അന്ധകാരം – 3 9

അന്ധകാരം 3

Andhakaaram Part 3 | Author : RDX-M

[ Previous Part ] [ www.kambi.pw ]


( സ്റ്റോറി ഇനി ഒരു ഗ്രാമ പശ്ചാത്തലം ആണ് അപ്പൊൾ നാട്ടുമ്പുറത്തെ ഭാഷ കൂടുതൽ ആയി ഉപയോഗിക്കുന്നത് ആണ് )

*

*

അവൻ ഓരോന്ന് ചിന്തിച്ചു കൊണ്ട് വളവ് തിരിഞ്ഞതും തല എടുപ്പോടെ നിൽക്കുന്ന ഒരു കാവിനെ ദൂരെ നിന്നും കണ്ടൂ….

അമ്മയുടെ കഥകളിൽ നിറഞ്ഞു നിന്നിരുന്ന… രാത്രികളിൽ ചോറ് കഴിക്കാൻ നേരം തനിക്ക് ചൊല്ലി തന്നെ ഓരോ പാട്ടുകളിലൂടെയും താൻ മനസിലാക്കിയ തമ്പ്രാൻ കാവ്…..

അതു അവന് മുൻപിൽ ഭീകര രൂപം പ്രാപിച്ചു അവനെ സ്വാഗതം ചെയ്യാൻ എന്ന പോലെ തലയെടുപ്പോടെ അവനെ നോക്കി നിന്നു ….

അവൻ അങ്ങോട്ടേക്ക് ലക്ഷ്യം വച്ചു മുന്നോട്ട് പോയിക്കൊണ്ട് ഇരുന്നു….

പോകുന്ന വഴിയിൽ എല്ലാം അവൻ ആ കാവിൻ്റെ രൂപം ആകെ വീക്ഷിച്ചു നടക്കുക ആയിരുന്നു….

കാവിൻ്റെ അകം മുഴുവൻ നല്ല ഇരുട്ട് തന്നെ ആണ്.. കൽ വിളക്ക് തകർന്ന് നിലയിൽ തന്നെ …അപ്പൊൾ അവിടെ വിളക്ക് കത്തിക്കുന്ന ആചാരം ഇപ്പൊ ഇല്ലാതെ ആയിരിക്കുന്നു…കാവിൻ്റെ ചില കാട്ടുവള്ളികൾ വല്ലാത്ത പടർന്ന് കിടക്കുന്നു…കാവ് ആയിട്ട് പോലും അതിന് ഉളളിൽ നിന്നും കിളികളുടെ ഒരു കരച്ചിൽ പോലും പുറത്തേക്ക് കേൾക്കുന്നില്ലല്ലോ എന്ന് അവൻ അൽഭുതത്തോടെ ആലോചിച്ചു…

ചെറുപ്പത്തിലേ ഓർമയിൽ ഈ കാവ് ഇത്രയും ഭീകരം ആയി തോന്നിട്ടെ ഇല്ല…മുൻപ് എല്ലാം ആളുകൾ ഇതിന് അടുത്തുള്ള ആൽമരത്തിൻ്റെ അടുത്ത് വന്നിരുന്നു വർത്തമാനം പറയുന്നത് എല്ലാം അവൻ്റെ പകുതി മാഞ്ഞു പോയ ഓർമയിൽ അവൻ ഓർത്തു എടുത്ത്…

അന്ന് ആരാധന കാവ് ആയിരുന്നു രാത്രിയിൽ ദിനംപ്രതി ആളുകൾ വന്നു വിളക് കൊളുത്തി പൂജിച്ചിരുന്ന ഇടം…എന്നാല് ഇന്ന് ആളുകൾ രാത്രിയിൽ അതിൻ്റെ അടുത്തുകൂടെ പോകാൻ പോലും ഭയപ്പെടുന്നു…

താൻ ഇവിടുന്ന് പോയത്തിൽ പിന്നെ എന്ത് മാറ്റം ആണ് എവിടെ നടന്നത്…

അവൻ കുറച്ച് കൂടി മുന്നോട്ടു നടന്നു…അവിടെ ആകെ ഒന്ന് രണ്ട് പോലീസുകാർ നിൽക്കുന്നുണ്ട്…കുറച്ച് മാറി ആരും കടക്കാത്ത രീതിയിൽ റിബെൻ കെട്ടിയിട്ടുണ്ട് … അതിനു ഉളളിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു… ചിലപ്പോൾ അവിടെ ആയിരിക്കും അയ്യാൾ മരിച്ച സ്ഥലം…

അവിടെ നിന്ന ആളുകളെ ശ്രദ്ധ മുഴുവൻ ഇപ്പൊൾ അവനിലേക്ക് ആയി…പുതിയ ഒരാളെ കാണുന്നപോലെ എല്ലാവരും അവനെ നോക്കി…. അവൻ അതോന്നു നോക്കാതെ മുന്നോട്ടക്ക് നടന്നു…

അവൻ പോകുന്ന വഴിക്ക് കുറച്ച് മുമ്പിൽ ആയി വഴിയിൽ നിന്നും കുറച്ച് അകത്തേക്ക് കയറ്റി ഈ നടക്കുന്ന കോലാഹലങ്ങളിൽ ഒന്നും ശ്രദ്ധ കൊടുക്കാതെ മാറി ഒരു ബൊലേറോ പാർക്ക് ചെയ്തിരുന്നു….

ആ വണ്ടിയുടെ മുന്നിൽ ഒരു സ്ത്രീ അവളുടെ ഫോണിൽ കാര്യം ആയി സംസാരിക്കുകയാണ്…ഇറുകിയ

ജീൻസ് പാൻ്റും ഒരു ടീഷർട്ടും ധരിച്ച് നിൽക്കുന്ന അവളുടെ ശരീര ഘടന പുറമെ നിന്ന് നോക്കുന്ന ഒരാൾക്ക് ഊഹിക്കാവുന്നത്തെ ഉള്ളൂ….

വണ്ടിയിൽ നിന്നും ഉയർന്നു വരുന്ന നേരിയ ശബ്ദത്തോടെ ഉള്ള പാട്ടിൽ അവള് ഒരു കൈ വണ്ടിയുടെ ബോണറ്റിൽ വച്ച് താളം പിടിച്ചു അവള് ഫോണിൽ സംസാരിച്ചു കൊണ്ട് ഇരുന്നു….

അപ്പോഴാണ് ആരോ വഴിയിലൂടെ നടന്ന് വരുന്ന പോലെ ഇലകളുടെ ഞരക്കം ശബ്ദം കേട്ട് അവള് അങ്ങോട്ടേക്ക് നോക്കുന്നത്…

അപ്പൊൾ ആണ് അവളുടെ മുന്നിൽ കൂടി നടന്നു വരുന്ന സുന്ദരൻ ആയ ചെറുപ്പക്കാരനെ അവള് ശ്രദ്ധിക്കുന്നത്…

അവള് അവൻ്റെ ശരീരം ആകെ അവളുടെ കണ്ണുകൾ കൊണ്ട് ഓടിച്ചു നോക്കി…അവൻ്റെ മുഖത്തുകൂടിയും അവളുടെ കണ്ണുകൾ തഴുകി കയറി ഇറങ്ങി ….

എന്തോ ഓർത്തപോലെ അവൻ്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി….ആകാംഷയോടെ… അതെ നിമിഷം അവനും അവളെ കണ്ടിരുന്നു..

വണ്ടിയുടെ അടുത്ത് നിൽക്കുന്ന അവളുടെ മുഖം അവൻ കണ്ടതും ആശ്ചര്യത്തോടെ അവൻ്റെ ചുണ്ടിൽ അറിയാതെ തന്നെ ഒരു ചിരി വിടർന്നു അതുപോലെ അവളുടെ ചുണ്ടിലും…

എന്തോ മറുപടി പോലെ അവള് ചെറുതായി തല കുലുക്കി കാണിച്ചു…അതുപോലെ ചിരിയോടെ അവനും കുലുക്കി… ആ ചിരിയോടെ തന്നെ അവൻ മുന്നോട്ട് നടന്നു… അവളും ചിരിയോടെ തന്നെ ഫോണിലേക്ക് ശ്രദ്ധ ശ്രദ്ധകൊടുത്തു….

*

*

*

*

*

പത്തു മിനിറ്റ് കഴിഞ്ഞ് കുറച്ച് കൂടി മുന്നോട്ട് പോയതും പഴയ വഴികൾ എല്ലാം അവൻ്റെ ഓർമയിലേക്ക് വരാൻ തുടങ്ങി… അവൻ ഓടി കളിച്ച വളവുകളും വഴിയോരങ്ങളിലും…

മഷീപച്ച പിച്ചി കളിച്ച കയ്യാലകൾ ഇന്ന് പാറ കൊണ്ട് കെട്ടിയ സൈഡ് വാളുകൾ ആയിരിക്കുന്നു…

താൻ ഓടി കളിച്ച ആ പഴയ വീട് ഇന്ന് ഇത് കോലത്തിൽ ആയിരിക്കും ഉണ്ടാവുക എന്ന് അവൻ ഓർത്തു…രേവതി അമ്മായിയും,പ്രിയയും ഇപ്പൊൾ ഇങ്ങനെ ആവും കാണാൻ ഉണ്ടാവുക…തന്നെ കാണുമ്പോൾ മനസിലാവുമോ അവർക്ക്…

അവൻ്റെ മുറപെണായ പ്രിയയെ ഓർത്ത് അവൻ ഒന്ന് പുഞ്ചിരിച്ചു…ഏത്ര തവണ അച്ഛൻ്റെ അച്ഛൻ്റെ കയ്യിൽ നിന്നും തല്ല് വാങ്ങി തന്നിട്ടുണ്ട് അവള്…ഏത്ര തവണ വീടിനു അടുത്തുള്ള തൊട്ടിൽ കളിച്ചു… ഒരിക്കൽ ഒഴുക്ക് കൂടുതൽ ഉള്ള സമയത്ത് ഇരുവരും വെള്ളത്തിൽ കളിച്ചതിന് അച്ഛൻ്റെ കയ്യിൽ നിന്നും കിട്ടിയ തല്ലിൻ്റെ വേദന…

അവൻ ഒരു ചിരിയോടെ അതൊക്കെ ഓർത്തു കൊണ്ട് ചുറ്റും നോക്കി…

മുൻപ് കൃഷി ചെയ്തിരുന്ന ഇടങ്ങളിൽ ഒന്ന് രണ്ട് വീടുകൾ വന്നിരിക്കുന്നു… അവ വീടുകൾ എന്ന് പറയാൻ തന്നെ ബുദ്ധിമുട്ട് ആണ്… തകര കൊണ്ട് നിർമ്മിച്ച ചെറിയ കുടിൽ ….നഗരം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഈ ഗ്രാമത്തിലെ വീടുകളിൽ പോലും ആ മാറ്റം വന്നിട്ടില്ല എന്ന് അവൻ ഓർത്തു എടുത്തു…

കുറച്ച് അടി വച്ച് ഒരു വളവ് കഴിഞ്ഞതും വിജനം ആയ റബർ തോട്ടത്തിൻ്റെ അങ്ങേ അറ്റത്ത് പഠിക്കെട്ടിന് മുകളിൽ ഉയർന്ന് നിൽക്കുന്ന അമ്മായിയുടെ വീട് അവൻ കണ്ടൂ….

ഒരു മഴക്കാലത്ത് താൻ ആ ഉയരം ഉള്ള പടിയിൽ തെന്നി മൂടും ഇടിച്ചു വീണത് അവൻ ഓർത്തു എടുത്തു… ഓരോ പടിയിൽ കൂടെയും കുണ്ടി കുത്തി താഴെ വന്നു വീണ് മുട്ട് പൊട്ടിയതും… അച്ഛൻ ഓടി വന്ന് അവനെ എടുത്തു ആശ്വസിപിച്ചതും അവൻ ഓർത്തു…

അവൻ വീടിനെ ദൂരെ നിന്നും നോക്കി അടുത്തേക്ക് പൊയികൊണ്ട് ഇരുന്നു… പെയിൻ്റ് അടിച്ചിട്ടുണ്ട് എന്നല്ലാതെ അതിൻ്റെ രൂപത്തിന് ഒന്നും ഒരു മാറ്റവും വന്നിട്ടില്ല…

മുൻപത്തെ പോലെ ഇപ്പോഴും വീടിനു താഴെ വഴിയിൽ കൂടെ വലിയ തോട് ഒഴുകുന്നുണ്ട്.. ഏത്ര വരൾച്ചയിലും അതിൻ്റെ ആ വലിയ ഒഴുക്കിൽ മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്ന് അമ്മ പറഞ്ഞു തന്നത് അവൻ ഓർത്തു…

അവൻ വരുന്ന കാര്യം ആരെയും ഇതുവരെ അറിയിച്ചിട്ടില്ല… അറിയിക്കണ്ട എന്ന് അമ്മയോട് പ്രേതേകം പറഞ്ഞിരുന്നു…ഒരുപാട് വർഷങ്ങൾക്ക് ശേഷം കാണുകയാണ് എല്ലാവരെയും… എങ്ങനെ ആണ് അവരുടെ പ്രതികരണം എന്ന് ആദ്യം അറിയണം…

അവൻ പമ്മി ഓടി വീടിൻ്റെ താഴെയായി നിന്നു… അവിടെ നിന്നും മുകളിലേക്ക് നോക്കി… അവന് മുന്നിൽ കുറച്ച് പടികൾ ഉണ്ട് അതിൽ കൂടി കയറിയാണ് വീടിൻ്റെ മുൻ വശത്ത് എത്തുവാൻ സാധിയ്ക്കും…. അവൻ ഓരോ പടിയായി പമ്മി കയറി…

Leave a Reply

Your email address will not be published. Required fields are marked *