രുദ്രപ്രതാപം – 23 1അടിപൊളി  

രുദ്രപ്രതാപം 23

Rudraprathapam Part 23 | Author : Jhon Clinton

[ Previous Part ] [ www.kambi.pw ]


Picsart 26 06 03 21 20 10 314
BANGALORE

**********

രാത്രി മറക്കുന്ന വിധം വെളിച്ചം പരത്തിയ തിരക്കേറിയ നഗരത്തിന്റെ ഒരു കോണിൽ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന പടുകൂറ്റൻ കെട്ടിടത്തിന്റ 47 മത്തെ നിലയിൽ…

https://i.postimg.cc/T3N7tCzN/Duck-ai-image-2026-09-30-10-17-(1).jpg

ആഡംബരം കൊണ്ട് നിറഞ്ഞൊഴുകുന്ന ഒരു വിശാലമായ മുറി.ഗ്രേയ് നിറത്തിൽ പെയിന്റ് ചെയ്ത ചുമരുകൾക്ക് അകത്തു എല്ലാ വസ്തുക്കളും വളരെ ഭംഗിയോടെയും, വൃത്തിയായും അടുക്കി വെച്ചിരുന്നു…

ഇരുട്ട് നിറഞ്ഞ മുറിയിൽ പല ഭാഗങ്ങളിൽ ആയി ഗോൾഡൻ നിറത്തിലുള്ള ചെറിയ ലാമ്പുകൾ മങ്ങിയ പ്രകാശം പരത്തി…എങ്കിലും വളരെ ശാന്തമായ ആ മുറി പലയിടത്തും ഇപ്പോഴും ഇരുട്ടിൽ മുങ്ങി കിടന്നു.അത് ഭീകരമായ ഒരു അന്തരീക്ഷം ആ മുറിയിൽ നിറച്ചു.

മുറിയുടെ ഒരു വശത്ത് പുറത്ത് മിന്നി തിളങ്ങുന്ന പല വരണങ്ങളിൽഉള്ള നഗര വെളിച്ചം കട്ടിയെറിയ ഗ്ലാസ്സ് ജനാലയിലൂടെ നോക്കി നിൽക്കുന്ന ഒരാൾ…

അവന്റെ അരയ്ക്കു മുകളിൽ പൂർണമായും നഗ്നമായിരുന്നു… വെളുത്ത ശരീരത്തിൽ മുവിവുകൾ ഉണങ്ങിയതിന്റെ പാടുകൾ ധാരാളം കാണാം

കയ്യിൽ കത്തി അമരുന്ന ഒരു ചുരുട്ട്…

ആ ചുരുട്ട് വായിലേക്ക് വച്ചു അവൻ ഒന്നുകൂടി പുകയെടുത്തു .കട്ടിയുള്ള മീശക്കു താഴെ ആ ചുരുട്ട് നീറി പുകഞ്ഞു.ശേഷം പുക വായിൽ നിന്നും അവൻ പുറത്തു വിട്ടു.

പെട്ടെന്ന് പാന്റിന്റെ പോക്കറ്റിൽ നിന്നും അവന്റെ ഫോൺ റിങ് ചെയ്തു..

പോക്കറ്റിൽ നിന്നും കറുത്ത നിറത്തിലുള്ള ആഡംബര ഫോൺ കയ്യിൽ എടുത്തു നോക്കി.മുമ്പ് കണ്ടു പരിജയം ഇല്ലാത്ത ഒരു നമ്പർ ആണ്..

ശേഷം അത് അറ്റൻഡ് ചെയ്തു ചെവിയിൽ ചെച്ചു…

“ഹലോ…”

“ടോണി ഇത് ഞാനാ സേവി…”

ടോണി:പറ സേവി എന്ത് പറ്റി…?

സേവി:അത് ടോണി.. അത്…

സേവി എങ്ങനെ പറയണം എന്ന്‌ അറിയാതെ ആകെ പ്രയാസപ്പെട്ടു .അവന്റെ ശബ്ദം ഇടറിയിരുന്നു. ടോണിക്കു അത് കേട്ടതും ശരീരത്തിൽ ദേഷ്യം ഇരച്ചു കയറി.

ടോണി:സമയം കളയല്ലേ സേവി.. എനിക്ക് വേറെ പണിയുണ്ട്….

സേവി:വിക്ടോറിനെ ആരോ തീർത്തു…

ഒന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ട് സേവി പറഞ്ഞു നിർത്തി ..

ടോണി :what…?

സേവി പറഞ്ഞത് കേട്ടതും വിശ്വസിക്കാൻ ആവാതെ ടോണി സേവിയറിനോട് ചോദിച്ചു…

സേവി :കുറച്ചു മുമ്പേ ആയിരുന്നു സംഭവം…എന്ത് പറ്റി എന്ന്‌ ഒരു പിടിത്തവും ഇല്ല…

ടോണി :ആരാ പണി തന്നെ എന്ന്‌ അന്വേഷിച്ചില്ലേ…

സേവി :പിള്ളേര് നോക്കുന്നുണ്ട്…

ടോണി :ഷിപ്മെന്റ്…?

സേവി :അതാണ്‌ പ്രശ്നം…ലോഡ് മൊത്തം പോലീസിന് കിട്ടി….

ടോണി :fuck…

സേവി:so whats the move tony…?

ടോണി :എന്തായാലും ഈ ആഴ്ച്ച തന്നെ കണ്ടെയ്നർ പോയെ പറ്റുള്ളൂ…എല്ലാവരോടും ഇറങ്ങാൻ പറ..എവിടുന്ന് ആണെന്നൊന്നും എനിക്ക് അറിയണ്ടാ…പറഞ്ഞ സമയത്തു മുഴുവൻ എണ്ണവും എത്തിയിരിക്കണം..

സേവി:ഒകെ ടോണി ഞാൻ നോക്കാം….

ടോണി :നോക്കിയാൽ പോരാ…നിനക്ക് ഞാൻ പറഞ്ഞു തരേണ്ടല്ലോ അത് അവിടെ എത്തിയില്ലെങ്കിൽ ഉള്ള പ്രോബ്ലെംസ്..

സേവി :എനിക്ക് അറിയാം ടോണി.. ഞാൻ നോക്കിക്കോളാം

ടോണി :മ്മ്…പിന്നെ…. എഡ്വാർഡ് ഇതൊന്നും അറിയണ്ടാ…അതത്ര നല്ലതായിരിക്കില്ല…

സേവി :ശെരി ടോണി…

അതും ടോണി പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു..

ടോണി വീണ്ടും കയ്യിലുള്ള ചുരുട്ട് വായിൽ വച്ചു പുകയെടുത്തു വിട്ടു…ഇത്തവണ മുന്നതേക്കാൾ ശക്തിയിൽ ആയിരുന്നു അവൻ പുക വായിലേക്ക് വലിച്ചു കയറ്റിയത്…

അയാളുടെ ഉള്ളിൽ ചെറിയൊരു ആന്തൽ പുറപ്പെട്ടിരുന്നു…എന്തോ വലുത് വരാനുണ്ടെന്നുള്ള മുന്നറിയിപ്പ് പോലെ…

അവൻ തന്റെ ഇടത്തെ കയ്യിൽ

കൊത്തി വെച്ചുള്ള ടാറ്റൂവിലേക്കു ഒന്ന് നോക്കി…

ഭയപ്പെടുത്തുന്ന രൂപത്തിൽ ഒരു ചുവന്ന നിറത്തിലുള്ള ടാറ്റൂ നിലാവെളിച്ചതിൽ പ്രത്യക്ഷമായി

അവൻ തന്റെ യജമാനനു കീഴിൽ എന്തിനും സജ്ജമായി നിൽക്കുന്നു എന്നതിന്റെ അടയാളം ആയിരുന്നു അത്…

അവൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു…പിന്നേ തിരിഞ്ഞു മുറിയിൽ നിന്നും പുറത്തേക്ക് നടന്നു.. പോകുന്ന വഴി ബെഡിൽ ഇട്ടിരുന്ന കറുത്ത ഷർട്ട്‌ എടുത്തു ധരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *