ലൈഫ് ഈസ് ബ്യൂട്ടിഫുൾ – 1
ഇതു എൻ്റെ ജീവിതത്തിൽ നടന്ന സംഭവം ആണ്. പേരുകളിൽ മാത്രം വ്യത്യാസം കൊണ്ടുവരുന്നു. എത്രത്തോളം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും എന്നറിയില്ല. തെറ്റുകൾ സദയം ക്ഷമിക്കുക. ഇനി കഥയിലേക്ക്. ക്ഷമിക്കുക, നടന്ന സംഭവത്തിലേക്ക്..
ഞാൻ അവളെ പരിചയപെടുന്നത് ഒരു ട്രെയിൻ യാത്രയിൽ ആണു, എറണാകുളം ടു കണ്ണൂർ. ആദ്യം ഈ ഞാൻ ആരാണെന്നു അറിയണ്ടേ? എൻ്റെ പേര് അലൻ, വയസ്സ് 25. ഇപ്പോൾ എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിക്കായി പോകുന്നു.
എറണാകുളം നിന്ന് പൂനെ പോകുന്ന ഒരു സൂപ്പർ ഫാസ്റ്റ് ട്രെയിനിലാണ് എനിക്ക് പോവേണ്ടത്. വെളുപ്പിന് 5 മണിക്ക് തന്നെ ഞാൻ എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഡിസംബർ മാസം ആയതിനാൽ തന്നെ തണുപ്പിൻ്റെ അതിപ്രസരം. ഒരു കോഫിയും വാങ്ങി ഞാൻ നേരെ ട്രെയിനിനു ഉള്ളിലേക്ക് കടന്നിരുന്നു. എറണാകുളത്തുന്നു സ്റ്റാർട്ട് ചെയുന്ന ട്രെയിൻ ആയതിനാൽ തന്നെ ട്രെയിൻ ഏറെ കുറെ കാലി ആയിരുന്നു. അപ്പർ ബെർത്ത് ആരുന്നു എനിക്ക് കിട്ടിയത്. തിരക്ക് ഇല്ലാതിരുന്നതിനാൽ ഞാൻ ലോവർ ബെർത്തിൽ ഇരുന്നു. ഒന്നു മയങ്ങി വന്നപ്പോളേക്കും. ആരോ എന്നെ വിളിച്ചു
“എസ്ക്യൂസ് മി, ഈ സീറ്റ് എന്റയാണ്.”
പാതി മയക്കത്തിൽ ഞാൻ അവളെ കണ്ടു. ബ്ലാക്ക് ചുരിദാർ ആൻഡ് റെഡ് കളർ ഷോൾ. ഞാൻ ഉടനെ തന്നെ ഓപ്പോസിറ്റ് സൈഡിലേക്കു മാറി ഇരുന്നു. ട്രെയിൻ നല്ല സ്പീഡിൽ ഓടികൊണ്ടിരിക്കുന്നു. പതിയെ ഞാൻ അവളെ നോക്കി. നല്ല തൂവെള്ള നിറം തണുപ്പ് ആയതിനാലാവാം അവൾ ആ ഷാൾ തലയിൽ ഇട്ടാണ് ഇരിക്കുന്നത്. പുലർകാല രശ്മികൾ അവളുടെ മുഖത്തെ കൂടുതൽ മനോഹരമാക്കി, ഇമ വെട്ടാതെ ഞാൻ അവളെ നോക്കി ഇരുന്നു പോയി, ട്രെയിൻ്റെ വിൻഡോയിലൂടെ അടിക്കുന്ന കാറ്റിൽ അവളുടെ ഷാൾ തെന്നി മാറി. അപ്പോൾ ആണു ശരിക്കും ഞാൻ അവളുടെ മുഖം കാണുന്നത്. പണ്ട് മനോരമയിലെ നോവലിൽ കാണുന്ന പോലുള്ള ഒരു സുന്ദരി. കൂടെ ഒന്നുകൂടി ഞാൻ കണ്ടു നെറ്റിയിൽ ഒരു സിന്ദൂരം. ഉള്ളിൽ പൊങ്ങി വന്ന നിരാശക്കു കണക്കില്ലാണ്ടായി.
പെട്ടെന്നു ആണു അവളുടെ മിഴികൾ എന്നിലേക്ക് എത്തിച്ചേർന്നത്. ഞാൻ അവളെ നോക്കി ഇരിക്കുന്നത് അവൾക്കു വെക്തമായി മനസിലായി.
ഞാൻ: ഹായ് എങ്ങോട്ടാണ്?
അവൾ: കാലിക്കറ്റ്.
ആ സംഭാഷണം അവിടെ തീർന്നു. അവൾ കൂടുതൽ ഒന്നും എന്നോട് ചോദിച്ചില്ല. എന്നാൽ എനിക്ക് ഒന്ന് മനസിലായി അവളുടെ മുഖത്തു ഒരു സങ്കടം ആണു നിഴലിക്കുന്നത് എന്ന്. ട്രെയിൻ ആലുവ പിന്നിട്ടു നെക്സ്റ്റ് സ്റ്റോപ്പ് തൃശ്ശൂർ ആണു. അവിടാകുമ്പോൾ ആളുകൾ നിറയാൻ തുടങ്ങും. എന്തോ എനിക്കവളോട് വീണ്ടും മിണ്ടാൻ തോന്നി. എങ്ങനെ ഒന്നു മിണ്ടും, അവളൊന്നു നോക്കുന്നു പോലും ഇല്ല. അപ്പോൾ ആണു അത് സംഭവിച്ചത് കോഫി കോഫി കോഫി. ഞാൻ ഒരു കോഫി വാങ്ങി കൂടെ ഞാൻ അവളോട് ചോദിച്ചു –
ഞാൻ: ഒരു കോഫി കുടിക്കുന്നോ?
അവൾ: വേണ്ട.
എന്നിട്ട് പുറത്തേക്കും നോക്കി ഇരിക്കുയാണ് കക്ഷി. എന്തോ ഒരു തോന്നലിൽ ഞാൻ ഒരു കോഫി കൂടി വാങ്ങി. സീറ്റിൽ വെച്ചു.എന്നിട്ടു ഞാൻ കോഫി കുടി തുടർന്നു.
അവൾ: എനിക്ക് വേണ്ടെന്നു പറഞ്ഞതല്ലേ, പിന്നെന്തിനാ വാങ്ങിയേ?
ഞാൻ: എനിക്കങ്ങനെ തോന്നി, ഇതു തനിക്കു വാങ്ങിയതാന്ന് ആരാ പറഞ്ഞെ?
അവൾ: ഓ സോറി, എന്നോട് ചോദിച്ചിട്ട് വാങ്ങിയപ്പോൾ ഞാൻ അങ്ങനെ ചിന്തിച്ചു.
ഞാൻ: ഒന്ന് ചിരിച്ചോണ്ട് കോഫി അവൾക്കു നേരെ നീട്ടി. മാഡം, ഇതു മാഡത്തിനു തന്നെ വാങ്ങിയതാണ്.
വാങ്ങിക്കുമെന്ന് ഓർത്തില്ല, ബട്ട് കക്ഷി അത് വാങ്ങി.ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ചു. ട്രെയിൻ നല്ല സ്പീഡിൽ പോയ്കൊണ്ടിരിക്കുന്നു. രണ്ടും കല്പിച്ചു ഞാൻ വീണ്ടും ഒന്ന് മിണ്ടാൻ ട്രൈ ചെയ്തു.
ഞാൻ: മാഡം എന്ത് ചെയ്യുന്നു?
അവൾ: ഹൌസ് വൈഫ് ആണു.
ഞാൻ: കാലിക്കറ്റ് ആണോ വീട്?
അവൾ: അതെ.
അങ്ങനെ ഞങ്ങൾ പതിയെ സംഭാഷണം തുടങ്ങി. ഞാൻ ചുരുക്കി പറയാം. എറണാകുളത്തു കസിൻ്റെ വീട്ടിൽ ഒരു എൻഗേജ്മെന്റ്നു പോയി വരുകയാണ് കക്ഷി. ഉച്ചയ്ക്ക് മുന്നേ വീട്ടിൽ എത്തിച്ചേരണം അതിനാണ് വെളുപ്പിനുള്ള ട്രെയിനിൽ കയറിയത്. ഭർത്താവ് സ്കൂൾ ടീച്ചർ ആയി ജോലി ചെയ്യുന്നു. ഒരു കുട്ടി ഉണ്ട്, 3ഡ് സ്റ്റാൻഡേർഡിൽ പഠിക്കുന്നു.
