ഇക്കാന്റെ പാത്തൂസ് – 1 24അടിപൊളി 

ഇക്കാന്റെ പാത്തൂസ് 1

Ikkante Pathoos Part 1 | Author : Ansiya


ഉച്ചയുറക്കത്തിൽ ആയിരുന്ന നവാസ് ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് ഉണർന്നത് പാത്തു ന്ന് കണ്ടതും ഉറക്ക ചടവോടെ ഫോണെടുത്ത് ചെവിയിൽ വെച്ച് അവൻ ചോദിച്ചു…

 

“എന്താടി….??

“ഹലോ നവാസ് അല്ലെ…??

അങ്ങേ തലക്കൽ ഒരാണിന്റെ ശബ്ദം കേട്ടതും നവാസ് ചാടി എണീറ്റു

“അതേ നിങ്ങളാരാണ്…??

“ഇക്ക നിങ്ങളൊന്ന് സൂര്യ ഹോസ്പിറ്റൽ വരെ ഒന്ന് വരണം…”

അത് കേട്ടതോടെ അണ്ണാക്കെല്ലാം വറ്റി വരണ്ടു…

“എന്താ . .എന്താ ഉണ്ടായേ…??

“ചെറിയൊരു അക്‌സിഡന്റ് പേടിക്കാനൊന്നുമില്ല.. പെങ്ങള് തന്നെയാണ് ഫോണ് വിളിക്കാൻ പറഞ്ഞത്…”

“എന്നിട്ട് അവളെവിടെ….??

“അവിടെ അകത്തുണ്ട്… ”

“ഞാനിപ്പോ വരാം…”

ഞൊടിയിടയിൽ നവാസ് വസ്ത്രം മാറി കാറിന്റെ ചാവിയും എടുത്ത് പുറത്തിറങ്ങി….

“എങ്ങോട്ടാ തൃതിയിൽ….??

“കടയിലേക്കാ…”

ഉമ്മാട് അങ്ങനെ പറയാനാണ് നവാസിന് അപ്പൊ തോന്നിയത്… ഒന്നാമത് പാത്തൂനെ തീരെ കണ്ടൂടാ അവൾക്ക് ബൈക്ക് എടുത്ത് കൊടുത്തത് കൊണ്ട് അവനോടും ഉമ്മാക്ക് ദേഷ്യം ആയിരുന്നു .. ഇനി ഇതും കൂടി കേട്ടാൽ പണിയാകും എന്നവന് ഉറപ്പായിരുന്നു…. നവാസ് കാറും എടുത്ത് വേഗത്തിൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു…

നവാസിന് പതിനഞ്ച് വയസ്സുള്ളപ്പോൾ ആയിരുന്നു ഫാത്തിമ എന്ന പാത്തു ജനിച്ചത് … അന്ന് കൂട്ടുകാരും നാട്ടുകാരും അവനെ ഒരുപാട് കളിയാക്കിയിട്ടുണ്ട് … അതൊന്നും അവനെ ബാധിച്ചില്ല… അവൾക്ക് പത്ത് വയസ്സ് ഉള്ളപ്പോൾ ആണ് ഉപ്പ മരണപ്പെട്ടത് പിന്നെ അവിടെ നിന്ന് ഉപ്പാടെ സ്ഥാനം ആയിരുന്നു നവാസിന് … ഉപ്പാക്ക് ഉണ്ടായിരുന്ന ആകെ ഒരു സ്വത്ത് എന്ന് പറയുന്നത് അങ്ങാടിയിൽ ഒരു കട മുറി ആയിരുന്നു… ഉപ്പാടെ മരണ ശേഷം നവാസ്‌ കൂട്ടുകാരനെ പാർട്ണർ ആക്കി അത് പുതുക്കി പണിതു…

കഴിഞ്ഞ മാസമാണ് പാത്തുന് നവാസ് പുതിയ ബൈക്ക് വാങ്ങി കൊടുത്തത്.. ലൈസൻസ് എടുക്കാൻ പോയപ്പോ പോലീസ് ചോദിക്കുകയും ചെയ്തു പതിനെട്ട് തികഞ്ഞു ഒരു മാസം പോലും കാത്തിരിക്കാൻ വയ്യേ ന്ന്… അന്നും ഉമ്മ പറഞ്ഞതാ വേണ്ടാന്ന്… ഒന്നും വരുത്തല്ലേ ന്റെ മോൾക്ക് എന്നുരുകി പ്രാർത്ഥിച്ചു കൊണ്ട് അവൻ വണ്ടി പാർക്ക് ചെയ്ത് അകത്തേക്ക് ഓടി ….
പാത്തു ന്റെ നമ്പറിൽ വിളിച്ചപ്പോ നേരത്തെ വിളിച്ച ആള് തന്നെ ഫോണെടുത്തു…

“ഞാനിവിടെ എത്തി…”

“അഹ് … ഞാൻ കണ്ടു… ”

അകലെ നിന്ന് ഒരു പയ്യൻ കൈ വീശി കാണിക്കുന്നത് കണ്ട നവാസ് അങ്ങോട്ട് ചെന്നു…

“എവിടെ…???

“അകത്തുണ്ട് …”

അവനും നവാസിന്റെ കൂടെ അകത്തേക്ക് കയറി… തകർന്നു പോകുന്ന കാഴ്ചയാണ് നവാസ് അവിടെ കണ്ടത് .. കയ്യും മുഖവുമെല്ലാം ഉരഞ്ഞ് മുറിയായിട്ടുണ്ട്… ഇക്കായെ കണ്ടതും വേദനയിലും അവൾ ചിരിക്കാൻ ശ്രമിച്ചു…

“എന്താ ഉണ്ടായേ മോളെ….??

“ആരാ …??

പാത്തു മറുപടി പറയാൻ ഒരുങ്ങിയതും അങ്ങോട്ട് വന്ന ഡോക്ടർ ചോദിച്ചു…

“പെങ്ങളാണ് ??

“വരു…”

നവാസിനെ അടുത്തേക്ക് വിളിച്ചു ഡോക്ടർ പറഞ്ഞു…

“കാലിനൊരു പൊട്ടലുണ്ട്…മിക്കവാറും ഒരു സർജറി വേണ്ടി വരും… മുട്ടിന് താഴെയാണ് ആണ് പറ്റിയത്… ”

നവാസ് അത് കേട്ട് വിറങ്ങലിച്ചു നിന്നു…

“വേറെ പേടിക്കാനൊന്നുമില്ല… ധൈര്യമായിരിക്കു …..”

“ഇക്കാ എന്ന ഞങ്ങൾ പോകട്ടെ….??

കൂടെ വന്ന പയ്യൻ ചോദിച്ചത് കേട്ട് നവാസ് അവന്റെ നേരെ തിരിഞ്ഞു…

“അഹ്… നിങ്ങളുടെ വണ്ടിയിൽ ആണോ തട്ടിയത്…??

“അല്ല നായ കുറുകെ ചാടിയതാ… കണ്ട പാടെ ഇങ്ങോട്ട് കൊണ്ടുവന്നു..”

നവാസ് അവരോട് നന്ദി പറഞ്ഞു കൊണ്ട് യാത്രയാക്കി…

“ഇക്കാക്കാ…??

പാത്തുന്റെ ദയനീയ വിളി കേട്ടവൻ അവളുടെ അടുത്തിരുന്നു… കവിളിൽ മെല്ലെ തലോടി കൊണ്ട് നവാസ് പറഞ്ഞു…

“സാരല്ല… ഭാഗ്യം കൊണ്ട് രക്ഷപെട്ടു…”

“ഉമ്മ…??

“പറഞ്ഞിട്ടില്ല അതാ പേടി…”

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

“ഹേയ്… ഞാനില്ലേ കട്ടക്ക് കൂടെ … ഒന്ന് രണ്ട് മാസം കൊണ്ട് ഇത് മാറും…”

അത് അവൾക്ക് ഉറപ്പുള്ള കാര്യമായിരുന്നു… ഞാൻ എന്ത് പറഞ്ഞാലും അത് നടത്തിയിട്ടെ ബാക്കി കാര്യമുള്ളു … പിന്നെ അങ്ങോട്ട് കാര്യങ്ങൾ വേഗത്തിൽ ആയിരുന്നു പെട്ടെന്ന് തന്നെ സർജറി കഴിഞ്ഞു റൂമിലേക്ക് മാറ്റി… ഹോസ്പിറ്റലിൽ വെച്ചും നവാസിനെയും പാത്തുനേയും ഉമ്മ നല്ല പോലെ ചീത്ത വിളിച്ചു…
എല്ലാം കേട്ട് കരഞ്ഞത് അല്ലാതെ പാത്തു ഒന്നും മിണ്ടിയില്ല… ഹോസ്പിറ്റലിൽ വെച്ച് എല്ലാവരും കേൾക്കെ ഉമ്മാടെ തെറി കേട്ടപ്പോ അവനും വല്ലാതായി…

1 Comment

Add a Comment
  1. ഇക്കാന്റെയും, അൻസിയയുടെയും പാത്തൂസിന്റെ അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു, എല്ലാവരും.

Leave a Reply

Your email address will not be published. Required fields are marked *