ഫർഹാന എന്റെ ചേട്ടത്തി 44

ഫർഹാന എന്റെ ചേട്ടത്തി

Farhana Ente Ettathy | Author : Mayavi


എന്റെ ആദ്യ കഥ “ഞാൻ എന്ന പെണ്ണ് ” നു നൽകിയ സപ്പോർട്ടത്തിന് ഒരുപാട് നന്ദിയുണ്ട്… കഥയുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്… അതൊരു നീണ്ട കഥ ആയതുകൊണ്ട് തന്നെ ഇടയ്ക്ക് ഒരു ബ്രേക്ക് ആയിട്ടാണ് എന്റെ സുഹൃത്തിന്റെ ഒരു കഥ ഇവിടെ ഷെയർ ചെയ്യുന്നത്… ഫർഹാനയെ ഓർത്ത് നിങ്ങടെ ആരോഗ്യം കുറച്ച് പോകുമെന്ന് ഞാൻ ഉറപ്പു നൽകുന്നു 😄…

————–===========—————==========–

അപ്പോൾ ഞാൻ തുടങ്ങട്ടെ…

 

ഒറിജിനൽ സ്റ്റോറി ആയതുകൊണ്ട് കഥാപാത്രങ്ങളും ലൊക്കേഷനും ഞാൻ എന്റെ ഇഷ്ടപ്രകാരം മാറ്റുന്നു…

 

ലൊക്കേഷൻ :- തിരൂർ

 

മെയിൻ റോൾ… അല്ലെ വേണ്ട… റോളിൽ ആരൊക്കെ ഉണ്ടെന്ന് ഇപ്പോഴേ അറിഞ്ഞാൽ ചില സിനിമയുടെ ട്രെയിലർ ഇറങ്ങിയ പോലെ ആകും കഥ നിങ്ങൾ തന്നെ ഊഹിച്ചെടുക്കും… സൊ കഥയോടൊപ്പം പേരുകളും സസ്പെൻസിൽ തന്നെ പോകട്ടെ…

 

” പഹായ ഇത് അന്റെ 21മത്തെ പെണ്ണ് കാണലാണ്… അങ്ങാടിയിലെ പലഹാരങ്ങൾ എല്ലാം നമ്മുടെ പള്ളയിലുണ്ട്… ”

 

അഫ്സലിക്കയുടെ ഉറ്റ ചങ്ങായി നൗഫൽ ഇക്ക എന്റെ ഇക്കാന്റെ ചെവിയിൽ പറഞ്ഞ വാക്കുകളാണ്…

 

 

അഫ്സലിക്ക :- ഇജ് ഒന്ന് അടങ്ങു… ജീവിതം എന്റെ അല്ലെ….

 

നൗഫൽ:- ജീവിതം അന്റെ ആണ് പക്ഷേ പള്ള ഞമ്മന്റെ ആണ്..

 

ഹാ.. ഹാ.. ഹ്… ഹി… ഹി…

 

നൗഫലിക്കയുടെ തമാശ കേട്ട് ഞങ്ങൾ നാലുപേരും വാപൊത്തി ചിരിച്ചു…

 

നമുക്ക് ഈ ജാതക ദോഷവും ചൊവ്വാദോഷവും ഒന്നുമില്ലാത്തതുകൊണ്ട് തന്നെ പെണ്ണും പെണ്ണിനെ വീട്ടുകാരെയും ഇഷ്ടപെട്ടാൽ അങ്ങട് ഉറപ്പിക്കുക എന്നതാണല്ലോ നാട്ടുനടപ്പ്…. പക്ഷേ എന്റെ ഇക്കാക്ക് കുറെ ചിന്താദോഷം ഉണ്ട് …

എന്ന് വെച്ചാൽ ഓന്റെ ചിന്തയിൽ ഒരു ഹൂറി ഉണ്ട്… സങ്കല്പത്തിലെ ആ ഹൂറിയെ തപ്പിതപ്പി നാടായ നാടും വീടും കയറിയിറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങൾ കുറെയായി… മൂന്നുമാസത്തിനുള്ളിൽ വിസ വരും… അതിനുമുമ്പ് നിക്കാഹ് നടത്തിയിട്ട് പോകാനാണ് ഇക്ക ആഗ്രഹിക്കുന്നത്… വീട്ടിൽ വാപ്പ ശക്തമായി പറഞ്ഞിട്ടുണ്ട് ” ഇജ്ജ് കയറി പോയിക്കഴിഞ്ഞാൽ പേരെന്റെ പണിയെല്ലാം കഴിഞ്ഞ് തിരിച്ചു വന്നാൽ മതി അത് കഴിഞ്ഞിട്ട് നിക്കാഹ് കല്യാണമോ നോക്കാം ”

 

ഇക്കാ :- അപ്പോഴേക്കും ഞാൻ മൂത്ത് നരയ്ക്കും…

 

അങ്ങനെ മുമ്പിൽ ഇരുന്ന ഒരു കേക്കിന്റെ പീസ് കഴിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്നാണ് നൗഫലിക്കയുടെ വാക്കുകൾ എന്നെ സ്വബോധത്തിലേക്ക് പിടിച്ചു കയറ്റിയത്…

 

നൗഫൽ ഇക്ക:- ഡാ നോക്കടാ ഓള് വരുന്നു….

 

ഞങ്ങൾ നാലുപേരും ആകാംക്ഷപൂർവ്വം ഡൈനിങ് ഹാളിന്റെ ഡോറിന്റെ അങ്ങോട്ട് നോക്കിയിരുന്നു…

 

 

നിങ്ങളും അല്പനേരം നോക്കിയിരിക്കൂ..

 

അപ്പോഴേക്കും ഞാൻ

മെയിൻ റോളിൽ ഉള്ള ഇതുവരെ വന്ന ആൾക്കാരെ ഒന്ന് പരിചയപ്പെടുത്താം…

 

ഞാൻ- പേര് ജംഷീദ്.. വയസ്സ് 18… ബി . കോം ഫസ്റ്റ് ഇയർ പഠിക്കുന്നു… അപ്പോൾ ഏകദേശം മനസ്സിലായി കാണുമല്ലോ അഫ്സൽ എന്റെ ഇക്കയാണ്… വയസ്‌ 26.. ഞങ്ങൾക്ക് ഒരു സഹോദരിയുണ്ട് എന്റെ മൂത്തതും ഇക്കാന്റെ ഇളയതും നൂർജഹാൻ വയസ്‌ 24 ഓളുടെ നിക്കാഹ് കഴിഞ്ഞു ദുബായിൽ ആണ്…

 

നൗഫലിക്ക് അഫ്സൽഇക്കയുടെ ഉറ്റ ചങ്ങായി ആണ്… കുട്ടിക്കാലം മുതൽ ഉള്ള കളികൂട്ടുകാരൻ…. കഥയിൽ ഇതുവരെ വന്നില്ലെങ്കിലും നാലുപേർ എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ അതുകൊണ്ട് നാലാമതൊരാൾ ഉണ്ടായിരുന്നു ഡയലോഗ് ഇതുവരെ ഇല്ലാത്തതുകൊണ്ട് നിങ്ങൾ ശ്രദ്ധിച്ചില്ല പക്ഷേ ആ ചിരിച്ചതിനകത്ത് ഒരു ‘ “ഹാ..ഹാ” പുള്ളിയുടെ ആയിരുന്നു.. അജ്മൽ ഇക്ക…

പുള്ളിക്കാരനും കുട്ടിക്കാല സുഹൃത്ത് തന്നെ….

നൗഫൽ ഇക്ക ഇപ്പോൾ നാട്ടിൽ ഒരു കാറ്ററിംഗ് സർവീസ് നടത്തുന്നു…. അജ്മലിക്ക ഒരു ബേക്കറി നടത്തുകയായിരുന്നു അത് കയ്യിലിരിപ്പ് കൊണ്ട് പൂട്ടിപ്പോയി… അജ്മൽ ഇക്കയും എന്റെ അഫ്സൽ ഇക്കയും കൂടി ആണ് വിദേശത്ത് പോകാൻ കാത്തിരിക്കുന്നത്….

Leave a Reply

Your email address will not be published. Required fields are marked *