞ്ഞ് നാട്ടിലേക്കുള്ള ട്രെയിനും കാത്ത് ഇരിപ്പായി.. അമ്മാമ്മയെ വിളിച്ചിട്ട് തന്നെ ഒരാഴ്ച്ച ആകുന്നു പാവം ഈ ഇടയായി മുട്ടുവേദന കൂടുതലാണെന്ന് കഴിഞ്ഞ വട്ടം വിളിച്ചപ്പോഴും പറഞ്ഞായിരുന്നു….
പിന്നെ കാഴ്ചക്കും ചെറിയ പ്രശ്നം ഉണ്ട്. ഒരു വേലക്കാരി ഉണ്ട് അമ്മമ്മയുടെ കാര്യങ്ങൾ ഒക്കെ നോക്കാനും പാചകത്തിനും ഒക്കെ നിർത്തിയതാണ് പക്ഷെ മാസത്തിൽ 15 തവണ എന്തെങ്കിലും നമ്പർ അടിച്ചു മുങ്ങൽ തന്നെ, അവരെ മാറ്റി കുമാരേട്ടന്റെ അകന്ന ബന്ധത്തിലുള്ള ഏതോ ഒരു ചേച്ചിയെ പുതിയതായി അപ്പോയ്ന്റ്മെന്റ് ചെയ്തതായി പറഞ്ഞിരുന്നു…. വല്ല തൈ കിളവിമാരോ മറ്റോ ആകും.,നമ്മൾ എത്ര കണ്ടിരിക്കുന്നു ..
അമ്മാമ്മയെ ഫോൺ ചെയ്ത് വരുന്ന വിവരങ്ങൾ ഒക്കെ പറഞ്ഞ് ട്രെയിനിൽ ചങ്ക്‌സ്സുമായി കേറി…. ട്രെയിൻ ലൈഫ് എൻജോയ് ചെയ്യാൻ ഏറ്റവും നല്ലത് ജോയിന്റ് തന്നെ ആണ്… ഞാനും ഫ്രണ്ട്സും എല്ലാം പുകച്ചു തെറിച്ചു ട്രെയിൻ ബോഗിക്കുള്ളിൽ ചുമ്മാ ഇൻസ്‌പെക്ഷന് ഇറങ്ങി… പോരാ,,, എല്ലാം ഒരുമാതിരി.. സമയം രാത്രി 11 ആവുന്നു, ഉറക്കക്ഷീണം വേറെയും… ഒന്ന് മയങ്ങി എഴുനേറ്റു സമയം 2 മണി… എല്ലാരും നല്ല ഉറക്കത്തിലാണ് . കണ്ണ് തുറക്കുമ്പോൾ കാണുന്നത് മുന്നിൽ ഇരിക്കുന്ന ഒരു ചാത്തിയെ ആണ് … മൂക്കുത്തിയും മുല്ലപ്പൂവും അസ്സൽ ഒരു തമിഴത്തി ലുക്ക് തന്നെ!! എല്ലാവരും ഉറക്കത്തിലും അവൾ മാത്രം ഉണർന്നും ഇരിക്കുന്നു, കഴിഞ്ഞ സ്റ്റോപ്പിൽ നിന്ന് എങ്ങാനും കേറിയതാവും… എന്നാലും ഒന്ന് പരിചയപ്പെടാം പക്ഷെ എങ്ങനെ ഒന്ന് തുടങ്ങും .. ഞാൻ രണ്ടും കല്പിച്ചു ഒന്ന് ചിരിച്ചു.. തിരിച്ചും ഒരു പോസിറ്റീവ് ചിരി വന്നു
” നീങ്ക എന്ന ഊര്? ” ഞാൻ മൗനം ഭേദിച്ചു
” ഞാൻ തമിഴത്തി ഒന്നും അല്ല കേട്ടോ ”
ഞെട്ടൽ മാറിക്കൊണ്ട് ഞാൻ തുടർന്നു,, കണ്ടാൽ നല്ല തമിഴ് ലുക്ക് ഉണ്ട്., ഒന്നും വിചാരിക്കല്ലേ…,,
” അവൾ ഒന്ന് ചിരിച്ചു,, ഞാൻ ഇവിടെ ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആണ്.. അവിടെ തമിഴ് ലുക്കിൽ നിന്നെ പറ്റു… ”
നാട്ടിൽ എവിടെയാ സ്ഥലം?
“കായംകുളത്തിന് അടുത്താ”
അതെന്താ നാട്ടിൽ നില്കാതെ ഇങ്ങോട്ട് പോന്നത് ?
” ഇവിടെ ഞാൻ വർക്ക് ചെയ്യുന്നത് അത്യാവശ്യം നല്ല ഷോപ്പിലാണ് പിന്നെ സാലറിയും മോശം അല്ല… മാസത്തിൽ 5 ഓഫ് കിട്ടും അന്ന് ഇതേപോലെ നാട്ടിൽ പോകും”
