വിനോദിന്റെ ഭാര്യ ഗീത – 1 4അടിപൊളി  

വിനോദിന്റെ ഭാര്യ ഗീത  – 1

[ SarathyReddy ]


എസ്ഐ വിനോദും എസ്ഐ സൽമാനും ഗഹനമായ ചിന്തയിലാണ്. അവർക്ക് മുൻപിലുള്ള മേശയ്ക്ക് മുകളിൽ കുറെ ഫോട്ടോകളും കുറെ ഫയലും പിന്നെ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും പിന്നെ ഒരു ലാപ്ടോപ്പും ഉണ്ട്.

പോലീസ് കോട്ടേഴ്സിലെ ഓഫീസ് റൂമിൽ നിന്നാണ് രണ്ടുപേരും ആലോചിക്കുന്നത്.

നാല് ജില്ലകളിലായി സമാന സ്വഭാവം ഉള്ള ഒരു കേസിനെ പറ്റിയാണ് അവർ അന്വേഷിക്കുന്നത്. ഇപ്പോൾ മലപ്പുറം ജില്ലയിലെ പോലീസ് സ്റ്റേഷൻ കോട്ടേഴ്സിൽ ആണ് എസ്ഐ വിനോദും എസ്ഐ സൽമാനും നിൽക്കുന്നത്.

മലപ്പുറം ജില്ലയിൽ തന്നെയുള്ള പോലീസ് സ്റ്റേഷനിലെ എസ്ഐ ആണ് സൽമാൻ. എസ്ഐ വിനോദിന്റെ പോലീസ് സ്റ്റേഷൻ പത്തനംതിട്ടയിലാണ്. ഡിഐജി ചന്ദ്രശേഖരന്റെ പ്രത്യേകം നിർദ്ദേശപ്രകാരമാണ് ഇവർ കേസ് അന്വേഷിക്കുന്നത്.

കാരണം രണ്ടുപേരും മിടുക്കന്മാരായ പോലീസുകാരാണ്. രണ്ടുപേരും അന്വേഷിക്കുന്ന കേസുകൾക്ക് സമാന സ്വഭാവം ഉള്ളതിനാൽ തുടക്കത്തിൽ തന്നെ ഇൻഫർമേഷൻ ഷെയർ ചെയ്യുമായിരുന്നു. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ്.

കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ തന്നെ കേസ് അന്വേഷിക്കണം എന്നുള്ളത് ഡിഐജി യുടെ നിർബന്ധമായിരുന്നു.

വിനോദ് ഇത്തരത്തിൽ ഉള്ള ഒരു കേസ് ഇതിനു മുൻപേ തന്നെ അന്വേഷിച്ച് തെളിയിച്ച ആളാണ്. അതുകൊണ്ട് വിനോദിന്റെ സഹായം സൽമാന് കൂടുതൽ ഉപകരിക്കും എന്ന് കരുതി ഡിഐജി തന്നെയാണ് അഞ്ചുദിവസത്തേക്ക് വിനോദിന് സ്പെഷ്യൽ ഡ്യൂട്ടി മലപ്പുറത്തേക്ക് ഇട്ടത്.

ആദ്യമായാണ് വിനോദും സൽമാനും നേരിൽ കാണുന്നത്. ഇതുവരെയുള്ള എല്ലാ ഒഫീഷ്യൽ കമ്മ്യൂണിക്കേഷനും വീഡിയോ ചാറ്റിലൂടെയും ഫോൺകോളിലൂടെയും മറ്റുമായിരുന്നു.

“ഫാമിലി ആയിട്ടാണ് വരുന്നതെന്ന് ഞാൻ കരുതിയില്ല.” ലാപ്ടോപ്പിൽ നിന്നും കണ്ണെടുത്ത് വിനോദിനോടായി സൽമാൻ പറഞ്ഞു.

വിനോദ് ഭാര്യയെയും കൂട്ടിയാണ് വന്നത്. ഗീതയാണ് വിനോദിന്റെ ഭാര്യ. വിവാഹം കഴിഞ്ഞിട്ട്

ആറുമാസമായി.

“ആദ്യം ഒറ്റയ്ക്ക് വരാമെന്ന് തന്നെയാണ് കരുതിയത്. പക്ഷേ അവൾ ഒരുപാട് നിർബന്ധിച്ചു. പിന്നെ വീട്ടിലുള്ളവരും പറഞ്ഞു ഒറ്റയ്ക്ക് ആക്കിയിട്ട് പോകണ്ടാന്ന്. ഞാൻ പറഞ്ഞതാണ് ഇവിടെ വന്നാൽ ഞാൻ കേസിന്റെ തിരക്കിലാകും.

ഇതൊന്നും പ്രശ്നമല്ല എന്ന് പറഞ്ഞു കൂടെ വന്നതാണ്. വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. ഞാൻ പോയി കഴിഞ്ഞാൽ പിന്നെ ആള് ഒറ്റയ്ക്കാണ്…

അതാണ് കൂടെ വരാനുള്ള കാരണം” ഗീത നിൽക്കുന്ന മുറിയിലേക്ക് നോക്കിക്കൊണ്ട് വിനോദ് പറഞ്ഞു.

“ഫാമിലി കൂടെയുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി നല്ല കോട്ടേഴ്സ് കിട്ടിയേനെ. ഇതിപ്പോ ഫാമിലി കൂടെയില്ല എന്ന് കരുതി അറേഞ്ച് ചെയ്തിരിക്കുന്നത് ബാച്ചിലേഴ്സ് കോട്ടേഴ്സ് ആണ്.”

“ഓ അത് സാരമില്ല സൽമാൻ… ഇവിടെ വന്നു കഴിഞ്ഞ് ചന്ദ്രശേഖർ സാർ വിളിച്ചിരുന്നു. സാറും അപ്പോൾ ഇത് പറഞ്ഞു…. വേണമെങ്കിൽ എങ്ങനെയും ഫാമിലി കോർട്ടേഴ്സ് അറേഞ്ച് ചെയ്യാം എന്നും പറഞ്ഞു….

ഞാനാണ് വേണ്ട എന്ന് പറഞ്ഞത്. ആകെ അഞ്ചുദിവസത്തെ കാര്യമല്ലേ ഉള്ളൂ. ഇവിടെ ഇപ്പോൾ തന്നെ 3 ബെഡ്റൂം ഉണ്ട്. ഒരു ബെഡ്റൂം ഞങ്ങൾ രണ്ടുപേരും കൂടി യൂസ് ചെയ്തോളാം.

സൽമാൻ വീട്ടിലേക്ക് പോകുന്നുണ്ടോ? ഇല്ലെങ്കിൽ സൽമാന് മറ്റ് ബെഡ്റൂം യൂസ് ചെയ്യാമല്ലോ…”

“ഒരുപാട് ലേറ്റ് ആയാൽ ഞാൻ പോകുന്നില്ല. പിന്നെ കോൺസ്റ്റബിൾ വിജയനും ഇവിടെ തന്നെയാണ് ബെഡ്റൂം. അത് അസൗകര്യമാണെങ്കിൽ നമുക്ക് അവനെ മാറ്റാം.”

അത്രയും പറഞ്ഞിട്ട് സൽമാൻ ഉടുത്തിരുന്ന ലുങ്കി ഒന്നുകൂടി അഴിച്ചുടുത്ത് മടക്കിക്കുത്തി.

“ഏയ്… മാറ്റേണ്ട കാര്യം ഒന്നും ഇല്ല… ഇവിടെ ഇപ്പോൾ മൂന്ന് ബെഡ്റൂം ഉണ്ട്. ഈ പറഞ്ഞ വിജയനും വരുവാണെങ്കിൽ അയാൾ

മറ്റേ മുറിയിൽ കിടന്നോളുമല്ലോ…”

ഓഫീസ് മുറിയിൽ തന്നെയുള്ള കസേര വലിച്ചിട്ട് അതിലേക്ക് ഇരുന്നുകൊണ്ട് വിനോദ് പറഞ്ഞു.

മലപ്പുറത്തെ പോലീസ് കോട്ടേഴ്സിലെ ബാച്ചിലേഴ്സ് കോർട്ടേഴ്സിലാണ് സൽമാനും വിനോദും പിന്നെ വിനോദിന്റെ ഭാര്യ ഗീതയും ഇപ്പോഴുള്ളത്. ആകെ മൊത്തം നാലു മുറികൾ ആണുള്ളത്.

Updated: November 11, 2026 — 4:12 pm

Leave a Reply

Your email address will not be published. Required fields are marked *