എന്റെ മാത്രം നന്ദു ഏട്ടൻ 1

എന്റെ മാത്രം നന്ദു ഏട്ടൻ

Ente Maathram Nandu Ettan | Author : Vasu OG


ഞാൻ മീനാക്ഷി, വീട്ടിൽ മീനു എന്ന് വിളിക്കും.ഞാൻ പറയാൻ പോകുന്നത് എൻ്റെയും സന്ദീപ് എട്ടൻ്റെയും (നന്ദു) കഥയാണ്.

സന്ദീപെട്ടൻ എൻ്റെ സ്വന്തം ചേട്ടൻ അല്ല, എൻ്റെ അമ്മായിയുടെ (അച്ഛൻ്റെ അനിയത്തി) മകനാണ്. ഞങ്ങടെ സാമ്പത്തികമായി വളരെ മുമ്പിലുള്ള ഒരു കുടുംബമാണ്. എൻ്റെ അച്ഛൻ (രഞ്ജിത്ത്), സന്ദീപ് ഏട്ടൻ്റെ അച്ഛൻ (പ്രദീപ്) വരളെ നല്ല കൂട്ടുകാര് ആയിരുന്നു.

അങ്ങനെ ആണ് എൻ്റെ അമ്മായി ( രജനി) സന്ദീപ് ഏട്ടൻ്റെ അച്ഛനെ കല്യാണം കഴിച്ചത്. എൻ്റെ അമ്മ (ആശ) സന്ദീപ് ഏട്ടൻ്റെ അച്ഛൻ്റെ വളരെ അടുത്ത ഒരു ബന്ധുവാണ്.

അവർ രണ്ടുപേരും കൂടിയാണ് ബിസിനെസ്സ് എല്ലാം നോക്കി നടത്തിയിരുന്നത്. ഞങ്ങടെ ഫാമിലി നല്ല അടുപത്തിൽ ആയത്കൊണ്ട് ഞങ്ങളും അവരും പരസ്പരം കാണാറുണ്ടായിരുന്നു. സന്ദീപ് ഏട്ടനെ എനിക്ക് കുഞ്ഞിലെ തൊട്ട് ഇടമാണ്.

ഒരു ചേട്ടൻ എന്ന രീതിയിലല്ല ഞാൻ ഇഷ്ടപ്പെട്ടിരുന്നത്, പകരം ഒരു പുരുഷനായിയാണ് കണ്ടത്, എൻ്റെ ഈ കാര്യം ആർകും അറിയില്ലായിരുന്നു.സന്ദീപ് ഏട്ടൻ 10ൽ പഠിക്കുമ്പോൾ ഒരു കാർ ആക്സിഡൻ്റിലാണ് സന്ദീപ് ഏട്ടൻ്റെ അച്ഛനും അമ്മയും മരിച്ചുപോകുന്നത്.

ഞാൻ അന്ന് 7ൽ പഠിക്കുന്നു അച്ഛനും അമ്മയും ഒറ്റപ്പെട്ടുപോയ സന്ദീപ് ഏട്ടനെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചു. ഒരു മകൻ്റെ സ്ഥാനം അവർ ഏട്ടന് കൊടുത്തു.

ആക്സിഡൻ്റ് നടക്കുന്നതിൻ്റെ മുൻപ് ഏട്ടൻ എല്ലാവരോടും മിണ്ടുമായിരുന്നൂ, പക്ഷേ അത് കഴിഞ്ഞപ്പോൾ ഒട്ടും മിണ്ടാതെ ആയി.ഞാൻ ഇപ്പോഴും അടുത്ത് ചെന്ന് മിണ്ടാൻ നോകുമെങ്കിലും ഒന്നു നടക്കാറില്ലയിരുന്നു, എനിക്ക് അത് താങ്ങാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ആരുമില്ലത്പ്പോൾ ഒറ്റകിരുന്ന് കരയാൻ തുടങ്ങി , അത് കണ്ടൂ ഏട്ടൻ “എന്ത് പറ്റിയെന്നു ചോദിച്ചു”.

“ഏട്ടൻ എന്താ എന്നോട് ഒന്നും മിണ്ടാതെ” എന്ന് ഞാൻ ഞാൻ തിരിച്ച് ചോദിച്ചു, “എൻ്റെ കാര്യം നിനക്ക് അറിയാമല്ലോ, എല്ലാം ഒന്ന് ശരിയാകാൻ സമയം എടുക്കുമെന്ന്” എന്നോട് പറഞ്ഞിട്ട് ഏട്ടൻ മുറിയിൽ പോയി. ഏട്ടൻ എന്നോട് സംസാരിച്ചതിൽ എനിക്ക് സന്തോഷമായി, ഞാൻ ഏട്ടനെ പഴയ പോലെ ആകാൻ വേണ്ടി കുറച്ച് കുസൃതികൾ ഒക്കെ ഒപ്പിച്ചിരുന്നൂ.

ഏട്ടൻ പഠിക്കാൻ മിടുക്കൻ ആയിരുന്നു , 10ലും +2ലും ഏട്ടൻ 100% മർക്കൊടെയാണ് ജയിച്ചത്. അച്ഛനും അമ്മക്കും ഏട്ടൻ്റെ കാര്യത്തിൽ ഭയങ്കര അഭിമാനം ആയിരുന്നു. ഏട്ടന് അച്ഛനെ വളരെ ബഹുമാനവും ,അമ്മയോട് വളരെ സ്നേഹവും ആയിരുന്നു.

എന്ത് കാര്യം നടന്നാലും ഏട്ടൻ അത് അച്ഛൻ്റെയും അമ്മയുടെയും അടുത്ത് പറഞ്ഞിട്ടേ ചെയ്യാറുള്ളൂ. അച്ഛൻ ഏട്ടന് വേണ്ടി ബൈകും കാറും എല്ലാം വാങ്ങി കൊടുത്തിരുന്നു, എന്നെ കാട്ടിലും സ്നേഹം അവർക്ക് എട്ടനോടായിരുന്ന്. എനിക്ക് അതിൽ കുശുമ്പോന്നും തോന്നിയില്ല , കാരണം എനിക്ക് ഏട്ടനെ വളരെ അധികം ഇഷ്ടമായിരുന്നു.

ഞാൻ പരീക്ഷയിൽ എല്ലാം പൊട്ടി പൊട്ടിയില്ല എന്ന രീതിയിലായിരുന്നു ജയിച്ചിരുന്നത്ത്. ആ കാര്യത്തിൽ അച്ഛനും അമ്മയും എന്നെ ഇപ്പോഴും വഴക്ക് പറഞ്ഞിരുന്നു, ഞാനത് കാര്യമാക്കിയില്ല. ഞാൻ+1 ഇൽ പഠിക്കുമ്പോൾ ഏട്ടൻ കോളേജിൽ ഡിഗ്രിക്ക് ചേർന്നത്, എന്ന് നന്ദിഏട്ടന് കുറച്ച് വണ്ണം ഉണ്ടായിരുന്നു . അതും പറഞ്ഞ് ഞാൻ എന്നും കളിയാകുമായിരുന്നൂ.

എൻ്റെ കളിയാക്കൽ കേൾക്കാൻ വയ്യാതെ ഏട്ടൻ ജിമ്മിൽ ചേരുന്നു, ഏട്ടൻ വളരെ കഷ്ടപ്പെട്ട് ബോഡി വെയിറ്റ് കുറച്ചു.ഏട്ടൻ്റെ ബോഡി ഫിറ്റായി , എന്നെ കാണുമ്പോൾ ഇടക്ക് മസിൽ പിടിച്ച് കാണിക്കും , ഞാൻ നാകു നീട്ടി കാണികുമെങ്കിലും , അപ്പോഴത്തെ ഏട്ടനെ കാണാൻ ഉണ്ണി മുകുന്ദനെ പോലെ ഉണ്ടായിരുന്നു. താടിയും മുടിയും വളർത്തി , ഇറുകിയ ഷർട്ടും ഇട്ടാണ് ഏട്ടൻ ഇപ്പൊൾ നടക്കുന്നത്.

എന്നെ കണ്ടാൽ നടി മാനസ രാധാകൃഷ്ണനെ ആണെന് എൻ്റെ കൂട്ടുകാരികൾ പലപ്പോഴും എന്നോട് പറഞ്ഞിരുന്നു. ഞാൻ ഒരു ഗേൾസ് സ്കൂളിൽ ആണ് പഠിക്കുന്നത്, സ്കൂളിൻ്റെ വെളിയിൽ ഇപ്പോഴും കുറെ വയ്നോകികളെ കാണാമായിരുന്നു. അതുകൊണ്ട് എന്നെ കൊണ്ടുപോകുന്നതും ,കൊണ്ടുവിടുന്നതും എട്ടനായിരുന്നൂ.

Leave a Reply

Your email address will not be published. Required fields are marked *