എന്താ പാറു അതു….അവൻ ആദ്യം ആയി കണ്ട് ഒരു കൗതുകത്തോടെ അവളോട് ചോദിച്ചു ….
അതാണ് തമ്പ്രാൻ കാവ്…അതിൻ്റെ അക ഭാഗം കാണാൻ അടി പൊളി ആണ് വരുന്നോ….
“ ഞാൻ വരുന്നില്ല പാറു…കാണുമ്പോൾ തന്നെ പേടി തോന്നുന്നു…” അവൻ എന്തോ അങ്ങോട്ടേക്ക് നോക്കി പറഞ്ഞു…
“ പേടിക്കാൻ ഒന്നും ഇല്ല അമ്മയും ഞാനും ഇന്നലെ വന്നു വിളക്ക് കൊളുത്തി പോയത് ആണ്…അവടെ പേടിക്കാൻ ഞാൻ ഒന്നും കണ്ടില്ലല്ലോ…”
അവള് ഒരു നീരസത്തോടെ അവനെ നോക്കി പറഞ്ഞു…
“ എന്നാല് അമ്മ എന്നോട് പറഞ്ഞത് ആ കാവിൽ പോകരുത് എന്നല്ലേ… ആണുങ്ങൾ ഈ കാവിൽ കയറാൻ പാടില്ല എന്നാണ്… അതാണ് അമ്മ ഇങ്ങോട്ട് വന്നപ്പോൾ എന്നെ കൂടി ഇങ്ങോട്ട് കൊണ്ട് വരാഞ്ഞത്….”
“ എന്നാല് കാവിൽ വിളക്ക് കത്തിക്കാൻ നേരം എൻ്റെ അച്ഛനും ഉണ്ടായിരുന്നല്ലോ കൂടെ…അങ്കിളും ഉണ്ടായിരുന്നു… അപോൾ എങ്ങനെ ആണ്…”
പാറുവിൻ്റെ അടുത്ത ചോദ്യത്തിന് മുന്നിൽ അവൻ കുഴങ്ങി… ശെരി ആണെല്ലോ എന്ന് അവനും തോന്നി…
“ അതൊക്കെ ആൻ്റി ചുമ്മാ പറഞ്ഞതാ ചേട്ടൻ വായോ…”
അവൻ എന്തോ പറഞ്ഞു തുടങ്ങും മുൻപേ അവൻ്റെ കയ്യും വലിച്ച് അവള് കാവിലേയ്ക്ക് കൊണ്ട് പോയിരുന്നു….
ചെരുപ്പ് ഇല്ലാത്ത അവൻ്റെ നഗ്നം ആയ കാൽ പാടുകൾ കാവിലെ അടുക്കുതോറും പ്രകൃതിയിൽ ചില മാറ്റങ്ങൾ വരുവാൻ തുടങ്ങി…ചെറിയ രീതിയിൽ തണുത്ത കാറ്റ് അവിടെ ആകെ വീശി അടിച്ചു….
ചെറിയ കാറ്റ് അവിടെ ആക്കെ വീശാൻ തുടങ്ങി…ആകാശത്തിൽ അതുവരെ നിറഞ്ഞു നിന്നിരുന്ന ചന്ദ്രൻ മേഘങ്ങൾക്ക് ഇടയിലേക്ക് ഓടി മറഞ്ഞു… ഒരു വല്ലാത്ത ഭീകരം ആയൊരു അന്തരീക്ഷം അവിടെ ആരംഭിക്കാൻ തുടങ്ങി …
അമ്പലത്തിൽ നിന്നിരുന്ന ആനകൾക്ക് എല്ലാം ചെറിയ രീതിയിൽ മദപ്പാട് കാണിക്കുന്നത് പോലെ ചെറിയ രീതിയിൽ മുരണ്ടു കൊണ്ട് തല ആട്ടി തുടങ്ങി….
ഇരുട്ടിയ ആകാശത്തേക്ക് കാർ മേഘങ്ങൾ കൊണ്ട് നിറയാൻ തുടങ്ങി… കാവിലെ വിളക്കുകൾ പതിയെ മങ്ങി കൊണ്ട് ഇരുന്നു…അമ്പലത്തിലെ ചുറ്റും ഉള്ള മണികൾ കാറ്റിൽ പതിയെ ആടി…
അവൻ്റെ കാൽ പൂർണം ആയും കാവിൻ്റ കവാടത്തിൽ പ്രവേശിച്ചതും ആകാശത്ത് ആ നാടിനെ തന്നെ വിറപ്പിക്കുന്ന രീതിയിൽ ശതമായി ഇടി വെട്ടി…മദപ്പാട് കാട്ടി നിന്ന ആനകൾ ഉറക്കെ ചിന്ന വിളിച്ചു കൊണ്ട് പലയിടത്തേക്കു ചിതറി ഓടി…
എന്നാല് ഇതുവരെ ആ ഗ്രാമത്തിൽ നടക്കാത്ത ഒരു അൽഭുതം അവിടെ നടന്നു കൊണ്ട് ഇരിക്കുക ആയിരുന്നു….
യക്ഷി പാല. എന്ന് നാട്ടുകാർ വിളിക്കുന്ന വിളിക്കുന്ന പാല മരം ആദ്യം ആയി പൂവിട്ടു…. അതിൽ തറച്ചിരുന്ന ആണിയിൽ നിന്നും രക്തം ചീറ്റി ചെറിച്ചു….. അതു നിലത്തേക്ക് വീണു അവിടെ ആകെ ഒഴുകി…. ഇതെല്ലാം കണ്ടുകൊണ്ട് മരച്ചില്ലകൾ ഇടയിൽ ഇരുന്നിരുന്ന ഒരു മൂങ്ങ പതിയെ ചിറകുകൾ അടിച്ചു കൊണ്ട് കാടിനു ഉള്ളിലേക്ക് പറന്ന് അകന്നു….
എന്നാല് ആളുകളുടെ ജീവൻ പിടിച്ചുള്ള മരണ പാച്ചിലിൽ ആരും അതു ശ്രദ്ധിക്കാൻ പോയില്ല…
അവിടെ ആകെ വല്ലാത്ത ഒരു സുഗന്ധം വ്യാപിക്കാൻ തുടങ്ങി….
ആകാശം മൂടിനിൽക്കുന്ന കാർമേഘങ്ങൾക്ക് ഇടയിലൂടെ ശക്തമായ മിന്നൽ പിണറുകൾ പാഞ്ഞു….ശക്തമായ ഇടി വെട്ടാൻ തുടങ്ങി…അതിൻ്റെ ശബ്ദത്തിൽ ആ നാട് മുഴുവൻ കിലുങ്ങി വിറച്ചു നിന്നു…
ഇതെല്ലാം കണ്ട് ഒരാള് മൈതാനത്തിന് നടുവിലേക്ക് ഓടി കയറി വന്നു…തല മുഴുവൻ മൂടുന്ന തരത്തിൽ ഉണ്ടായിരുന്ന കറുത്ത കരിമ്പടം കാറ്റിൽ അയാള് പറത്തി എറിഞ്ഞു…..
“ ഞാന് പറഞ്ഞിരുന്നു…അവർ വരും എന്ന്…എല്ലാ ബന്ധനങ്ങളും തകർത്തു എറിഞ്ഞു കൊണ്ട് പുറത്ത് വരും എന്ന് ഞാൻ പറഞ്ഞിരുന്നു…..”
ആരും എന്നെ ചെവിക്കൊണ്ടില്ല…ഭ്രാന്തൻ എന്ന് വിളിച്ചു…. എന്നാൽ അതു സംഭവിച്ചു…. ബന്ധനങ്ങളുടെ വേലി തകർക്കപ്പെട്ടു…. ഹ…..ഹ….ഹ…. എന്ന് ഉറക്കെ അലറി കൊണ്ട് അയാള് നിലത്ത് കിടന്നിരുന്ന മണ്ണ് വാരി മുകളിലേക്ക് എറിഞ്ഞു അവ കാറ്റിൽ പറത്തി കളിച്ചു….
അതും കൂടെ ആയതോടെ ആളുകൾ കൂടുതൽ പരിഭ്രാന്തിയിൽ നിലവിളിച്ചു കൊണ്ട് ചുറ്റും ഓടി ….
ഇതൊക്കെ കാവിന് ഉളളിൽ നിന്നും കണ്ട് കൊണ്ട് ആ കുട്ടികൾ ഇരുവരും പേടിച്ച്… ഇറങ്ങി ഓടിയ ആനകൾ അങ്ങോട്ടേക്ക് വരുമോ എന്ന് അവർ ഭയപ്പെട്ടു …
