ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ – 1 31

‘മാഡം’ എന്ന വിളി വേണ്ട, എൻ്റെ പേര് ‘അലീന’ എന്നാണ് എന്ന് അവൾ എന്നോട് പറഞ്ഞു. അങ്ങനെ കുറച്ചധികം സംസാരിക്കാൻ തുടങ്ങി ഞങ്ങൾ. അവളോട്‌ സംസാരിക്കുന്ന ഓരോ നിമിഷവും ഞാൻ ആസ്വദിക്കാൻ തുടങ്ങി. അവളുടെ സാമിപ്യം എന്നെ വേറേതോ ലോകത്തു കൊണ്ട് എത്തിച്ച പോലെ. അവളോട്‌ വല്ലാത്തൊരു അടുപ്പം പോലെ.

ടൈം പോയതും കാലിക്കറ്റ്‌ ആയതും ഞങ്ങൾ അറിഞ്ഞില്ല. കാലിക്കറ്റ്‌ എത്തിയപ്പോൾ അലീനയുടെ ബാഗും എടുത്തു കൂടെ ഞാനും പുറത്തേക്കു ഇറങ്ങി. എനിക്ക് നമ്പർ ചോദിക്കണം എന്നുണ്ട് ബട്ട്‌ ഉള്ളിലെ ഭയം അതിനു അനുവദിക്കുന്നില്ല. 7 മിനിറ്റ് ആണു ട്രെയിനിനു കാലിക്കറ്റ്‌ സ്റ്റോപ്പ്‌ ഉള്ളത്. അവസാനം ഞാൻ ചോദിച്ചു, “എന്നാണ് ഇനി കാണുക?”

“വിധി ഉണ്ടെങ്കിൽ കാണാം” എന്നായിരുന്നു അവളുടെ മറുപടി. വിധി അല്ലല്ലോ, നമ്മളല്ലേ തീരുമാനിക്കേണ്ടത് എന്ന് ഞാനും ചോദിച്ചു. അവൾ അതിനു ഒരു ചിരി മാത്രമേ മറുപടി ആയി തന്നുള്ളൂ.

സിഗ്നൽ വീണു ട്രെയിൻ വിടാൻ ആകുന്നു എന്ന് മനസിലാക്കിയ ഞാൻ എൻ്റെ ഓപ്പൺ ചെയ്തു വെച്ച ഫേസ്ബുക് അവൾക്കു നേരെ നീട്ടി. “വിരോധം ഇല്ലെങ്കിൽ ഐഡി ഓപ്പൺ ആക്കി തരു” എന്ന് പറഞ്ഞു. അവൾ ഫോൺ വാങ്ങി, അപ്പോളേക്കും ട്രെയിൻ നീങ്ങി തുടങ്ങി. തിരികെ എനിക്ക് നേരെ നീട്ടിയ ഫോണും വാങ്ങി ഞാൻ അലീനയോടു വിട പറഞ്ഞു നേരെ ട്രെയിനിലേക്ക്. അവൾ കണ്ണിൽ നിന്ന് മറയും വരെ ഞാൻ ഡോർ സൈഡിൽ നിന്നു അവളെ നോക്കി കൊണ്ടിരുന്നു. അവളും അതെ നിൽപ്പിലായിരുന്നു. എന്തോ ഒരു അടുപ്പം, എന്താണെന്നു അറിയില്ല.

നേരെ സീറ്റിലേക്കത്തി ഞാൻ. അലീനയുടെ വിടവ് നികത്താൻ പറ്റാത്ത പോലെ ഫീൽ ചെയുന്നു. സമയം ഇഴഞ്ഞു നീങ്ങാൻ തുടങ്ങി. എന്തോ എനിക്ക് നഷ്ടമായ ഒരു ഫീലിംഗ്, ഇതു സങ്കടമാണോ അതോ നിരാശയോ നിർവചിക്കാൻ ആകുന്നില്ല.

ഉടനെ തന്നെ ഞാൻ ഫോൺ എടുത്തു നോക്കി. അവൾ ടൈപ്പ് ചെയ്തിരുന്നത് ഫേസ് ബുക്ക്‌ ഐഡി ആയിരുന്നില്ല. പകരം അവളുടെ മൊബൈൽ നമ്പർ ആയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ, സന്തോഷമാണോ സങ്കടമാണോ എന്നൊന്നും നിർവചിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആരുന്നു ഞാൻ അപ്പോൾ.

ട്രെയിൻ കാധങ്ങൾ താണ്ടി കൊങ്കണിലൂടെ പാഞ്ഞു കൊണ്ടിരുന്നു, കൂടെ കടിഞ്ഞാൺ വിട്ട കുതിരയെ പോലെ എൻ്റെ മനസും. മനസ്സിൽ ഒരു രൂപം മാത്രം, അലീന.

പിറ്റേന്ന് വെളുപ്പിന് ഞാൻ പൂനെയിൽ എത്തിച്ചേർന്നു. അതിനിടയിൽ തന്നെ ഞാൻ കുറെ സമയം അവളോട്‌ സംസാരിച്ചിരുന്നു. ജോലിയിൽ പ്രവേശിച്ച ഞാൻ തിരക്കുകളിൽ ആയെങ്കിലും ഡെയിലി അവളോട്‌ മിണ്ടാൻ സമയം കണ്ടെത്തിയിരുന്നു.

എനിക്ക് സംസാരത്തിൽ നിന്നും മനസിലായത്. അലീനക്കു എൻ്റെ വയസു തന്നെയേ ഉള്ളൂ. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി 20 വയസ്സിലെ കല്യാണം കഴിച്ചു. പോളിടെക്‌നിക്ക് വരെ പഠിച്ചു. ഹസ്ബൻഡിനു അലീനയേക്കാൾ 10 വയസു കൂടുതൽ ഉണ്ട്. തുടക്കത്തിൽ സന്തോഷകരമായ ജീവിധം ആയിരുന്നു.

അങ്ങനെ ഒരു കുഞ്ഞിന് ജന്മം നൽകി. പതിയെ പ്രശ്നങ്ങൾ തുടങ്ങി. പുള്ളിക്കാരന് ഫുഡ്‌ ഉണ്ടാകാനുള്ള ഒരു മെഷീൻ മാത്രം ആയി മാറി അവൾ. അവളുടെ ഇഷ്ടങ്ങളും താല്പര്യങ്ങൾക്കും ഒരു വിലയും ഇല്ലാതെ മുന്നോട്ടു പോയി തുടങ്ങി. ബെഡ് റൂമിൽ പുള്ളിക്ക് വേണ്ടപ്പോൾ മാത്രം അവളെ വിളിക്കും. അല്ലാത്തപ്പോൾ അവളുടെ സ്ഥാനം അടുത്ത മുറിയിൽ. അവൾക്കും അയാളോട് വെറുപ്പ്‌ മാത്രം ആയി മനസ്സിൽ.

അവളുടെ ഇഷ്ടങ്ങൾ അറിയാതെ, അവളിലെ സ്ത്രീയെ മനസിലാകാതെ കാര്യം കഴിയുമ്പോൾ പുള്ളി എണീറ്റു പോകുന്നു. അവിടെ അവൾ എന്നൊരു സ്ത്രീയെ അല്ല, പകരം ഭോഗിക്കാനുള്ള വസ്തു ആയി മാത്രം അവൾ മാറി. അവളിൽ നിന്നു ഊർന്നിറങ്ങിയ കണ്ണീർ മാത്രം ആരും കണ്ടില്ല, അവളുടെ വീട്ടുകാർ പോലും.

അങ്ങനെ മുന്നോട്ടു പോയ നാളുകളിൽ അവൾ ആത്മഹത്യക്ക് പോലും ശ്രമിച്ചു. ഭാഗ്യത്തിന് മാത്രം അവൾ രക്ഷപെട്ടു. അവളുടെ കൈയിൽ ഞാൻ കണ്ട ആ മുറിപ്പാട് എങ്ങനെ വന്നു എന്നതും എനിക്ക് മനസിലായി. പീരിയഡ്‌സ് ടൈമിൽ അടുക്കളയിൽ കയറാൻ അനുവാദം ഇല്ലാതെ ബെഡ്‌റൂമിൽ പോലും താഴെ പായ വിരിച്ചുറങ്ങുന്ന ഒരു സ്ത്രീയുടെ അവസ്ഥ. അലീന എന്നത് ഒരു വ്യക്തിമാത്രം ആണോ അതോ ഒരു കൂട്ടം അലീനമാരുടെ പ്രതിനിധിയോ എന്ന ചോദ്യം നിങ്ങൾക്കായ് ഞാൻ വിട്ടു തരുന്നു.

Leave a Reply

Your email address will not be published. Required fields are marked *