കഥയുടെ അവസാന ഭാഗങ്ങളിലേക് കടക്കുകയാണ് … ഇത്രേം താസിച്ചതിൽ ക്ഷമിക്കുക എന്നെ പറയാനുള്ളൂ…
ഉണ്ടകണ്ണി 16
Undakanni Part 16 | Author : Kiran Kumar
Previous Part
മുഖത്തോട് മുഖം നോക്കി അന്തം വിട്ട് ഇരിക്കുന്ന കിരണിനെയും ജെറി യെയും മാറി മാറി നോക്കി കൊണ്ട് ഇരിക്കുകയാണ് അക്ഷര
“ടാ ഇതെന്ന പറ്റി ?? എന്താ കാര്യം ”
അവൾ ഒന്നും കത്താതെ ചോദിച്ചു .
“അക്ഷര… നീ നീ ഇന്ന് രാവിലെ അവളെ അവിടെ കണ്ടന്നത് ഉള്ളതാണോ?”
“പിന്നല്ലേ… അവിടെ നിന്നപോ മുഴവൻ അവളെ നോക്കി നിക്കുവായിരുന്നു ഞാൻ എന്ത് ഷോ ആയിരുന്നു അവിടെ കിടന്നു അവൾ.. . എന്താടാ ??”
“എടി.. അവൾ… അവൾ ഇന്ന് കോളേജിൽ ഉണ്ടായിരുന്നു”
ജെറി കേറി പറഞ്ഞു
“ങേ…. എപ്പോ??”
“ക്ലാസ് കഴിയുന്ന വരെ ഉണ്ടായിരുന്നു ”
“ങേ…… പോടാ ചുമ്മ തള്ളാതെ”
അവൾ അത്ഭുതത്തോടെ പറഞ്ഞു
“അക്ഷ സത്യമാണ് … അവൾ ഇവിടെ ഉണ്ടായിരുന്നു ഞങൾ സംസാരിച്ചതാണ് രാവിലെ അവൾ ക്ലാസിലും ഉണ്ടായിരുന്നു”
കിരൺ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു
“എടാ…. കിച്ചു… പക്ഷെ… ഞാൻ അവളെ അവിടെ…. അത് അവൾ തന്നെ ആണ് എനിക്ക് നല്ല ഉറപ്പ് ഉണ്ട്… ഉറപ്പാ അവൾ തന്നെ ആണ്”
“നീ നല്ലോണം ആലോചിച്ചു നോക്ക് അവൾ തന്നെ ആണോ നിനക്ക് ആൾ മാറിയത് ആവും”
“എടാ ഏത് ഇരുട്ടത്ത് കണ്ടാലും അവളെ ഞാൻ തിരിച്ചറിയും …അത് .. അത് അവൾ തന്നെ ആണ് .. പക്ഷെ അവളെ നിങ്ങൾ എങ്ങനെ ഇവിടെ കണ്ടു ന്ന് എനിക്ക് മനസിലാവുന്നില്ല”
“കിരണേ…. ഞാൻ ഇത് മുന്നേ പറഞ്ഞില്ലേ അത് തന്നെ അവൾ ട്വിൻസ് ആവും… പഠിച്ച കള്ളി ആണവൾ നമ്മളെയും കോളേജിനെയും എല്ലാം വിദഗ്ദമായി പറ്റിച്ചു കൊണ്ട് അവൾ എന്തൊക്കെയോ നടപ്പിലാക്കുവാണ് നമ്മൾ അവളുടെ കയ്യിലേ പാവകൾ പോലെ അവൾ പറയുന്ന പോലെ ആടി അതല്ലേ സത്യം??” ജെറി പറഞ്ഞു
“ജെറി അത് … എന്നാലും എനിക് അങ്ങോട്ട് വിശ്വാസം വരുന്നില്ല ടാ”
“നമുക്ക് സത്യം അറിയാൻ ഒരു വഴിയെ ഉള്ളൂ..”
“എന്ത്??”
“അവളെ കാണണം അവളോട് തന്നെ ചോദിക്കണം”
“എടാ അതിന് അവളെ എങ്ങനെ കാണാൻ ഇനി നാളെ കോളേജിൽ വരുമ്പോൾ അല്ലാതെ??”
“അപ്പോൾ എങ്കിൽ അപ്പോൾ നമുക്ക് അവളെ കണ്ടു എല്ലാം ചോദിക്കണം ”
“നിങ്ങൾ രണ്ടും കൂടെ എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ കേട്ടോ എനിക്ക് ഇതൊക്കെ കേട്ടിട്ട് പേടി ആവുവ”
അക്ഷര അവരെ രണ്ടിനെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു
“നീ പേടിക്കണ്ട ഇപോ വീട്ടിൽ പോവാം ന്നിട്ട് ബാക്കി നാളെ കോളേജിൽ ”
“നമുക്ക് അവളെ ഒന്ന് വിളിച്ഛ് നോക്കികൂടെ ?”
അക്ഷര വണ്ടിയിൽ കയറാൻ പോയപ്പോൾ പറഞ്ഞു
വിളിച്ചു സംസാരിക്കണ്ട കാര്യമല്ല നേരിട്ട് അവളോട് ചോദിക്കണ്ട കാര്യമാണ് നമുക്ക് അവളെ നേരിട്ട് കാണാം നാളെ ആയിക്കോട്ടെ
അവർ വണ്ടി എടുത്ത് വീട് ലക്ഷ്യമാക്കി ഓടിച്ചു
ജെറി അവന്റെ വീട്ടിലേക്കുള്ള വഴി എത്തിയപ്പോ ആവഴി ഓടിച്ചു പോയി .. കിരൺ അവനെ വിളിച്ചുകൊള്ളമെന്നു കൈ കാണിച്ചു.
“കിച്ചു നിന്റെ വീട്ടിലേക്ക് പോവാം എനിക്ക് അമ്മയെ കാണണം”
“എന്തിനാ ഇപോ അമ്മയെ കാണുന്നെ”
കിരൺ അവന്റെ വീട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ട് ചോദിച്ചു
“ഏയ് ഒന്നും ഇല്ലടാ ചുമ്മ ഒന്ന് കാണാൻ ആണ്… എന്നാലും എനിക്ക് അങ്ങോട്ട് ഒന്നും വിശ്വാസം വരുന്നില്ല ടാ അവൾ ഒരേ സമയം എങ്ങനെ രണ്ട് സ്തലത്ത്??”
“എനിക്കും അത് അറിയില്ല അക്ഷ … നമ്മൾ അവളോട് തന്നെ എല്ലാം ചോദിക്കണം”
“എടാ പക്ഷെ അവൾ പറയുമോ??”
“പറയിക്കണം അതേ നമുക്ക് ഒരു വഴി ഉള്ളൂ..”
“ഹോ ദൈവമേ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്”
വണ്ടി കിരണിന്റെ വീടിന് മുന്നിൽ എത്തി.
വണ്ടി റോഡിൽ പാർക്ക് ചെയ്തിട്ട് അവർ രണ്ടും കൂടെ വീട്ടിലേക്ക് നടന്നു. അക്ഷര അവന്റെ കൈ ൽ കൈ കോർത്ത് പിടിച്ചിരുന്നു. വീട് എത്തിയപ്പോൾ അവൾ അത് വിട്ട് ഓടി അകത്തേക്ക് കയറി
“അമ്മേ…. ”
“ഹ അല്ല മോളോ…. വാവ വാ …”
അമ്മ ഒരു പുഞ്ചിരിയോടെ അവളെ കെട്ടി പിടിച്ചു . അക്ഷര അമ്മയോട് കുശലം ഒക്കെ പറഞ്ഞിട്ട് ഓടി പോയ് കാപ്പി ഉണ്ടാക്കാൻ തുടങ്ങി. കിരൺ പതിയെ കട്ടിലിൽ ഇരുന്നു
