അമ്മവീട്
Ammaveedu | Author : Moriarty
“ഹരി……….”
അഭിയുടെ വിളികേട്ടാണ് അവൻ സമയം നോക്കിയത്…. ഓഹ്…3 മണി കഴിഞ്ഞിരിക്കുന്നു.. കൃത്യം മൂന്നുമണിക്ക് കളി തുടങ്ങണം എന്ന് പറഞ്ഞാണ് ഇന്നലെ പിരിഞ്ഞത്.
കിട്ടിയ ഒരു ഷർട്ടും ഇട്ട് അവൻ ഗ്രൗണ്ടിലേക്ക് ഓടി.അവിടെ എല്ലാവരും ഉണ്ടായിരുന്നു.അഭി, നന്ദു, അപ്പു, കുട്ടു……etc
ജീവിതത്തിലെ മനോഹരകാലഘട്ടത്തിലൂടെയും സ്ഥലത്തും ആണ് അവൻ ഇപ്പോൾ ‘അമ്മവീട് ‘
അതൊരു സ്വർഗം ആയിരുന്നു കളിക്കാൻ നല്ല കൂട്ടുകാർ, സ്നേഹിച്ചു കൊഞ്ചിക്കാൻ അച്ചാച്ചനും അമ്മമ്മയും കൂടെ കുറച്ചു വെറൈറ്റി നാട്ടുകാരും.
“എടാ ഇന്നലെത്തെ കളിയുടെ ബാക്കി അല്ലെ ഇന്ന്?” ഹരി വന്നപാടെ ചോദിച്ചു.
ഇന്നലെ അവർ ഒരു പുതിയ വെറൈറ്റി പിടിച്ചു.
Ipl മോഡലിൽ ഒരു ക്രിക്കറ്റ് കളിച്ചാലോ എന്ന്. ആകെ കുറച്ചു പേരെ ഉള്ളു എങ്കിലും 2 പേരെ വച് അവർ ടീം ഉണ്ടാക്കി. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, ബാംഗ്ലൂർ അങ്ങനെ പല ടീമുകളും ഉണ്ട്.
കളിയൊക്കെ കഴിഞ്ഞു ഇന്നും ഹരിയുടെ ടീമിനെ തോൽവി തന്നെ ആയിരുന്നു. സന്ധ്യയായി ഇപ്പോൾ വീട്ടിൽ നിന്ന് വിളിവരും എന്ന് വിചാരിച്ചിരിക്കുമ്പോളേക്കും വിളി വന്നിരുന്നു. നീതു ചേച്ചിയായിരുന്നു വിളിച്ചത്. നീതു ചേച്ചി ആണെന്നല്ലേ?
പറയാം. ഞങ്ങളുടെ കുടുംബം ഒന്നുമല്ല. അടുത്ത വീട്ടിലാണ് അമ്മ മരിച്ചുപോയി അച്ഛൻ ഉണ്ട് എവിടേലും പണിക്ക് പോയി രാത്രി ആവും വരാൻ. ഇപ്പോൾ 24 വയസ്സ് ഉണ്ടാവും. ഹരിയേക്കാൾ 6 വയസ്സ് കൂടുതൽ ( ഹരിയുടെ യഥാർത്ഥ പ്രായം പറയുന്നില്ല. )ഇനി ഇവൾ എന്താ ഇവിടെ എന്ന് ചോദിച്ചാൽ…. തീരെ ചെറിയൊരു വീട് ആണ് അവളുടേത്. സ്വന്തമായി ഒരു കിണർ പോലും ഇല്ല. അതുകൊണ്ട് തന്നെ കുളിക്കാൻ ആയി എപ്പോളും ഹരിയുടെ വീട്ടിലാണ് പോകാറുള്ളത്. കൂടാതെ കൂടുതൽ സമയവും അവൾ അവിടെയായിരുന്നു.
തന്റെ വിളി കേട്ട് ഓടി വരുന്ന ഹരിയെ നീതു നോക്കി. ആകെ വിയർത്തു മുഷിഞ്ഞിരുന്നു.
“എന്ത് കോലമാട ഇത്? ”
“കളിച്ചാൽ പിന്നെ വേറെ എന്ത് സംഭവിക്കാനാ ” അവൻ ഒന്ന് ആക്കി പറഞ്ഞു.
“വേഗം ചെല്ല് നിന്റെ അമ്മ കാണണ്ട ഇത് എങ്ങനെ അലക്കി എടുക്കാന”
“ചേച്ചി എന്തായാലും വെറുതെ ഇരിക്കുന്നല്ലേ.. അതങ്ങ് ചെയ്താൽ പോരെ ”
“ഓഹ് പിന്നെ നിന്റെ ഡ്രസ്സ് അലക്കൽ അല്ലെ എന്റെ പണി “അകത്തേക്ക് ഓടി പോകുന്ന അവനെ നോക്കി അവൾ മന്ദഹിച്ചു.
അകത്തു അവനെ കാത്തു അമ്മ നോക്കിയിരിക്കുകയായിരുന്നു.
“നീ എന്നാ കല്ലിന്റെ പണിക്ക് പോയി വരുന്നാണോ? എന്ത് മണ്ണാണ് നിന്റെ ഡ്രെസ്സിൽ മുഴുവൻ”
അടി കിട്ടില്ല എന്ന് ഉറപ്പുണ്ടെങ്കിലും അവൻ അവിടെ നിൽക്കാതെ കുളിക്കാൻ ആയി ഓടി.
കുളി കഴിഞ്ഞു വന്നപാടെ അവൻ ബുക്ക് എടുത്ത് നോക്കാൻ തുടങ്ങി… പഠിക്കാനൊന്നും അല്ല ഇപ്പോൾ ബുക്ക് നോക്കിയാൽ കുറച്ചു കഴിഞ്ഞിട്ട് ipl കാണാം എന്ന് കരുതിയിട്ടാണ്.
നീതു അടുക്കളയിൽ മറ്റുള്ളവരോടൊപ്പം എന്തൊക്കെയോ സഹായിക്കുകയാണ്.ഹരിയുടെ ബുക്ക് വായന കണ്ടിട്ടാണ് പെട്ടെന്നു അമ്മ നീതുവിനോട് ഹരിക്ക് കൊറച്ചു കണക്ക് പഠിപ്പിക്കാൻ പറഞ്ഞത്.
നീതു ഏറ്റെങ്കിലും ഹരി താനെ പഠിച്ചുകൊള്ളാം എന്നായി.
“അല്ലേൽ തന്നെ നിനക്ക് കണക്കിൽ മാർക്ക് കുറവാ പിന്നല്ലേ നീ ഒറ്റക്ക് പഠിക്കുന്നത്. “അമ്മ അവനെ കുറ്റപ്പെടുത്തി.
“നീതു നീ ഒരു കാര്യം ചെയ്യ് അവനെയും കൂട്ടി മുകളിൽ പോയി പഠിപ്പിച്ചു കൊടുക്ക് എന്നാൽ പിന്നെ ടീവിയുടെ സൗണ്ടും ഇല്ല ഞങ്ങളും ഇല്ല സ്വസ്ഥമായി പഠിക്കാം.”
അമ്മ അവനെ നോക്കി മുകളിൽ പോവാൻ കണ്ണുകൊണ്ട് കാണിച്ചു. അവനും അവളും മുകളിലേക്ക് നടന്നു… മുകളിൽ ആകെ 2 റൂമുകൾ ആണുള്ളത് അതിൽ ഒന്നിൽ അവൻ പോയി മേശയുടെ അടുത്തിരുന്നു. പിന്നാലെ അവളും
നീതു ““എന്താണ് നിനക്ക് കണക്കിൽ ഏറ്റവും ടഫ്? ”
ഹരി :ചേച്ചി എനിക്ക് ബീജഗണിതം ആണ് എപ്പോളും പ്രശ്നം
നീതു :എനിക്കും തോന്നി. ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
നീതു:ഇതൊക്ക എന്ത് എളുപ്പം ആണെന്നോ… നിനക്ക് എല്ലാം ഞാൻ പറഞ്ഞു തരാം.
