രേവതി-കൂട്ടുകാരന്റെ ചേച്ചി 8അടിപൊളി  

രേവതി-കൂട്ടുകാരന്റെ ചേച്ചി

[ GhostRiter ]


പ്രിയപ്പെട്ട വായനക്കാരെ സുഹൃത്തുക്കളേ,

നിങ്ങൾ തരുന്ന പ്രചോദനം ആണ് ഈ സൈറ്റിൽ കഥ എഴുതുന്ന എല്ലാവരയുടെയും പ്രചോദനം. അത് കൊണ്ട് നിങ്ങളുടെ അഭിപ്രായം നല്ലതു ആണ് എങ്കിലും ചീത്ത ആണ് എങ്കിലും കമന്റ് വഴി അറിയിക്കുക.

അത് പോലെ കഥാപാത്രങ്ങളെ മനസിലാക്കാൻ ഇതിനു മുൻപ് ഉള്ള ഭാഗങ്ങൾ വായിക്കാൻ ശ്രമിക്കുക.

കഥയ്ക്ക് ലെങ്ത് കുറച്ചു കുറവാണു എന്ന് അറിയാം. എങ്കിലും വെറുതെ വലിച്ചു വാരി എഴുതാതെ സദർഭത്തിനു അനുസരിച്ചു ഉള്ള ആഴം കൊടുക്കാൻ ആണ് ശ്രമിക്കുന്നത്. എത്രമാത്രം വർക്ക് ആകുന്നുണ്ട് എന്ന് അറിയില്ല.

(തുടർച്ച)

നബീസുത്തുമ്മ വന്ന ശേഷം അവരുടെ ചുറ്റിക്കളി ഒന്നും അത്ര എളുപ്പം നടക്കില്ല എന്ന് ആദിത്യന് അറിയാമായിരുന്നു. എന്തായാലും താനും കൂടി ചേർന്ന് അവരെ വിഷമിപ്പിക്കരുത് എന്ന് അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.

സുഹറയോടുള്ള മോഹം അടങ്ങാത്തത് ആയിരുന്നെങ്കിലും അവൻ സ്വയം നിയന്ത്രിക്കാൻ അറിയുന്ന വ്യക്തിയാണ്.

ആദിത്യൻ വെള്ളിയാഴ്ച രാവിലെ ടിവി കണ്ട് കിടക്കുമ്പോൾ രാഹുലിൻ്റെ കോൾ വന്നു.

ആദിത്യൻ: “ആട പറയ്!”

രാഹുൽ: “എടാ മിനി ചേച്ചി വീട്ടിലുണ്ടോ?”

ആദിത്യൻ: “ഇല്ലല്ലോട, അമലയുടെ അഡ്മിഷന്റെ എന്തോ കാര്യത്തിന് ഇന്ന് പോകും എന്ന് പറഞ്ഞിരുന്നു. എന്തു പറ്റി?

മിനിയുടെ ഇളയ മകൾ ആണ് അമല. അവളും, രാഹുലും, ആദിത്യനും ഒക്കെ ഒരേ പ്രായക്കാരും കളിക്കൂട്ടുകാരുമാണ്.

രാഹുൽ: “എടാ എനിക്കും അമ്മക്കും ഒരു അങ്കിളിൻ്റെ വീട് വരെ പോകാനായിരുന്നു. വൈകിട്ട് വരും, പക്ഷേ വരുന്നതു വരെ ചേച്ചി ഒറ്റയ്ക്കല്ലേ?

കാലു വയ്യാത്ത കൊണ്ട് എന്തേലും ആവശ്യം വന്നാൽ ആരെങ്കിലും അടുത്തു വേണ്ടേ. അതുകൊണ്ട് മിനി ചേച്ചിയോട്

ഇവിടെ വന്ന് നിൽക്കാമോ എന്ന് ചോദിക്കാൻ ആയിരുന്നു.”

“ആണോ ഇനി എന്ത് ചെയ്യും? ഞാൻ അമ്മയോട് വരാൻ പറയട്ടെ?” ആദിത്യൻ ചോദിച്ചു.

“വേണ്ട മോനെ, അവളെ വെറുതെ ബുദ്ധിമുട്ടിക്കണ്ട. മിനി ഇല്ലാത്ത കൊണ്ട് വീട്ടിൽ ആവശ്യത്തിന് പണി കാണും. മോന് വന്ന് നിൽക്കാമോ? അവൾക്ക് ചെറുതായി നടക്കാം.

എന്നാലും എന്റെ ഒരു സമാധാനത്തിന് ആണ്,” ഇടക്ക് കയറി പറഞ്ഞത് രാഹുലിൻ്റെ അമ്മയാണ്.

“അതിന് എന്താ അമ്മേ? ഞാൻ വരാം,” എന്ന് പറഞ്ഞ് ആദിത്യൻ അമ്മയോട് പറഞ്ഞിട്ട് ബൈക്ക് എടുത്ത് നേരെ രാഹുലിൻ്റെ വീട്ടിലേക്ക് പോയി.

ചെന്നപ്പോ രാഹുലും അമ്മയും ഇറങ്ങാൻ നില്ക്കുന്നു. രേവതി ചേച്ചി കാലു ടീപ്പോയിൽ പൊക്കി വെച്ച് ഇരിക്കുക ആണ്.

ആദിത്യൻ: “എടാ നിങ്ങൾ എങ്ങനാ പോണത്?”

രാഹുൽ: “ഓട്ടോ വിളിക്കാം”

“ചെറിയ ദൂരം അല്ലേ ഉള്ളൂ നീ ബൈക്ക് എടുത്തോ. വെറുതെ ഓട്ടോ നോക്കി സമയം കളയണ്ട?” ആദിത്യൻ കീ രാഹുലിന് കൊടുത്തു പറഞ്ഞു.

രാഹുലും അമ്മയും പോയ ആ ചെറിയ നിശബ്ദതയിലേക്ക് വാതിൽ അടച്ചുകൊണ്ട് ആദിത്യൻ തിരിഞ്ഞു രേവതിയെ നോക്കി. പെട്ടെന്ന് ഒരു ഗൗരവക്കാരനായ ‘നഴ്സിന്റെ’ ഭാവം മുഖത്തേക്ക് വരുത്തി അവൻ പറഞ്ഞു — “ആ, അപ്പോൾ രാഹുൽ മോഹൻ ഡ്യൂട്ടി ഒഫീഷ്യൽ ആയി എനിക്ക് കൈമാറിയിട്ടുണ്ട്.

ഇനിയിപ്പോ ഈ പേഷ്യന്റിന്റെ ഓരോ കാര്യങ്ങളും നോക്കി നടത്തേണ്ട ചുമതല എനിക്കാണ്. പറഞ്ഞേക്കാം!”

അത് കേട്ട് രേവതി കയ്യിലിരുന്ന തലയിണ എടുത്ത് അവന്റെ നേരെ എറിഞ്ഞ് ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു — “നീ അധികം ഡയലോഗ് അടിക്കാതെ അങ്ങോട്ട് മാറി നിന്നേ, എനിക്ക്

സ്വന്തമായി എഴുന്നേൽക്കാൻ അറിയാം കേട്ടോ.

നിന്റെ ആ വക നഴ്സിങ് പണി വേറെ ആരുടെയെങ്കിലും അടുത്ത് എടുത്താൽ മതി.” വേദന കടിച്ചമർത്തി അവൾ അവനെ വെല്ലുവിളിയോടെ നോക്കുമ്പോൾ, ആദിത്യൻ കൂടുതൽ അടുത്ത് വന്ന് ഒരു പുഞ്ചിരിയോടെ സോഫയുടെ കൈപ്പിടിയിൽ ഇരുന്നു — “അതൊക്കെ ശരി, പക്ഷെ രാഹുൽ വരുന്നതു വരെ ഈ

വീട്ടിലെ കാര്യസ്ഥൻ ഞാൻ ആണെന്ന് ഓർക്കുന്നത് നല്ലതാ.”

അവൾ പുരികം ഉയർത്തി അവനെ അടിമുടി ഒന്ന് നോക്കി. “ആഹാ, കാര്യസ്ഥൻ പോലും! അന്ന് അമ്മ മുളക് ഉണങ്ങാൻ വെച്ച് കാക്കയെ നോക്കാൻ ഏല്പിച്ചതും ദിവാസ്വപ്നം കണ്ട് മുളക് മൊത്തം കാക്ക കൊണ്ട് പോയ കാര്യസ്ഥൻ പണിയൊക്കെ എനിക്ക് നന്നായി ഓർമ്മയുണ്ട് കേട്ടോ.”അവൾ അവരുടെ ചെറുപ്പത്തിലെ ഏതോ കഥ എടുത്തു ഇട്ടു.

Updated: September 25, 2026 — 3:11 pm

Leave a Reply

Your email address will not be published. Required fields are marked *