“ആരു നോക്കും ഇവളെ…??
അതുകൂടി കേട്ടപ്പോ നവാസ് ഉമ്മാട് പറഞ്ഞു…
“ഉമ്മ ഞാൻ നോക്കിക്കോളാം ഒന്ന് മിണ്ടാതിരിക്കോ.. ”
“എനിക്ക് ഗുളിക തിന്നാനുള്ള സമയമായി…”
“ഞാൻ വണ്ടി വിളിക്കാം ഉമ്മ പൊയ്ക്കോ…”
പാത്തു ഇക്കാനെ ദയനീമായി നോക്കി കിടന്നു… ഉമ്മയെ വീട്ടിൽ പറഞ്ഞു വിട്ട് നവാസ് പാത്തുന്റെ അരികിൽ വന്നിരുന്നു…
“എങ്ങനെ ഉണ്ട്.. വേദന കുറവുണ്ടോ…??
“കുത്തി പൊളിക്കുന്ന പോലെ ഇക്കാക്കാ…”
“ഫുഡ് കഴിച്ച ഗുളിക ഉണ്ട് മാറും…”
“എന്നെക്കൊണ്ട് ഇക്കാക്ക് ബുദ്ധിമുട്ട് ആയല്ലേ…??
“ഒന്ന് പോടി… കടയിലെ കാര്യങ്ങൾ നോക്കാൻ ഞാൻ സാഹിലിനോട് പറഞ്ഞിട്ടുണ്ട്… ”
അവളൊന്നും പറയാതെ ഇക്കാനെ നോക്കി കിടന്നു… അവൾ ആലോചിക്കുകയായിരുന്നു ഇക്കയെ കുറിച്ച് വെറും മൂന്ന് കൊല്ലത്തെ ദാമ്പത്യം… ഇക്കാക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന കാരണമാണ് ടിവേഴ്‌സ് ചെയ്യാൻ പറഞ്ഞത്… അന്ന് ഇക്കാ തന്നെയാണ് അതിന് മുൻകൈ എടുത്തതും… പറയാവുന്ന പോലെയെല്ലാം എല്ലാവരും പറഞ്ഞു നോക്കി വേറെ കെട്ടാൻ.. വേറൊരു ആളുടെ കൂടി ജീവിതം കളയണ്ട ന്ന തീരുമാനത്തിൽ ഇക്കാ ഉറച്ചു നിന്നു…
“നീ എന്താ പാത്തു ആലോചിച്ചു കൂട്ടുന്നത്…??
ചിരിക്കാൻ ശ്രമിച്ചു ഒന്നുമില്ലെന്ന് തലയാട്ടി…
“വിശക്കുന്നുണ്ടോ….??
“മഹ്…”
“എന്താ വേണ്ടത് ഞാൻ വാങ്ങി വരാം…”
“എന്തായാലും മതി…|
“ഗ്രിൽ ചിക്കൻ കിട്ടൊന്ന് നോക്കട്ടെ ”
പാത്തുന് ഇഷ്ട്ടപ്പെട്ട ഫുഡ് ആണ് ഗ്രിൽ ചിക്കൻ…..
“കിട്ടോ…??
“വാങ്ങിയിട്ടെ വരു…|
“ഒരുപാട് വൈകുമെങ്കിൽ വേണ്ട..”
“അതെന്താ…??
“ഞാൻ ഒറ്റയ്ക് അല്ലെ…|
“അര മണിക്കൂർ ”
“മഹ്…”
നവാസിന് അറിയാം അവിടെ ഏത് സമയത്തും ഗ്രിൽ കിട്ടുമെന്ന കാര്യം… പുറത്തേക്ക് ഇറങ്ങിയപ്പോ മഴ ചെറുതായി പൊടിയുന്നു.. മാറ്റാൻ വേറെ ഡ്രെസ്സ് ഇല്ലെങ്കിലും വേഗം പോയി വരണമെന്ന വാശിയിൽ ഇറങ്ങി നടന്നു… ഹാഫ് ഗ്രില്ലും വാങ്ങി തിരിച്ചു വരുന്ന സമയത്ത് മഴ കൂടി.. ഒന്നും വക വെക്കാതെ നവാസ് ഹോസ്പിറ്റൽ ലക്ഷ്യമാക്കി ഓടി…
“നനഞ്ഞ ഇക്കാ…??
റൂമിലേക്ക് കയറിയ നവാസിനെ കണ്ടപ്പോ പാത്തു ചോദിച്ചു..
“മഴ കൂടുന്ന ലക്ഷണം ആടി… അവിടെ നിന്നാൽ ഇങ്ങോട്ട് എത്തില്ല…”
“ഡ്രെസ് ഉണ്ടോ ഇക്കാക്ക് മാറ്റാൻ..??
“ഇത് അത്രക്ക് നനഞ്ഞില്ല പാത്തു.. ”
പിന്നെ അവളൊന്നും പറഞ്ഞില്ല കണ്ട തന്നെ അറിയാം നനഞ്ഞു കുളിച്ചെന്ന്… നവാസ് വേഗം തല തുവർത്തി പാത്തുനെ ബെഡിൽ ചാരി ഇരുത്തി… പത്രം കഴുകി വന്ന് അവൾക്കരികിൽ ഇരുന്നു… പാത്രത്തിലേക്ക് ചൂട് ചിക്കനും പൊറാട്ടയും ഇടുന്നത് അവൾ നോക്കിയിരുന്നു… പാത്തുന്റെ വായിലേക്ക് ചിക്കൻ പീസും പൊറാട്ടയും വെച്ചപ്പോ അവളുടെ ഉള്ളൊന്നു പിടഞ്ഞു… പെറ്റ ഉമ്മ കാണിക്കാത്ത സ്നേഹം ഇക്കാക്ക് .. തനിക്ക് വേണ്ടി ഇന്ന് നഴ്സുമാരുടെ മുന്നിൽ വെച്ച് ചീത്ത കേട്ട ആള്…
“ഇക്കാ കഴിക്കുന്നില്ലേ…???
“നീ കഴിക്ക്…”
“ഇക്കയും കഴിക്ക്… ”
“നിനക്ക് ഗുളിക ഉള്ളതല്ലേ പാത്തു..??
“വേദനയൊക്കെ പോയി ഇക്കാ… ഇക്കയും കഴിക്ക്…|
അവളുടെ വശിക്ക് മുന്നിൽ നവാസും ഓരോ പിടി കഴിക്കാൻ തുടങ്ങി… ഓരോന്ന് പറഞ്ഞവർ ഭക്ഷണം കഴിച്ചു തീർത്തു…. നവാസ് അവിടെയുള്ള പാത്രത്തിലേക്ക് അവളുടെ വായ കഴുകിച്ചു അതെല്ലാം കൊണ്ട്പോയി ബാത്‌റൂമിൽ കളഞ്ഞു.. മുഖമെല്ലാം തുടച്ചു വൃത്തിയാക്കി അവൾക്കുള്ള ഗുളികകൾ എടുത്ത് കൊടുത്തു…
“ഇപ്പൊ വേദന മാറും…..”
“മഹ്…”
പാത്തു ന്റെ ബുദ്ധിമുട്ട് അതല്ലായിരുന്നു അവൾക്കൊന്ന് ബാത്റൂമിലെക്ക് പോകാണമായിരുന്നു… ഒറ്റയ്ക് എന്തായാലും പറ്റില്ലെന്ന് അവൾക്കറിയാം.. ഇക്കാട് പറയാനും മടി… ഇപ്പോഴും സർജറി കഴിഞ്ഞ ഹോസ്പിറ്റൽ ഡ്രെസ്സിൽ ആണ് അതും മാറണം… ഇനിയും പറയാതെ പിടിച്ചു നിന്നാൽ കയ്യീന്ന് പോകുമെന്ന് തോന്നിയ പാത്തു കുറച്ചു മടിയോടെ പറഞ്ഞു…
“ഇക്കാ എനിക്കൊന്നു ബാത്‌റൂമിൽ പോകണം…”
“വാ ഞാൻ പിടിക്കാം…”
പെട്ടന്നുള്ള ഇക്കാടെ മറുപടിയിൽ ഉള്ളിൽ ഉണ്ടായിരുന്ന ആ ചടപ്പ് അങ്ങോട്ട് മാറി…
“ആ ഡ്രെസ്സും മാറിക്കോ ”
അത് കൂടി കേട്ടപ്പോ സന്തോഷമായി അവൾക്ക് … നവാസ് ഉമ്മ കൊണ്ടു വന്ന ബാഗിൽ നിന്നും വെള്ള ടോപ്പും പാന്റും പുറത്തേക്കെടുത്തു… എന്നിട്ട് പാത്തുന്റെ അരികിൽ വന്ന് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു മെല്ലെ ബാത്റൂമിലെക്ക് ആക്കി കൊടുത്തു… തൊട്ടടുത്തുള്ള ഹാങ്കറിൽ ഡ്രെസ്സ് കൊളുത്തി കൊടുത്ത് അവൻ പറഞ്ഞു…

ഇക്കാന്റെയും, അൻസിയയുടെയും പാത്തൂസിന്റെ അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു, എല്ലാവരും.