മുസാഫിറിന്റെ ഡയറികുറിപ്പുകൾ
Musafirinte Diarykurippikal | Author : Mauna Loa
ആഷിഷ് മുസാഫിർ എന്ന് പേരിടുമ്പോൾ എന്തിനിട്ടു എന്ന് പപ്പാ അന്ന് ചിന്തിച്ചു കാണില്ല.പക്ഷെ കോളേജ് വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞതോടെ മുസാഫിർ എന്ന ആ രണ്ടാം പേര് അന്വർത്ഥമായി കഴിഞ്ഞിരുന്നു. ചെറുതും വലുതുമായി പല യാത്രകൾ തന്നെയായിരുന്നു പിന്നീടങ്ങോട്ട്.
‘സഫറോം കി സിന്ദഗി ജോ കഭീ കഥം നഹീ ഹോ ജാത്തീ ഹേ’ (യാത്രകളുടെ ജീവിതം അത് ഒരിക്കലും അവസാനിക്കുന്നില്ല). എന്ന് മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞത് പോലെയായിരുന്നു. സീരിയസ് ആയി കണ്ടിരുന്ന ഒരു പ്രണയം ബ്രേക്കപ്പ് ആയത് ആ യാത്രകളോടുള്ള ആർത്തി കൂട്ടി എന്നത് വേറൊരു കാര്യം.
പ്രകടമായ പ്രണയത്തിന്റെ അർത്ഥശൂന്യമായ പര്യവസാനമായിരുന്നു ഓരോ നഷ്‌ട പ്രണയങ്ങളും. പ്രണയത്തിൽ ഒന്നുകിൽ ആണ് പെണ്ണിനെ ചതിക്കും. അല്ലെങ്കിൽ പെണ്ണ് ആണിനെ ചതിക്കും. അതുമല്ലെങ്കിൽ അവർ രണ്ട് പേരും ചേർന്ന് പ്രണയത്തെ ചതിക്കും എന്ന് പ്രണയം തകർന്നവർക്ക് കരുതാൻ തീർച്ചയായും ന്യായമുണ്ട്.
ഏതായാലും നഷ്‌ടപ്രണയത്തിന്റെ സങ്കടങ്ങളിൽ മനസ്സിനെ തളച്ചിടാതിരിക്കാനാണ് പാഷൻ ആയിരുന്ന യാത്രയും വായനയും എഴുതുമൊക്കെ കൂടുതൽ ആയി ചെയ്തു കൊണ്ടിരുന്നത്. എല്ലാ ആഴ്ചകളിലും ഉള്ള ജോലി ആവശ്യർത്ഥമുള്ള ബാംഗ്ലൂർ – കോഴിക്കോട് യാത്രകൾ വായനയ്ക്കും എഴുതിനുമൊക്കെ പതിവിലും കൂടുതൽ സമയം നൽകി എന്നതും സൗകര്യപ്രഥമായി. ഇതിനെ സഹായിക്കുന്ന ഫോട്ടോഗ്രാഫിയിലുള്ള താത്പര്യം കൂടി ഇതോടൊപ്പം വളർന്നു വന്നു.
കോവിഡാനന്തര കാലഘട്ടത്തിൽ ജോലി work from home ആയതിനാൽ ഓഫീസിൽ പോകേണ്ട കാര്യം ഇല്ല. പിന്നെ എല്ലാം നേരെയായി വന്നപ്പോൾ ആഴ്ചയിൽ ഒരിക്കലോ രണ്ടാഴ്ചയിൽ ഒരിക്കലോ ഓഫീസിൽ നേരിൽ പോയാൽ മതിയെന്നായി.
അടുത്ത് വരുന്ന അവധി ദിവസങ്ങളും എനിക്കനുവദിച്ചിട്ടുള്ള ലീവുകളും ചേർത്ത് ആയിരുന്നു എന്റെ യാത്രകൾ എല്ലാം. അങ്ങനെ നടത്തുന്ന യാത്രകളുടെ കുറിപ്പുകൾ fb യിലും ഇൻസ്റ്റയിലുമൊക്കെ കുറിച്ചിടുന്നത് ഇതോടൊപ്പം ഉള്ള മറ്റൊരു ശീലം ആയിരുന്നു. മറ്റുള്ളവർക് ഉപകാരപ്പെടുന്നതിനോടൊപ്പം തന്നെ എനിക്കും പിന്നീട് ഇവ റഫർ ചെയ്യാമല്ലോ.
അങ്ങനെയൊരു യാത്ര കഴിഞ്ഞു വന്നു വീട്ടിൽ തിരിച്ചെത്തി ജോലിയും തുടങ്ങി പതിവ് ദിനചര്യകളുമായി പോവുന്നതിനിടയിൽ ആയിരുന്നു വാട്സ്ആപ് സ്റ്റാറ്റസ് കണ്ട് ബി ടെക് ക്ലാസ് മേറ്റ് ആയിരുന്ന ജ്യോതികയുടെ മെസേജ്. Hi ക്ക് മറുപടി അയച്ചു തുടങ്ങിയ ചാറ്റ് മുന്നോട്ട് പോയത് സമയത്തിന്റെ വേലിക്കെട്ടുകൾ എല്ലാം തകർത്ത് കൊണ്ടായിരുന്നു. ജ്യോതി എന്നായിരുന്നു അവളുടെ ക്‌ളാസിലെ വിളിപ്പേര്. അടുത്ത ഫ്രണ്ട് സർക്കിളിൽ ഉള്ളവർക്ക് അവൾ ജോ ആയിരുന്നു.
കോഴ്സ് കഴിഞ്ഞു ജ്യോതി ജോലിക്ക് കയറിയത് തിരുവനന്തപുരം ടെക്‌നോ പാർക്കിൽ ഉള്ള ഒരു MNC യിൽ IT എഞ്ചിനിയർ ആയിട്ടായിരുന്നു. കോഴ്സ് കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ തന്നെ കല്യാണം കഴിഞ്ഞെങ്കിലും വളരെ വൈകാതെ അത് ഡിവോഴ്സ് ആയി എന്നല്ലാതെ കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു. ഒരാളുടെ വ്യക്തിവിവരങ്ങൾ അധികം അന്വേഷിച്ച് അറിയാൻ താത്പര്യം ഇല്ലാത്തത് കൊണ്ട് കൂടുതൽ തെരെക്കാനും പോയിരുന്നില്ല. പിന്നീട് ബാംഗ്ലൂരിൽ ഉള്ള ഒരു IT ഫേം ലേക്ക് മാറി എന്ന് മാത്രം അറിയാം.
കോഴിക്കോട് നടക്കാവ്കാരിയായ ജ്യോതി ബി ടെക് നു എന്റെ ക്‌ളാസിൽ തന്നെ ആയിരുന്നു. ഏകദേശം അഞ്ചടി നാലിഞ്ച് ഉയരം കാണും. സ്ലിം ആയി നല്ല വെളുപ്പ് നിറം ആണ്. ഓവൽ ഷെയ്പ്പിൽ ഉള്ള മുഖം. ടെക്‌നോ പാർക്കിൽ ജോലി ചെയ്യുന്ന കാലത്ത് ആണ് അവസാനം ആയി കണ്ടത്. നല്ല സൗഹൃദം ആണെങ്കിൽ കൂടിയും പരസ്പരം ഉള്ള ഫോൺ വിളികളും ചാറ്റിങ്ങും ഒക്കെ വല്ലപ്പോഴും മാത്രമായിരുന്നു.
ഓഫീസ് ജോലി കഴിഞ്ഞു ഡിന്നറും കഴിഞ്ഞു ഫ്രീ ആയത് കൊണ്ടാവും ആ സമയം ചാറ്റിംഗിന് വന്നത്. ഓഫീസും താമസസ്ഥലവുമായി ഉള്ള പതിവ് റൂട്ടീൻ ലൈഫ് ആകെ മടുപ്പിച്ചിരിക്കുന്നെന്നും അതിൽ നിന്ന് ചേഞ്ച് ആയി ഒരു ചെറിയ യാത്ര എങ്കിലും പോണമെന്നുപറഞ്ഞു. അപ്പോൾ ബാംഗ്ലൂരിൽ നിന്ന് വീക്കെന്റിൽ പോകാവുന്ന കുറച്ചു സ്ഥലങ്ങളുടെ ലിസ്റ്റ് കൊടുത്തു ഞാൻ.
