ഉലഹന്നാന്റെ സന്തതികൾ
Ulahannante Santhathikal | Author : Deepak
1990കളിൽ കൂടിയേറ്റക്കാരോടൊപ്പം ഹൈറേഞ്ചിലെ ഒരു മല മുളകളിൽ കുടിയേറിയതാണ് ഉലഹന്നാനും ഭാര്യ അന്നമ്മയും.
വയനാടിന്റെ പ്രകൃതി ഭംഗിയിൽ അവർക്ക് കുറെ സ്ഥലം പതിച്ചു കിട്ടി.
ഉലഹന്നാന് അന്ന് 19 വയസ്സും അന്നമ്മയ്ക്ക് 18 വയസ്സും പ്രായം.
മണ്ണിനെ പൊന്നാക്കാൻ കഴിവുള്ളവർ ആയിരുന്നു അന്നത്തെ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ.
വളരെയേറെ കഷ്ടപ്പെട്ട് കൃഷി ചെയ്ത് അവർ ഒരു നല്ല ജീവിതത്തിലേക്ക് എത്തി.
അതിനിടയിൽ അവർക്ക് മൂന്ന് കുഞ്ഞുങ്ങൾ ഉണ്ടായി.
സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു അതൊക്കെ.
മൂത്തത് ഒരു പെണ്ണും അതിന്റെ ഇളയത് ആണും ഏറ്റവും ഇളയത് ഒരു പെണ്ണും.
മൂത്തമകളുടെ പേര് ബിൻസി.
രണ്ടാമത്തേത് മകൻ ഡേവിഡ്. ഏറ്റവും ഇളയത് ജീന.
അവരുടെ അയൽക്കാരി സാറയും കുടുംബവും അവരെ വളരെയേറെ സഹായിച്ചിരുന്നു.
അന്നമ്മയോട് വളരെയേറെ ആത്മാർത്ഥത ഉള്ളവളായിരുന്നു സാറ.
മൂന്ന് കുഞ്ഞുങ്ങളുടെ അച്ഛനായതിനു ശേഷം ഉലഹന്നാൻ മരണപ്പെട്ടു.
അപ്പോൾ അന്നമ്മയ്ക്ക് പ്രായം വെറും 23 വയസ്സായിരുന്നു.
നടി ഷീലയെ പോലെ അതിമനോഹരിയായിരുന്നു അന്നമ്മ.
ഉലഹന്നാന്റെ ഭാഗ്യലക്ഷ്മിയായിരുന്നു അവൾ.
സ്വർഗ്ഗതുല്യമായ ആ ജീവിതം ഏതാനും വർഷങ്ങളെ നീണ്ടു നിന്നുള്ളൂ.
ജീവിതത്തിന്റെ സുഖം അനുഭവിക്കാൻ തുടങ്ങിയപ്പോഴേ മരണം അയാളെ കൂട്ടിക്കൊണ്ടുപോയി.
ഉലഹന്നൻ മരിച്ചതിനുശേഷം മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് അന്നമ്മയ്ക്ക് മുന്നോട്ടുപോകാൻ വളരെയേറെ ബുദ്ധിമുട്ടേണ്ടി വന്നു.
പക്ഷേ അന്നമ്മ ധൈര്യത്തോടെ തന്നെ മുന്നോട്ടുപോയി.
തേയില തോട്ടം ഉടമ തോമസ് അന്നമ്മയെ വളരെയേറെ സഹായിച്ചു.
ആയാൾ വളരെ പണക്കാരനായിരുന്നു.
സാറയായിരുന്നു അന്നമ്മയെ തോമസുകുട്ടിയുടെ അടുത്തേക്ക് പറഞ്ഞുവിട്ടത്.
ജോലി അന്വേഷിച്ചെത്തിയ അന്നമ്മയെ മറ്റ് തൊഴിലാളികളാണ് തോമസിന്റെ അടുത്ത് കൊണ്ടുവന്നത്.
ഉലഹന്നാന്റെ ഭാര്യ ആണെന്ന് അറിഞ്ഞപ്പോൾ തോമസിന് അവരോട് കനിവ് തോന്നി.
വെളുത്തു തുടുത്ത അന്നമ്മയെ അയാൾക്ക് മറ്റൊരു രീതിയിലും ഇഷ്ടം തോന്നി.
സുന്ദരനും ആരോഗ്യവാനുമായ തോമസിനെയും അന്നമ്മയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു.
തോമസ്: ഈ തേയിലത്തോട്ടത്തിൽ കിടന്ന് കഷ്ടപ്പെടേണ്ടവളല്ല അന്നമ്മേ നീ. നിനക്ക് സമ്മതമാണെന്നുണ്ടെങ്കിൽ ഞാൻ നിന്നെ ഒരു രാജകുമാരിയാക്കും.
അന്നമ്മ: എനിക്ക് രാജകുമാരി ഒന്നും ആവേണ്ട മുതലാളി. മൂന്ന് പിഞ്ചു കുഞ്ഞുങ്ങളാണ് എനിക്കുള്ളത്. അവരെ പട്ടിണിയില്ലാതെ വളർത്തി പഠിപ്പിക്കണം. അതിനുവേണ്ടി എനിക്കൊരു ജോലി തന്നാൽ മതി ഇവിടെ.
തോമസ്: ഹ… ഹ…. നിനക്ക് മൂന്ന് കുഞ്ഞുങ്ങൾ. അവരെ പഠിപ്പിക്കണം ഭക്ഷണം കൊടുക്കണം. ഇതെല്ലാം ചെയ്യാൻ ഇവിടുത്തെ തുച്ഛമായ ശമ്പളത്തിൽ നിനക്ക് പറ്റുമോ. ഒന്നാലോചിച്ചു നോക്കൂ. നീ ഇവിടെ ജോലിക്ക് വന്നാൽ പിന്നെ ആ കുഞ്ഞുങ്ങളെ ആരാണ് നോക്കുന്നത്.
ഈ വെയിലൊക്കെ കൊണ്ട് കഷ്ടപ്പെട്ട് നിന്റെ സുന്ദരമായ ഈ ശരീരം മുരടിപ്പിച്ചു കളയണോ. ഏതായാലും അതിനു ഞാൻ സമ്മതിക്കത്തില്ല.
നീയെന്നും ഇതുപോലെ തന്നെ ഇരിക്കണം.
നിനക്ക് ഇഷ്ടമാണെന്നുണ്ടെങ്കിൽ ഞാൻ നിന്നെ രാജകുമാരി ആക്കി സർവ സൗഭാഗ്യങ്ങളോടും കൂടി എന്നോടൊപ്പം കൂട്ടാം.
അന്നമ്മ : വേണ്ട മുതലാളി അങ്ങേക്ക് കുടുംബവും ഭാര്യയും മക്കളും ഒക്കെ ഉള്ളതാണ്. അവരെയൊക്കെ കളഞ്ഞിട്ട് എന്നെ രാജകുമാരി ആക്കുക എന്നത് നടക്കുന്ന കാര്യമാണോ.
തോമസ്: എന്റെ കുടുംബവും ഭാര്യയും മക്കളും ഒക്കെ എന്റെ വീട്ടിൽ താമസിച്ചോളും. നീ അതെ പറ്റി ആലോചിച്ചു വിഷമിക്കേണ്ട. ഞാൻ പറയുന്നത് അവർ അറിയാതെ നമുക്കൊരു ബന്ധം സ്ഥാപിക്കാം.
കോഴിക്കോടുള്ള എന്റെ ഒരു ബംഗ്ലാവ് നിന്റെ പേരിൽ ഞാൻ എഴുതി തരാം.
അന്നമ്മ അന്ന് ഉറങ്ങിയില്ല.
ഒരുവശത്ത് തന്റെ കുഞ്ഞുങ്ങൾ.
മറ്റൊരു വശത്ത് പട്ടിണി.
അവർ രാത്രി ഉറങ്ങാതെ കിടന്ന് പലതും ആലോചിച്ചു കൂട്ടി.
പിറ്റേന്ന് അവൾ നടന്ന കാര്യങ്ങൾ എല്ലാം ഷെർലിയോട് പറഞ്ഞു.
