നീലക്കൊടുവേലി – 9 17

നീലക്കൊടുവേലി 9

Neelakoduveli Part 9 | Author : Fire Blade

[ Previous Part ] [ www.kambi.pw ]


പ്രിയപ്പെട്ടവരേ,

ഈ പാർട്ടോടു കൂടി താത്കാലികമായി നിർത്തണമെന്നാണ് കരുതിയിരുന്നതു, പക്ഷെ പറ്റിയില്ല..പ്രതീക്ഷിക്കാതെ നീണ്ടുപോയി.. കഴിഞ്ഞ ഭാഗം അധികമാളുകൾക്കും ഇഷ്ടപ്പെട്ടില്ലെന്നും തോന്നി…

അതുപോലെ എത്ര ബോറായാലും അകമഴിഞ്ഞ് എന്നെ പിന്തുണക്കുന്ന, എനിക്ക് വാക്കിലൂടെ സപ്പോർട്ട് തരുന്ന കുറച്ചു പേരോടുള്ള നന്ദി അറിയിച്ചു കൊണ്ട് തുടങ്ങുന്നു…


സിദ്ധുവിന്റെ സാമീപ്യം അരികിൽ നിന്നും പോയതോടെ പറഞ്ഞറിയിക്കാനാവാത്ത ഏകാന്തതയാണ് സിതാരക്ക് അനുഭവപ്പെട്ടത്… അവൾ ആ കുളപ്പടവിൽ പെട്ടെന്ന് തനിച്ചായത് പോലെ തോന്നി..

അധികം വൈകാതെ അവൻ ഈ വീട് വിട്ടുപോലും പോകുമെന്നുള്ള തിരിച്ചറിവ് അവളിൽ വല്ലാത്തൊരു നൊമ്പരം സൃഷ്ടിച്ചു…

മുൻപും അവൻ പോയിട്ടുണ്ട്, എത്രയോ വർഷങ്ങൾ തമ്മിൽ കാണാതെ കഴിഞ്ഞ ബാല്യമുണ്ട്, പക്ഷെ ഇന്ന് ഈ നിമിഷം തോന്നുന്നത് തങ്ങൾ ആദ്യമായി അകലുന്നെന്ന പോലെയാണ്..

കുളത്തിൽ നിന്നും തന്നെ തഴുകി പോവുന്ന കാറ്റിൽ അവളുടെ കണ്ണുകളിൽ നിന്നു കുതിർന്ന ഈറൻ തുള്ളികൾ കഥ പറഞ്ഞു…

സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ പ്രകൃതി ഒരു മഴക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു…സിതാര ഉള്ളിനെ ശാന്തമാക്കി എഴുന്നേറ്റു..

ഇനി ഇതാണോ പ്രണയം..??

വേണ്ട…. ഒന്നും ആഗ്രഹിക്കരുതെന്നു നിശ്ചയിച്ചതല്ലേ…? ഇപ്പോൾ ഉള്ളത് പോലെ പോട്ടെ, ഇല്ലെങ്കിൽ ഇതിനേക്കാൾ വലിയ ആഘാതം നേരിടേണ്ടി വന്നേക്കാം…

അവൾ കണ്ണുകൾ അമർത്തി തുടച്ചു, കുളത്തിൽ നിന്നും വെള്ളമെടുത്ത് മുഖം കഴുകി എണീറ്റു…

മുഖത്ത് പതിഞ്ഞ അവന്റെ ഉമ്മയെ തൂത്തു കളഞ്ഞപ്പോൾ തോന്നിയ വേദനയെ അവൾ ചിരി കൊണ്ടൊരു മുഖംമൂടിയാൽ മൂടിയിട്ടു..

———————————-

കുളത്തിൽ നിന്നും കേറിയ സിദ്ധു നേരെ റൂമിലേക്കാണ് പോയത്.. അവൻ ജനാലക്കരികിൽ വലിച്ചിട്ട കസേരയിൽ ഇരുന്നു… പുറമെ നിന്നും തണുത്ത കാറ്റ് വീശുന്നുണ്ട്..മാനം കറുത്തു വന്നു..

സിതാര അവിടെ നിന്നും പോന്നോ എന്ന് കൂടി നോക്കാൻ കഴിഞ്ഞില്ല..ഒരു നോട്ടം കൂടി നേരിടാനുള്ള കരുത്ത് ഇല്ലാത്തത് കൊണ്ട് തിരിഞ്ഞു പോലും നോക്കിയില്ല..

താൻ കാണുന്ന ആദ്യത്തെ പെൺകുട്ടിയല്ല സിതാര, പക്ഷെ അവളോടൊപ്പമുള്ള നിമിഷങ്ങൾ അത് എത്ര ചെറുതാണെങ്കിൽ പോലും തരുന്നൊരു ഫീൽ മറ്റൊന്നിനും കാണാൻ കഴിയുന്നില്ല, അതുപോലെ അവളുടെ ചെറിയ അവഗണനകൾ പോലും തരുന്ന വേദനയും…

പ്രണയത്തിന് ഏത് ശക്തനായ മനുഷ്യനെയും ഭീരുവാക്കാൻ സാധിക്കും…യുദ്ധം ചെയ്യുന്നതിനേക്കാൾ പ്രയാസം ആത്മാർത്ഥമായ പ്രണയത്തെ ആ വ്യക്തിക്ക് മനസിലാക്കി കൊടുക്കുക എന്നുള്ളതാണ്…കാരണം അവർ വിശ്വസിക്കുന്നില്ലെങ്കിൽ തകരുന്നത് ഹൃദയമാണ്..

പുറത്ത് കാറ്റിനു ശക്തി കൂടി, റൂമിനു താഴെ വാഴയിലകൾ തമ്മിലടിച്ചു ശബ്ദമുണ്ടാക്കി.. തണുത്ത കാറ്റിനൊപ്പം സിദ്ധുവിനെ അശ്വസിപ്പിക്കാണെന്നോണം ചാറ്റലിന്റെ ചീളുകൾ ജനൽ കടന്നു ഉള്ളിലേക്ക് വന്നു മുഖത്ത് തട്ടി… സുഖമുള്ളൊരു വേദന അവന്റെ ഉള്ളിൽ നിറഞ്ഞു..

അവൻ താഴേക്ക് നടന്നു… കോണിപ്പടികൾ ഇറങ്ങി ഉമ്മറത്തേക്ക് കടക്കുമ്പോൾ കണ്ടു തലയിൽ കൈപ്പത്തി വെച്ച് ഓടി വന്നു ഉമ്മറത്തേക്ക് കയറുന്ന സിതാരയെ…

“ഹാവൂ…എത്തിയോ …..?
ഞാൻ അങ്ങോട്ട് വരുവായിരുന്നു… ”

കാലിലെ വെള്ളം നിലത്തിട്ട ചവിട്ടിയിൽ തുടക്കുന്ന സിതാരയോട് സിദ്ധു പറഞ്ഞു…

“മ്മ്..?? ”

എന്തിന് എന്ന അർത്ഥത്തിൽ അവൾ പുരികം പൊക്കി ചോദിച്ചു..

” നീ മഴയത്തെങ്ങാനും പെട്ടോ എന്നറിയാൻ…. ”

സിദ്ധുവിന്റെ മറുപടി കേട്ട് അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ,പിന്നെ മുടി അഴിച്ചു കെട്ടികൊണ്ട് ഉള്ളിലേക്ക് നടന്നുപോയി…

അത് കണ്ടു നിരാശയിൽ അവൻ തല താഴ്ത്തി..

കുറച്ചു മുൻപ് താൻ അറിഞ്ഞ ആളിൽ നിന്നും ഒരു മാറ്റം അവളിൽ അവൻ മനസിലാക്കി…

എത്രത്തോളം അടുക്കാൻ നോക്കുമ്പോളും അകന്നു പോകുന്ന കാന്തം പോലെ…

ഒരു ഇരമ്പലോടെ മഴ അവന് മുന്നിൽ പൊട്ടിവീണു…സിദ്ധു അതിനെ ആസ്വദിക്കാനെന്നോണം ചാരുകസേരയിൽ ചാരി കണ്ണുകളടച്ചു … മഴ കനത്തു തന്നെ തുടർന്നു.. ഈർപ്പത്തിന്റെ തണുപ്പ് കാലിലൂടെ അരിച്ചു കയറുമ്പോൾ സിദ്ധുവിന് രോമാഞ്ചം വന്നു..

” ദാ….. ”

കണ്ണ് തുറക്കുമ്പോൾ ഒരു ഗ്ലാസ് ചായയുമായി സിതാര…അവളുടെ കയ്യിലും ഉണ്ടായിരുന്നു മറ്റൊരു ഗ്ലാസ്..

അവളെ നോക്കുമ്പോൾ അവനെ ശ്രദ്ധിക്കാതെ ഗ്ലാസ് കൊടുത്ത ശേഷം അവൾ പടിയിൽ ഇരുന്നു ചായ ഊതിക്കുടിച്ചു…

” ന്താണ് ഇത് പരിപാടി…? മഴയത്തു റൊമാൻസാണോ..?? ”

സിതാരയെ നോക്കി ഇരിക്കുന്ന സിദ്ധുവിന് തോളിൽ ഒരു തട്ട് കൊടുത്തു കൊണ്ട് നീതു ചോദിച്ചു…

” ഉവ്വ….! ബെസ്റ്റ് ആളിനെയാണ് റൊമാൻസ് അടിക്കുന്നത്….”

സിദ്ധുവിന്റെ പിറുപിറുക്കൽ കേട്ടെങ്കിലും സിതാര ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ച ചിരിയോടെ മഴയിലേക്ക് നോക്കിയിരുന്നു..

” ന്താ പറഞ്ഞേ..? ബെസ്റ്റ്…?? ”

നീതു മുഴുവൻ കേൾക്കാത്തത് കൊണ്ട് വീണ്ടും ചോദിച്ചു…

” ഒന്നൂല്ല്യ…..”

സിദ്ധു പറഞ്ഞത് ഒരിക്കൽ കൂടി പറയാൻ തയ്യാറായില്ല..

അവന്റെ കെറുവിച്ച മുഖഭാവം കണ്ടു നീതു ചിരിച് കൊണ്ട് സിതാരക്കരികിൽ ഇരുന്ന് അവളുടെ ചായ എടുത്ത് മൊത്തി…

” അല്ല, സിദ്ധുവേട്ടൻ എന്നാ പോണത്..?? ”

നീതു ചായ സിതാരക്ക് തിരികെ കൊടുത്ത് കൊണ്ട് ചോദിച്ചു… സിദ്ധു ആലോചനയോടെ ഇരുന്നു..

” ഏറിയാൽ ഒരാഴ്ച… അതിന് മുൻപ് പോണം, ചെയ്ത് തീർക്കാനുള്ളതൊക്കെ ഏറെക്കുറെ തീർന്ന പോലെയാണ് … ”

അവന്റെ മറുപടി കേട്ട് സിതാര ഒരു നൊടി അവനെ നോക്കി തിരിഞ്ഞു..

പെട്ടെന്നുള്ള ഓർമയിൽ സിദ്ധു എഴുന്നേറ്റ് വടക്കേ ഭാഗത്തു നിർത്തിയിട്ട ജീപ്പ് കാണുന്ന ഉമ്മറ ഭാഗത്തു നിന്നുകൊണ്ട് ചായ ഊതിക്കുടിച്ചു….. അതിനുവേണ്ടി താൽക്കാലികമായി ഒരു ഷെഡ് ശങ്കരൻമാമ ഉണ്ടാക്കിയിരുന്നു, അത് ഉപകാരപ്പെട്ടു…

പോവാനുള്ള ഡ്രെസ്സുകളും മറ്റും റെഡിയാക്കി വെക്കാനുണ്ട്, അതൊക്കെ ബാഗിൽ കുത്തി നിറക്കണം, കൊണ്ടുപോയിട്ട് കാര്യമുണ്ടോ എന്നറിയില്ല എന്നാലും ഇരിക്കട്ടെ…

മഴ തകർത്തു പെയ്തുക്കൊണ്ടിരിക്കുകയാണ് … കാറ്റിൽ മുറ്റം നിറയെ പല മരത്തിൽ നിന്നും ഇലകൾ വീണുകൊണ്ടിരുന്നു…. കാർമേഘം മൂടിയത് കൊണ്ട് സമയം എത്രയാണെന്ന് ഒരു പിടിയും ഇല്ല..

കുറച്ചു സമയം കഴിഞ്ഞപ്പളേക്കും ലക്ഷ്മിയമ്മയും ശങ്കരനും അവരുടെ സാധാരണ ഇരുത്തത്തിനായി ഉമ്മറത്തേക്ക് വന്നു, നീതു വിളക്ക്കൊളുത്തി വെച്ച് അവർ പ്രാർത്ഥിച്ച ശേഷം പതിവ് പരിപാടികളിലേക്ക് കടന്നു…

സിദ്ധു കുറച്ചു സമയം അവരുടെ കൂടെ ചിലവഴിച്ച ശേഷം മുകളിലേക്ക് തന്നെ പോയി.. അവന്റെ കട്ടിലിൽ കയറി ഇരുന്നു..

Leave a Reply

Your email address will not be published. Required fields are marked *