ഒരു ലേഡീസ് വാട്സ്ആപ് ഗ്രൂപ്പ് അപാരത – 1 4അടിപൊളി  

ഒരു ലേഡീസ് വാട്സ്ആപ് ഗ്രൂപ്പ് അപാരത – 1

[ Archer ]

The Discovery


ഒരു ലേഡീസ് വാട്സ്ആപ് ഗ്രൂപ്പ് അപാരത

“എടാ ഡേവി, ഈ ഫോൺ എന്താടാ ഇങ്ങനെ അനങ്ങാതെ ഇരിക്കുന്നേ? എന്ത് ചെയ്തിട്ടും ഒരനക്കവും ഇല്ലല്ലോ..നീ ഒന്ന് നോക്കിയേ”

എൻ്റെ മുറിയുടെ വാതിലിൽ ഒരു തട്ടും അപ്പുറത്ത് നിന്നുള്ള മമ്മിയുടെ ശബ്ദവും കേട്ട് ഞാൻ പയ്യെ കട്ടിലിൽ മറിഞ്ഞു.

“ഒരവധി ദിവസം കിട്ടിയാൽ പോലും തള്ള സ്വസ്ഥമായി ഒന്നുറങ്ങാൻ സമ്മയ്ക്കില്ലല്ലോ” മനസ്സിൽ പ്രാകിക്കൊണ്ട് ഞാൻ പയ്യെ എണീറ്റു. കാര്യം എന്താ എന്ന് നോക്കാതെ കിടന്നാൽ മമ്മി ഇരുത്തി പൊറുപ്പിക്കില്ല എന്ന് എനിക്ക് നന്നായി അറിയാം.

“എന്താ മമ്മി രാവിലെ തന്നെ മനുഷ്യൻ്റെ മൂഡ് കളയാൻ ആയി” എന്നും പറഞ്ഞ് ഞാൻ വാതിൽ തുറന്നു.

“സമയം എന്തായി എന്നറിയുവോ ചെക്കാ നിനക്ക്. പോത്തുപോലെ കിടക്കാതെ നിനക്ക് കൂടി ഡാഡിയുടെ കൂടെ പോയി ആ കടയിലെ കാര്യം ഒക്കെ നോക്കിക്കൂടെ” വാതിൽ തള്ളിത്തുറന്നു അകത്ത് കയറിക്കൊണ്ട് മമ്മി ഉപദേശം തുടങ്ങി.

“എൻ്റെ മമ്മി…അവിടുത്തെ കാര്യം നോക്കാൻ ഡാഡി തന്നെ ധാരാളം. ഇനി ഞാൻ കൂടെ പോയിട്ട് വേണം ഒന്നു പറഞ്ഞ് രണ്ടാമത്തെന് അങ്ങേർ എൻ്റെ മേലെ ചാടി കേറാൻ” ഞാൻ ഫാൻ ഓഫ് ആക്കി മമ്മിക്ക് നേരെ തിരിഞ്ഞു.

“എന്താ ഇന്നത്തെ പ്രശ്നം?” എൻ്റെ റൂമിലെ ജനൽ തുറക്കാൻ നോക്കുന്ന മമ്മിയെ നോക്കി ഞാൻ ചോദിച്ചു.

“എടാ എൻ്റെ ഫോണിന് എന്തോ കുഴപ്പം. നീ ഒന്ന് നോക്കിയേ” ടേബിളിൽ വെച്ച ഫോണിലേക്ക് നോക്കിക്കൊണ്ട് മമ്മി പറഞ്ഞു.

ഞാൻ ഫോൺ എടുത്ത് ഒന്നു തിരിച്ചും മറിച്ചും നോക്കി. ഹോം സ്ക്രീനിൽ സ്റ്റക്ക് ആയി നിൽക്കുവാണ്

ഫോൺ. ടച്ച് ചെയ്ത് നോക്കിയിട്ടും സൈഡ് ബട്ടൺ അമർത്തിയിട്ടും ഒരു രക്ഷയും ഇല്ല.

“ഇത് സ്റ്റക്ക് ആണല്ലോ”

“ഓ അത് നീ പറഞ്ഞിട്ട് വേണല്ലോ എനിക്ക് മനസ്സിലാക്കാൻ. നീ അത് ശരിയാക്കാൻ വല്ല വഴിയും ഉണ്ടോ എന്ന് നോക്ക് ചെറുക്കാ”

” ഓ ശരി തമ്പ്രാട്ടി” ഞാൻ ഒന്നു പുച്ഛിച്ചു.

ഞാൻ പവർ ബട്ടൺ ഒരു 10 സെക്കൻഡ് അമർത്തി ഫോൺ ഓഫ് ആക്കി. റീസ്റ്റാർട്ട് ആയാൽ ശരിയാവേണ്ടതാണ്.

” മമ്മിക്ക് ഈ ഫോൺ മാറ്റാറായില്ലേ. കാലം കുറച്ച് ആയല്ലോ”

“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലല്ലോ. നിൻ്റെ ഡാഡിയോട് എത്ര ആണെന്ന് വെച്ചാ പറയാ.. ആ ഏതായാലും ഒരു രണ്ടു മാസം കൂടി കഴിയട്ടെ. ഒരു ഐഫോൺ തന്നെ വാങ്ങാം”

” ആ ഉവ്വ. നടന്നത് തന്നെ”

” സത്യം ഡാ. ഞാൻ മാസാമാസം ഒരു 5000 വെച്ച് മാറ്റിവെക്കാൻ തുടങ്ങിയിട്ട് കുറച്ചായി. ഇപ്പൊ ഒരു 80 ആയിട്ടുണ്ട്”

” ശെയ്. റിനിമോൾ രണ്ടും കല്പിച്ച് ആണല്ലോ”

” എൻ്റെ കാര്യം ഞാൻ തന്നെ വേണ്ടേ നോക്കാൻ. കെട്ടിയോനും മോനും ഉണ്ട് എന്ന് പറഞ്ഞിട്ടെന്താ കാര്യം. ഇവിടെ ഒരാളുള്ളത് രണ്ട് പേർക്കും എന്തേലും വിചാരം ഉണ്ടോ?”

” ഓ എൻ്റെ പൊന്നു മമ്മി രാവിലെ തന്നെ സെൻ്റി അടി തുടങ്ങല്ലേ. ഞാൻ ഈ പഠിത്തം ഒക്കെ കഴിഞ്ഞ് സ്വന്തം ആയി പത്ത് കാശ് ഉണ്ടാക്കാൻ തുടങ്ങട്ടെ. മമ്മിടെ പരാതി ഒക്കെ മാറ്റാം. പോരെ”

” ആ കണ്ടാ മതി. നിന്ന് കിന്നാരം പറയാതെ നീ ഇപ്പൊ ഉള്ള ഫോൺ ഒന്നു

വർക്കിംഗ് കണ്ടീഷൻ ആക്കി താടാ”.

” ഞാൻ റീ സ്റ്റാർട്ട് ചെയ്ത് നോക്കട്ടെ. ഇത് നല്ല ടൈം എടുക്കുന്നുണ്ട്. വെയിറ്റ് ആക്ക് മമ്മി”

” എന്നാ നീ അത് ഒന്നു ശരിയാക്കിയിട്ട് കൊണ്ടുവാ. അടുക്കളയിൽ എനിക്ക് നല്ല പണി ഉണ്ട്” മമ്മി അതും പറഞ്ഞു റൂമിന് പുറത്തേക്ക് നടന്നു.

” ഇനീം കേറി കിടക്കണ്ട. വന്നു വല്ലതും കഴിക്കാൻ നോക്ക്” മമ്മിയുടെ ഉപദേശം കേട്ട് ഞാൻ മെല്ലെ ഫോൺ ടേബിളിൽ വെച്ചിട്ട് പല്ലുതേക്കാൻ ആയി ബാത്റൂമിലേക്ക് കയറി.

ഞാൻ ഡേവിഡ് തോമസ്. ഡേവി എന്ന് വിളിക്കും. ഇപ്പൊ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു. ഡാഡി തോമസ് എന്ന തോമാച്ചൻ ടൗണിൽ ഒരു സാനിറ്ററി ആൻഡ് ബിൽഡിംഗ് മെറ്റീരിയലുകൾ വിൽക്കുന്ന ഷോപ്പ് നടത്തുന്നു.

പോരാത്തതിന് വീതം കിട്ടിയ പറമ്പിൽ റബ്ബറും കുരുമുളകും ഒക്കെ ആയി കുറച്ച് കൃഷിയും. മമ്മി റിനി. കാര്യം എം.എ വരെ ഒക്കെ പഠിച്ചിട്ടുണ്ടെങ്കിലും വീട്ടുഭരണം ആണ് നിലവിൽ.

Leave a Reply

Your email address will not be published. Required fields are marked *