…………………………………………………………………
രാജശേഖരന്റെ ഫാക്ടറി ക്ക് അടുത്തുള്ള ഗസ്റ്റ് ഹൗസിൽ ഇരിക്കുകയാണ് പ്രതാപനും രാജശേഖരനും “പ്രതാപ ഞാൻ ഇപോ പറയാൻ പോകുന്നത് നീ ബഹളം ഒന്നും ഉണ്ടാക്കാതെ കേൾക്കണം” രാജശേഖരന്റെ പറച്ചിൽ കേട്ട് വായിലേക്ക് കൊണ്ടുപോയ മദ്യ ഗ്ലാസ് പകുതി വഴി നിർത്തി പ്രതാപൻ അയാളെ നോക്കി
“നിന്റെ മോൾക്ക് എന്റെ മോന്റെ മരണത്തിൽ എന്തോ പങ്കുണ്ട്”
“രാജാ….”
പ്രതാപൻ വിലക്ക് പോലെ വിളിച്ചു.
“ഇതാണ് ഞാൻ പറഞ്ഞത് നീ സംനയം പാലിക്കണം ന്ന്… എടാ അവൾക്ക് നേരിട്ട് പങ്ക് ഉണ്ട് എന്നല്ല … നീ അന്ന് ആശുപത്രിയിൽ കണ്ട അവൻ…”
“ആ….ആര്…?”
“ഓഹോ നീ അന്ന് പറഞത് ഓർക്കുന്നില്ലേ…”
“എടാ അവൻ…. അവളുടെ കൂടെ കോളജിൽ പഠിക്കുന്നത് ആണെന്ന് മാത്രമേ എനിക്ക് അറിയൂ അല്ലാതെ അവർ??”.
” ഓ പിന്നെ കോളേജിൽ പഠിക്കുന്നു ന്നു കരുതി അവനു ഒരു സ്കൂട്ടർ വാങ്ങി കൊടുക്കുക, ഇടക്ക് ഇടക്ക് അവന്റെ വീട്ടിൽ പോവുക, അവനെ ആശുപത്രിയിൽ ആക്കുക കൂട്ട് ഇരിക്കുക, ഒരുമിച്ചു ടൂർ പോവുക ഇതൊക്കെ ചുമ്മ വെറുമൊരു കോളേജ് ക്ലാസ്സ് മേറ്റ് മാത്രം ആയതു കൊണ്ട് ആണല്ലോ ല്ലേ?? ”
രാജശേഖരൻ പറയുന്നത് അന്തം വിട്ട് കെട്ടിരിക്കുകയാണ് പ്രതാപൻ
“എടാ നീ…. നീ എന്താ പറയുന്നത് ഒക്കെ നേരാണോ???”
“പ്ഫ സ്വന്തം മകൾ ഒരുത്തനുമായി നാടുമുഴുവൻ കറങ്ങി നടന്നിട്ട് നീ അറിഞ്ഞില്ലേ എന്ത് തന്തയാണ് നീ നായെ ന്നിട്ട് എന്റെ മകന്റെ തലയിൽ കെട്ടി വെക്കാൻ പോലെ കല്യാണം ഉറപ്പുച്ചു കൊണ്ട് നടന്നു…. പ്രതാപാ… നീ ഓർത്തോ നിന്റെ മകൾക്ക് എന്റെ മകന്റെ മരണത്തിൽ എന്തെങ്കിലും പങ്ക് ഉണ്ടെങ്കിൽ നിന്റെ കുടുംബമടക്കം കത്തിക്കും ഞാൻ അറിയാമല്ലോ എന്നെ?” അയാൾ അലറി
“രാജാ എടാ… ഇല്ല അങ്ങനെ ഒന്നും ഉണ്ടാകില്ല ഞാൻ… ഞാൻ സംസാരിക്കാം എന്റെ മോളോട് അവൾക്ക് ഒരു പങ്കും ഉണ്ടാവില്ല എന്റെ ഉറപ്പാണ് ”
“നിന്റെ ഉറപ്പ് കോപ്പ്… അവൾ ഇവിടെ വരട്ടെ നിന്റെ മുന്നിൽ വച്ചു ഞാൻ ചോദിക്കാം അവൾക്ക് ഇതിൽ പങ്കുണ്ടോ ന്ന് അത് മതി”
“എടാ വേണ്ട ഞാൻ…. ഞാൻ പറയുന്ന കേൾക്ക് ”
“നീ ഒരു കോപ്പും പറയണ്ട ..” അയാൾ അതും പറഞ്ഞു കൊണ്ട് പോകറ്റിൽ നിന്നും മൊബൈൽ എടുത്ത് ആൽബർട്ടിനെ വിളിച്ചു.
“എടാ നീ നാളെ കോളേജിൽ നിന്നും വരുന്ന വഴി അവരെ രണ്ടിനെയും ഇങ്ങു പൊക്കിയേക്ക് ആർക്കും ഒരു സംശയവും തോന്നരുത് ”
………………………………………………………………….
അക്ഷരയെ കൊണ്ട് ആക്കി വീട്ടിലേക്ക് വണ്ടി ഓടിക്കുകയാണ് കിരൺ. അവനെ നിശ്ചിത അകല ത്തിൽ ഒരു കറുത്ത സ്കോർപിയോ ഫോളോ ചെയ്യുന്നുണ്ട്. വീട്ടിലേക്കുള്ള വളവ് തിരഞ്ഞപ്പോൾ ആ വണ്ടി വന്നു അവന്റെ മുന്നിൽ ബ്രെക്ക് ഇട്ടു നിർത്തി. ഒരു പകപ്പോടെ സ്കൂട്ടർ ബ്രെക്ക് പിടിച്ചു നിർത്തിയ കിരൺ ആ വണ്ടിയിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ഞെട്ടി.
” ഐശ്വര്യ…. ”
അവന്റെ നാവിൽ ആ പേര് വീണ്ടും വന്നു.
“അതെ… എന്റെ പേര് അത് തന്നെ… ” അവൾ ഒരു കൂസലും ഇല്ലാതെ അവന്റെ അടുത്തേക് വന്നു പറഞ്ഞു.
“നീ… നീ… നീ ആരാണ്???”
കിരൺ കുറച്ചു ദേഷ്യത്തോടെ അവളോട് ചോദിച്ചു..
“ഹ ഹ ഹഹ ഹ…. നീ തന്നെ പറഞ്ഞില്ലേ മുൻപ് എന്റെ പേര്…. എന്താ അത്… ആ ഐശ്വര്യ…”
കിരൺ അന്തം വിട്ട് അവൾ പറയുന്നത് കേട്ട് നിൽക്കുകയാണ്
“നീ നീ… ”
” എന്താ കിരണേ…. എന്നെ ഒരു പരിചയവും ഇല്ലാത്ത പോലെ നോക്കുന്നെ ”
“നീ എങ്ങനെ ഒരേ സമയം രണ്ടു സ്ഥലത്ത്??… എനിക്കറിയാം… ഹരിയേ നീ അല്ലെ അന്ന് കൊന്നത്?”.
“അതെ…”
എടുത്തടിച്ചുള്ള അവളുടെ മറുപടി കേട്ട് അവൻ വീണ്ടും ഞെട്ടി
“നീ…. നീ…. എന്തിന്???…”
“അതൊക്കെ പറയാം വാ നമുക്കു നിന്റെ അമ്മയെ കാണണ്ടേ… ”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
“വേണ്ട… അമ്മയെ ഇതിലേക്ക് ഇടരുത് അമ്മ പാവമാണ് അമ്മയെ ഒന്നും ചെയ്യരുത്…”
“ഹ നീ വാടാ എന്നിട്ടല്ലേ”
അവൾ നടന്നു വീട്ടിലേക്ക് കയറി പുറകെ അവനും..
“അമ്മേ….”…
അവൾ വിളിച്ചപ്പോൾ അമ്മ അകത്ത് നിന്ന് ഇറങ്ങി വന്നു. കിരണിന്റെ കൂടെ അവളെ കണ്ടു ഒന്നും മനസിലാകാതെ അമ്മ അവനെ നോക്കി..
