”okey maam“
”okey maam“
”sorry maam“
എന്നൊക്കെ പറയുന്നുണ്ടായിരുന്നു…നന്നായിട്ട് കൊടുത്തിട്ടുണ്ടല്ലോ.. ആന്റി ഫോൺ വെച്ചന്നു തോനുന്നു…
അയാൾ ചമ്മി നാറിയ ഭാവവും ആയി എനിക്ക് നേരെ ആ ഫോൺ നീട്ടി…അത് കണ്ട പാവം തോന്നും…ഇതിപ്പോ ഞാനയോ കുറ്റക്കാരൻ…
”sorry sir…“
”മ്മ് വേഗം ഗേറ്റ് തുറക്ക്…“
കേട്ട പാതി കേൾക്കാത്ത പാതി അയാൾ ചെന്നു ഗേറ്റ് തുറന്നു ഓട്ടോമാറ്റിക്ക് ഗേറ്റ് ആണ് ഒരു സ്വിച്ച് നെക്കണ്ട പണിയേ ഉള്ളു അതിനാണ് ഇത്ര ജാഡ…
ഗേറ്റ് തുറന്നതും ഞാൻ ബൈക്ക് അകത്തേക്ക് എടുത്തു. അങ്ങനെ ആദ്യമായി ഞാൻ ആ വലിയ ഗേറ്റ് കടന്നു.. ഇത് വരെ ഞാൻ ഈ ഗേറ്റ് വരെ വന്നിട്ടുള്ളൂ…
അതും ഒന്ന് രണ്ടു വെട്ടം…അല്ല ഇങ്ങോട്ടൊന്നും വരാനുള്ള സമയം കിട്ടിയിട്ടില്ലല്ലോ..
അങ്ങനെ ഞാൻ വണ്ടിയുമായി കുറച്ചു ദൂരം നീങ്ങിയപ്പോഴാണ്. ചന്ദന നിറത്തിൽ അതീവ തേജസോടെ തല ഉയർത്തി നിൽക്കുന്ന ആഡംബര മായ ആ വില്ല ഞാൻ കണ്ടത്…
ദൈവമേ ഇതെന്താ കൊട്ടാരോ…?
ഞാൻ മനസ്സിൽ കരുതി..
അതിന്റെ അടുത്തേക്ക് എത്തുമ്പോഴെല്ലാം അതിന്റെ പ്രൗടി കൂടി വരുന്നത് പോലെ. ചുറ്റിനും പല നിറത്തിലുള്ള പൂക്കളും ചെടികളും എല്ലാം വെച്ച് അലങ്കരിച്ചിട്ടുണ്ട്..ഇവിടെങ്ങും കണ്ടിട്ടില്ലാത്ത ചില പ്രത്യേക മരങ്ങളും ആ കൂട്ടത്തിൽ ഉണ്ട്.അവയെല്ലാം അളന്നു മുറിച്ചു വച്ചപോലെ ഉണ്ട്
നടു മുറ്റത്തു വെള്ള നിറത്തിൽ ഒരു കുടം പിടിച്ചു നിൽക്കുന്ന സ്ത്രിയുടെ പ്രതിമ. അതിന്റെ കണ്ണുകൾ അടച്ചു പിടിച്ചിരുന്നു കുടത്തിൽ നിന്നും വെള്ളം താഴേക്കു വീണുകൊണ്ടിരുന്നു.
എല്ലായിടത്തും പുല്ല് വച്ചു പിടിപ്പിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് പോകാൻ ഉള്ള രണ്ടു വഴികൾ ആ പ്രതിമയുടെ രണ്ടു വശത്തോടെയും ആയിരുന്നു. ആ വഴി എല്ലാം വിലകൂടിയ കല്ലുകൾ വച്ചു ഇന്റർ ലോക് ചെയ്തു വച്ചിട്ടുണ്ട്…
ഞാൻ കുറച്ചുകൂടി ആ വഴിയിലൂടെ മുന്നോട്ടു പോയപ്പോൾ. മുന്നിൽ പ്രൗഢിയോടെ തിളങ്ങിനിൽക്കുന്ന ആ വലിയ വീടിന്റെ ഉമ്മറം കണ്ടു.
അതിന്റെ പോർച്ചിൽ രണ്ടു കാറുകൾ
നിറുത്തി ഇട്ടിട്ടുണ്ടായിരുന്നു.ഒന്ന് ഒരു ബ്ലാക്ക് ബെൻസും മറ്റേത് ദിവ്യയുടെ വൈറ്റ് BMWയും…
അപ്പൊ പുള്ളിക്കാരി ഇവിടെ തന്നെ ഉണ്ട്..ഞാൻ മനസ്സിൽ കരുതി. ബൈക്ക് ഒരു വശത്തു നിർത്തി ഇട്ടു ഞാൻ മുന്നിലേക്ക് നടന്നു…
എന്റെ വരവ് കണ്ടിട്ടാണെന്ന് തോന്നുന്നു രണ്ടു കോട്ടും സൂട്ടും ഒക്കെ ധരിച്ച രണ്ടു പേർ എന്റെ അടുത്തേക്ക് നടന്നു വന്നു..അവരുടെ വരവ് അത്ര പന്തിയല്ലല്ലോ…
”who are you…?“
അവർ എന്റെ മുന്നിൽ എത്തിയതും ചോതിച്ചു..
”Iam Abhishek…mrithula maam invited me here..“
ഞാൻ പറഞ്ഞത് പുള്ളിക്ക് ഒട്ടും വിശ്വാസം വന്നിട്ടില്ല. എന്നോട് one സെക്കന്റ് എന്നും പറഞ്ഞു പുള്ളി ചെവിയിലെ ഒരു കുന്ത്രണ്ടത്തിൽ വിരലമർത്തി മാറി നിന്ന് സംസാരിച്ചു…
കുറച്ചു നിമിഷം കഴിഞ്ഞതും പുള്ളിക്കാരൻ തിരിച്ചുവന്നു…നേരെ അയാൾ എന്റെ അടുത്തു എത്തിയതും എന്നോട് സോറി പറഞ്ഞു. പുള്ളിക്കാരന് എൻറെ വരവിനെ കുറിച്ച് അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു..
ഞാൻ അതൊന്നും കുഴപ്പമില്ല എന്ന് പറഞ്ഞു അകത്തേക്ക് കയറാൻ കാലെടുത്തു നീട്ടിയതും. ആ വീടിൻറെ തടിയിൽ ചിത്രപ്പണികൾ തീർത്തു നിർമിച്ച മനോഹരമായ ആ വാതിൽ തുറക്കപ്പെട്ടു…
അവിടെനിന്നും കയ്യിൽ ഒരു ബ്രൗൺ നിറത്തിലുള്ള സ്യൂട്ട് കേസുമായി കറുത്ത കോട്ടുമണിഞ്ഞ് ദിവ്യയുടെ അച്ഛൻ.. ദേവൻ അങ്കിൾ പുറത്തേക്ക് വന്നു..
അങ്ങേരെ കണ്ടപ്പോൾ ആദ്യം തന്നെ എനിക്ക് തോന്നിയത് പേടിയാണ്. ഇനി പുള്ളിക്കാരൻ എങ്ങാനും അറിഞ്ഞിട്ടുണ്ടാകുമോ…?അയാളുടെ മുഖത്ത് നോക്കാൻ പോലും എനിക്ക് എന്തോ ഒരു അസ്വസ്ഥത തോന്നി…
എന്നെ കണ്ടിട്ടും അയാളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസമുണ്ടായിരുന്നില്ല. പണ്ടൊക്കെ കാണുമ്പോൾ ഒരു ചിരി ഉണ്ടായിരുന്നു എന്ന്
പറഞ്ഞില്ലേ. ഇപ്പോൾ കാണുമ്പോൾ ഏതാടാ ഈ അലവലാതി എന്നുള്ള ഒരു മൈൻഡ് ആണ് …
പക്ഷേ ഞാൻ അങ്ങനെ ഒന്നും കണ്ടില്ല ഞാൻ അങ്കിളിന് ഒരു ഹായ് പറഞ്ഞു…നമ്മക്ക് ജാടയൊന്നും ഇല്ലല്ലോ.
