ഒരു IPS കാരിയുടെ കേസ് ഡയറി – 1 31

ഒരു Ips- കാരിയുടെ കേസ് ഡയറി

Oru IPSKariyude Case Diary | Author : Eren Yeager

[ Previous Part ] [ www.kambi.pw ]


എന്റെ കർമ്മ എന്ന ആദ്യ കഥ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ട് അടുത്ത കഥ സ്റ്റാർട്ട്‌ ചെയുകയാണ്…. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😁

 

 

ആരതി ഓടി കിതച്ചു കൊണ്ട് ചാനൽ ഹെഡ് പണിക്കർ സാറിന്റെ അടുത്തേക്ക് പാഞ്ഞു.. ലിഫ്റ്റ് കംപ്ലയിന്റ് ആയതിനാൽ 4 നില മുകളിലേക്കോടി അവിടെ എത്തിയപ്പോളേക്കും അവൾ വിയർത്തു കുളിച്ചിരുന്നു.. പുതിയതായി ജോയിൻ ചെയ്ത ഒരു ജേർണലിസ്റ്റിന്റെ ചുറു ചുറുക്കും സ്മാർട്നെസ്സും ആരതിക്ക് നല്ലോണം ഉണ്ടായിരുന്നു…

അവൾ ഓടി കിതച്ചു ഹെഡിന്റെ മുറിയിലേക്ക് ഓടി പോവുന്ന കണ്ടപ്പോളേ ബിബിൻ അടുത്തിരിക്കുന്ന ദീപക്കിന്‌ അപായ സൂചന കൊടുത്തു

 

ആരതി വീണ്ടും exclusive എന്ന് പറഞ്ഞു കൊണ്ട് എന്തോ വള്ളി പിടിച്ചിട്ടുണ്ടെന്ന തോന്നുന്നത്… ക്യാമറയും കോപ്പുമൊക്കെ എടുത്തോ…

 

ഒന്ന് പോടാ… കഴിഞ്ഞ തവണ അവൾ കൊണ്ടുന്ന exclusive കാരണം ഉണ്ടായ പുകിൽ ഒക്കെ അറിയാലോ… മുകളിലുള്ള സകല ഏമാന്മാരും വിളിച്ചു തെറി ആയിരുന്നു… അതുകൊണ്ട് ഡീറ്റെക്റ്റീവ് ജേർണലിസ്റ്റ് ആയിരുന്ന അവളെ depromote ചെയ്തു ഇന്റർവ്യൂ കാബിനിൽ ഇരുന്നോളാൻ പണിക്കർ സർ പറഞ്ഞത്… അതാവുമ്പോൾ വല്ല സിനിമക്കാരുടെ തുണി പൊക്കിയ കാര്യമൊക്കെ വന്നു പറയുന്നത് ഇന്റർവ്യൂ എടുത്ത് ടെലികാസ്റ് ചെയ്താൽ മതിയല്ലോ..അവൾ വല്ല നടിമാരും exclusive എന്ന് പറഞ്ഞു ഇന്റർവ്യൂ തരാമെന്നു സമ്മതിച്ചു കാണും… അതിന് കാണിക്കുന്ന വെപ്രാളം വല്ലതും ആയിരിക്കും…. നീ അത് നോക്കി നിൽക്കാതെ മോഹൻലാലിൻറെ ഒരു ഫോട്ടോ വച്ചു നായിക സിൽക്ക് സിമിതയുടെ ദുരനുഭവം എന്നൊരു ഹെഡിങ് കൊടുത്ത്…ഞാൻ പറഞ്ഞ സ്റ്റോറി ടൈപ് ചെയ്തു എടുക്ക്

 

തലക്കിട്ടൊരു തട്ട് കൊടുത്ത് ദീപക് ബിബിനെ അവന്റെ പണിയിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ പറഞ്ഞു കോഫി കുടിക്കാൻ ezhunett കോഫി മേക്കറിലേക്ക് നടന്നു

 

സിൽക്ക് സിമിതയുടെ ആത്മഹത്യാ സ്റ്റോറി എഴുതുന്നതിനു മോഹൻലാലിൻറെ ഫോട്ടോ വക്കുന്നത് എന്തിനാണെന്ന് പോലും മനസിലാവാതെ ബിബിനും ട്രെൻടിനൊപ്പം സഞ്ചരിച്ചു മോഹൻലാലിൻറെ ഫോട്ടോ വച്ചു സിൽക്‌സിമിതയുടെ സ്റ്റോറി ടൈപ്പ് ചെയ്യാൻ തുടങ്ങി….

 

പെട്ടന്നായിരുന്നു ക്യാബിൻ തുറന്നു പണിക്കർ സാറുടെ വരവ്… പിന്നാലെ ആരതിയും… പത്ര ഓഫീസിലെ ബാക്കി സ്റ്റാഫ് എല്ലാം പണിക്കരെ കണ്ടപ്പോൾ ചാടി എഴുന്നേറ്റു… അദ്ദേഹത്തെ അത്രയും ബഹുമാനവും പേടിയും ആയിരുന്നു അവിടെയുള്ള എല്ലാവർക്കും..

 

മക്കളെ എല്ലാവരും ചാടി ചാടി നിന്നോ… ആരതി നമുക്ക് വേണ്ടി ഒരു വലിയ കോളും കൊണ്ട വന്നിരിക്കുന്നെ… ആരതിയുടെ കഠിനപ്രയത്നം മൂലം ഇന്ന് നമ്മുടെ ഇന്റർവ്യൂ സെക്ഷനിൽ ഗസ്റ്റ് ആയി വരുന്നത് ഒരു പഴയ പോലീസുകാരിയാണ്.

പതിവിലും ഉന്മേഷത്തിൽ പണിക്കർ സാർ എല്ലാവരോടും ആയി ഇങ്ങനെ പറയുന്ന കേട്ട് ട്രെയിനി ആയി വന്ന നന്ദിനി ചോദിച്ചു

ഏത് പോലീസ് ആണ് സർ….സോറി എനിക്ക് ആളെ മനസിലായില്ല… വല്ല clebrity ആണോ സർ.

കേബിനിലേക്ക് കേറാൻ ഡോർ പാതി തുറന്ന പണിക്കർ സർ അവളെ തിരിഞ്ഞൊന്നു നോക്കി….

Idiot… എപ്പോളും താരങ്ങൾ എന്നൊരു ചിന്ത മാത്രമേ ഉള്ളു അല്ലെ…. എന്നാൽ കേട്ടോ വരാൻ പോകുന്നതും ഒരു താരം തന്നെയാണ്… സ്റ്റെല്ല….. “Ips സ്റ്റെല്ല കുര്യൻ പുത്തൻവീട്ടിൽ……”

ആ പേര് കേട്ട് കോഫി മേക്കറിൽ നിന്നു കോഫി എടുത്ത് ദീപക്കിന്റെ കൈയിൽ നിന്നും ആ ചായ കപ്പ് തെന്നി നിലത്തു വീണുടഞ്ഞു..

ദീപക്കിന് മാത്രമല്ല സ്റ്റെല്ലയെ പറ്റി കേട്ടിട്ടുണ്ടായിരുന്ന എല്ലാവരിലും വല്ലാത്തൊരു ഞെട്ടലും തരിപ്പും ഇരമ്പി വന്നു കൊണ്ടേയിരുന്നു…..

ഓഫീസിൽ അന്ന് വൈകുന്നേരം വരെ പല ചർച്ചകളും വന്നു.. സ്റ്റെല്ലയെ പറ്റി അന്ന് വരെ കേട്ട കഥകളും ഗോസിപ്പുകളും അവർ പറഞ്ഞു കൊണ്ടേ ഇരുന്നു…

Leave a Reply

Your email address will not be published. Required fields are marked *