ഉണ്ടകണ്ണി – 16 Like

“എന്താടാ നിൻറെ മുഖം ഇങ്ങനെ ഇരിക്കുന്നെ?”

അമ്മ അവളെ വിട്ട് അവന്റെ അടുത്തേക്ക് വന്നു “ഏയ് ഒന്നുമില്ലമേ ”

“ഒന്നും ഇല്ലാഞ്ഞിട്ടാണോ മുഖം ഇങ്ങനെ വീർത്ത് ഇരിക്കുന്നെ?”

“അത് അവൻ ഞാനുമായി ഒന്ന് ഉടക്കിയത ”

അക്ഷര പെട്ടെന്ന് വിളിച്ചു പറഞ്ഞു

“ആ അങ്ങനെ വരട്ടെ രണ്ടും കൂടെ ഉടക്കായ … എന്തുവ രണ്ടും എപ്പോഴും അടിയും ബഹളവും തന്നെ ആണല്ലോ ഇക്കണക്കിന് നിങ്ങളെ എന്ത് വിശ്വസിച്ചു ഞാൻ കെട്ടിക്കും ദൈവമേ”

“അയ്യ അതിന് ഇവനെ എനിക്കൊന്നും വേണ്ട ”

അവൾ കാപ്പി യും കുടിച്ചു ഒരു ഗ്ലാസ് അമ്മക്ക് നീട്ടി കൊണ്ട് വന്നു

ആ പറച്ചിലിൽ പെട്ടെന്ന് അവന്റെ മുഖം മാറുന്നത് അവൾ ശ്രദ്ധിച്ചു .

“ആഹാ അപ്പോ അങ്ങനെ ഒക്കെ ആയോ”

അമ്മ അവളുടെ ചെവിക് പിടിച്ചുകൊണ്ട് പറഞ്ഞു

“ഹാ… അമ്മേ ദേ കയ്യിൽ ചൂട് കാപ്പി ആണ് എന്റെ മേത്ത് വീഴും പിന്നെ മരുമകളെ പ്ലാസ്റ്റിക്ക് സർജറി ഒക്കെ ചെയ്യേണ്ടി വരുമേ”

“പോടി അഹങ്കാരി അല്ല നീ എന്താ അവനു കാപ്പി എടുക്കാഞ്ഞത് ??”

“വേണേൽ എടുത്ത് കുട്ടിക്കട്ടെ ഹല്ല പിന്നെ”

കിരൺ അപ്പോഴേക്ക് വീടിന് പുറത്തേക്ക് ഇറങ്ങി നടന്നു.. അക്ഷര അത് കണ്ടു പതിയെ അമ്മയോട്‌ ഓരോ കാര്യം പറഞ്ഞിട്ട് അവന്റെ പുറകെ ഇറങ്ങി

“കിച്ചു എന്നാ ടാ എന്ന പറ്റി ഞാൻ ചുമ്മ പറഞ്ഞതാ”

“ഏയ് അതൊന്നും അല്ലടി എനിക് അവളുടെ കാര്യം ഓർത്തിട്ട ”

“നീ ഇപ്പോഴും അതും ആലോചിച്ചു ഇരിക്കുവാ ??? അത് വിട് നീ നാളെ നമുക്ക് അവളോട് തന്നെ ചോദിക്കാമല്ലോ ?? ”

“എനിക്ക് എന്തോ …. ഒരു… എന്തോ ഒരു അപകടം -സംഭവിക്കാൻ പോകുന്ന പോലെ തോന്നുന്നു “

” എന്ത് അപകടം സംഭവിക്കാൻ ഒന്നുമില്ല അവളോട് തന്നെ നമുക്ക് നേരിട്ട് ചോദിക്കാമല്ലോ അവന്റെ മരണത്തിൽ എന്തെങ്കിലും പങ്ക് അവൾക്ക് ഉണ്ടോ ന്ന്, പിന്നെ എനിക്ക് ഇപ്പോഴും അവളെ ഒരേ സമയം രണ്ടു സ്‌തലത്ത് കണ്ടത് മാത്രമാണ് മനസിലാവാത്തത്.. അത് മാത്രമാണ് ഒരു….. ഒരിത്”

“ആ അത് തന്നെല്ലേ ഞാനും പറഞ്ഞത്”

“ഇപോ നീ അതൊകെ വിട്.. നാളത്തെ കാര്യം അല്ലെ .. നമുക്ക് നാളെ നോക്കാം ” അവൾ അവളുടെ കാപ്പി ഗ്ളാസ് അവനു നേരെ നീട്ടി .

കിരൺ അവളെ ഒന്ന് നോക്കി തല ആട്ടിയ ശേഷം ആ ഗ്ലാസും വാങ്ങി മൊത്തികൊണ്ട് ഫോണെടുത്ത് ജെറിയെ വിളിച്ചു.

“ഹലോ എന്താടാ???”

“നീ വീട്ടിൽ എത്തിയ??”

“എത്തിയല്ലോ എന്താടാ??”

കിരൺ സംശയത്തിൽ ചോദിച്ചു

“ഹേ ഒന്നും ഇല്ല ചുമ്മ നീ എത്തിയോ ന്നറിയാൻ വേണ്ടി ചുമ്മ വിളിച്ചതാണ് ”

“പിന്നെ പിന്നെ നീ ഇപ്പോഴും അക്കാര്യം ഓർത്ത് ടെൻഷൻ അടിച്ചു ഇരിക്കുവാ ല്ലേ … നമുക്ക് നാളെ അറിയല്ലോ അത് നീ വിട് ഇപോ .. നിങ്ങൾ എവിടാണ്”

“ഹാ എന്തോ അപകടം വരാൻ പോകുന്ന പോലെ ഉണ്ടെടാ മനസിൽ… അതാ… ഞങ്ൾ വീട്ടിൽ ഉണ്ട് ”

“എന്ത് അപകടം ഒന്നും ഇല്ല നീ അവളെ കൊണ്ട് വീട്ടിൽ ആക്കിയിട്ടു വേറെ പണി നോക്കിക്കേ..”

ജെറി അതും പറഞ്ഞു ഫോൺ കട്ട് ആക്കി

“അവന്റെ വായിന്ന് നല്ലത് കിട്ടി ല്ലേ??”

ഫോണ് കട്ടാക്കി കാപ്പി ഗ്ലാസും മൊത്തിവരുന്ന അവനെ നോക്കി അവൾ ചോദിച്ചു

“ഏയ്… പോടി”

“ഊവ ഊവ്…. നീ വ എന്നെ കൊണ്ട് ആക്ക് ഇല്ലേൽ വണ്ടി ഇങ് താ ഞാൻ രവിലെ നിന്നെ പിക്ക് ചെയ്യാം ”

“യ്യോ വേണ്ട വേണ്ട… നിന്നെ ഞാൻ കൊണ്ടേ ആക്കി കൊള്ളാം ”

“അതെന്താ?…. എന്നെ വണ്ടിയിൽ വിടാനും പേടി ആണോ നിനക്ക്”

“നീ പറയുന്ന കേട്ട മതി. ”

“പിന്നെ നീ പറയുന്നേ കേൾക്കാൻ ഞാൻ ആരാ നിന്റെ കേട്ടോയോള “

” ആ ഇനി അതിന്റെ കൂടെ കുറവ് ഉള്ളൂ എനിക്ക്” അവൻ അതും പറഞ്ഞു അവളെ മറികടന്നു അകത്തേക്ക് നടന്നു

“ഓഹോ…. ആ കുറവ് ന്ന അങ്ങു സഹിക്കാൻ തയ്യാർ ആയിക്കോ മോൻ കേട്ടോ”.

അവൾ അവന്റെ പുറകെ കേറി

“എന്തുവാടി രണ്ടും കൂടെ ഏത് നേരവും വഴക്ക് ആണോ??? വന്നേ രണ്ടും ഞാൻ നല്ല കപ്പ പുഴുങ്ങി വച്ചിട്ടുണ്ട് ”

“അത് പിന്നെ അമ്മേടെ മോന് ഇപോ എന്നെ കല്യാണം കഴിക്കണ്ട ന്ന്”

“ഓഹോ അവൻ അങ്ങനെ പറഞ്ഞോ സാരമില്ല നമുക്ക് വേറെആളെ നോകാം നിനക്ക് മോളെ..”.

“ആ ന്ന അതാവും നല്ലത് ”

അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കപ്പ തിന്നാൻ ഇരുന്നു .

Leave a Reply

Your email address will not be published. Required fields are marked *