സ്റ്റെല്ല 10

സ്റ്റെല്ല

Stella | Author : Arthur Doyle


താൻ എവിടെ നോക്കിയാടോ നടക്കുന്നെ?’

ആദ്യമായി ഞാൻ സ്റ്റെല്ലയെ കാണുന്നത് മാർക്കറ്റിലെ ഷോപ്പിംഗ് തിരക്കിനിടയിലാണ്, ജനക്കൂട്ടത്തിനിടയിലൂടെ ഞെങ്ങിഞ്ഞെരുകി നടക്കുമ്പോൾ അറിയാതെ എന്റെ സഞ്ചി അവരുടെ ദേഹത്തു മുട്ടി. അവരുടെ ആ ദഹിപ്പിക്കുന്ന നോട്ടത്തിൽ ഞാനാകെ ചൂളിപ്പോയി.

പെണ്ണുങ്ങളെ കൂട്ടത്തിൽ കണ്ടാൽ ചില അവന്മാർക്ക് വല്ലാത്ത കഴപ്പാ

ആ തിരക്കിൽ ആളുകൾ ഒന്ന് നിന്ന്, എന്റെ നേർക്ക് പുച്ഛം നിറഞ്ഞ ഒരുപാടു കണ്ണുകൾ പതിച്ചു.

ഒരുവിധം അവിടെനിന്ന് രക്ഷപെട്ട ഞാൻ ഒരു ഓട്ടോ പിടിച്ചു ഫ്ലാറ്റിന്റെ മുൻപിൽ ഇറങ്ങി. ട്രാൻസ്ഫർ കിട്ടി പുതിയ സ്ഥലത്തെത്തിയിട്ട് ആദ്യദിവസം തന്നെ നല്ല ഐശ്വര്യം എന്നോർത്തു ഞാൻ നടന്നു.

ഒരു ഹോണടികെട്ട് ഞെട്ടി സൈഡിലേക്ക് മാറി നോക്കുമ്പോൾ അതാ ഒരു ആക്ടിവ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോകുന്നു, ഡ്രൈവിംഗ് സീറ്റിൽ അതാ ആ സ്ത്രീ. പെട്ടെന്ന് എന്നെ കണ്ടു ആ കണ്ണുകളിൽ ഒരു തീ പടർന്നു. ഞാൻ കണ്ണുകൾ വെട്ടിച്ചു കണ്ടില്ല എന്ന മട്ടിൽ നടന്നു.

ഈശ്വരാ ഈ പിശാച് എൻ്റെ അയൽക്കാരി ആണോ

ഇനി ഈ ബിൽഡിംഗ് മൊത്തം നാറ്റിക്കും എന്നോർത്തു സ്വന്തം വിധിയെ പഴിച്ചു ഞാൻ നടന്നു.

എല്ലാം ഒന്ന് ഒതുക്കി വച്ചപ്പോൾ അതാ ഓണറുടെ കോൾ, സൈൻ ചെയ്ത വാടക അഗ്രിമന്റ് അയാളുടെ സഹോദരിയുടെ ഫ്ലാറ്റിൽ ഉണ്ട് അവിടെ നിന്ന് വാങ്ങിക്കോളാൻ പറഞ്ഞു.

പതുക്കെ പാചകം ഒക്കെ കഴിഞ്ഞിട്ട് ഞാൻ B2 ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു. വാതിൽ തുറന്ന ആളെ കണ്ട ഞാൻ ഉരുകി ഇല്ലാതായി, വീണ്ടും അതെ സ്ത്രീ. എൻ്റെ ഇവിടുത്തെ പൊറുതി ഇന്ന് തീരും എന്നോർത്തു പ്രതിമ പോലെ നിന്ന എന്നോട് അവർ ഇത്തിരി കനത്തിൽ ചോദിച്ചു- താനാണോ സ്റ്റീഫന്റെ ഫ്ളാറ്റിലെ വാടകക്കാരൻ ?’

അതെ, മാഡം ഒന്നും വിചാരിക്കരുത്, മാർക്കറ്റിൽ വച്ചു ബാഗ് അറിയാതെ തട്ടിയതാ

അതൊക്കെ പോട്ടെ, ഞാനും അന്നേരത്തെ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞതാ, ഒന്നാമത്തെ ഒടുക്കത്തെ തിരക്കും, പിന്നെ ഇടക്കിടക്ക് ചില ഞരമ്പന്മാർ മുട്ടാൻ വരും, ഇയാൾ ഇരിക്ക് ഞാൻ ചായ എടുക്കാം.

അവരുടെ തന്റേടം നിറഞ്ഞ സംസാരം കേട്ട് ഞാനൊന്നു പതറിയെകിലും ആ ക്ഷണം സ്വീകരിച്ചു കസേരയിൽ ഇരുന്നു.

അടുക്കളയിലേക്ക് നടന്ന അവരെ ഞാൻ ഒളികണ്ണിട്ട് നോക്കി, പ്രായം നാല്പതുകളോടടുത്തു കാണും, ചുവന്നു തുടുത്ത ഒരു സുന്ദരി, ആരും ഒന്ന് നോക്കി പോകും, പക്ഷെ ആ കണ്ണുകളിൽ ആളെ എരിക്കുന്ന തീയാണ്.

ചായയും കുടിച്ചു ഡോക്യൂമെന്റും വാങ്ങി നമസ്കാരം പറഞ്ഞു ഇറങ്ങിയിട്ടും അവരുടെ മുഖം മനസ്സിൽ നിറഞ്ഞു.

പിന്നീട് പലതവണ പാർക്കിലെ നടത്തത്തിനിടയിൽ അവരെ കണ്ടു, ഫോർമൽ ഗുഡ് മോർണിംഗ് അല്ലെങ്കിൽ ഗുഡ് ഈവനിംഗ് അല്ലാത്ത മറ്റൊരു സംസാരവും ഉണ്ടായില്ല.

കുറച്ചു നാളുകൾക്കു ശേഷം ആണ് വാച്ച്മാൻ അവരുടെ കഥകൾ പറയുന്നത്, അവർ വിവാഹം കഴിച്ചിട്ടില്ല. ഒരു അന്യ മതസ്ഥനെ സ്നേഹിച്ചിരുന്ന അവർ വീട്ടുകാർ എതിർത്തപ്പോൾ അവിവാഹിത ആയി തുടരാൻ തീരുമാനിച്ചു.

പിന്നീടയാൾ ഒരു അപകടത്തിൽ മരണപ്പെട്ടെന്ന വാർത്ത അറിഞ്ഞു വീട്ടുകാർക്ക് മേലുള്ള സംശയത്തിന്റെ പുറത്തു കുടുംബ സ്വത്തായ ഈ ബഹുനില കെട്ടിടത്തിലെ ഒരു ഫ്ലാറ്റിലേക്ക് മാറി.

ആകെ അവർക്ക് ഇളയ സഹോദരൻ സ്റ്റീഫനുമായെ അടുപ്പമുള്ളൂ. ആരെയും അടുപ്പിക്കാത്ത അവരുടെ ജീവിതത്തിലെ ഈ അധ്യായം എനിക്ക് അവരോട് ചെറിയൊരു അടുപ്പം തോന്നിപ്പിച്ചു.

 

അങ്ങനെയിരിക്കെ തികച്ചും അപ്രതീക്ഷിതമായി ഒരു വൈകുന്നേരം സ്റ്റെല്ല എൻ്റെ ഫ്ലാറ്റിൽ വന്നിരിക്കുന്നു. മഴക്കാലത്തെ പവർ കട്ട് ആ സായാഹ്നം കൂടുതൽ ഇരുണ്ടതാക്കി. അവരുടെ ഫ്ളാറ്റിലെ ഇൻവെർട്ടർ വർക്ക് ആകുന്നില്ല ഒന്ന് നോക്കാൻ എന്നെ വിളിക്കാൻ വന്നതാണ്.

ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, എലെക്ട്രിഷ്യനെ വിളിച്ചിട്ടു കിട്ടിയില്ല, വാച്ച്മാൻ ആണ് പറഞ്ഞത് നിങ്ങള്ക്ക് ചെറിയ രീതിയിൽ റിപ്പയർ ജോലികൾ വശമുണ്ടെന്ന്, സത്യം പറയാല്ലോ, എനിക്ക് ഇരുട്ട് പേടിയാ

Updated: September 29, 2025 — 12:45 am

Leave a Reply

Your email address will not be published. Required fields are marked *