മഞ്ഞു പെയ്യുന്ന രാവുകൾ – 1 Likeഅടിപൊളി  

മഞ്ഞു പെയ്യുന്ന രാവുകൾ – 1

[ Kochumon ]


എടി നാൻസി പെട്ടന്ന് ആട്ടെ..

ജോണി അടുക്കളയിലേക്ക് നോക്കി പറഞ്ഞു..

ദ വരുന്നു ചേട്ടാ..

അടുക്കളയിൽ നിന്ന് നാൻസി വിളിച്ചു പറഞ്ഞു..

ജോണിക്ക് ഇന്ന് ചെമ്പകം എസ്റ്റേറ്റിൽ ആണ് പണി..

ജോണി ഒരു മെസ്തിരി ആണ്.. പല ആളുകളുടെ കുടെ അയാൾ പണിക്ക് പോകും..

പക്ഷെ ഇപ്പൊ കുറച്ചു ദിവസം ആയി എസ്റ്റേറ്റിൽ ചെറിയ പ്ലാച്ചു വർക്ക് ആണ്..

കുടെ സഹയത്തിന് ഒരു ബംഗാളി കൂടി ഉണ്ട്..

ആ ബംഗാളി പയ്യൻ എസ്റ്റേറ്റിലെ പണിക്കാരൻ ആണ്..

ചങ്ങനാശ്ശേരി കാരുടെ ആണ് എസ്റ്റേറ്റ്..

അവിടുത്തെ മാനേജർ ആണ് സണ്ണി.. എല്ലാവരും സണ്ണിച്ചയാ എന്ന് വിളിക്കും…

ഒരാഴ്ച്ച മുൻപ് ജോണി കവലയിൽ ഉള്ള ചായ കടയിൽ ഇരുന്നു ചായ കുടിക്കുമ്പോൾ.

ഈ മാനേജർ അവിടെ വന്നു..

അയാളും ചായ കുടിക്കാൻ ആണ് വന്നത്..ഗോപി എന്ന വയസ്സയ ഒരാളുടെ ചായ കട ആണ്..

ഗോപി സിറ്റി എന്നാണ് അവിടെ അറിയുന്നത്..

ഗോപി വളരെ ചെറുപ്പത്തിൽ തുടങ്ങിയ കടയാണ്.. ഈ ചായ കടയോട് ചേർന്ന് ഒന്ന്‌ രണ്ടു സ്റ്റേഷനാറി കടയും ഉണ്ട്..

ആ നാട്ടിലെ ആളുകൾക്ക് അത്യാവിശം വേണ്ട എല്ല സാധനവും ഉണ്ട്..

ഒരു അക്ഷയ സെന്റർ, ഒരു മെഡിക്കൽ സ്റ്റോർ., പിന്നെ സ്റ്റേഷനാറി സാധനം കിട്ടുന്ന കട..

അങ്ങനെ ചായക്കടകരൻ ഗോപി ചേട്ടനോട് മാനേജർ ചോദിച്ചു..

ഗോപി ചേട്ടാ ഒരു മേസ്തിരിയെ കിട്ടുവോ.അവിടെ എസ്റ്റേറ്റിൽ കുറച്ചു പണിയുണ്ട്..

എന്റെ സാറെ അതല്ലേ മേസ്തിരി ജോണി..

ജോണിയെ ചൂണ്ടി അയാൾ പറഞ്ഞു..

മാനേജർ സണ്ണി ജോണിയെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു..

ചേട്ടാ

തോട്ടത്തിൽ കുറച്ചു പണിയുണ്ട്. വന്ന് ചെയ്യാമോ.. ഇന്ന് പണി ഇല്ലേ ഒന്ന്‌ വന്ന് നോക്കാമോ..

ഇന്നിപ്പോ പണിയില്ല സാറെ.. ഞാൻ വരാം..

ജോണി ചിരിയോടെ പറഞ്ഞു.. അങ്ങനെ ജോണിയെ കൊണ്ടുപോയി കാണിച്ചു..

ജോണി ചേട്ടാ ഇവിടെ ഈ തൊഴുത്ത് കുറച്ചു കൂടി നീട്ടി പണിയണം.. അതാണ് ഉദ്ദേശിച്ചത്..

അതിനെന്താ സാറെ.. അതൊക്കെ ചെയ്യാം..

അങ്ങനെ ജോണി പിറ്റേന്ന് മുതൽ അവിടെ പണി തുടങ്ങി.. വലിയ എസ്റ്റേറ്റ് ആണ്.. കുടുതലും റബർ ആണ്.. പിന്നെ പശുവും ആടും കോഴിയും അങ്ങനെ പലതും വളർത്തുന്നുണ്ട്..

അതിനെ എല്ലാം നോക്കാൻ ബംഗാളികൾ ആണ് ജോലി ചെയ്യുന്നത്..

സണ്ണി 40 വയസുള്ള പാലക്കാരൻ ആണ്..

അയാളുടെ ഭാര്യ കുറച്ചു വർഷം മുൻപ് മരിച്ചു പോയി.. സണ്ണി രണ്ടും മുന്നും മാസം കൂടുമ്പോഴേ നാട്ടിൽ പോകു..

സണ്ണിക്ക് രണ്ടു കുട്ടികൾ ഉണ്ട്.. ആ കുട്ടികളെ സണ്ണിയുടെ മാതാപിതാക്കൾ ആണ് നോക്കുന്നത്..

നാൻസി ജോണിക്ക് ഭക്ഷണം ബാഗിൽ ആക്കി കൊടുത്തു.. ജോണി നാൻസിയോട് യാത്ര പറഞ്ഞു കൊണ്ട് പോയി..

ജോണിക്ക് വണ്ടി ഒന്നും ഓടിക്കാൻ അറിയില്ല. അതുകൊണ്ട് നടന്നാണ് അയാൾ പോകുന്നത്..

ഗോപി ചേട്ടന്റെ ചായ കടയിൽ ചെന്ന് നിക്കുമ്പോൾ സണ്ണി വന്ന് കൂട്ടി കൊണ്ടു പോകും..

വേറെ സ്ഥലത്ത് ജോണി പണിക്ക് പോകുമ്പോൾ രാവിലെ തന്നെ ഗോപിച്ചേട്ടന്റെ ചായക്കടയുടെ മുന്നിൽ നിന്ന്. അവിടെ നിന്ന് ബസ്സ് കേറി പോകും..

എല്ലാവരും ടൗണിലേക്ക് ബസിൽ ആണ് പോകുന്നത്..

രാവിലെ 6 മണിഒരു ബസ്സ് ഉണ്ട്.. പിന്നെ 7 മണിക്ക്.. അത് കഴിഞ്ഞാൽ 8 മണിക്ക്.. ആ

ബസിൽ സ്കൂൾ കുട്ടികൾ ആയിരിക്കും കൂടുതൽ.. പിന്നെ 10 മണിക്കേ ഉള്ളൂ..

അത് കഴിഞ്ഞാൽ പിന്നെ വൈകുന്നേരം നാലു മണി തൊട്ട് ബസ്സ് ഉള്ളൂ..

ഇടക്കൊക്കെ ആളുകൾ ഓട്ടോ വിളിച് പുറത്തേക്ക് പോകുന്നത്..

മിക്കവാറും ആട്ടോ ട്രിപ്പ്‌ അടിക്കുന്നുണ്ട് ടൗണിലേക്ക്..

മലയോര മേഖല ആയതുകൊണ്ട് തന്നെ വൈകുന്നേരം ആയാൽ മഞ്ഞ് വന്ന് മൂടും..

സീസണിൽ ടുറിസ്റ്റുകൾ വന്ന് നിറയും..

തികച്ചും ഒരു ഗ്രാമ പ്രദേശം..

ജോണിയും നാൻസിയും രണ്ടു മക്കളും അടങ്ങുന്നതാണ് അവരുടെ ഫാമിലി..

നാൻസി ഭർത്താവും കുട്ടികളും പോയി കഴിഞ്ഞാൽ തയ്യൽ ആണ് പരുപാടി..

നാൻസിക്ക് അത്യാവശ്യം തയ്യൽ ഉണ്ട്..

ജോണി മേസ്തിരി ആയതു കൊണ്ട് തന്നെ വൈകുന്നേരം പണി കഴിഞ്ഞ് വരുമ്പോൾ ഗോപിച്ചേട്ടന്റെ കടയിൽ ചില കൂട്ടുകാരുടെ കുടെ ഇരുന്നു വര അടിക്കും..

Updated: October 6, 2026 — 12:48 pm

Leave a Reply

Your email address will not be published. Required fields are marked *