മിഥുനാരണ്യം – 1 2

മിഥുനാരണ്യം – 1

Midhunaaranyam | Author : Gharbhakumaaran


വലിയ ഒരു ഇടവേള വേണ്ടി വന്നു.മായേശ്വരിയുടെ കഥ ബാക്കി അടുത്ത് തന്നെ ഞാൻ പൂർത്തിയാകാൻ ശ്രമിക്കും ….എൻ്റെ പുതിയ കഥ ഞാൻ ഇവിടെ ആരംഭിക്കുന്നു….ആദ്യം നിങ്ങൾക്ക് കുറച്ച് ബോറിംഗ് ആയി തോന്നാം…. നിങ്ങൾക്ക് വേണ്ടതെല്ലാം ഈ കഥയിലൂടെ ഞാൻ പങ്ക് വയ്ക്കുന്നുണ്ട് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഞാൻ ആദ്യം പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്… അപ്പോ അങ്ങു തുടങ്ങുവല്ലേ…

 

അഭി വൈകിയാണ് എഴുന്നേൽക്കുന്നത് അമ്മയുടെ ശബ്ദം അവന്റെ ചെവിയിൽ ഒരു ഇടിമുഴക്കം പോലെ അനുഭവപ്പെട്ടു….

 

അമ്മ : എടാ ചെറുക്കാ ഒന്ന് എണീക്ക്… ദേ നമ്മുടെ പഴയ വീട്ടിൽ പുതിയ താമസക്കാർ വന്നു…

 

വീടിൻ്റെ കിഴക്ക് ഭാഗത്തുനിന്നും പരിചയമില്ലാത്ത കുറെ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്…. ജനലിന്റെ കർട്ടൻ മെല്ലെ അകത്തി അവൻ പുറത്തേക്കു നോക്കി. അവൻറെ പഴയ വീട്ടിൽ പുതിയ താമസക്കാർ വാടകയ്ക്ക് വന്നിരിക്കുന്നു. അമ്മ പറഞ്ഞിരുന്നു പുതിയ താമസക്കാർ വരുന്ന കാര്യം പക്ഷെ ഇന്ന് ആണ് ആ ദിവസം എന്നവൻ മറന്നിരുന്നു…..

 

അമ്മ : എടാ അഭി… അവരുടെ സാധനങ്ങളൊക്കെ ഒന്ന് ഇറക്കാൻ പോയി സഹായിക്ക്

 

അഭി : എനിക്കൊന്നും വയ്യേ

 

അമ്മ : എടാ നമ്മുടെ പഴയ വീട്ടിൽ ആദ്യമായി വരുന്ന താമസക്കാരാണ്… അവർക്ക് വേണ്ട സഹായം നമ്മൾ ചെയ്തു കൊടുക്കണം…. മടി പറയാതെ വാടാ…

 

അഭി : ഹോ ! ….ഞാൻ വന്നോളം അമ്മ പോകോ

 

(അമ്മയുടെ നിർബന്ധത്തിനു മുമ്പിൽ അവൻറെ ഉറക്കം അവൻ ഉപേക്ഷിക്കേണ്ടി വന്നു…..ഒരു മാസം കഴിഞ്ഞിരിക്കുന്നു കോളേജ് അടച്ചിട്ട്.കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ മുതൽ ഉറക്കം അവനു വളരെ പ്രിയപ്പെട്ടതായി… മനസ്സിനെ ഉലച്ച അവൻ്റെ നഷ്ട പ്രണയം മറക്കാൻ ഉറകത്തെ അവൻ കൂട്ടു പിടിച്ചു എന്ന് പറയുന്നതിൽ തെറ്റ് ഇല്ല)

 

ഞാൻ അഭി (അഭിനന്ദ്) 23 വയസ്സ് എം കോം ലാസ്റ്റ് sem എക്സാം കഴിഞ്ഞ് റിസൾട്ട് വരുന്നതും കാത്തിരിക്കുകയാണ്….അമ്മ (ഊർമ്മിള) ബ്ലോക്ക് പഞ്ചായത്ത് ഹെൽത്ത് ക്ലിനിക്കിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു… അച്ഛൻ (റെജി) എക്സ് മിലിറ്ററികാരനാണ്… ഇപ്പോൾ കൂട്ടുകാരുടെ കൂടെ കർണാടകയിൽ പാട്ടത്തിന് സ്ഥലം എടുത്ത് ഇഞ്ചി കൃഷി നടത്തുകയാണ്….എൻ്റെ ചേട്ടൻ (മെൽവിൻ) എന്നെക്കാൾ മൂന്നു വയസ്സിന് മൂത്തതാണ്…. ബാംഗ്ലൂരിലെ ഒരു MNC -യിൽ വർക്ക് ചെയ്തുവരുന്നു

കുടുംബത്തിലെ ആദ്യ വിപ്ലവം നടത്തിയത് അവനല്ലെങ്കിലും അപ്രതീക്ഷിതമായി ഒരു പെണ്ണിനെയും വിളിച്ചോണ്ട് വീട്ടിലേക്ക് കയറി വന്ന മഹാനായ മൂത്ത പുത്രൻ…. ചേട്ടൻ പഠിച്ചത് എല്ലാം ബാംഗ്ലൂരിൽ അച്ഛൻ്റെ ചേച്ചിയുടെ വീട്ടിൽ നിന്നാണ്… ബിടെക് പഠികുമ്പോൾ അവനു ഒരു ലൈൻ ഉള്ള കാര്യം എനിക്ക് അറിയാമായിരുന്നു….സ്വഭാവികം ആയെ ഞാൻ അതിനെ കണ്ടിരുന്നുള്ളൂ….പക്ഷെ കഥ മാറിയത് സ്വല്പം വൈകിയാണ്…

കൃത്യമായി പറഞ്ഞാൽ ഞാൻ ഡിഗ്രി പഠിക്കുന്ന സമയം ചേട്ടൻ അവളെയും കൂട്ടി വീട്ടിൽ വന്നത്…. വിളിച്ചിറക്കി കൊണ്ടുവന്നതാണ് അറിഞ്ഞപ്പോൾ അച്ഛൻ അവനേ പൊതിരേ തല്ലി…. പക്ഷേ എന്തു കാര്യം…..നിറവയറുമായി വന്നു നിൽകുന്ന പെൺകുട്ടിയെ എങ്ങനെ മടക്കി അയകും.

ചേട്ടൻ വല്ലാതെ വളർന്നു പോയ കാര്യം അപ്പോഴാണ് എല്ലാവരും അറിയുന്നത്….

 

ചേച്ചി (ശരണ്യ) ഒരു നായർ പെൺകുട്ടി …ചേട്ടൻ്റെ ജൂനിയർ ആയി പഠിച്ചതാണ്… ബിടെക് പ്രണയം എം ടെക് കാലയളവിൽ വിത്ത് ഇട്ടുവച്ചു എന്ന് പറയാം…

എന്തായാലും അച്ഛനും അമ്മയ്ക്കും അവരുടെ കല്യാണത്തെ കുറിച്ച് അല്ലാതെ വേറെ ഒന്നും ചിന്തിക്കാൻ പോലും കഴിയിലായിരുന്നു….

കാരണം നസ്രാണിയായിരുന്ന റെജി പ്രേമിച്ചതും ഊർമിള എന്ന ഹൈന്ദവ പുഷ്പത്തെ ആയിരുനെല്ലോ…ചേട്ടൻ അമ്മയുടെ വയറ്റിൽ ഉണ്ടായപ്പോൾ അ പ്രണയവും ദാമ്പത്യജീവിതമായി മാറുകയായിരുന്നു…..അച്ഛൻ്റെ അല്ലെ മോൻ

മത്തൽ കുത്തിയാൽ കുമ്പളം മുളകിലാലോ

 

ശരണ്യ ചേച്ചിയുടേ വീട്ടുകാർക്കും വേറെ വഴിയില്ലാതായി…..ഒടുവിൽ അവരും സമ്മതിച്ചു…അങ്ങനെയാണ് അവരുടെ കല്യാണം കഴിഞ്ഞത്….ചേട്ടൻ ജോലിക്ക് കയറുന്നത് വരെ അച്ഛൻ തന്നെ വേണ്ടി വന്നു അവരുടെ കാര്യങ്ങൾ നോക്കാൻ…മാസങ്ങൾ കഴിഞ്ഞ് ഞങ്ങളുടെ കുടുംബത്തിൽ ഒരു അംഗം കൂടി വന്നു….. ഞങ്ങളുടെ പൂപ്പി കുട്ടി(ശ്രേയ)

Leave a Reply

Your email address will not be published. Required fields are marked *