ബാംഗ്ലൂർ നാളുകൾ – 1
This story is part of the ബാംഗ്ലൂർ നാളുകൾ series
ഹലോ ഗയ്സ്, ഞാൻ വിനീത്, ഫ്രം കൊച്ചി. സോൾമേറ്റ്സ്, ഇൻ്റർവ്യൂവിനായി മുംബൈയിലേക്ക് എന്ന എൻ്റെ മുൻ സീരീസുകൾക്ക് നൽകിയ ഗംഭീര റെസ്‌പോൺസിന് ഒരുപാട് നന്ദി.
അഞ്ജന പോയതിൻ്റെ മൂഡ് ഓഫ് ആയി ആ ഞായറാഴ്ച അങ്ങ് പോയി. പിറ്റേന്ന് പുതിയ ഓഫീസിൽ ജോയിൻ ചെയ്തു. ഓഫീസ് എനിക്ക് ഇഷ്ടമായി. ആളുകളും വലിയ കുഴപ്പമില്ല എന്ന് തോന്നി. മലയാളികൾ തീരെ കുറവ്. എങ്കിലും കുറച്ച് പേരൊക്കെ ആയി സംസാരിച്ചു ജോലിയെ പറ്റി മനസ്സിലാക്കി ആ ദിവസം അങ്ങ് പോയി.
വൈകിട്ട് ഫ്ലാറ്റിൽ എത്തിയപ്പോൾ എൻ്റെ ഫ്ലാറ്റ് മേറ്റ് ആയ ദീപക് എത്തിയിട്ടുണ്ടായിരുന്നു. കാണുന്നത് ഇപ്പൊൾ ആണെങ്കിലും ഫോണിലും വാട്സാപ്പ് ഒക്കെ ആയി അത്യാവശ്യം കോണ്ടാക്ട് ഉണ്ടായിരുന്നത് കൊണ്ട് ഒരു അപരിചിതത്വം ഫീൽ ചെയ്തില്ല. പരസ്പരം പരിചയപ്പെടുകയും, അത്യാവശ്യം വിശേഷങ്ങൾ ഒക്കെ പങ്ക് വെയ്ക്കുകയും ചെയ്തു.
ദീപക് ഇവിടെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ഇടയ്ക്ക് ഇടയ്ക്ക് ജോലി സംബന്ധമായി രാജ്യത്തിന് അകത്തും പുറത്തും ഒക്കെ യാത്ര ചെയ്യുന്ന ആളാണ്. പുള്ളിയുടെ ഫ്രണ്ട്സ് ഇടയ്ക്ക് ഇവിടെ വരുന്നതിൽ കുഴപ്പമില്ലല്ലോ എന്ന് എന്നോട് മുൻകൂറായി ചോദിച്ചു. ആളൊരു ജെൻ്റിൽമാൻ ആണ് എന്ന് മനസ്സിലായി. ഒരു ജിമ്മനും കൂടി ആണ്. പൊക്കം വണ്ണം ഒക്കെ എൻ്റേത് പോലെ ആണ് എങ്കിലും അത്യാവശ്യം വെൽ ബിൽറ്റ് ആണ്. നാട്ടിൽ കണ്ണൂർ ആണ് സ്വദേശം.
ജോലിയും കാര്യങ്ങളും ഒക്കെ ആയി ആദ്യ ആഴ്ച അങ്ങ് പോയി. മിസ്സിംഗ് സങ്കടങ്ങൾ ഒക്കെ പതിയെ എന്നെ വിട്ടു മാറി. അഞ്ജന, ഹരിയേട്ടനും ചേച്ചിയും, ഗോവയിൽ പരിചയപ്പെട്ട പെൺകുട്ടി ഒക്കെ ഈ ദിവസങ്ങളിൽ എന്നും തന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ഒക്കെ ചെയ്തിരുന്നു. ജോലി സ്ഥലത്തും എനിക്ക് അത്യാവശ്യം കമ്പനി ഒക്കെ ആയി. എൻ്റെ തൊട്ട് അടുത്ത ക്യാബിനിൽ ഇരിക്കുന്ന ശ്രുതി എന്ന പെൺകുട്ടി ആയാണ് ആദ്യം കമ്പനി ആയത്. പുള്ളിക്കാരി ഛത്തീസ്ഗഢിൽ ജനിച്ച് വളർന്നതാണ്. ഇപ്പൊൾ 1 വർഷമായി ഇവിടെ ബാംഗ്ലൂർ.
വീക്കെൻഡ് ദീപക് ഒപ്പം കോറമംഗല ഫോറം മാളിൽ ഒരു സിനിമയ്ക്ക് പോയിരുന്നു. ദീപക്കിൻ്റെ ഗേൾ ഫ്രണ്ട് റിയയും വന്നിരുന്നു ഞങ്ങളോടൊപ്പം. ഫാമിലി ഒക്കെ തൃശൂർ ആണെങ്കിലും അബുദാബിയിൽ ജനിച്ച് വളർന്ന റിയ ഇവിടെ ഒരു കമ്പനിയിൽ ഫാഷൻ ഡിസൈനർ ആണ്. ഞങ്ങൾ പെട്ടെന്ന് തന്നെ കമ്പനി ആയി.
സംഭവം ഞാൻ ജനിച്ച് വളർന്നത് കൊച്ചിയിൽ ആണെങ്കിലും നേരത്തെ പറഞ്ഞത് പോലെ, ഇങ്ങനെ പാർട്ടി, ഫ്രണ്ട്ഷിപ്പ് ഒന്നും അധികം എക്സ്പ്ലോർ ചെയ്തിട്ടില്ല. വല്ലപ്പോഴും മദ്യപാനം, വളരെ അപൂർവമായി കമ്പനി ആരെങ്കിലും ഉണ്ടെങ്കിൽ മാത്രം സ്മോക്ക്. ഇങ്ങനെ ഒരു മയത്തിൽ ഉള്ള പരിപാടി ആണ് ഉണ്ടായിരുന്നത്.
ബാംഗ്ലൂർ എത്തി ആദ്യ വീക്കെൻഡ് തന്നെ ഒരു പബ്ബിൽ ഒക്കേ പോകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിച്ചു. അത്രക്കും അടിപൊളി ഒരു ഫ്രണ്ട്, ദീപക്കിൻ്റെ റൂം മേറ്റ് ആയി കിട്ടിയതിൽ ഞാൻ സന്തോഷിച്ചു. റിയയും നല്ല കമ്പനി തന്നെ. ഓഫീസിൽ രണ്ട് മൂന്ന് ഫ്രണ്ട്സ്, പ്രധാനമായും ശ്രുതി. അങ്ങനെ ആദ്യ ഒരു മാസം പെട്ടെന്ന് അങ്ങ് പോയി. ബാംഗ്ലൂർ നഗരം പതിയെ എൻ്റെ സ്വന്തം നഗരം ആയി മാറി. അപരിചിതത്വം ഒക്കെ മാറി ഞാൻ ആ നഗരത്തിൽ അലിഞ്ഞു ചേർന്ന് തുടങ്ങി.
ഒരു വീക്കെൻഡിൽ ഓഫീസിൽ നിന്നും ശ്രുതി, കിഷോർ, സന്ദീപ്, ശ്രേയ, ആർഷി എന്നീ സുഹൃത്തുക്കൾക്ക് ഒപ്പം സന്ദീപിൻ്റെ കാറിൽ ഞങ്ങൾ ബന്നർഘട്ട സൂവിൽ പോയി. സൂ വലിയ മെച്ചം ഇല്ലെങ്കിലും ഓഫീസിലെ ഒരു സൗഹൃദ വലയം ആ യത്രയോടെ ശക്തമായി. റിയ ഇടയ്ക്കിടെ ദീപക്കിനൊപ്പം ഫ്ലാറ്റിൽ വരുമായിരുന്നു. ഞങ്ങൾ കമ്പനി അടിക്കുകയും, ഒരുമിച്ച് സ്‌മോക്ക് ചെയ്യുകയും, ഇടയ്ക്ക് ഓരോ ബിയർ അടിക്കുകയും ഒക്കെ ചെയ്യും. അഞ്ജന ഈ സമയം യുഎസിലേക്ക് പറന്നു കഴിഞ്ഞിരുന്നു. ചേട്ടനും ചേച്ചിയും ആസ് യൂഷ്വൽ, ഇടക്കൊക്കെ വിളിക്കും. അങ്ങനെ പതിയെ പതിയെ ജീവിതം പുതിയൊരു ദിശയിൽ നീങ്ങി തുടങ്ങി.
