അന്നയുടെ ജോർജ് – 1
Annayude George | Author : Garuda
ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കുറുപ്പം തോട്ടിലെ ചെറിയ പട്ടണത്തിലെ
കച്ചവടക്കാർക്ക് ചാകരയാണ്. സംസ്ഥാന കോളേജ് കലോത്സവം നടക്കുകയാണവിടെ. നിറയെ മത്സരാർത്തികളും വിദ്യാര്ഥികളും കാണികളും കൊണ്ട് ക്യാമ്പസ് നിറഞ്ഞിട്ടുണ്ട്. എങ്ങും ആളുകൾ തിക്കും തിരക്കും കൂട്ടുന്നത് കാണാം.
അതിഥികളെ വരവേൽക്കാൻ കെട്ടിയ തോരണങ്ങൾക്കിടയിൽ ഐസ്, ബുക്ക്, ചായക്കട തുടങ്ങിയ കച്ചവടക്കാരും ഉണ്ട്. കടയിലൊക്കെ നല്ല തിരക്കാണ്. സ്റ്റേജിൽ നിന്നും വരുന്ന പാട്ടിന്റെയും നൃത്ത സംഗീതങ്ങളുടെയും ശബ്ദങ്ങൾ അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്നു.. മത്സരാർത്തികൾക്കും കോളേജ് അംഗങ്ങൾക്കുമുള്ള പാചകം റെഡി ആയികൊണ്ടിരിക്കുന്നു.
റേഷൻ അരിയും സാമ്പാറും ഉപ്പേരിയും എണ്ണയിൽ കിടന്നു നീരാടുന്ന പപ്പടവും തയാറാകുന്നതും നോക്കി ഇപ്പോഴേ പാത്രവും പിടിച്ചു നിൽക്കുന്നവർ നാട്ടിലെ കിഴവൻമ്മാർ വരെയുണ്ടെന്നത് ഒരു സത്യം മാത്രം.🤭 മത്സരത്തിന്നുള്ള വസ്ത്രങ്ങൾ അണിഞ്ഞു വിദ്യാർഥികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. മറുവശത്തു കുറച്ചു മുറികളിലായി മേക്കപ്പ് ഇടലും ഡ്രസ്സ് ചേഞ്ച് ചെയ്യലും.
ഇതിനു മാറ്റുകൂട്ടനായി നാട്ടിലെ വായി നോക്കികൾ വേറെയും. മൈതാനത്തെ പാർക് ചെയ്ത വാഹനങ്ങൾക്കിടയിൽ നിന്നും സിഗരറ്റ് വലിച്ചു ഇരിക്കുകയാണ് നായകനും രണ്ടു കൂട്ടുകാരും. അവരുടെയും നോട്ടം പെൺകുട്ടികളിലാണ്.
ജോർജ് എന്നാണ് അവന്റെ പേര്. പെണ്ണിന്റെ പിന്നാലെ നടക്കുന്നത് ജോർജിനു ഇഷ്ടമല്ല. സുന്ദരികളായ പെൺകുട്ടികൾ അവനെ നോക്കി കമന്റ് അടിച്ചു പോകുന്നത് കണ്ട് ഒപ്പമുള്ള സുഹൃത്ത് വിഷ്ണു…
വിഷ്ണു.. Da എനിക്ക് പോകുന്നതിനു മുൻപ് ഒന്ന് ഇവിടുന്നു സെറ്റ് ആകണം.
അപ്പോൾ മറ്റേ സുഹൃത്ത് സ്വരൂപ്..
സ്വരൂപ്… അതേടാ അളിയാ എനിക്കും വേണം.
അല്ല അളിയാ നിനക്ക് വേണ്ടേ ഒരെണ്ണം.
ജോർജ്.. ഓഹ് ഇനിയതിന്റെ ഒരു കുറവുടെ ഒള്ളു. എങ്ങനെയെങ്കിലും (പോക്കറ്റിൽ നിന്നും ചെറിയ മദ്യ കുപ്പി എടുത്തു കൊണ്ട് ) എന്റെ പാട്ടൊന്നു കഴിഞ്ഞു ഇതൊന്നു തീർക്കണം. അല്ലാതെ പെണ്ണ് പിടക്കോഴി.. ഹൂ ഹും.
സ്വരൂപ്.. അതെന്തായാലും നന്നായി നിന്റെ പാട്ടുകൊണ്ടെങ്കിലും ഇങ്ങോട്ട് വരാൻ പറ്റിയല്ലോ.
വിഷ്ണു… നിന്റേതു ഇനി എപ്പോഴാ..
സ്വരൂപ്.. എപ്പോഴായാലും കുഴപ്പമില്ല. ഏറ്റവും അവസാനം നമ്മളിടുന്നു പോവുകയുള്ളൂ..
ജോർജ്.. ഇത് കഴിഞ്ഞാൽ ഉടനെ പോകും. വീട്ടിലെ പെങ്ങളെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്.
പെട്ടന്ന് ഒരു സുന്ദരിയായ പെൺകുട്ടി മത്സരത്തിനുള്ള ഡ്രെസ്സും ഇട്ടോണ്ട് അവരുടെ മുൻപിൽ കൂടി ദൃധിയിൽ നടന്നു പോകുന്നു.
അന്നേ ഒന്ന് വേഗം വാടി സാറ് കുറെ നേരമായി വിളിക്കുന്നു. അങ്ങനെ എന്തൊക്കെയോ അവർ പറയുന്നുണ്ടായിരുന്നു.
അങ്ങനെ നമ്മുടെ മൂവർ സംഘം സ്റ്റേജിലേക്ക് നടന്നു. ഒരു സ്റ്റേജിന്റെ മുമ്പിൽ അവർ ഇരുന്നു. നേരത്തെ കണ്ട പെൺകുട്ടി അവിടെ നൃതത്തിനായി തയ്യാറായി നിൽക്കുന്നു.
സ്റ്റേജിൽ അനൗൺസ്‌മെന്റ് വന്നു. അടുത്തതായി തിരുവല്ല സെന്റ് തെരേസ കോളേജിൽ നിന്നും അന്ന പി ഭരതനാട്യം.
സ്വരൂപ്.. ഇത് നമ്മൾ നേരത്തെ കണ്ട കുട്ടിയല്ലേ.
വിഷ്ണു.. ഞാനും അതാ നോക്കണേ. അവൻ തന്റെ മുന്നിലുള്ള കുട്ടിയെ നോക്കികൊണ്ട് പറഞ്ഞു.
ജോർജ്.. നിങ്ങൾ നോക്കിയത് മതി. പരിപാടി കാണാൻ നോക്ക്.
സ്റ്റേജിൽ ഗാനം മുഴങ്ങി. നൃത്തം ആരംഭിച്ചു. ഓരോ ചുവടുകളും വളരെ ലാഘവത്തോടെ അവൾ കളിക്കുന്നു. മൂവർ സംഘം നല്ല രീതിയിൽ ആസ്വദിക്കുന്നുണ്ട്. അവളുടെ ഗഭീരമായ നൃത്തം എല്ലാവരെയും എണീപ്പിച്ചു കയ്യടിപ്പിച്ചു.
സ്വരൂപ്.. ഞാൻ ആദ്യമായിട്ടാ ഇങ്ങനത്തെ പരിപാടി ഫുൾ ഇരുന്നു കാണുന്നത്.
വിഷ്ണു.. ഞാനും ആദ്യമായിട്ടാ. ഇതിനു ഇത്രെയും ഭംഗി ഉണ്ടായിരുന്നോ. തൊട്ടു മുമ്പിൽ ഇരിക്കുന്ന പെൺകുട്ടിയെ നോക്കി പറഞ്ഞപ്പോൾ അവളൊന്നു ചിരിച്ചു.
ജോർജ് വാ നമുക്ക് നമ്മുടെ സ്റ്റേജിലേക്കി പോകാം
