കാമുകനും ചേച്ചിയും അനിയനും – 2 21

കാമുകനും ചേച്ചിയും അനിയനും 2

Kaamukanum Chechiyum Aniyanum Part 2 | Author : Hot Winter

[ Previous Part ] [ www.kambi.pw ]


 

സ്വന്തം ചിതയിൽ നോക്കിയിരുന്ന ദീപക്കിന്റെ ചുമലിൽ ഒരു കൈ പതിഞ്ഞു.
ദീപക് തിരിഞ്ഞു നോക്കി.

ഒരു മധ്യവയസ്കൻ. നല്ല പ്രസന്നമായ മുഖം.
ഇയാൾക്ക് തന്നെ ഇങ്ങനെ കാണാനും സ്പർശിക്കാനും സാധിച്ചു എന്ന സംശയത്തോടെ ദീപക് അയാളെ നോക്കി.

“നിമിഷങ്ങൾ കൊണ്ട് എന്തൊക്കെയാണ് നടക്കുന്നത്, അല്ലേ.. ഇന്നലെ വരെ നിന്നെ അറിഞ്ഞവർക്ക്, ഇനി മുതൽ നീ ഒരു ഓർമ്മ..”

“ആരാണ് നിങ്ങൾ? എങ്ങനെയാണ് നിങ്ങൾക്ക് എന്നെ കാണാൻ സാധിക്കുന്നത്?”

“ഞാനും നിന്നെ പോലെ മരണപ്പെട്ട ഒരാളാണ്. ഒരാഴ്ച മുന്നേ ഇതേ പുഴയുടെ അക്കരെ ഉള്ള പള്ളിയിൽ എന്നെ അടക്കം ചെയ്തു. ആന്റണി എന്ന് വിളിക്കും.”

“മരണപ്പെട്ട എല്ലാവരും നമ്മളെ പോലെ അലഞ്ഞു തിരിഞ്ഞു ആത്മാക്കൾ ആയി നടക്കുമോ? ഇത് വരെ മുത്തശ്ശി കഥകളിലും സിനിമയിലും ഒക്കെ കണ്ട പോലെ?”

“ഇതൊക്കെ നമ്മുടെ പൂർവികർ പണ്ടേ കണ്ടുപിടിച്ചതാണ്. നമ്മൾ അതിനെ അന്ധവിശ്വാസം ആയി കണ്ടു. ഹൊറർ സിനിമകളിൽ പേടിപ്പെടുത്തുന്ന രൂപങ്ങളായി ആത്മാക്കൾ മാറി.”

ആന്റണി തുടർന്നു

“ഞാൻ മരിച്ചപ്പോൾ എന്റെ അടുത്തും ഇതു പോലെ ഒരു മനുഷ്യന് വന്നിരുന്നു. മരിച്ച ശേഷം സംഭവിക്കൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അയാൾ എന്നോട് സംസാരിച്ചു.
അയാൾ പറഞ്ഞതുപോലെ ഞാൻ അടുത്ത ആളോടു പറയുന്നു എന്നുമാത്രം. തലമുറകളായി ആത്മാക്കൾ കൈമാറി വരുന്ന ചില കാര്യങ്ങളുണ്ട്.
അത് നിന്നോട് പറയാൻ ആണ് ഞാൻ വന്നത്.”

“എന്തു കാര്യങ്ങൾ? ഇനി എന്തറിഞ്ഞിട്ട് എന്തിനാ. എന്റെ ജീവിതം അവസാനിച്ചില്ലേ.” ദീപക് ചോദിച്ചു.

“ജടികമായ ജീവിതം ആയിരുന്നു നിന്റെ ഓർമയിലെ ആദ്യത്തെ ജീവിതം. അവിടെ അവസാനിക്കുന്നില്ല ആത്മാവിന്റെ പ്രയാണങ്ങൾ.
ഒരു രൂപത്തിൽ നിന്നും മറ്റൊന്നിലേക്ക്. ജീവൻ ഉണ്ടാവുന്നതും അതിന് രൂപമാറ്റങ്ങൾ സംഭവിക്കുന്നതും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്.
നമ്മൾ ആത്മാക്കളും അധികകാലം ഈ ഭൂമിയിൽ കാണില്ല.
എന്നോട് സംസാരിച്ച ആ മനുഷ്യൻ അധികം താമസിയാതെ അപ്രത്യക്ഷമായി. അയാൾ എങ്ങോട്ടു പോയെന്നോ, ആത്മാക്കൾ മരിച്ചാൽ എന്ത് സംഭവിക്കുമെന്നോ ആർക്കുമറിയില്ല.”

“ഈ ഭൂമിയിൽ ഇനി നിനക്കു അധിക കാലം ഇങ്ങനെ അലയാൻ കഴിയില്ല. നിന്നെ, നിന്റെ അസ്തിത്വത്തെ ഓർക്കുന്ന, നിന്നെ സ്നേഹിക്കുന്ന ആളുകളുടെ മനസ്സിൽ നീ എത്ര കാലം, എത്ര ശക്തിയോടെ നിലനിൽക്കുന്നുവോ, അത്ര കാലം നിന്റെ ആത്മാവിനും നിലനില്പുണ്ട്.
അവരുടെ സ്നേഹത്തിന്റെ അളവിനു അനുസരിച്ച് എത്ര ശക്തിയുള്ള ആത്മാവായിരിക്കും നീ.
അവരുടെ സ്നേഹം കുറയും തോറും നിന്റെ കഴിവുകളും കാഴ്ചയും കുറയും.
മറ്റുള്ള ആത്മാക്കളെ മാത്രമേ പിന്നീട് നിനക്ക് കാണാൻ സാധിക്കുകയൊള്ളൂ. ബാക്കിയെല്ലാവരും ഒരു പുക മറ പോലെ.”

“ആഗ്രഹ പൂർത്തീകരണം നടക്കാതെ മരിക്കുന്നവർക്ക് മറ്റുള്ളവരുടെ ശരീരത്തിൽ കയറി അതിലൂടെ നടക്കാതെ പോയ ആഗ്രഹങ്ങൾ പൂർത്തീകരിക്കാവുന്നതാണ്.
അതിന് വളരെ ക്ഷീണിച്ചു ഉറങ്ങുന്ന ശരീരം ആണ് അനുയോജ്യം.
അവരിലൂടെ മറ്റുള്ളവരോട് സംസാരിക്കാൻ സാധിക്കും. എന്നാൽ നിന്നെ ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ അത് മനസ്സിലാവൂ.
മറ്റുള്ളവർക്ക് അത് പ്രാന്തമായ ജല്പനങ്ങൾ.”

“അപ്പോൾ ഈ ബാധ കേറിയവർ ഒക്കെ ഇങ്ങനെ ഉള്ള ആളുകൾ ആണെന്നാണോ?”

“ആവാം. എല്ലാ കാര്യങ്ങളും നമ്മുക്ക് അറിയില്ലല്ലോ. ആത്മാക്കൾക്ക് സംസാരത്തിലൂടെ പകരുന്ന അറിവേ ഉള്ളു.
ഇതുതന്നെ എന്നോട് പറഞ്ഞ കാര്യങ്ങളിൽ എനിക്ക് ഓർമയുള്ളത് മാത്രമാണ്.”

“ചിലയാളുകൾ മരിച്ച തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടൂയെന്ന് പറയാറില്ലേ. അവരൊക്കെ ഒരുപക്ഷേ സത്യമായിരിക്കാം പറഞ്ഞത്.”

“എനിക്കിനി അധിക സമയം ഉണ്ടെന്നു തോന്നുന്നില്ല. എന്റെ ബന്ധുക്കൾ എല്ലാം എന്നെ മറന്നുതുടങ്ങിയിരിക്കുന്നു.
നിനക്കെന്തെങ്കിലും ആഗ്രഹങ്ങൾ ബാക്കിയുണ്ടെങ്കിൽ ആവുന്നതും വേഗം അവ പൂർത്തിയാക്കണം. ” ആന്റണി പറഞ്ഞു നിർത്തി.

Leave a Reply

Your email address will not be published. Required fields are marked *