അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 4
Achayan Paranja kadha Vidhiyude Vilayattam 4 | Author : Ekan
[ Previous Part ] [ www.kambi.pw ]
കാഴ്ചകൾ കണ്ടു നടന്ന മായ വീണ്ടും ഹാളിൽ എത്തി
“മക്കക്ക് വിശക്കുന്നില്ലേ വാ വന്നു വലതും കഴിക്ക്.” ജാനിയമ്മ പറഞ്ഞു.
” ഞങ്ങൾ ഒന്ന് ഫ്രെഷ് ആയിട്ട് വരാം. പിന്നെ!…. ബാഗ് എല്ലാം റൂമിൽ വെക്കണം.” ഉണ്ണി പറഞ്ഞു.
ഉണ്ണി പുറത്തു പോയി കാറിൽ നിന്നും ബാഗുകൾ എടുത്തു പുറത്തു വെച്ചു . മായ അവിടെ വന്നു. ഉണ്ണി ബാഗ് എടുക്കുന്ന കണ്ടു മായ പറഞ്ഞു.
“ഞാനും എടുക്കാം ഏട്ടാ ..”
“വേണ്ട മോള് എടുക്കേണ്ട.. മോള് ഏട്ടന്റെ കുഞ്ഞുങ്ങളെ എടുത്തു നടന്നാൽ മതി. ”
“പോ!! അവിടുന്ന്.”
“എന്തേ!! എന്റെ മോൾക്ക് കുട്ടികൾ വേണ്ടേ?.
“വേണം വേണം.”
“എന്നാൽ എന്റെ മോൾ ഇപ്പോൾ ഒന്നും എടുക്കണ്ട.. നേരെ നടന്നോ മുകളിൽ ഇടത്തു വശം ഉള്ളത് അതാണ് നമ്മുടെ റൂം. ”
മായ തിരിച്ചു നടന്നു. പിന്നാലെ ഉണ്ണിയും..
മായ റൂമിൽ കയറി ഒരു വലിയ ഹാൾ പോലെ ഉള്ള റൂം. ചുവരിൽ മുഴുവൻ നീളൻ കണ്ണാടി ഒട്ടിച്ചിരിക്കുന്നു . തന്റെ തന്നെ പ്രതിബിംഭം ആണ് കണ്ണാടിയിൽ ഉള്ളത്. അത് കണ്ടു മായ വാ പൊത്തി.. അവൾ ചുറ്റും നോക്കി
ഉണ്ണി അത് നോക്കി നിന്നു.
“ഇഷ്ട്ടപെട്ടോ?. ഇതാണ് നമ്മുടെ റൂം. എങ്ങനെയുണ്ട്?
“സൂപ്പർ ആയിട്ടുണ്ട്. .”
“ഒന്നുകൂടെ കാണിച്ചു തരാം . വാ ”
ഉണ്ണി മായയുടെ കൈപിടിച്ച് നേരെ പോയത് ബാത്റൂമിൽ ആണ്. അതും ഒരു മുറിയുടെ വലിപ്പം ഉള്ള ബാത്റൂം.
അതിലും നിറയെ കണ്ണാടി ആണ്. കൂടാതെ വലിയൊരു ബാത്ത് ടബും. , വലിയ ഷവർ, ഹാൻഡ് ഷവർ, യൂറോപ്പ്യൻ ക്ലോസറ്റ് .. എല്ലാം ഉണ്ട് ഓടിനടന്നു കുളിക്കാം.
എല്ലാം കണ്ടു മായ ഉണ്ണിയെ നോക്കി.
“ഇവിടെയാ ഏട്ടനും മോളും ഒരുമിച്ചു കുളിക്കാൻ പോകുന്നേ…. നമ്മൾ കുളിക്കുമ്പോൾ ഇവരൊക്കെ നോക്കും.”
കണ്ണാടിയിൽ കൈചൂണ്ടി ഉണ്ണി പറഞ്ഞു..
മായക്ക് എന്ത് പറയണം എന്ന് മനസ്സിലായില്ല.. ഇതിനൊക്കെ തനിക്ക് അർഹതയുണ്ടോ,? ഏട്ടന്റെ ഈ സ്നേഹത്തിനു പകരം ഞാൻ എന്ത് കൊടുക്കും തന്നെ മുഴുവനും കൊടുത്താലും . ഏട്ടൻ തന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം പോലും ആകില്ല. ഏട്ടൻ എത്ര വലിയവൻ ആണ് താനോ അവിടെ കണ്ട വെറും പുൽകൊടി. എന്ത് കൊടുത്ത ഞാൻ ഏട്ടനോട് സ്നേഹം കാണിക്കേണ്ടത്.. കുഞ്ഞിനെ അതെ ഏട്ടന്റെ കുഞ്ഞിനെ കൊടുക്കണം.. അതിനു ഇന്നുവരെയും……ഒന്നും നടന്നില്ലലോ? ഇന്ന് നടക്കുമായിരിക്കും…. ആദ്യ രാത്രി.
അവർ ഫ്രഷ് ആയി താഴെ ചെന്നു.
“ജാനിയമ്മേ ., അവരാരും വന്നില്ലേ?.
അവിടെ പണിക്കു നിർത്തിയ അല്ലെങ്കിൽ ജാനിയമ്മയ്ക്ക് കൂട്ടിന് നിർത്തിയ ആളെ കുറിച്ചാണ് ഉണ്ണി ചോദിച്ചത്.
ഇന്നലെ ജീജോ വന്നിരുന്നു. വന്നു എല്ലാം വൃത്തിയാക്കിച്ച പോയത്.
“മോളുടെ പേര് ചോദിച്ചില്ലല്ലോ.? എന്താ മോളുടെ പേര്?” ജാനിയമ്മ ചോദിച്ചു.
” മായ ”
“മായക്ക് ആരല്ലാം ഉണ്ട്? ”
“എന്റെ ജാനിയമ്മേ ഇവൾക്ക് ആരും ഇല്ല. ഞാൻ മാത്രമേ ഉള്ളൂ പോരെ ?. വിശക്കുന്നു എന്തെങ്കിലും താ ”
“അയ്യടാ!! അവന്റെ ഒരു വിശപ്പ്… ഇന്ന് വരും എന്ന് നീ എന്നോട് പറഞ്ഞിരുന്നോ? ഇല്ലല്ലോ? ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല. വേണേൽ പുറത്ത് പോയി കഴിച്ചാമതി. ”
“അങ്ങനെയാണോ. ! എന്നാ ഞാൻ അതിനും വേറെ ആളെ കൊണ്ടുവരും ”
“ആയിക്കോട്ടെ. നീ എന്ത് പറഞ്ഞ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നെ. അത് പറ?” നിന്നോട് ഞാൻ എത്ര നാളായി പറയുന്നേ എനിക്ക് ഒരു മോളെ കൊണ്ടത്തരാൻ. ഇപ്പോഴെങ്കിലും കേട്ടല്ലോ. ഇനി നീ എവിടെ വേണമെങ്കിലും പോയിക്കോ. എനിക്ക് എന്റെ മോളെ മതി. ”
“ഇനി ജാനിയമ്മ പേടിക്കേണ്ട ഇവൾ ഇവിടെതന്നെ കാണും ഞാനും . പോരെ?”
“ഞാനും!!!! രണ്ടു ദിവസം കഴിയുമ്പോ പറയും എനിക്ക് ചെറിയ മീറ്റിംഗ് ഉണ്ടെന്ന്. എന്നിട്ട് പോയാൽ പിന്നെ നിന്നെ എന്നാ കാണുന്നെ.? ”
