ആനിയുടെ പുതിയ ജോലി – 4 Like

ആനിയുടെ പുതിയ ജോലി 4

Aaniyude Puthiya Joli Part 4 | Author : Tony

[ Previous part ]

 


 

ആനി അവളുടെ പുതിയ കമ്പനിയിൽ എല്ലാവരും അറിയുന്ന ഒരു നല്ല ടീംലീഡർ ആയി മാറിക്കഴിഞ്ഞു. ഒരു രണ്ടാം ശനിയാഴ്ച രാത്രി 7 മണിക്ക്, ആനിയുടെ പഴയ ഫ്രണ്ട്സിന്റെ ലേഡീസ് നൈറ്റ്‌ പാർട്ടിയിൽ..

“വെരി നൈസ് ആനീ.. അങ്ങനെ നീയും നമ്മുടെ ലേഡീസ് നൈറ്റ് അറ്റൻഡ് ചെയ്തല്ലോ.. ആൾസോ, യൂ ലുക്ക്‌ സോ പ്രെറ്റി നൗ!👌” ആനിയുടെ ഫ്രണ്ട് ആയ ബുഷ്‌റ പറഞ്ഞു.

“താങ്ക്സ് ആൻഡ് സോറി ബുഷ്‌റ.. ഞാൻ എന്റെ പുതിയ ജോലിയുടെ തിരക്കിലായിരുന്നു. ഇന്നാണ് ഒന്ന് ഇങ്ങോട്ട് വരാനുള്ള മൂഡ് ഉണ്ടായെ.” ആ രാത്രി തനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളിൽ സന്തോഷിച്ചുകൊണ്ട് ആനി മറുപടി പറഞ്ഞു.

“അതെ ആനീ, നിനക്കിപ്പോ നല്ല മാറ്റമുണ്ട്. നൈസ് സാരി. നിന്റെ പുതിയ ഹെയർസ്റ്റൈലും കൊള്ളാം..” വേറൊരു പെണ്ണ് കമന്റ് ചെയ്തു. ആനി അതിലും പുളകം കൊണ്ടു. നെറ്റിയിൽ ചുവന്നൊരു പൊട്ടുമായി അസ്സലൊരു മലയാളി വെർഷൻ സണ്ണി ലിയോണിനെ പോലെയാണ് അവളെക്കാനാനിപ്പോൾ എന്ന് ചിത്ര പറഞ്ഞത് ആനി ഓർത്ത് ഉള്ളിൽ ചിരിച്ചു..

“നിനക്കിപ്പോ ഒത്തിരി ഫാൻസും ഉണ്ടായിരിക്കുമല്ലോ.. ഐയാം ഷുവർ ഓഫ് ഇറ്റ്!” ബുഷ്‌റ കൂട്ടിച്ചേർത്തു.

അത് ഒരർത്ഥത്തിൽ സത്യവുമായിരുന്നു. ആനിയിപ്പോൾ ഓഫീസിലായിരിക്കുമ്പോഴോ അല്ലെങ്കിൽ റോഷനൊപ്പം പുറത്തുപോകുമ്പോഴൊക്കെ തന്നെ ആളുകൾ രണ്ടാമതൊന്നു കൂടി ചൂഴ്ന്നു നോക്കുന്നത് അവൾക്കനുഭവപ്പെടാറുണ്ട്..

റോഷനും അതൊക്കെ ശ്രദ്ധിച്ചിരുന്നു. എങ്കിലും ആ ആളുകൾ തന്നെ അസൂയയോടെ അങ്ങനെ നോക്കുമ്പോൾ അവന് ഉള്ളിൽ ചിരിയാണ് വന്നത്. ആനിയെപ്പോലെ സുന്ദരിയായ ഒരു ഭാര്യയെ ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് റോഷൻ അവളോട് പറയാറുണ്ടായിരുന്നു. ഇപ്പൊ അവളുടെ വസ്ത്രധാരണത്തിലെ മാറ്റവും മേക്കപ്പും കോസ്മെറ്റിക്കുകളുമെല്ലാം തീർച്ചയായും അവളുടെ ഭംഗി വീണ്ടും കൂട്ടി. അതവരുടെ ജീവിതശൈലിയെ കൂടി മാറ്റിമറിച്ചുവെന്ന് വേണം പറയാൻ. ടിന്റുവിന്റെ ജനനം മുതൽ ആനിക്ക് കിട്ടിയ തടിയും ചെറുതായി അയഞ്ഞ വയറുമൊക്കെ ഒന്ന് കുറയ്ക്കാൻ ആനിയ്ക്ക് ആഗ്രഹവും തോന്നി തുടങ്ങി..

ആനി പുതിയ കമ്പനിയിൽ ചേർന്നിട്ട് ഇപ്പൊ രണ്ടാഴ്ചയായിരുന്നു. ചിത്രയുടെ നിർദേശം പോലെ പതിയെ അവളിലെ ഡ്രസിങ് സ്റ്റൈലും മാറി വന്നു. അവൾക്കും അതിപ്പോ ഇഷ്ടമായിരുന്നു. എങ്കിലും ഓവറായിട്ട് ഒന്നും അവൾ തന്റെ ശരീരം കാണിച്ചതുമില്ല. ബ്ലൗസിനു ഇടയിൽക്കൂടി മാറിലെ പിളർപ്പ് കാണിക്കുന്നതിലും പൊക്കിളിനു താഴെയായി സാരി ഉടുക്കുന്നതിലും, എന്നാലുമത് അവളാൽ കഴിയുന്നതു പോലെ സാരിത്തുമ്പ് കൊണ്ട് മറയ്ക്കുന്നതിലും ആനിയിപ്പോൾ എക്സ്പെർട്ട് ആയി..

“എല്ലാം ചിത്രയുടെ ഹെല്പ് കൊണ്ടാ.. ഡ്രെസ്സ് ഷോപ്പിങ്ങിലൊക്കെ അവളാ ഇപ്പോ എന്റെ ഗുരു..” അവിടെ നിൽക്കുന്ന ചിത്രയെ ചൂണ്ടിക്കൊണ്ട് ആനി പറഞ്ഞു.

“ആഹാ.. എടീ ചിത്രെ, എന്നിട്ട് ഞങ്ങളെയൊന്നും നീ ഇന്നുവരെ മിനുക്കിയെടുത്തില്ലല്ലോ ഇവളെ പോലെ..” എന്ന് ബുഷ്‌റ പരിഭവത്തോടെ കമന്റ് ചെയ്തു.

“അതിന് നീയൊക്കെ ആൾറെഡി മോഡേൺ അല്ലേ ബുഷ്‌റ.. ഹഹ.. ഇനി ഞാനായിട്ട് എന്തൂട്ട് മിനുക്കാനാ ഇതിൽ!” ചിത്ര ചിരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. എല്ലാവരും അതുകേട്ട് ചിരിക്കുച്ചു. ശെരിയായിരുന്നു, ബുഷ്‌റയുടെ ഡ്രെസ്സ് ഒത്തിരി മോഡേൺ ആയിരുന്നു. ശരീരത്തോട് ഒട്ടിക്കിടക്കുന്ന ഒരു പാർട്ടിവെയർ ടോപ്പും മുട്ടു വരെ എത്തുന്ന ഒരു വെൽവറ്റ് പാവാടയുമായിരുന്നു അവളുടെ വേഷം.

എല്ലാരും അവരവരുടെ കുശുകുശുപ്പ് തുടർന്നുകൊണ്ട് ആ ലേഡീസ് നൈറ്റ് തകൃതിയായി നടന്നു. അപ്പോൾ..

“ചിത്ര.. എനിക്ക് നിന്നോടൊന്നു പ്രൈവറ്റ് ആയി സംസാരിക്കണം. ഒന്ന് വരാമോ?” ആനി ചിത്രയെ വലിച്ചുകൊണ്ട് പറഞ്ഞു.

“മ്മ്, എന്താടാ?” അവർ ബാൽക്കണിയിലേക്ക് നീങ്ങിയപ്പോൾ ചിത്ര അവളുടെ ബിയർ നുണഞ്ഞുകൊണ്ട് ചോദിച്ചു. (ആനി ഇതൊന്നും കുടിക്കാറില്ല. ചിത്ര ഇതുവരെ നിർബന്ധിച്ചതുമില്ല.)

“അത്..” ആനി ഒന്ന് മടിച്ചു..

“എന്താടീ പെണ്ണേ കാര്യം.. വിളിച്ചോണ്ട് വന്നിട്ട്.. ഒന്നും പറയാൻ വയ്യേ?.. ചിത്ര ഒന്ന് കണ്ണുരുട്ടി.

“എടാ അത്.. എന്റെ ടീമിലെ ആ മൂന്ന് മണ്ടന്മാരെ പറ്റിയാ..”

“ഹ ഹ.. അവന്മാർക്കെന്ത് പറ്റി? വീണ്ടും വല്ല കുരുത്തക്കേടും ഒപ്പിച്ചോ?” ചിത്ര ചിരിച്ചുകൊണ്ട് ചോദിച്ചു.

“ടാ തമാശയല്ല, സീരിയസ് ആയിട്ട് പറയുവാ. എന്റെ ഇപ്പഴത്തെ അവസ്ഥ എന്താന്നു വെച്ചാൽ, ഞാൻ 3 കുട്ടികളെ ദത്തെടുത്തത് പോലെയാണ്. അവന്മാർ നേരാംവണ്ണം ജോലി ഒന്നും കംപ്ലീറ്റ് ചെയ്യാറില്ല. തരം കിട്ടുമ്പോൾ വെറുതെ എന്നോട് വന്ന് ശൃംഗരിക്കാൻ വേണ്ടി വരും.. പക്ഷെ ഞാനവന്മാരെ അപ്പൊത്തന്നെ അവിടുന്ന് ഓടിക്കും.. ഞാനാണ് അവന്മാരുടെ ടീം ലീഡർ. പക്ഷേ ഇതിപ്പോ അവന്മാർക്കു വേണ്ടി ഞാൻ തന്നെ എല്ലാ ജോലികളും തീർക്കേണ്ട അവസ്ഥയാ. എങ്ങനെ അവന്മാരെ നേരെയാക്കണമെന്ന് എനിക്കറിഞ്ഞൂട. അഥവാ ഞാനവരെ ശകാരിച്ചാലും അതും പറഞ്ഞെന്നെ അവന്മാർ കളിയാക്കും, ദേഷ്യപ്പെടുമ്പോൾ ഞാൻ സുന്ദരി ആണെന്നും പറഞ്ഞ്..”

അവളുടെ കവിളുകൾ അത് പറയുമ്പോൾ ഒന്ന് ചുവന്നിരുന്നു.. ചിത്ര മറുപടി പറയാതെ അവൾ പറയുന്നത് കേട്ട് നിന്നു. ഒന്ന് ഉമിനീറിക്കിയ ശേഷം ആനി തുടർന്നു..

“മാനേജർ രാജേഷ് ഇപ്പൊത്തന്നെ എന്റെ ടീമിനെ നോട്ടമിട്ടു വെച്ചിട്ടുണ്ട്. ഡെഡ്ലൈൻ സമയം കഴിഞ്ഞാലും വർക്ക്‌ തീർക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ലേ എന്നും പറഞ്ഞ് അയാളും ശകാരിച്ചു ഇന്നലെ. ഇനിയും ഇങ്ങനെ ആണേൽ അതെന്റെ ജോലിയെവരെ ബാധിക്കുമെന്ന് മുന്നറിയിപ്പും തന്നു.. ഇങ്ങനെ പോയാൽ മിക്കവാറും ഉടനെ ഈ ജോലിയും പോവും.. ഞാനെന്താടാ ചെയ്യേണ്ടത്..”

ആനിയെ ഞെട്ടിച്ചുകൊണ്ട് ചിത്രയ്ക്കതു കേട്ട് ചിരിയാണ് വന്നത്..

“എന്റെ ആനി.. നീ ഇത്രയ്ക്ക് പാവമാണല്ലോ.. ഞാൻ നിനക്ക് അതിനുള്ള പോംവഴി അന്നേ തന്നതല്ലേ..” ചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.

“എന്തോന്ന്? ഞാൻ ആ ചെറുക്കന്മാരുമായും പിന്നെ ആ കോന്തൻ മാനേജറുമായുമെല്ലാം എപ്പോഴും ശൃംഗരിച്ചോണ്ടിരിക്കണമെന്നാണോ നീ പറയുന്നെ?..” ദേഷ്യഭാവത്തോടെ ആനി പറഞ്ഞു.

“എടാ, ആ മാനേജർനെ വിട്.. പിന്നെ ആ മൂന്നെണ്ണം. അവന്മാർ എന്തായാലും കുട്ടികളല്ല. പിന്നെ കെട്ടിടത്തോളം അവർക്ക് നിന്നെ ഇഷ്ടവുമാണ്. അതുകൊണ്ടു തന്നെ എന്നും നിനക്ക് സപ്പോർട്ട് ആയിരിക്കും. നിന്റെ ഭാഗത്ത് നിന്ന് ഒരു അൽപ്പം പ്രോത്സാഹനം കിട്ടിയാൽ, അവന്മാർ തീർച്ചയായും എല്ലാ ജോലികളും ചെയ്യും. നീയൽപ്പമൊന്ന് അയഞ്ഞുകൊടുക്കണമെന്ന് മാത്രം..” ചിത്ര കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *