അവളുടെ ലോകം എന്റെയും 6
Avalude Lokam enteyum Part 6 | Author : Ekan
[ Previous Part ] [ www.kambi.pw ]
ഇനിമുതൽ കഥ പറയാൻ അച്ചായൻ വരില്ല… അച്ചായന് വേറെ പണിയുണ്ട്. കിരണിനെയും ജെനിയേയും ഒന്നിപ്പിക്കണം.. കൂട്ടത്തിൽ റോസിനെ കൂടെ കൂട്ടണം. പിന്നെ അച്ചായന് ആൻസിയും ബിൻസിയും സാന്ദ്രയും ഉണ്ടല്ലോ?… അവർക്കെല്ലാം വേണ്ടത് കൊടുക്കണം.. അങ്ങനെ ഒരു പാട് പണികൾ ഉണ്ട്. അത് കൊണ്ട് കഥകൾ ഇനി മുതൽ ഞാൻ നേരിട്ട് പറയും.. അച്ചയെന്റെ കഥ ഇനി ‘അച്ചായനും സഖിമാരും ‘ എന്ന് പുതിയ ഭാവത്തിൽ വരും..
എന്ന്
നിങ്ങളുടെ
സ്വന്തം
ഏകൻ.
അവളുടെ ലോകം എന്റെയും തുടരുന്നു.
ഞാൻ ചിന്നുവിനേയുംകൊണ്ട് തിരികെ നടന്നു. പോകും വഴിയിൽ രാത്രിയിൽ കഴിക്കാനുള്ളതും ചിന്നുവിന്റെ കാല് വേദനക്ക് പുരട്ടാനുള്ള മൂവും വാങ്ങി.
നേരെ റൂമിൽ എത്തി കട്ടിലിൽ കിടന്നു. ചിന്നു അവളുടെ പാവയെ അവിടെ കട്ടിലിൽ കിടത്തി എന്റെ അടുത്തുവന്ന് എന്നെ കെട്ടിപിടിച്ചു കിടന്നു. ക്ഷീണം കാരണം ഞാൻ ഉറങ്ങിപ്പോയി.
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്.. ഞാൻ നോക്കുമ്പോൾ ചിന്നു നല്ല ഉറക്കത്തിൽ ആണ്. ഞാൻ ഫോൺ നോക്കി ചേച്ചിയാണ് വിളിക്കുന്നത്. ഞാൻ ഫോൺ എടുത്തു. ഫോൺ എടുത്ത ഉടനെ ചേച്ചി ദേഷ്യപ്പെട്ടു ചോദിച്ചു.
“ഡാ നിന്റെ തിരക്ക് കഴിഞ്ഞില്ലേ? നീ എന്താ വിളിക്കാഞ്ഞത്?
“അയ്യോ!! ചേച്ചി അങ്ങനെ ഒന്നും ഇല്ല. ഞാൻ ഉറങ്ങിപ്പോയി. ചേച്ചി വിളിച്ചപ്പോഴാ എഴുന്നേറ്റത്. രാവിലെ മുതൽ ചെറിയ ഓട്ടത്തിൽ ആയിരുന്നു.. സോറി.”
“എന്താ അവിടെ ഇങ്ങനെ ഓടാൻ? നീ എന്താ ഓട്ടമത്സരത്തിനാണോ പോയത്?”
“അല്ല ചേച്ചി. ഇവിടെ ചില ചെറിയ കാര്യങ്ങൾ ഉണ്ടായിരുന്നു. ”
“എന്നിട്ട് എല്ലാം കഴിഞ്ഞോ? കഴിഞ്ഞെങ്കിൽ വേഗം ഇങ്ങോട്ട് തിരിച്ചു വന്നേക്കണം. ചേച്ചിക്ക് പേടിയാടാ നീയും ഈ ചേച്ചിയെ വിട്ട് പോകുമോ? .
“ഇല്ല ചേച്ചി. ഞാൻ എവിടേയും പോകില്ല.. ഞാൻ ചേച്ചിയുടെ അടുത്ത് തന്നെ വരും. ഞാൻ വേഗം തിരിച്ചു വരും. ”
“ഡാ എന്റെ മോൻ വല്ലതും കഴിച്ചോ.. ഇല്ലെങ്കിൽ എന്തെങ്കിലും കഴിക്ക്… മോൻ ഇവിടെ വന്നിട്ട് ചേച്ചി നല്ല ഭക്ഷണം ഉണ്ടാക്കിത്തരാം.. ”
“ശരി ഞാൻ കഴിക്കാം ചേച്ചി. .. ചേച്ചി കഴിച്ചോ? അച്ചായനും മോളും എവിടെ? ”
” ആ ഞങ്ങൾ കഴിച്ചു.
അച്ചായൻ ഇവിടെ ഉണ്ട്. ഞാൻ കൊടുക്കാം. മോൾക്ക് പരീക്ഷയാ.. അതുകൊണ്ട് മുറിയിൽ ഇരുന്നു പടിക്കുകയാ ” എന്ന് പറഞ്ഞു ചേച്ചി അച്ചായന് ഫോൺ കൊടുത്തു.
“ഡാ നാളെ തന്നെ ഇങ്ങോട്ട് കയറി വരികയൊന്നും വേണ്ട. കുറേ വർഷങ്ങൾക്ക് ശേഷം പോയതല്ലേ. അവിടെ എന്തെങ്കിലും ചെയ്തു തീർക്കാൻ ഉണ്ടെങ്കിൽ എല്ലാം തീർത്തിട്ട് വന്നാൽ മതി.. പിന്നെ അങ്ങോട്ട് പോകേണ്ട ഒരു കാര്യവും ഉണ്ടാകരുത്. ഇവിടെ തന്നെ ഉണ്ടാകണം എന്നും.. നിന്റെ ചേച്ചിക്ക് എപ്പോഴും നിന്നെ ഓർത്ത് സങ്കടമാ. നീ തനിച്ചു താമസിക്കുന്നത് പറഞ്ഞു.. നീ അടുത്ത് ഇല്ലാത്തത് പറഞ്ഞു. അവൾക്ക് നീ വെറും അനിയൻ അല്ല. അവളുടെ മകൻ ആണ്. ഞങ്ങളുടെ മകൻ.. അതുകൊണ്ട് ഇനി നിന്നെ വെറുതെ ഇങ്ങനെ വിടില്ല. പെണ്ണിനെ നീ കണ്ട് വെച്ചോ. ബാക്കിയെല്ലാം ഞങ്ങൾ നോക്കും.” അച്ചായൻ പറഞ്ഞു.
അച്ചായനോട് എനിക്ക് മറുത്ത് ഒന്നും പറയാൻ കഴിഞ്ഞില്ല. പിന്നെയും
ഞാൻ അച്ചായനോട് കുറച്ചു സമയം സംസാരിച്ചു ഫോൺ വെച്ചു.. പിന്നെ ഹരിയേട്ടനെയും ശാലുവിനെയും വിളിച്ചു സംസാരിച്ചു.. അവിടേയും മക്കൾക്ക് പരീക്ഷ ആയത് കൊണ്ട് മക്കളോട് സംസാരിച്ചില്ല.
“ഡാ എങ്ങനെ ഉണ്ടെടാ യാത്രയൊക്കെ ? ഇവിടെ മക്കൾക്ക് പരീക്ഷ ആയത് കൊണ്ടാ അല്ലെങ്കിൽ ഞങ്ങളും വന്നേനെ.. ഇനി ഒരിക്കൽ ആവട്ടെ നമുക്ക് എല്ലാവർക്കും കൂടെ പോകാം . ” ശാലു പറഞ്ഞു.
പിന്നെ ഹരിയേട്ടന്റെ വീട്ടിൽ പോകുന്നതിനെപ്പറ്റി ശാലു ചോദിച്ചു.. പറ്റിയാൽ പോകാം എന്ന് ഞാൻ പറഞ്ഞു..
