“”…സിദ്ധൂ… ലാസ്റ്റോവറാ… നോക്കി കളിയ്ക്കണേ..!!”””_ പുറത്തിരുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞതു കേട്ടാണ് ഞാൻ ഫൂട്സ്റ്റെപ്പ് ലെവലാക്കിയത്…
ആ ലാസ്റ്റ്ഓവറിലെ ഫസ്റ്റ്ബോൾ നിഷ്പ്രയാസം അടിച്ചുതൂക്കുമ്പോൾ സിക്സിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതുമില്ല…
അതുപോലെതന്നെ ബോൾ ബൌണ്ടറിലൈന് പുറത്തേയ്ക്കു ചെന്നുവീണു…
“”…ചേച്ചീ… ആ ബോളിങ്ങെടുത്തു തരാവോ..??”””_ അപ്പോഴാണ് ബോളിനുപിന്നാലേ ഓടിയവൻ വിളിച്ചുപറയുന്ന ശബ്ദം ഞാൻ കേൾക്കുന്നത്…
എന്നാൽ അതു ഗൗനിയ്ക്കാതെ അടുത്തബോൾ നേരിടാനുള്ള തയ്യാറെടുപ്പിൽ നിൽക്കുവായ്രുന്നു ഞാൻ…
“”…സിദ്ധൂ..!!”””_ നോൺ- സ്ട്രൈക്കർ എൻഡിൽനിന്ന ജിത്തു വിളിയ്ക്കുമ്പോഴാണ് പിച്ചിൽ ബാറ്റിട്ടുകുത്തി പട്ടിഷോ കാണിച്ചുനിന്ന ഞാൻ തലയുയർത്തിയത്…
“”…മ്മ്മ്..??”””
“”…ദേ… ഡോക്ടറ്..!!”””_ വിരൽചൂണ്ടിയവൻ പറഞ്ഞതും ഞാനറിയാതെന്റെ കണ്ണുകൾ അവൻ ചൂണ്ടിയഭാഗത്തേയ്ക്കു നീണ്ടു…
നോക്കുമ്പോൾ ഞാനടിച്ചുകളഞ്ഞ ബോളുംപിടിച്ച് മീനാക്ഷി ഗ്രൗണ്ടിലേയ്ക്കിറങ്ങുന്നു…
…ഊമ്പി.!
…ഡേയ്..! ബാറ്റും സ്റ്റംബുമൊക്കെ വല്ല കുണ്ടിലും കൊണ്ടോയ് താഴ്ത്തിയ്ക്കോടാ..!!_ സംഗതി വിളിച്ചുപറഞ്ഞതാണെങ്കിലും ആ ശബ്ദം പുറത്തേയ്ക്കു വന്നിരുന്നില്ല…
…അതെങ്ങനെ… കിടുവൽ മാറിയാലല്ലേ ശബ്ദം പുറത്തുവരുള്ളൂ.!
“”…സ… സമയമെന്തായി..??”””_ അവൾടെ വരവുകണ്ടതും തൊണ്ടയടച്ച ഞാൻ ഒരുവിധത്തിൽ കീപ്പ്ചെയ്യാൻ നിന്നവനോടുതിരക്കി…
“”…ആറാവുന്നു..!!”””
…ഞഞ്ഞായി.! ഇനീപ്പൊ ഇവളിവടെക്കിടന്ന് ആറാടുവല്ലോ..??
രാവിലെയിറങ്ങുമ്പോൾ പറഞ്ഞതിനുപുറമേ രണ്ടുപ്രാവശ്യം വിളിച്ചോർമ്മിപ്പിയ്ക്കുക കൂടി ചെയ്തതായ്രുന്നൂ, ഷോപ്പിങ്ങിനുപോണ കാര്യം…
എന്നിട്ടും ഓർമ്മശക്തി കൂടുതലുള്ള ഞാനതുമറന്നു…
…സാരമില്ല, ഇനിയിപ്പോൾ പലതും ഓർമ്മിയ്ക്കാവുന്നതേയുള്ളൂ…
“”…ആഹ്.! ഇതാര് മിന്നൂസോ..?? നീയിങ്ങനെ ഇവടെവന്നു നിന്നാലെങ്ങനെ ശെരിയാവും..?? വാ… നമുക്കു ഷോപ്പിങ്ങിനു പോണ്ടേ..??”””_ ബാറ്റും തോളിലേയ്ക്കു ചായ്ച്ചുവെച്ച് ഹനുമാന്റെപോലെനിന്ന് ഞാനൊന്നിളിച്ചു കാട്ടി…
അതുകേട്ടതും മൊത്തത്തിൽ കലിപ്പിലായ്രുന്ന മീനാക്ഷിയുടെ കവിളുകൾ ചുവന്നുതുടുത്തു…
കണ്ണുകൾ രണ്ടുമുരുട്ടി ഇപ്പോൾ പുറത്തുവീഴുമെന്ന നിലയിൽ നിൽക്കുവാണ്…
അതിനൊപ്പം ഇടതുകൈയിലിരുന്ന ബോള് എന്റെനേരേ എറിയാൻകൂടി ഓങ്ങിയതും ബാറ്റുംവലിച്ചെറിഞ്ഞ് ഞാനെങ്ങോട്ടെന്നില്ലാതെ പായുവായ്രുന്നു…
അന്ന് ഗ്രൗണ്ടിലേയ്ക്കിറങ്ങിയ ആരാധകൻ കളിക്കാർക്കിടയിലൂടെ എംഎസ്ഡിയെ ഓടിയ്ക്കുമ്പോലെ അത്രേംപേരുടെ ഇടയിലൂടെ അവളെന്നെയിട്ടോടിച്ചു… സെൽഫിയ്ക്കോ ഓട്ടോഗ്രാഫിനോ വേണ്ടി അല്ലാന്നുമാത്രം…
“”…എടീ… എറിയരുത്… തലപൊട്ടും..!!”””_ പിന്നലെയോടുന്നതിനിടയിൽ ഒരിയ്ക്കൽക്കൂടി ബോളോങ്ങിയതും, ഛോട്ടാമുംബൈയിൽ പോലീസോടിയ്ക്കുമ്പോൾ ബിജുക്കുട്ടൻ തിരിഞ്ഞുനിന്ന്, എറിയരുത്… കുപ്പിപൊട്ടുമെന്നു പറയുമ്പോലെ ഞാനും വിളിച്ചുകൂവി…
എന്നാൽ, ഇതെന്താ സംഭവമെന്നുപോലും മനസ്സിലാകാതെ അവന്മാര് ഞങ്ങളെത്തന്നെ നോക്കിനിൽക്കുവായ്രുന്നു…
“”…നീയങ്ങ് വരോല്ലോ… കാണിച്ചുതരാം ഞാൻ..!!”””_ എന്നെ കൈയിൽകിട്ടാതായതും ബോളും വലിച്ചെറിഞ്ഞവൾ തിരികെനടന്നു…
അതോടെ ഓട്ടംനിർത്തി ഞാനുമവൾടെ പിന്നാലെചെന്നു;
“”…മിന്നൂസേ… സോറീടീ… ഈ കളി കഴിഞ്ഞുടൻ വരാൻവേണ്ടി നിൽക്കുവായ്രുന്നൂ ഞാൻ..!!”””_ കൂട്ടത്തിൽ ഒരിയ്ക്കൽക്കൂടി എറിഞ്ഞുനോക്കുവേം ചെയ്തു…
ഉടനെയവൾ വെട്ടിത്തിരിഞ്ഞു;
“”…പറഞ്ഞസമയത്ത് തീരത്തില്ലായ്രുന്നേൽ പിന്നെ നീയെന്തിനാ വരാന്നു സമ്മയ്ച്ചേ..?? വിളിച്ചപ്പോൾ പറഞ്ഞൂടാർന്നോ, വരാൻ താമസിയ്ക്കോന്ന്..!!”””
“”…അയ്ന് ഞാനറിഞ്ഞോ, ഈ നായിന്റെമക്കള് ഇമ്മാതിരി അടിയടിയ്ക്കോന്ന്..!!”””_ അറിയാതെ വായീന്നങ്ങുവീണതും അവളെന്നെ കൊല്ലുന്നൊരു നോട്ടവുംനോക്കി ഡ്രൈവിങ്ങ് സീറ്റിലേയ്ക്കു കേറി…

