ആരതി 9
Aarathi Part 9 | Author : Sathan
[ Previous Part ] [ www.kambi.pw ]
ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒന്നുകൂടി നന്ദി പറയുന്നു. ഇനി ഒരു പാർട്ട് കൂടി മാത്രം ആണ് ഈ കഥയ്ക്ക് ഉള്ളത് എല്ലാവരുടെയും സപ്പോർട്ട് ഇനി അങ്ങോട്ടും ഉണ്ടാവണം എന്ന് ഒന്ന് കൂടി പറയുന്നു.
NB: മുൻ ഭാഗങ്ങൾ വായിച്ച ശേഷം മാത്രം ഈ ഭാഗം വായിക്കുക അല്ലങ്കിൽ ഒരു തേങ്ങയും മനസ്സിലായി എന്ന് വരില്ല!!!അപ്പോൾ തുടങ്ങുവാന് ട്ടാ…..
ആരതി 9 by സാത്താൻ 😈
കഥ ഇതുവരെ……..
ആന്റണിയെ കൊന്ന ആർജ്ജുനെ വകവരുത്തുവാൻ കാത്തുനിന്ന ജോണിന് ഒരു പുതിയ കൂട്ടാളിയെ കൂടി കിട്ടുന്നു. അർജുന്റെയും കൂട്ടുകാരുടെയും പൊതു ശത്രു ആയ മാർക്കസ്.
മാർക്കസും ജോണും ചേർന്ന് അർജ്ജുനും കിച്ചുവും സഞ്ചരിച്ച കാർ അപകടപ്പെടുത്തുകയും അവരെ തട്ടിക്കൊണ്ടുപോയി തല്ലാനും തുടങ്ങിയിരുന്നു.
ശേഷം അവരുടെ കുടുംബത്തെ കൊല്ലാൻ ആളെ അയക്കുന്നു. അപ്പോഴേക്കും ഇവർക്ക് പിടികൊടുത്തതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ എല്ലാം തന്നെ അർജ്ജുന്റെയും കൂട്ടുകാരുടെയും പ്ലാൻ ആയിരുന്നു എന്ന് അറിയുന്നു,……….
ബാക്കി വായിച്ചറിയുക 😜
സ്‌ക്രീനിൽ നോക്കിയ മാർക്കസും ജോണും മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാവരും തന്നെ ഞെട്ടി എന്ന് പറയുന്നതാവും ശെരി.
ഗേറ്റ് തുറന്ന് ഇറങ്ങിയ ഗുണ്ടകളെ ഒരു മുരൾച്ചയോടെ ഏതോ ജീവികൾ ആക്രമിക്കുന്നത് ആണ് അവർ കണ്ടത്. എന്ത് ജീവി ആണെന്ന് അറിയാൻ ഒരുപാട് താമസിക്കേണ്ടി വന്നില്ല. പുറത്തെ ശബ്ദങ്ങൾ കേട്ടിട്ട് വീട്ടിലെ ലൈറ്റ്റുകൾ എല്ലാം തെളിഞ്ഞു.
അപ്പോൾ ആ ജീവികൾ എന്താണ് എന്ന് എല്ലാവരുടെയും കണ്ണുകളിൽ പതിഞ്ഞു. അതുകണ്ടു ജോൺ ഫോൺ വിളിച്ചു കൂട്ടാളികളോട് പറഞ്ഞു.
📲
John: എന്തിനാടാ പേടിച്ചു പുറകോട്ട് പോവുന്നത് വെറും പട്ടികൾ അല്ലെ? അല്ലാതെ പുലികൾ ഒന്നും അല്ലല്ലോ? കടി കിട്ടിയാലും ഇൻജെക്ഷൻ എടുക്കാം. നിയൊക്കെ പോയ പണി ആദ്യം തീർക്കാൻ നോക്ക്.
അതുകേട്ട മാർക്കസ് അവനോടു അലറിക്കൊണ്ട് പറഞ്ഞു.
മാർക്കസ് : എടാ മരമണ്ടാ അവന്മാരോട് അവിടുന്ന് മാറി നിൽക്കാൻ പറ. നീ പറഞ്ഞ പോലെ സാധാരണ പട്ടികൾ അല്ല അത്. ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകാരികൾ ആയിട്ടുള്ള HIMALAYAN മാസ്റ്റിഫ് ആണ് അത്.
അതെന്ത് തേങ്ങ എന്ന രീതിയിൽ ജോൺ ഒന്ന് മാർക്കസിനെ നോക്കി അപ്പോഴേക്കും സ്‌ക്രീനിൽ തന്റെ ശിങ്കിടികളുടെ കരച്ചിൽ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു.
*അർജുന്റെ വീട്ടിൽ ഈ സമയം
ഗേറ്റ് തുറന്ന ഗുണ്ടകൾ ഓരോരുത്തരുടെയും മുകളിലേക്ക് ചാടി കയറിയ നായകൾ അവരുടെ കഴുത്തു കടിച്ചു പറിച്ചു ചിലരുടെ മുഖവും ചിലരുടെ കൈ കാലുകളും അവയുടെ അക്രമത്തിൽ പരിക്കെറ്റ് രക്തം വമിക്കുന്നുണ്ടായിരുന്നു. രക്തത്തിന്റെ മണം കിട്ടിയ നായ്ക്കൾ ഒന്നുകൂടെ അക്രമശക്തരായി അവരുടെ ആക്രമണം തുടർന്ന്. ഈ സമയം എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു അർച്ചന.
അർച്ചന : സൂസി എന്താ ഇവിടെ നടക്കുന്നത് ആരേലും ഒന്ന് പറ. ആരാണ് അവർ?
സൂസൻ : ചേച്ചി പേടിക്കണ്ട എല്ലാം നമുക്ക് വേണ്ടി തന്നെ ആണ്.
അർച്ചന : നമുക്ക് വേണ്ടിയോ? നീ ഒന്ന് തെളിച്ചു പറ സൂസ
സൂസൻ : അതൊക്കെ ഞാൻ പതിയെ പറഞ്ഞു മനസ്സിലാക്കി തരാം. ഇപ്പോൾ ഒന്ന് മാത്രം പറന്നു തരാം കിച്ചു ചേട്ടനും അജുവിനും ഗോകുലിനും ആരും ഇല്ലാതാക്കിയ ആൾക്കാർ തന്നെ ആണ് ഇപ്പോൾ പുറത്ത് നമ്മളെയും ഇല്ലാതാക്കാൻ എത്തിയിരിക്കുന്നത്. പിന്നെ ചേച്ചി കരുതുന്ന പോലെ അടി എന്ന് എഴുതി കാണിക്കുമ്പോൾ ഓടുന്ന ആൾക്കാർ അല്ല കേട്ടോ അവർ. കുടുംബത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകാൻ മടി ഇല്ലാത്ത ചെകുത്താൻ മാർ ആണ് മൂന്നും.
അർച്ചന : എന്നിട്ട് അവർ എവിടെ?
സൂസൻ : അത് എനിക്കും അറിയില്ല ചേച്ചി എണീക്കുമ്പോൾ ഇത് തരാൻ പറഞ്ഞു.
