ഹരി ജിത് : The Saviour – 2

ഹരി ജിത് : The Saviour 2

Hari Jith The Saviour Part 2: Author : Firon


 

പാറി പറന്നുയരുന്ന ഒരു പരുന്തിനെ പോലെ ഐറോപ്ലയിൻ കുതിച്ചു പൊങ്ങി….. ആദിലും ആസ്മയും വിൻഡോയിലൂടെ പുറത്തേക് നോക്കി ഇരുന്നു… അവരുടെ തൊട്ട് ഇപ്പുറം ഒരു കർണാടക ലേഡി ആയിരുന്നു…

അവർ മൊബൈലിൽ എന്തോ കന്നഡ മൂവി കാണുന്ന തിരക്കിൽ ആയിരുന്നു… ഇനി ഹരിയുടെ വശത്താണ്ണെങ്കിൽ വിൻഡോ സൈഡിൽ ഒരു പുരുഷൻ ആണ്, ഒരു 40, 45 വയസ് തോന്നിക്കും, കാണാൻ മാന്യൻ, വെൽ ഡ്രെസ്സ്ഡ്, ഒരു ഗ്ലാസും വെച്ചിട്ടുണ്ട്..

കണ്ടാൽ ഒരു ഡോക്ടർ അല്ലെങ്കിൽ ഒരു ബിസിനെസ്സ് മാൻ… നടുവിൽ ഹരി, തൊട്ടിപ്പുറം നജ്മ….

വിമാനം വായുവിൽ നേരെ പറക്കാൻ തുടങ്ങി, ഇനി 4 മണിക്കൂർ ആ ഇരുത്തം തന്നെ മിച്ചം… ഹരി പതിയെ ഇടങ്കണ്ണിട്ട് നജ്മയെ നോക്കി, അവൾ മുൻപിലുള്ള സീറ്റും നോക്കി ഇരിപ്പാണ്… എന്ത് മിണ്ടും, മിണ്ടിയാൽ ഇഷ്ടപ്പെടുമോ എന്നൊക്കെ ഹരിക്ക് ഒരു ഡൌട്ട് ആയി… അവസാനം രണ്ടും കൽപ്പിച്ചു അവന് സംസാരിക്കാൻ തുടങ്ങി…. ആദ്യമൊക്കെ ഹരിയുടെ ചോദ്യത്തിന് മറുപടി മാത്രം ആയിരുന്നെങ്കിൽ പതിയെ പതിയെ അവളും ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി… സംസാരിച്ചു ഏകദേശം 1/2 മണിക്കൂർ കഴിഞ്ഞു കാണും… ഹരി അന്നൗൺസ്‌മെന്റ് കെട്ടാണ് വാച്ചിലേക് നോക്കിയത്, ഹരി ഞെട്ടിപ്പോയി ഐറോപ്ലായിന് പറക്കാൻ തുടങ്ങിയിട്ട് 3 അര മണിക്കൂർ ആയിരിക്കുന്നു… അവന് അത് നജ്മയോട് പറഞ്ഞപ്പോൾ അവളും ഞെട്ടി… അവരുടെ സംസാരത്തിന്റിടയിൽ സമയം പോയത് രണ്ട് പേരും അറിഞ്ഞില്ല… ഹരിയുടെ സംസാര മിഗവ് കൊണ്ട് അവർ നല്ല കമ്പനി ആയി, നജ്മക് കുറേ വർഷങ്ങൾക് ശേഷം ഒരു നല്ല സുഹൃത്തിനെ കിട്ടിയപോലെ തോന്നി… എന്തൊരു പ്രശ്നം പറഞ്ഞാലും ഹരിയുടെ കൈയിൽ അതിനൊരു പരിഹാരം ഉണ്ടായിരുന്നു…അത് നജ്മക് വളരെ ഇഷ്ട്ടപെട്ടു… എന്തും തുറന്ന് സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ഹരി നജ്മയെ കൊണ്ടെത്തിച്ചു…

ഐറോപ്ലായിന് ഫസ്റ്റ് അന്നൗൺസ്‌മെന്റ് കേട്ടു, ഇനി പതിനഞ്ചു മിനുട്ടിനുള്ളിൽ റൺവേ തോടും…. ഹരി ആദിലിനെയും അസ്മയെയും നോക്കി, ഇനി ഉറങ്ങിപ്പോയി കാണുമോ?? ഇല്ല രണ്ടുപേരും ആക്റ്റീവ് ആണ്… കുറച്ച് നിമിഷത്തിനുള്ളിൽ വിമാനം റൺവേ തൊട്ടു….ഓടി ഓടി അവസാനം അത് നിന്നു… എലാവരും സീറ്റിൽനിന്നും എണീക്കാൻ തുടങ്ങി…. ആദിലിനെയും അസ്മയെയും മുന്നിൽ ആക്കി ഹരി പുറകിൽ നിന്നും, തൊട്ടു പുറകിൽ നജ്മയും… എലാവരും ഒന്നിച്ചു വരി വരി ആയി പോവുന്നതുകൊണ്ട് കുറച്ച് റഷ് ഉള്ളപോലെ തോന്നി… നടന്നു നടന്നു കുറച്ച് മുൻപിൽ എത്തിയപ്പോൾ പുറകിൽ നിന്നും ആരോ ഹരിയുടെ ചുമലിലേക് കൈ വെച്ചത് ഹരി അറിഞ്ഞു… പതിയെ കഴുത് തിരിച്ചു നോക്കിയപ്പോൾ പുറകിൽ നിന്നുള്ള തള്ളലിൽ നിന്നും രക്ഷപെടാൻ നജ്മ തന്നെയാണ് ഹരിയെ പിടിച്ചത്, അവൾ താഴെക്ക് നോക്കിയാണ് നടക്കുന്നത്… സപ്പോർട്ടിന് വേണ്ടി ആണെങ്കിലും ഹരിയുടെ ചുമലിൽ അവൾ കൈ വെച്ചത് അവന് അവളോട് എത്രത്തോളം കമ്പനി ആയെന്ന് ഹരി ഊഹിച്ചു… ഹരിക്ക് തന്നെ അഭിമാനം തോന്നി…

പിന്നെ നേരെ ലഗേജ് സെക്ഷനിലേക് എത്തി, അവിടെ നിന്നും ബാഗ് ഒക്കെ എടുത്ത് നേരെ എയർപോർട്ടിന്റെ പുറത്തേക്… പുറത്ത് കുറെ പേര് അവരുടെ ബന്ധുക്കളെയും കാത്ത് നിൽക്കുന്നുണ്ട്… അവരുടെ ഇടയിലൂടെ നാല് പേരും നടന്ന് നീങ്ങുമ്പോൾ ചുറ്റും കൂടിയവരുടെ കണ്ണുകൾ ഹരിയുടെ ദേഹതാണ് വീണിരിക്കുന്നത്… അത്രയും ലുക്ക്‌ ആണ് ഹരി… അടുത്ത 50 വർഷത്തിൽ ഈ ഡ്രസിങ് സെൻസ് കേരളത്തിൽ എന്നല്ല ദുബായിൽ പോലും വരില്ല… അത്രക്കും പെർഫെക്റ്റ്…. ഹരിയുടെ കൂടെ നടക്കുമ്പോൾ ആദിലിനും അസ്മക്കും വല്ലാത്ത അഭിമാനം തോന്നി, മകളുടെ മുഖത്തെ അഭിമാനം കണ്ട് നജ്മക് ചിരി വന്നു പോയി..

നേരെ പോയത് പാർക്കിംഗ് ലോട്ടിലേക്, അവിടെ നിൽപ്പുണ്ട് Brown and Ash നിറത്തിൽ മിന്നി തിളങ്ങി ഹരിയുടെ “Thar”…. ഹരി കയ്യിൽനിന്നും കി എടുത്തു വണ്ടി അൺലോക്ക് ചെയ്യ്തു… പുറകിലത്തെ ഡോർ തുറന്ന് എല്ലാവരുടെയും ലേഗേജ് ഹരി തന്നെ അകത്തു വെച്ചു…

“നോക്കി നില്കാതെ എലാവരും കയറ് ” ഹരി പറഞ്ഞു…. ആദിൽ മുൻവശത്തും അസ്മയും നജ്മയും മിഡിൽ സൈഡിലും കയറി….. “എലാവരും സീറ്റ്‌ ബെൽറ്റ്‌ ഇട്ടേയ്ക്കണേ ” ഹരി വീണ്ടും പറഞ്ഞു… വണ്ടി പാർക്കിങ്ങിൽ നിന്നും മുന്പോട്ട് നീങ്ങി…. ഓടി ഓടി ഒരു 20 മിനുട്ട് കഴിഞ്ഞപ്പോൾ ഒരു ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി…

ഹരി : വാ നമുക്ക് ഭക്ഷണം കഴിക്കാം… കുറച്ച് ദൂരം യാത്ര ഉള്ളതല്ലേ…

നജ്മ : ആദി, വാ….. അസ്മ വാടി….

ആദിയും അസ്മയും ചാടി ഇറങ്ങി… ഹോട്ടലിലേക് നടന്നു…

ഹരി : ഇത്ത, എന്താ ഓഡർ ചെയ്യേണ്ടേ?? ഞാൻ ഓഡർ ചെയ്യാം നിങ്ങൾ വാഷ് റൂമിലേക്കു പോവാനുണ്ടെങ്കിൽ പോയിട്ട് വാ…

നജ്മ : എന്തായാലും കുഴപ്പം ഇല്ല ഹരി…

ഹരി ആദിലിനെയും അസ്മയെയും നോക്കി….

അസ്മ : എനിക്ക് ബിരിയാണിയും ബീഫ് ഫ്രയും മതി…

ആദിൽ : എനിക്ക് പൊറോട്ടയും ചിക്കൻ കറിയും…

ഹരി : ശെരി… ഞാൻ ഓഡർ ചെയ്യാം, നിങ്ങൾ പോയിട്ട് വാ…

നജ്മ അസ്മയെയും കൂട്ടി ലേഡീസ് സൈഡിലേക് നടന്നു, ആദിൽ മെൻസ് സൈഡിലേക്കും…

ഒരു 15 മിനുട്ട് കഴിഞ്ഞപ്പോൾ നജ്മയും അസ്മയും വന്നു… അപ്പോളേക്കും ആദിൽ പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു… ഹരിയെ അവിടെ എങ്ങും കാണുന്നില്ല…

വണ്ടിയും അവിടെ എങ്ങും ഇല്ല… ഒന്നും മനസിലാവാതെ നജ്മ ചുറ്റും നോക്കി… അവൾക് നേരെ ഒരു വൈറ്റെർ വന്നു…

വൈറ്റർ : മാഡം, ദാ അവിടെ…. ആ സീറ്റാ സർ ബുക്ക്‌ ചെയ്തത്…. അങ്ങോട്ടേക് ഇരിക്കാം…

ഹോട്ടലിന്റെ വലതുസൈഡിൽ ഒരു പൂന്തോട്ടത്തിന്റെ നടുവിൽ ആയി മരവും ഓലയും കൊണ്ട് നിർമിച്ച ഒരു കൊച്ചു ഹട്ട്… അതിൽ 4 കസേര…. ചുറ്റും അതുപോലുള്ള ഒരുപാട് ഹട്ടുകൾ ഉണ്ട്, കുറച്ചെണ്ണത്തിൽ ഒക്കെ ആൾകാർ ഉണ്ട്, അവർ ഭക്ഷണം കഴിക്കുകയാണ്… നജ്മ ആദിലിനെയും അസ്മയെയും കൂട്ടി അതിലേക് നടന്നു… അവർ അതിനകത്തു കയറി ഇരുന്നപ്പോളേക്കും വൈറ്റെർ വെൽകം ഡ്രിങ്ക് കൊണ്ട് വന്ന് വെച്ചു… കുറച്ച് നേരം വെയിറ്റ് ചെയ്യ്തു… ആദിലിന്റെയും അസ്മയുടെയും കണ്ണുകൾ ഹരിയെ തിരയുന്നത് നജ്മ അറിഞ്ഞു… അവൾ ഒന്നും മിണ്ടാതെ ഇരുന്നു… കുറച്ച് കഴിഞ്ഞപ്പോൾ ആദിലിന്റെ പൊറോട്ടയും അസ്മയുടെ ബിരിയാണിയും എത്തി… അവർ കഴിക്കാൻ തുടങ്ങി…

വൈറ്റെർ : മാഡം, മാഡത്തിനും സാറിനും മട്ടൺ ഫ്രൈഡ് റൈസ് ആണ് ഓർഡർ ചെയ്തിരിക്കുന്നത്… ഒരു 5 മിനുട്ട് വെയിറ്റ് ചെയ്യണം…

നജ്മ തല കുലുക്കി..

വൈറ്റെർ പുറത്ത് ഇറങ്ങിയതും ഹരിയുടെ ജീപ്പ് ഹോട്ടലിലേക് എത്തിയതും ഒരുമിച്ചായിരുന്നു… നേരെ പോയി കൈ കഴുകി വന്ന ഹരി ഹാട്ടിനുള്ളിൽ കയറി വന്നു ഒരു ചെയറിൽ ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *