അന്നയുടെ ജോർജ് 2
Annayude George Part 2 | Author : Garuda
[ Previous Part ] [ www.kambi.pw ]
സ്റ്റേജിലേക്ക് നടക്കുമ്പോൾ അവൻ എന്തൊക്കെയോ ചിന്തിക്കുന്നുണ്ടായിരുന്നു. അവൻ തന്റെ അവസരത്തിനായി സ്റ്റേജിലേക്ക് കയറി. മൈക്കിന്റെ മുമ്പിൽ നിന്നപ്പോൾ സ്റ്റേജിൽ നിന്നും ഒരു ശബ്ദം.. സാർ അവൻ മദ്യപിച്ചിട്ടുണ്ട്. നേരത്തെ അടി കൊണ്ടവൻ ആയിരുന്നു അത്. സ്വരൂപും വിഷ്ണുവും അവനെ അടിക്കാനായി ഓടി. പക്ഷെ അവൻ ഓടി രക്ഷപെട്ടു.
സ്റ്റേജിൽ ജോർജിന്റെ അടുത്തേക്ക് അധ്യാപകർ എത്തി പരിശോദിച്ചു. എല്ലാവർക്കും മനസിലായി അവൻ മദ്യപിച്ചിട്ടുണ്ടായിരുന്നെന്ന്. വാക്കുതർക്കങ്ങൾക്കൊടുവിൽ അവനെ പുറത്താക്കി. ഈ കാഴ്ച കണ്ടു കൊണ്ടാണ് അന്നയും കൂട്ടുകാരിയും വരുന്നത്. അവനു അങ്ങനെ തന്നെ വേണം,
കൂട്ടുകാരി അന്നയെ നോക്കി.
അന്ന.. ഒരു കോളേജിൽ വരുമ്പോൾ അതിന്റെതായ മാനേഴ്സ് കീപ് ചെയ്യേണ്ടേ..
കൂട്ടുകാരി.. എന്തായാലും അവനെ പുറത്താക്കണ്ടായിരുന്നു. ശേ..
അന്ന.. മോളെ നീ വന്നേ നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല..
അന്ന അവളെയും വിളിച്ചു ദൃധിയിൽ നടന്നു.
നേരം ഇരുട്ടായി തുടങ്ങി. കലാപരിപാടികളുടെ ശബ്ദങ്ങൾ അന്തരീക്ഷത്തിൽ തളം കെട്ടി നിന്നു..
അങ്കമാലിയിലെ ഒരു ഉൾഗ്രാമം. കോളനി പോലെ മുട്ടി മുട്ടി നിൽക്കുന്ന വീടുകളുള്ള ആ ആ പ്രദേശത്താണ് ജോർജിന്റെ വീട്. വീട്ടിൽ പെണ്ണുകാണാൻ ആളുകൾ വന്നിട്ടുണ്ട്. ഒരു റൂമിൽ നിന്നും പെണ്ണും ചെക്കനും സംസാരിക്കുന്നു. അവളുടെ നാണം ഒരു പുതുപെണ്ണിനെ ഓർമിപ്പിക്കുന്നു. ചെക്കന്റെ അച്ഛനും അമ്മയും ഉണ്ട്.
ഏതായാലും ഇനി അവൻ ദുബായിൽ പോയി വരട്ടെ എന്നിട്ട് കല്യാണം. അതിനു മുൻപ് മനസമ്മതം നടത്തിയേക്കാം.
ജോർജിന്റെ അച്ഛൻ – അതിനെന്താ അപ്പോൾ ഞങ്ങൾക്ക് കുറച്ചു സാവകാശം കൂടി കിട്ടുമല്ലോ.
ചെക്കന്റെ അച്ഛൻ- അതെ, കാര്യങ്ങൾ തീരുമാനിക്കാൻ ഇത്തിരി സമയം ഉണ്ടാകുന്നത് നല്ലതാ. അല്ലെങ്കിലും അവനു ഒന്ന് പോയി വന്നിട്ട് മതിയെന്ന പറയുന്നേ. ഇനിയിപ്പോൾ നമ്മളായിട്ട് ഒരു ഇത് വേണ്ടല്ലോ.
ജോർജിന്റെ അച്ഛൻ – അതെന്നെ, ഇപ്പോഴൊക്കെ പിള്ളേരല്ലേ കാര്യങ്ങൾ തീരുമാനിക്കുന്നത്.
ചെക്കന്റെ അച്ഛൻ – അതെന്നെ..
വീടിന്റ മുറ്റത് ഒരു വെള്ള കാർ വന്നു നിർത്തി. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. കൂട്ടുകാരോട് കാണണമെന്ന് പറഞ്ഞു ജോർജ് കാറിൽ നിന്നും ഇറങ്ങി വീട്ടിലേക്കു നടന്നു. മുറ്റത്തെ മറ്റൊരു കാർ കണ്ടപ്പോഴേ മനസിലായി പെങ്ങളെ കാണാൻ ആളുകൾ വന്നിട്ടുണ്ടെന്നു. അവൻ മുടിയൊക്കെ ഒന്ന് ശരിയാക്കി ഉള്ളിലേക്ക് കയറി എല്ലാവരോടും ചിരിച്ചു. ബാഗ് സൈഡിലേക്ക് വെക്കുന്നു. ഇത് മോനാ ജോർജ്. അച്ഛൻ ഡേവിഡ് ജോർജിനെ പരിചയപ്പെടുത്തി.
ചെക്കന്റെ അച്ഛൻ- അതെയോ, ജോർജ് എന്ത് ചെയ്യുന്നു.
ജോർജ് – ഞാൻ ബി. Com ഫൈനൽ ആണ്.
ചെക്കന്റെ അച്ഛൻ – ആഹാ ഇനിയെന്താ പരിപാടി
ജോർജ് – പിജി ചെയ്യണം, നോക്കട്ടെ അല്ലെങ്കിൽ പതുക്കെ പുറത്തൊക്കെ ഒന്ന് പോവണം.
ഡേവിഡ് – ഇവനും ഇവന്റെ ചേച്ചിയും ഒരുപോലെയാ. പഠിത്തം കഴിഞ്ഞേ രണ്ടു പേർക്കും എന്തെങ്കിലും ഒള്ളു.
ചെക്കന്റെ അച്ഛൻ – അതൊരു ഭാഗ്യമല്ലേ.
എല്ലാവരും ചിരിക്കുന്നു. അകത്തു നിന്നും വരുന്ന പെങ്ങളെയും ചെക്കനെയും നോക്കി നിൽക്കുകയായിരുന്നു ജോർജ്. എന്റെ പെങ്ങൾക്ക് പറ്റിയവർ തന്നെ നല്ല ചേർച്ച. അളിയന്റെ മുഖത്തേക്ക് നോക്കി അവൻ മനസ്സിൽ പറഞ്ഞു. അവൻ ചെന്ന് അളിയന് കൈ കൊടുത്തു കൊണ്ട്. ഞാൻ ജോർജ് ബ്രദർ ആണ്.
ചെക്കൻ – ആ ഓക്കേ ഇവൾ പറഞ്ഞിരുന്നു. പഠിത്തം എല്ലാം കഴിയാനായില്ലേ.
ജോർജ് – അതെ ഇനി എന്തെങ്കിലും നോക്കണം.
ചെക്കൻ – അതെ അതെ, അച്ഛനെ നോക്കി കൊണ്ട് പറഞ്ഞു, പപ്പാ നമുക്ക് ഇറങ്ങാം.
പപ്പ – ആഹ്, എല്ലാവരോടും പറഞ്ഞു. ഞങ്ങൾ ഇനി ഇറങ്ങട്ടെ മറ്റു കാര്യങ്ങളൊക്കെ വഴിയേ സംസാരിക്കാം. എന്തായാലും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപെട്ടല്ലോ.
